"ആറന്മുള പൊന്നമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 49: വരി 49:
{{actor-stub}}
{{actor-stub}}


{{DEFAULTSORT:പൊന്നമ്മ, ആറന്മുള}}
{{lifetime|1914| |മാര്‍ച്ച് 22}}
{{lifetime|1914| |മാര്‍ച്ച് 22}}
[[വര്‍ഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍]]
[[വര്‍ഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍]]

05:53, 29 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ആറന്മുള പൊന്നമ്മ
തൊഴിൽഅഭിനേത്രി
സജീവ കാലം1943 - 2003
മാതാപിതാക്ക(ൾ)മേലേത്ത് കേശവപ്പിള്ള
പാറുക്കുട്ടി അമ്മ
പുരസ്കാരങ്ങൾ2006 - ജെ.സി ഡാനിയേല്‍ സ്മാരക ആയുഷ്കാലനേട്ടങ്ങള്‍ക്കുള്ള പുരസ്കാരം

ദേശീയ പുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയാണ് ആറന്മുള പൊന്നമ്മ. മലയാളം സിനിമകളില്‍ അമ്മവേഷങ്ങള്‍ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്.[1][2]

ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധികയെയാണ് പ്രശസ്തസിനിമാനടന്‍ സുരേഷ് ഗോപി വിവാഹം ചെയ്തിരിക്കുന്നത്.

ആദ്യകാലം

മേലേടത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളില്‍ ഒരാളായിട്ട് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു പൊന്നമ്മയുടെ ജനനം. കര്‍ണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ പൊന്നമ്മ തന്റെ 12-ആം വയസ്സില്‍ അരങ്ങേറ്റവും നടത്തി. ഹിന്ദു മഹാമണ്ഡല്‍ നടത്തിയിരുന്ന യോഗങ്ങളില്‍ പ്രാര്‍ത്ഥനാഗാനം പാടാറുണ്ടായിരുന്നു പൊന്നമ്മ. പാലായിലെ ഒരു പ്രൈമറി വിദ്യാലയത്തില്‍ പൊന്നമ്മ തന്റെ 14-ആം വയസ്സില്‍ ഒരു സംഗീതാധ്യാപികയായി നിയമിതയായി. പിന്നീട് സ്വാതിതിരുന്നാള്‍ മ്യൂസിക് അക്കാദമിയില്‍ സംഗീതത്തിലെ തുടര്‍പഠനത്തിനായി പൊന്നമ്മ ചേര്‍ന്നു. പഠനത്തിനുശേഷം പൊന്നമ്മ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്കൂളില്‍ സംഗീതാധ്യാപികയായി.

അഭിനയജീവിതം

ഗായകന്‍ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിന്‍ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസ്സായിരുന്നു പ്രായം. തുടര്‍ന്ന് പൊന്നമ്മ നാടകങ്ങളില്‍ സജീവമായി. 1950-ല്‍ പുറത്തിറങ്ങിയ ശശിധരന്‍ എന്ന ചലച്ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് പൊന്നമ്മ സിനിമകളിലേയ്ക്ക് കടന്നുവന്നു[2] അതേവര്‍ഷം തിക്കുറിശ്ശി സുകുമാരന്‍ നായര്‍ നായകനായ അമ്മ എന്ന ചിത്രത്തിലും പൊന്നമ്മ അമ്മവേഷം അണിഞ്ഞു[3] തുടര്‍ന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മവേഷങ്ങളായിരുന്നു. ആറന്മുള പൊന്നമ്മ ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി. "പാടുന്ന പുഴ എന്ന സിനിമയില്‍ നെഗറ്റീവ് കഥാപാത്രമായും യാചകന്‍ എന്ന സിനിമയില്‍ വഴിപിഴച്ച ഒരു സ്ത്രീയായും ഞാന്‍ വേഷമിട്ടിരുന്നു. പക്ഷെ എന്നെ തേടിവന്നിരുന്നത് എപ്പോഴും അമ്മവേഷങ്ങളായിരുന്നു. ജീവിതത്തിലും രണ്ട് മക്കളുടെ അമ്മയായ എനിക്ക് ഈ വേഷങ്ങള്‍ ചെയ്യാന്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്റെ അച്ഛനായ മേലേടത്ത് കേശവപിള്ള എനിക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ മരിച്ചുപോയതിനുശേഷം എന്നേയും മറ്റ് നാലുമക്കളേയും വളര്‍ത്തിവലുതാക്കിയ പാറുക്കുട്ടിയമ്മ എന്ന എന്റെ അമ്മയാണ് എന്റെ റോള്‍ മോഡല്‍. സത്യത്തില്‍ അമ്മ എന്ന എന്റെ അഞ്ചാം സിനിമയില്‍ ഞാന്‍ എന്റെ അമ്മയെ അനുകരിക്കുകയായിരുന്നു."[2] അറുപത് വര്‍ഷങ്ങളോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ തിക്കുറിശ്ശി സുകുമാരന്‍ നായര്‍, രണ്ടാമത്തെ തലമുറയിലെ നായകനായ പ്രേം നസീര്‍, സത്യന്‍, തുടങ്ങിയവര്‍, മൂന്നാം തലമുറയിലെ നായകന്മാരായ മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരുടേയല്ലാം അമ്മവേഷങ്ങള്‍ കൈകാര്യം ചെയ്തു.

പുരസ്കാരങ്ങള്‍

അടൂര്‍ ഗോപാലകൃഷ്ണന്‍ സം‌വിധാനം ചെയ്ത കഥാപുരുഷന്‍ (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയുണ്ടായി. 2006-ല്‍ കേരള സര്‍ക്കാരിന്റെ ജെ.സി. ഡാനിയേല്‍ സ്മാരക ആയുഷ്കാലനേട്ടങ്ങള്‍ക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.

പുറമേയ്ക്കുള്ള കണ്ണികള്‍


അവലംബം

  1. From Russia, with love
  2. 2.0 2.1 2.2 Matriarch of Mollywood
  3. The dream merchant turns 85

വര്‍ഗ്ഗം:മലയാളചലച്ചിത്ര നടിമാര്‍

"https://ml.wikipedia.org/w/index.php?title=ആറന്മുള_പൊന്നമ്മ&oldid=540446" എന്ന താളിൽനിന്ന് ശേഖരിച്ചത്