"ബോൾഗാട്ടി പാലസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.) India-struct-stub
വരി 12: വരി 12:




{{stub}}
{{India-struct-stub}}


[[en:Bolgatty Palace]]
[[en:Bolgatty Palace]]

02:44, 17 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:ബോള്‍ഗാട്ടി.jpg
കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ KTDC പരിപാലിക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടലാണ് ഇന്ന് ബോല്‍ഗാട്ടി പാലസ്

കൊച്ചിയില്‍ ഡച്ചുകാര്‍ നിര്‍മ്മിച്ച ഒരു കൊട്ടാരമാണ്‌ ബോള്‍ഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോല്‍ഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്.

ചരിത്രം

ഹോളണ്ടിനു പുറത്ത് ഡച്ചുകാര്‍ പണികഴിപ്പിച്ചതില്‍ ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ്‌ ഇത്. 1744-ല്‍ ഒരു ഡച്ച് വ്യാപാരിയാണ്‌ ഈ കൊട്ടാരം നിര്‍മ്മിച്ചത്[1]. പിന്നീട് മനോഹരമായ പുല്‍ത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടപ്പെട്ടു. ഡച്ച് ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാന്‍ തുടങ്ങി. 1909-ല്‍ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി[1]. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവര്‍ണ്ണര്‍മാരുടെ വസതിയായി ഈ കൊട്ടാരം. 1947-ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോള്‍ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമായി.

1976-ലാണ്‌ കെ.ടി.ഡി.സി. ഈ കൊട്ടാരം ഏറ്റെടുത്തത്. പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. മനോഹരമായ ഈ കൊട്ടാരം നിരവധി മലയാളചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനും വേദിയായിട്ടുണ്ട്. 2001-ല്‍ കെ.ടി.ഡി.സി 5.1 കോടി രൂപ ചെലവഴിച്ച് ഈ കൊട്ടാരം പുതുക്കിപ്പണിതു[1]

അവലംബം

  1. 1.0 1.1 1.2 http://thatsmalayalam.oneindia.in/news/2001/02/10/biz-bolgatty.html


"https://ml.wikipedia.org/w/index.php?title=ബോൾഗാട്ടി_പാലസ്&oldid=532945" എന്ന താളിൽനിന്ന് ശേഖരിച്ചത്