"ചതുർഭുജം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം പുതുക്കുന്നു: ckb:چوارلا
(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-yue:四邊形
വരി 85: വരി 85:
[[zh-classical:四邊形]]
[[zh-classical:四邊形]]
[[zh-min-nan:Sì-kak-hêng]]
[[zh-min-nan:Sì-kak-hêng]]
[[zh-yue:四邊形]]

18:34, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജ്യാമിതിയില്‍ ചതുര്‍ഭുജം എന്നത് നാലു വശങ്ങളും നാലു ശീര്‍ഷങ്ങളുമുള്ള ഒരു ബഹുഭുജമാണ്. ലളിതം, സങ്കീര്‍ണ്ണം എന്നിങ്ങനെ ചതുര്‍ഭുജത്തെ രണ്ടായി വിഭജിക്കാം. ലളിതചതുര്‍ഭുജം കോണ്‍‌വെക്സോ കോണ്‍കേവോ ആവാം.

കോണ്‍വെക്സ് ചതുര്‍ഭുജങ്ങള്‍

സാമാന്തരികങ്ങള്‍

സാമാന്തരികം(Parallelogram): എതിര്‍വശങ്ങള്‍ സമാന്തരങ്ങളും തുല്യങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നു. ചതുരം, സമചതുരം, സമഭുജസാമാന്തരികം എന്നിവ സാമാന്തരികങ്ങളാണ്‌.

  • ദീര്‍ഘസാമാന്തരികം (Rhomboid): എതിര്‍വശങ്ങള്‍ സമാന്തരം.
    • ദീര്‍ഘചതുരം (Rectangle): 4കോണുകളും മട്ടകോണുകളാണ്. എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ സമഭാഗം ചെയ്യുന്നവയും ആണ്.
  • സമഭുജസാമാന്തരികം (Rhombus): നാലുവശങ്ങളും തുല്യം. അതായത് എതിര്‍വശങ്ങള്‍ തുല്യവും സമാന്തരങ്ങളും എതിര്‍കോണുകള്‍ തുല്യങ്ങളും ആണ്. വികര്‍ണ്ണങ്ങള്‍ ലംബസമഭാഗം ചെയ്യുന്നു.
    • സമചതുരം (Square): 4വശങ്ങളും 4കോണുകളും തുല്യമായതും ഓരോ കോണും 90ഡിഗ്രി ആയതും ആയ ചതുര്‍ഭുജമാണ് സമചതുരം. എതിര്‍വശങ്ങള്‍ സമാന്തരങ്ങളും വികര്‍ണ്ണങ്ങള്‍ പരസ്പരം ലംബസമഭാഗം ചെയ്യുന്നവയും ആണ്.

മറ്റുള്ളവ

  • പട്ടം (Kite): സമീപവശങ്ങള്‍ സര്‍വ്വസമവും എതിര്‍വശങ്ങള്‍ ഭിന്നവുമായ ചതുര്‍ഭുജം.
  • ലംബകം (Trapezium): രണ്ട് വശങ്ങള്‍ മാത്രം സമാന്തരമായ ചതുര്‍ഭുജം.
  • സമപാര്‍ശ്വലംബകം (Isocelas trapezium): പാര്‍ശ്വകോണുകള്‍ തുല്യമായ ലംബകം.
  • വിഷമചതുര്‍ഭുജം: നാലു വശങ്ങളും വ്യത്യസ്ത അളവോടുകൂടിയ ചതുര്‍ഭുജം.
  • ചക്രീയചതുര്‍ഭുജം (Cyclic Quadrilateral): ശീര്‍ഷബിന്ദുക്കള്‍ ഒരു വൃത്തത്തിലെ ബിന്ദുക്കളായിവരുന്നു.
  • സ്പര്‍ശചതുര്‍ഭുജം: (Tangential Quadrilateral): നാലു വശങ്ങളും അന്തര്‍വൃത്തത്തിന്റെ സ്പര്‍ശരേഖകളായുള്ള ചതുര്‍ഭുജം.
  • ദ്വികേന്ദ്രികചതുര്‍ഭുജം(Bicentric Triangle): ഒരേ സമയം ചക്രീയചതുര്‍ഭുജവും സ്പര്‍ശചതുര്‍ഭുജവുമായവ.

അവലംബം

http://www.mathsisfun.com/quadrilaterals.html



വര്‍ഗ്ഗം:ജ്യാമിതി

"https://ml.wikipedia.org/w/index.php?title=ചതുർഭുജം&oldid=531620" എന്ന താളിൽനിന്ന് ശേഖരിച്ചത്