"കമ്യൂണിസ്റ്റ് പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→അപരനാമങ്ങള്‍: അപ്പ എന്ന് തൃശൂർ ജില്ലയിൽ |
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു. |
||
വരി 48: | വരി 48: | ||
== പുറമെ നിന്നുള്ള കണ്ണികള്‍ == |
== പുറമെ നിന്നുള്ള കണ്ണികള്‍ == |
||
* [http://ayurvedicmedicinalplants.com/plants/1111.html |
* [http://ayurvedicmedicinalplants.com/plants/1111.html കമ്യൂണിസ്റ്റ് പച്ചയെക്കുറിച്ച്] |
||
* [http://zipcodezoo.com/Plants/C/Chromolaena_odorata.asp |
* [http://zipcodezoo.com/Plants/C/Chromolaena_odorata.asp ചരിത്രം,ഘടന, വര്‍ഗ്ഗീകരണം, ഉപയോഗം] |
||
* [http://www.prn2.usm.my/mainsite/plant/eupatorium.html |
* [http://www.prn2.usm.my/mainsite/plant/eupatorium.html ചില അടിസ്ഥാന വിവരങ്ങള്‍] |
||
== അവലംബം == |
== അവലംബം == |
02:35, 26 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
Siam Weed | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Tribe: | |
Genus: | |
Species: | C. odorata
|
Binomial name | |
Chromolaena odorata (L.) King & H.E. Robins.
| |
Synonyms | |
കേരളത്തില്‍ പരക്കെ കാണപ്പെടുന്ന ഒരു ചെടി. ഇംഗ്ലീഷ്:Common Floss Flower; ശാസ്ത്രീയ നാമം Chromolaena odorata. ഉഷ്ണമേഖലാരാജ്യങ്ങളില്‍ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാര്‍ഷിക ചെടിയാണ് ഇത്.
ചെടിയുടെ സ്വഭാവം
മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്മ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. തെക്കേ അമേരിക്കയും മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. .
അപരനാമങ്ങള്‍
സ്ഥലഭേദമനുസരിച്ച് നീലപ്പീലി, വേനപ്പച്ച, നായ് തുളസി, മുറിപ്പച്ച, പൂച്ചെടി, അപ്പ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹിന്ദിയില്‍ തീവ്ര ഗന്ധ (तीव्र गंधा).
ഔഷധഗുണങ്ങള്‍
ഇതിന്റെ ഇല ഇടിച്ചുപിഴിഞ്ഞ് നീരെടുത്ത് മുറിവില്‍ പുരട്ടിയാല്‍ മുറിവ് വേഗം ഉണങ്ങുന്നതാണ്. ഇതുമൂലം വ്രണായാമം (Tetanus)ഉണ്ടാവുകയില്ല. കൂടാതെ ഇതിന്റെ വേര് ഇടിച്ചുപിഴിഞ്ഞ നീര് ഒരൗണ്‍സ് വീതം കാലത്ത് കറന്നയുടന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മൂത്രത്തിലെ കല്ല് പൊടിഞ്ഞ് പുറത്ത് പോകുന്നതാണ്.[1] കമ്യൂണിസ്റ്റ് പച്ചയുടെ തളിരില മുറിവിനു മരുന്നായി ഉപയോഗിക്കാറുണ്ട്. ചിക്കുന്‍ ഗുനിയയ്ക്ക് ഒരു ഔഷധമായും ഇതു ഉപയോഗിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഇലയിട്ടു തിളപ്പിച്ച വെള്ളം ഒഴിച്ചു കുളിച്ചാല്‍ വേദനയ്ക്ക് ആശ്വാസം കിട്ടുമത്രേ[അവലംബം ആവശ്യമാണ്].
ബാഹ്യകണ്ണികള്‍
ഭാരതത്തിലെ പുഷ്പങ്ങള്‍: തീവ്രഗന്ധ
ചിത്രങ്ങള്‍
-
കമ്യൂണിസ്റ്റ് പച്ചയുടെ തളിരില
-
കമ്യൂണിസ്റ്റ് പൂവ്
അവലംബം
1.ഡോ.കെ.ആര്. രാമന് നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികള്‍ എന്ന പുസ്തകം. താള് 24. H&C Publishers, Thrissure. 2.മാത്രുഭൂമി തൊഴിൽ വാർത്ത..ഹരിശ്രീ...2009 ജൂൺ 13 (ലക്കം 33, പുസ്തകം 17)
പുറമെ നിന്നുള്ള കണ്ണികള്‍
അവലംബം
- ↑ 1