"ചുമർചിത്രകല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
വരി 38: വരി 38:
* '''ശൈലി:''' കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ യഥാതഥമായ രീതിയിലല്ല, മറിച്ച് കാല്പനികവും ആദര്‍ശാത്മകവുമായാണ് രചിച്ചിരിക്കുന്നത്. വര്‍ണ്ണപ്രയോഗങ്ങളില്‍ ആധാരമായ പാശ്ചാത്യസമ്പ്രദായത്തില്‍ നിന്നു വ്യത്യസ്തമായി, രേഖകളുടെ വിന്യാസത്തിലൂടെയും അവയ്ക് അനുപൂരകങ്ങളായ വര്‍ണ്ണങ്ങളിലൂടെയും ഭാവോത്കര്‍ഷം വരുത്തുകയാണ് ഭാരതീയ ചിത്രരചനാ ശൈലി.അനുപാതം, നില, പശ്ചാത്തലം, സമമിതി, സാദൃശ്യം തുടങ്ങിയവയ്കുമാണ് തുടര്‍ന്നു പ്രാധാന്യം നല്‍കിയിരിക്കുന്നത്. വര്‍ണ്ണങ്ങള്‍ക്ക് പ്രതീകസ്വഭാവമുണ്ട്. സാത്വികമൂര്‍ത്തികള്‍ക്ക് പച്ചയും, രജോഗുണമുള്ളവര്‍ക്ക് ചുവപ്പും മഞ്ഞകലര്‍ന്ന ചുവപ്പും, തമോഗുണക്കാര്‍ക്ക് വൈഷ്ണവപക്ഷപ്രകാരം വെള്ളയോ ശൈവപക്ഷപ്രകാരം കറുപ്പോ നല്‍കിയിരിക്കുന്നു. ചിത്രീകരണശൈലികങ്ങളില്‍, ഭാവഗീതാത്മകമായ ''വൈണികം'' എന്ന രീതിയ്കാണ് കൂടുതല്‍ പ്രചാരം. സത്യം (യഥാതഥം), നാഗരം (ജീവിതസ്പര്‍ശി), മിശ്രം എന്നിവയാണ് മറ്റു മൂന്നു ശൈലികള്‍. വിഗ്രഹനിര്‍മ്മാണത്തിലെ താലപ്രമാണവും, കേരളീയവുമായ സവിശേഷതകളും ചിത്രങ്ങളില്‍ കാണാം. കേരളത്തിലെ കുന്നുകളും താഴ്വരകളും, നടനകലകളിലെ വേഷങ്ങളും, സ്തോഭപ്രകടനരീതികളും, കേരളീയവാദ്യോപകരണങ്ങളും, ചുവര്‍ച്ചിത്രങ്ങളിലുണ്ട്. വികാരങ്ങളെ സംയമനത്തോടെ പ്രകടിപ്പിക്കുകയെന്ന കേരളീയരുടെ രീതിയും കാണാം.ചരിത്ര പുരുഷന്മാരേയും, രാജാക്കന്മാരേയും, ചെട്ടിയേയും, കോമട്ടിയേയും, അറബിയേയും, ഗോസായിയേയും ചിത്രങ്ങളില്‍ കാണാം. വിവിധതരം പുരുഷന്മാരെയും സ്ത്രീകളേയും ചിത്രീകരിക്കുന്നത് അതാതു പ്രമാണങ്ങളനുസരിച്ചുമാണ്. അതുകൊണ്ട് ഒരേസമയം ഭാരതീയവും കേരളീയവുമാണ് ഈ ചുവര്‍ച്ചിത്രങ്ങള്‍. മധ്യേഷ്യയിലെ കൃസ്തീയശൈലിയുടെയും കേരളീശൈലിയുടെയും സങ്കലനമാണ് പള്ളികളിലെ ചിത്രങ്ങളില്‍ കാണുന്നത്. യഥാര്‍ഥശൈലിയുടെ കലര്‍പ്പുള്ള ആദര്‍ശസൗന്ദര്യാകര്‍ഷണമാണ് ഈ ചിത്രങ്ങള്‍ക്കുള്ളത്. ചുവര്‍ തയാറാക്കുന്നതിലും നിറങ്ങളുണ്ടാക്കുന്നതിലും ക്ഷേത്രകലാകാരന്മാരുടെ അതേ സ്മ്പ്രദായം സ്വീകരിച്ചിരുന്നു. എന്നാല്‍, നിറക്കൂട്ടില്‍ കടുംനീലധാതു (Lapis lazuli) ഉപയോഗിച്ചിരുന്നു. താലവ്യവസ്ഥ പള്ളികളിലെ ചിത്രങ്ങള്‍ക്കില്ല. വര്‍ണ്ണങ്ങളുടെ സൗമ്യപ്രസരണത്തിനു പകരം വര്‍ണ്ണപ്പൊലിമയാണ് അവയ്ക്. രൂപങ്ങളുടെ പുറമേകാണുന്ന അലങ്കാരരേഖകളും അവയിലില്ല. നൈസര്‍ഗ്ഗികമായ ചൈതന്യവും, കര്‍മചൈതന്യത്തിന്റെ താളവും, അഭൗതികഗാംഭീര്യവും ഉള്ളവയാണ് ഈ ചിത്രങ്ങള്‍.
* '''ശൈലി:''' കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ യഥാതഥമായ രീതിയിലല്ല, മറിച്ച് കാല്പനികവും ആദര്‍ശാത്മകവുമായാണ് രചിച്ചിരിക്കുന്നത്. വര്‍ണ്ണപ്രയോഗങ്ങളില്‍ ആധാരമായ പാശ്ചാത്യസമ്പ്രദായത്തില്‍ നിന്നു വ്യത്യസ്തമായി, രേഖകളുടെ വിന്യാസത്തിലൂടെയും അവയ്ക് അനുപൂരകങ്ങളായ വര്‍ണ്ണങ്ങളിലൂടെയും ഭാവോത്കര്‍ഷം വരുത്തുകയാണ് ഭാരതീയ ചിത്രരചനാ ശൈലി.അനുപാതം, നില, പശ്ചാത്തലം, സമമിതി, സാദൃശ്യം തുടങ്ങിയവയ്കുമാണ് തുടര്‍ന്നു പ്രാധാന്യം നല്‍കിയിരിക്കുന്നത്. വര്‍ണ്ണങ്ങള്‍ക്ക് പ്രതീകസ്വഭാവമുണ്ട്. സാത്വികമൂര്‍ത്തികള്‍ക്ക് പച്ചയും, രജോഗുണമുള്ളവര്‍ക്ക് ചുവപ്പും മഞ്ഞകലര്‍ന്ന ചുവപ്പും, തമോഗുണക്കാര്‍ക്ക് വൈഷ്ണവപക്ഷപ്രകാരം വെള്ളയോ ശൈവപക്ഷപ്രകാരം കറുപ്പോ നല്‍കിയിരിക്കുന്നു. ചിത്രീകരണശൈലികങ്ങളില്‍, ഭാവഗീതാത്മകമായ ''വൈണികം'' എന്ന രീതിയ്കാണ് കൂടുതല്‍ പ്രചാരം. സത്യം (യഥാതഥം), നാഗരം (ജീവിതസ്പര്‍ശി), മിശ്രം എന്നിവയാണ് മറ്റു മൂന്നു ശൈലികള്‍. വിഗ്രഹനിര്‍മ്മാണത്തിലെ താലപ്രമാണവും, കേരളീയവുമായ സവിശേഷതകളും ചിത്രങ്ങളില്‍ കാണാം. കേരളത്തിലെ കുന്നുകളും താഴ്വരകളും, നടനകലകളിലെ വേഷങ്ങളും, സ്തോഭപ്രകടനരീതികളും, കേരളീയവാദ്യോപകരണങ്ങളും, ചുവര്‍ച്ചിത്രങ്ങളിലുണ്ട്. വികാരങ്ങളെ സംയമനത്തോടെ പ്രകടിപ്പിക്കുകയെന്ന കേരളീയരുടെ രീതിയും കാണാം.ചരിത്ര പുരുഷന്മാരേയും, രാജാക്കന്മാരേയും, ചെട്ടിയേയും, കോമട്ടിയേയും, അറബിയേയും, ഗോസായിയേയും ചിത്രങ്ങളില്‍ കാണാം. വിവിധതരം പുരുഷന്മാരെയും സ്ത്രീകളേയും ചിത്രീകരിക്കുന്നത് അതാതു പ്രമാണങ്ങളനുസരിച്ചുമാണ്. അതുകൊണ്ട് ഒരേസമയം ഭാരതീയവും കേരളീയവുമാണ് ഈ ചുവര്‍ച്ചിത്രങ്ങള്‍. മധ്യേഷ്യയിലെ കൃസ്തീയശൈലിയുടെയും കേരളീശൈലിയുടെയും സങ്കലനമാണ് പള്ളികളിലെ ചിത്രങ്ങളില്‍ കാണുന്നത്. യഥാര്‍ഥശൈലിയുടെ കലര്‍പ്പുള്ള ആദര്‍ശസൗന്ദര്യാകര്‍ഷണമാണ് ഈ ചിത്രങ്ങള്‍ക്കുള്ളത്. ചുവര്‍ തയാറാക്കുന്നതിലും നിറങ്ങളുണ്ടാക്കുന്നതിലും ക്ഷേത്രകലാകാരന്മാരുടെ അതേ സ്മ്പ്രദായം സ്വീകരിച്ചിരുന്നു. എന്നാല്‍, നിറക്കൂട്ടില്‍ കടുംനീലധാതു (Lapis lazuli) ഉപയോഗിച്ചിരുന്നു. താലവ്യവസ്ഥ പള്ളികളിലെ ചിത്രങ്ങള്‍ക്കില്ല. വര്‍ണ്ണങ്ങളുടെ സൗമ്യപ്രസരണത്തിനു പകരം വര്‍ണ്ണപ്പൊലിമയാണ് അവയ്ക്. രൂപങ്ങളുടെ പുറമേകാണുന്ന അലങ്കാരരേഖകളും അവയിലില്ല. നൈസര്‍ഗ്ഗികമായ ചൈതന്യവും, കര്‍മചൈതന്യത്തിന്റെ താളവും, അഭൗതികഗാംഭീര്യവും ഉള്ളവയാണ് ഈ ചിത്രങ്ങള്‍.


*'''കലാകാരന്മാര്‍:''' പതിനേഴാം നൂറ്റാണ്‍റ്റിന്റെ ഒടുക്കം മുതലാണ് ചിത്രകാരന്മാരുടെ പേര് വയ്ക്കുന്ന രീതി തുടങ്ങിയത്. ചിത്രകലാവിദഗ്ധരുടെ ഒരു ചെറുപട്ടിക ചുവടെ ചേര്‍ത്തിരിക്കുന്നു
*'''കലാകാരന്മാര്‍:''' പതിനേഴാം നൂറ്റാണ്‍റ്റിന്റെ ഒടുക്കം മുതലാണ് ചിത്രകാരന്മാരുടെ പേര് വയ്ക്കുന്ന രീതി തുടങ്ങിയത്. ചിത്രകലാവിദഗ്ദ്ധരുടെ ഒരു ചെറുപട്ടിക ചുവടെ ചേര്‍ത്തിരിക്കുന്നു


{| class="wikitable"
{| class="wikitable"

02:29, 24 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

float
float

ക്ഷേത്രങ്ങളും, പള്ളികളും, പഴയ രാജമന്ദിരങ്ങളും മോടിയാക്കുന്നതിന് അവയുടെ ചുമരുകളില്‍ വരച്ചിട്ടുള്ള ചിത്രങ്ങളെയാണ് പൊതുവെ ചുമര്‍ചിത്രങ്ങള്‍ എന്നു പറയുന്നത്. [1] കെട്ടിയുണ്ടാക്കിയ ഭിത്തിയില്‍, കുമ്മായം കൊണ്ടുള്ള ഒന്നാം തലത്തിനു മുകളില്‍ പൂശിയെടുത്ത മറ്റൊരു നേര്‍ത്ത തലത്തില്‍ രചിചിട്ടുള്ള ചിത്രങ്ങളെ മാത്രമാണ് ചുവര്‍ചിത്രങ്ങള്‍ എന്നു പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ഗുഹാചിത്രങ്ങളും മറ്റും ചുവര്‍ച്ചിത്രങ്ങളായല്ല, അവയുടെ മുന്നോടികളായ ചിത്രങ്ങളായാണ് പരിഗണിക്കുന്നത്. [2].

തരങ്ങള്‍

മ്യൂറല്‍, ഫ്രസ്കോ എന്നിങ്ങനെ രണ്ടുതരത്തിലുള്ള ചുമര്‍ചിത്രങ്ങളുണ്ട്. ചുമരിന്മേല്‍ തേക്കുന്ന പശ ഉണങ്ങുന്നതിനു മുന്‍പേ അവയില്‍ ചിത്രം രചിക്കുന്നതിനെ ഫ്രസ്കോ എന്നും പശ ഉണങ്ങിയതിനു ശേഷം ചിത്രം രചിച്ചാല്‍ അത്തരം ചിത്രങ്ങളെ മ്യൂറല്‍ എന്നും വിളിക്കുന്നു[3]..

കേരളത്തിലെ ചുമര്‍ചിത്രങ്ങള്‍

ചരിത്രം

‌‌‌കേരളത്തിലെ ചുമര്‍ചിത്രകലാപാരമ്പര്യത്തിന് ഏകദേശം പത്തു നൂറ്റാണ്ടോളം പഴക്കമുണ്ട്. ആയ് ഭരണകാലത്ത് രചിക്കപ്പെട്ടതെന്നു കരുതുന്ന, കന്യാകുമാരി ജില്ലയിലെ തിരുനന്ദിക്കരയിലുള്ള ഗുഹാക്ഷേത്രത്തിലെ മച്ചിലുള്ള ചിത്രങ്ങളാണ് പഴക്കമേറിയത്. ഗുഹാക്ഷേത്രങ്ങളല്ലാതെ ക്ഷേത്രങ്ങള്‍ കെട്ടിയുണ്ടാക്കാന്‍ തുടങ്ങിയ (സുഘടിതക്ഷേത്രങ്ങള്‍) എട്ട്-ഒന്‍പത് നൂറ്റാണ്ടുകളിലാണ് ചുവര്‍ച്ചിത്രകലയ്ക്ക് പ്രാധാന്യം ലഭിച്ചു തുടങ്ങിയത്. അതിനുമുന്‍പ്, കളമെഴുത്ത് എന്ന ചിത്രകലാസമ്പ്രദായത്തിനായിരുന്നു കേരളത്തില്‍ പ്രാധാന്യം. കളമെഴുത്തിലെ രചനാശൈലി തിരുനന്ദിക്കരയിലേയും പാര്‍ത്ഥിവപുരത്തേയും ചിതറാലിലേയും ചിത്രങ്ങളില്‍ കാണുന്നു. പതിനഞ്ചു മുതല്‍ പത്തൊന്‍പതുവരെ നൂറ്റാണ്ടുകളില്‍ രചിക്കപ്പെട്ട ചിത്രങ്ങളാണ് കേരളത്തില്‍ അധികവും കാണുന്നത്. ഈ കാലത്തു രചിച്ച ചിത്രങ്ങള്‍ക്കാണ് ഭംഗിയും ആകര്‍ഷണീയതയും കൂടുതലുള്ളത്. പോര്‍ച്ചുഗിസുകാരുടേയും ലന്തകളുടേയും ആക്രമണാധിപത്യങ്ങള്‍ കൊണ്ട് ശിഥിലമായ രാഷ്ട്രീയ-സാംസ്കാരികാന്തരീക്ഷത്തില്‍ ഉണ്ടായ രണ്ടാം ഭക്തിപ്രസ്ഥാനം ഈ കാലഘട്ടങ്ങലിലെ ചുവര്‍ച്ചിത്രശൈലിയെ സ്വാധീനിച്ചിട്ടുണ്ട് [2].

ശൈലീസവിശേഷതകളുടെ അടിസ്ഥാനത്തില്‍, കേരളത്തിലെ ചുവര്‍ച്ചിത്രങ്ങളെ, നാലുഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. വേണ്ടത്ര തെളിവുകളില്ലാത്തതിനാല്‍ കാലഗണനാക്രമത്തില്‍ അവയെ വേര്‍തിരിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

  1. പ്രാഥമികഘട്ടം, തിരുനന്ദിക്കര, കാന്തളൂര്‍, ത്രിവിക്രമമംഗലം, പാര്‍ത്ഥിവപുരം എന്നീ ക്ഷേത്രങ്ങളിലെയും ചിതറാല്‍ ഗുഹയിലെയും ചിത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്നു
  2. പ്രാഥമികാനന്തരഘട്ടം, മട്ടാഞ്ചേരിയിലെ രാമായണ ചിത്രങ്ങളും‍, തൃശൂര്‍ വടക്കുന്നാഥന്‍, തിരുവഞ്ചിക്കുളം, എളങ്കുന്നപ്പുഴ, മുളക്കുളം, കോട്ടയം താഴത്തങ്ങാടി, വാസുദേവപുരം, തൃക്കൊടിത്താനം എന്നീ ക്ഷേത്രങ്ങളിലെ ചിത്രങ്ങള്‍ പ്രതിനിധീകരിക്കുന്നു.
  3. മധ്യകാലഘട്ടം, അകപ്പറമ്പ്, കാഞ്ഞൂര്‍, തിരുവല്ല, കോട്ടയം (ചെറിയ പള്ളി), ചേപ്പാട്, അങ്കമാലി എന്നിവിടങ്ങളിലെ പള്ളികളിലെയും, കോട്ടയ്ക്കല്‍, പുണ്ഡരീകപുരം, തൃപ്രയാര്‍, പനയന്നാര്‍കാവ്, ലോകനാര്‍കാവ്, ആര്‍പ്പൂക്കര, തിരുവനന്തപുരം (പത്മനാഭസ്വാമി) എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും, കരിവേലപ്പുരമാളിക, പത്മനാഭപുരം മട്ടാഞ്ചേരി (കോവേണിത്തളം, കീഴ്ത്തളം) എന്നീ കൊട്ടാരങ്ങളിലും കാണുന്ന ചിത്രങ്ങളാണ് പ്രതിനിധാനം ചെയ്യുന്നത്.
  4. മധ്യകാലാനന്തരഘട്ടം പ്രതിനിധാനം ചെയ്യുന്നത്, ബാലുശ്ശേരി, കോട്ടക്കല്‍, കോഴിക്കോട് തളി, വടകര കീഴൂര്‍, വടകര ചേന്നമംഗലം, ലോകനാര്‍കാവ്, കരിമ്പുഴ,പുന്നത്തൂര്‍കോട്ട എന്നിവിടങ്ങളിലെ ചിത്രങ്ങളുമാണ്. [2]

ക്രൈസ്തവപ്പള്ളികളില്‍ ചുവര്‍ച്ചിത്രങ്ങള്‍ക്ക് നാലുനൂറ്റാണ്ടിന്റെയെങ്കിലും പാരമ്പര്യമുണ്ട്. 1599ലെ ഉദയംപേരൂര്‍ സൂഹന്നദോസിനു ശേഷമാണ് ക്രൈസ്തവപ്പള്ളികളില്‍ ചുവര്‍ച്ചിത്രങ്ങള്‍ കൂടുതലായി വരപ്പിച്ചുതുടങ്ങിയത് .

വടക്കന്‍ കേരളത്തില്‍, പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ആക്രമണങ്ങള്‍ ഉണ്ടാക്കിയ അരാജകതയും ബ്രിട്ടീഷാധിപത്യവും, വിശ്വാസപ്രതിസന്ധിയും ക്ഷേത്രസംസ്കാരത്തകര്‍ച്ചയും സൃഷ്ടിക്കുകയും ചുവര്‍ച്ചിത്രകലയുടെ പതനത്തിനും ഇടയാക്കുകയും ചെയ്തു. തെക്കന്‍ കേരളത്തില്‍, കേണല്‍ മണ്‍റോയുടെ ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാര്‍ നേരിട്ടു നടത്തണമെന്ന തീരുമാനം ക്ഷേത്രകേന്ദ്രീകൃതസാമൂഹികഘടന മാറ്റുകയും ഈ കല ശിഥിലമാക്കുകയും ചെയ്തത്. അക്കാലത്തെ രവിവര്‍മച്ചിത്രങ്ങളുടെ പ്രശസ്തിയുണ്ടാക്കിയ അനുകരണഭ്രമവും ശിഥിലീകരണത്തിന്റെ മറ്റൊരു കാരണമാണ്.[2]

കേരളത്തിലെ ചുവര്‍ച്ചിത്രസങ്കേതങ്ങള്‍

രാജസ്ഥാന്‍ കഴിഞ്ഞാല്‍, ഇന്‍ഡ്യയില്‍ ഏറ്റവുമധികം ചുവര്‍ച്ചിത്രങ്ങള്‍ കേരളത്തിലാണുള്ളത്. ഇത്തരം ഇരുനൂറോളം കെട്ടിടസങ്കേതങ്ങള്‍ കേരളത്തിലുണ്ട്.[2] അവയില്‍ ചിലത് താഴെക്കൊടുത്തിരിക്കുന്നു:

  • കൊട്ടാരങ്ങള്‍: പദ്‌മനാഭപുരം, മട്ടാഞ്ചേരി, തിരുവനന്തപുരം കരിവേലപ്പുരമാളിക, കൃഷ്‌ണപുരം

സവിശേഷതകള്‍ [2]

  • വര്‍ണങ്ങള്‍ : കാവിച്ചുവപ്പ്, കാവിമഞ്ഞ, പച്ച, ചുവപ്പ്, വെള്ള, നീല, ഹരിതനീലം, കറുപ്പ്, മഞ്ഞ, സ്വര്‍ണ്ണമഞ്ഞ തുടങ്ങിയ നിറങ്ങളാണ് ചുവര്‍ച്ചിത്ര രചനക്ക് ഉപയോഗിച്ചിരിക്കുന്നത്. എങ്കിലും കാവിച്ചുവപ്പാണ് കേരളത്തിലെ ചിത്രങ്ങളിലെ പ്രധാന വര്‍ണ്ണം. മണ്ണിലെ ധാതുക്കളും, സസ്യഭാഗങ്ങളും രാസവസ്തുക്കളും ചായങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരുന്നു. വെട്ടുകല്ലില്‍ നിന്ന് കാവിച്ചുവപ്പും, കാവിമഞ്ഞയും, നീലിയമരിയില്‍ നിന്ന് നീല നിറവും, മാലക്കൈറ്റില്‍ നിന്നോ എരവിക്കറയിലോ മനയോലയിലോ നീലനിറം ചേര്‍ത്തോ പച്ചനിറവും, എണ്ണക്കരിയില്‍ നിന്ന് കറുപ്പും, നിര്‍മ്മിച്ചിരുന്നത്. കൂടാതെ ചായില്യവും നിറക്കൂട്ടുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. ചില ചായങ്ങള്‍ പ്രയോഗിക്കുന്നതിനു മുമ്പ് തുരിശു ലായനിയോ നാരങ്ങാനീരോ പൂശി കുമ്മായം നേര്‍പ്പിക്കുകയും ചെയ്തിരുന്നു.
  • മാധ്യമങ്ങള്‍: പലതരം പശകളാണ് ഭിത്തിയില്‍ പൂശിയ കുമ്മായം ബലപ്പെടുത്തുവാനും, ചായങ്ങള്‍ ഇളകാതിരിക്കുന്നതിനും ഉപയോഗിച്ചിരുന്നത്. ശര്‍ക്കര, വിളാമ്പശ, കള്ളിപ്പാല്‍, വേപ്പിന്‍പശ എന്നിവ ഉപയോഗിക്കാമെന്നും നിറങ്ങള്‍ നാരങ്ങയില്‍ കുതിത്ത്, കരിക്കിന്‍ വെള്ളത്തില്‍ ചാലിച്ചിരുന്നതായും ചില പഴയ ഗ്രന്ഥങ്ങളില്‍ കാണുന്നു.
  • ഉപകരണങ്ങള്‍: കോരപ്പുല്ല്, കൈതവേര്, മുളന്തണ്ട് എന്നിവയാണ് ബ്രഷും വരക്കാനുള്ള തൂലികയും നിര്‍മ്മിച്ചിരുന്നത്. ചായം പൂശാന്‍ കോതപ്പുല്ലും, ചായം പരത്താന്‍ കൈതവേരും ഉപയോഗിച്ചിരുന്നു. തടികൊണ്ടുള്ള മരവിയില്‍ ചായം കൂട്ടി ചിരട്ടയില്‍ പകര്‍ന്നാണ് ചായം തേച്ചിരുന്നത്.
  • രചനാരീതി: ഭിത്തിലെ പരുത്ത ഒന്നാം പടലത്തിനു മുകളില്‍ കുമ്മായം തേച്ചുണ്ടാക്കിയ രണ്ടാം പടലത്തിനു മുകളിലാണ് ചിത്രങ്ങള്‍ വരച്ചിരുന്നത്. അറ്റം കൂര്‍പ്പിച്ച മുളംതണ്ട് മഞ്ഞച്ചായത്തില്‍ മുക്കി ബാഹ്യരേഖ വരച്ച്, ചുവന്ന ചായം കൊണ്ട് ദൃഢമാക്കിയിരുന്നു. അതിനുശേഷം ചായങ്ങള്‍ തേച്ചു പിടിപ്പിക്കുന്നു. പിന്നീട് ചിത്രരചന കഴിഞ്ഞാല്‍, പൈന്മരക്കറ നാലിലൊന്ന് എണ്ണയും ചേര്‍ത്ത് തുണിയിലരിച്ച് ചുവരില്‍ തേച്ചു ബലപ്പെടുത്തുകയാണ് ചെയ്തിരുന്നത്.
  • പ്രമേയങ്ങള്‍: മതപരമായ പ്രമേയങ്ങളാണ് കേരളത്തിലെ ചിത്രങ്ങളിലധികവും കാണുന്നത്. കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും മുഖ്യമായി ശൈവ-വൈഷ്ണവ സങ്കല്പത്തിലുള്ള ദേവീദേവന്മാരും പുരാണകഥകളുമാണ് ചിത്രീകരിച്ചിട്ടുള്ളത്, അപൂര്‍വമായി നാടുവാഴികളേയും സാധാരണക്കാരേയും ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ചില ദേശങ്ങളില്‍ നടന്ന ശൈവ-വൈഷ്ണവസംഘട്ടനങ്ങള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്ന് ചിത്രങ്ങളുടെ പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ദശാവതാരചിത്രങ്ങളില്‍ ഒന്നിലും ശ്രീബുദ്ധനെ ചിത്രീകരിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ക്രൈസ്തവപ്പള്ളികളില്‍, പുരോഹിതര്‍ക്കും സഹായികള്‍ക്കും മാത്രം പ്രവേശനമുള്ള മദ്ബഹയിലും മറ്റും ചിത്രങ്ങള്‍ രചിച്ചിരുന്നതിനാല്‍ അവയെക്കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല. ബൈബിള്‍ക്കഥകളും വിശുദ്ധന്മാരും മതാദ്ധ്യക്ഷന്മാരും യേശുദേവന്റെ ജീവചരിതവുമാണ് പള്ളികളിലെ ചിത്രങ്ങളുടെ പ്രമേയങ്ങള്‍. കാഞ്ഞൂരെ പഴയ പള്ളിയില്‍, ആലുവയില്‍ നടന്ന മൈസൂര്‍-തിരുവിതാംകൂര്‍ യുദ്ധങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്.
  • ശൈലി: കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍ യഥാതഥമായ രീതിയിലല്ല, മറിച്ച് കാല്പനികവും ആദര്‍ശാത്മകവുമായാണ് രചിച്ചിരിക്കുന്നത്. വര്‍ണ്ണപ്രയോഗങ്ങളില്‍ ആധാരമായ പാശ്ചാത്യസമ്പ്രദായത്തില്‍ നിന്നു വ്യത്യസ്തമായി, രേഖകളുടെ വിന്യാസത്തിലൂടെയും അവയ്ക് അനുപൂരകങ്ങളായ വര്‍ണ്ണങ്ങളിലൂടെയും ഭാവോത്കര്‍ഷം വരുത്തുകയാണ് ഭാരതീയ ചിത്രരചനാ ശൈലി.അനുപാതം, നില, പശ്ചാത്തലം, സമമിതി, സാദൃശ്യം തുടങ്ങിയവയ്കുമാണ് തുടര്‍ന്നു പ്രാധാന്യം നല്‍കിയിരിക്കുന്നത്. വര്‍ണ്ണങ്ങള്‍ക്ക് പ്രതീകസ്വഭാവമുണ്ട്. സാത്വികമൂര്‍ത്തികള്‍ക്ക് പച്ചയും, രജോഗുണമുള്ളവര്‍ക്ക് ചുവപ്പും മഞ്ഞകലര്‍ന്ന ചുവപ്പും, തമോഗുണക്കാര്‍ക്ക് വൈഷ്ണവപക്ഷപ്രകാരം വെള്ളയോ ശൈവപക്ഷപ്രകാരം കറുപ്പോ നല്‍കിയിരിക്കുന്നു. ചിത്രീകരണശൈലികങ്ങളില്‍, ഭാവഗീതാത്മകമായ വൈണികം എന്ന രീതിയ്കാണ് കൂടുതല്‍ പ്രചാരം. സത്യം (യഥാതഥം), നാഗരം (ജീവിതസ്പര്‍ശി), മിശ്രം എന്നിവയാണ് മറ്റു മൂന്നു ശൈലികള്‍. വിഗ്രഹനിര്‍മ്മാണത്തിലെ താലപ്രമാണവും, കേരളീയവുമായ സവിശേഷതകളും ചിത്രങ്ങളില്‍ കാണാം. കേരളത്തിലെ കുന്നുകളും താഴ്വരകളും, നടനകലകളിലെ വേഷങ്ങളും, സ്തോഭപ്രകടനരീതികളും, കേരളീയവാദ്യോപകരണങ്ങളും, ചുവര്‍ച്ചിത്രങ്ങളിലുണ്ട്. വികാരങ്ങളെ സംയമനത്തോടെ പ്രകടിപ്പിക്കുകയെന്ന കേരളീയരുടെ രീതിയും കാണാം.ചരിത്ര പുരുഷന്മാരേയും, രാജാക്കന്മാരേയും, ചെട്ടിയേയും, കോമട്ടിയേയും, അറബിയേയും, ഗോസായിയേയും ചിത്രങ്ങളില്‍ കാണാം. വിവിധതരം പുരുഷന്മാരെയും സ്ത്രീകളേയും ചിത്രീകരിക്കുന്നത് അതാതു പ്രമാണങ്ങളനുസരിച്ചുമാണ്. അതുകൊണ്ട് ഒരേസമയം ഭാരതീയവും കേരളീയവുമാണ് ഈ ചുവര്‍ച്ചിത്രങ്ങള്‍. മധ്യേഷ്യയിലെ കൃസ്തീയശൈലിയുടെയും കേരളീശൈലിയുടെയും സങ്കലനമാണ് പള്ളികളിലെ ചിത്രങ്ങളില്‍ കാണുന്നത്. യഥാര്‍ഥശൈലിയുടെ കലര്‍പ്പുള്ള ആദര്‍ശസൗന്ദര്യാകര്‍ഷണമാണ് ഈ ചിത്രങ്ങള്‍ക്കുള്ളത്. ചുവര്‍ തയാറാക്കുന്നതിലും നിറങ്ങളുണ്ടാക്കുന്നതിലും ക്ഷേത്രകലാകാരന്മാരുടെ അതേ സ്മ്പ്രദായം സ്വീകരിച്ചിരുന്നു. എന്നാല്‍, നിറക്കൂട്ടില്‍ കടുംനീലധാതു (Lapis lazuli) ഉപയോഗിച്ചിരുന്നു. താലവ്യവസ്ഥ പള്ളികളിലെ ചിത്രങ്ങള്‍ക്കില്ല. വര്‍ണ്ണങ്ങളുടെ സൗമ്യപ്രസരണത്തിനു പകരം വര്‍ണ്ണപ്പൊലിമയാണ് അവയ്ക്. രൂപങ്ങളുടെ പുറമേകാണുന്ന അലങ്കാരരേഖകളും അവയിലില്ല. നൈസര്‍ഗ്ഗികമായ ചൈതന്യവും, കര്‍മചൈതന്യത്തിന്റെ താളവും, അഭൗതികഗാംഭീര്യവും ഉള്ളവയാണ് ഈ ചിത്രങ്ങള്‍.
  • കലാകാരന്മാര്‍: പതിനേഴാം നൂറ്റാണ്‍റ്റിന്റെ ഒടുക്കം മുതലാണ് ചിത്രകാരന്മാരുടെ പേര് വയ്ക്കുന്ന രീതി തുടങ്ങിയത്. ചിത്രകലാവിദഗ്ദ്ധരുടെ ഒരു ചെറുപട്ടിക ചുവടെ ചേര്‍ത്തിരിക്കുന്നു
ചിത്രകാരന്‍(മാര്‍) ചിത്രം / ചിത്രസങ്കേതം
ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ശിഷ്യനായ കൃഷ്ണനും ശിഷ്യനും ശങ്കരനാരായണക്ഷേത്രത്തിന്റെ (വടക്കുന്നാഥക്ഷേത്രസമുച്ചയം) ശ്രീകോവിലിലെ ചിത്രങ്ങള്‍
തിരുവനന്തപുരത്തെ രാമവര്‍മപുരം നാരായണപ്പട്ടര്‍ പാണ്ഡവം ശാസ്താക്ഷേത്രം
ചാലയിലെ കാളഹസ്തി പദ്മനാഭസ്വാമിക്ഷേത്രം
കോട്ടയ്കല്‍ ഇളങ്ങരമഠത്തില്‍ ശങ്കരന്‍ നായരും ശിഷ്യന്‍ ആര്‍ങ്ങാട്ടു ഭരതപ്പിഷാരടിയും കോട്ടയ്ക്കല്‍ ക്ഷേത്രം
കൃഷ്ണപ്പിഷാരടി ബാലുശ്ശേരി വേട്ടയ്കൊരുമകന്‍ക്ഷേത്രം, കീഴൂര്‍ ശിവക്ഷേത്രം.

അവലംബം

  1. http://malayalam.keralatourism.org/wall-paintings/
  2. 2.0 2.1 2.2 2.3 2.4 2.5 കേരളത്തിലെ ചുവര്‍ച്ചിത്രങ്ങള്‍; എം. ജി. ശശിഭൂഷണ്‍; കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ISBN-81-7638-507-7
  3. സുകുമാര്‍ അഴീക്കോട് (1993). "4-ശാസ്ത്രവും കലയും". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. p. 96. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. http://www.kalart.org/


പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ചുമർചിത്രകല&oldid=518290" എന്ന താളിൽനിന്ന് ശേഖരിച്ചത്