"ആദ്യകാല സഭാപിതാക്കന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) മതപരം നീക്കം ചെയ്തു (വര്‍ഗ്ഗം.js ഉപയോഗിച്ച്)
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hr:Crkveni oci
വരി 54: വരി 54:
[[gl:Pais da Igrexa]]
[[gl:Pais da Igrexa]]
[[he:אבות הנצרות]]
[[he:אבות הנצרות]]
[[hr:Crkveni oci]]
[[hu:Egyházatyák]]
[[hu:Egyházatyák]]
[[ia:Patres del Ecclesia]]
[[ia:Patres del Ecclesia]]

02:50, 16 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
ക്രിസ്തുമതം കവാടം

സഭാപിതാക്കന്മാര്‍, അല്ലെങ്കില്‍ ആദ്യകാലസഭാപിതാക്കന്മാര്‍ ക്രൈസ്തവ സഭയുടെ ആദ്യകാലത്ത്, പ്രത്യേകിച്ച് ആദ്യ അഞ്ചു നൂറ്റാണ്ടുകളില്‍ സഭയെ സ്വാധീനിച്ച ദൈവശാ‍സ്ത്രജ്ഞരും ലേഖകരുമായിരുന്നു. ഈ പദം പൊതുവേ സഭയിലെ പ്രബോധകരെയും ലേഖകരെയും സൂചിപ്പിക്കാ‍നാണ് ഉപയോഗിക്കുന്നത്, വിശുദ്ധരെ ആവണമെന്നില്ല. പല ആദ്യകാലസഭാപിതാക്കന്മാരുടെയും ലിഖിതങ്ങള്‍ കാനോനികമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പുതിയ നിയമ ഗ്രന്ഥകര്‍ത്താക്കളെ പൊതുവേ സഭാപിതാക്കന്മാരുടെ ഗണത്തില്‍ പെടുത്തുന്നില്ല.

വിശുദ്ധ അത്തനേഷ്യസിനെ ഒരു പുസ്തകത്തോടൊപ്പം ചിത്രീകരിച്ചിരിക്കുന്നു, അദ്ദേഹത്തിന്റെ പ്രബോധനങ്ങളുടെ പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു ഐക്കോണിക്ക് ചിഹ്നം

ലത്തീനില്‍ എഴുതിയിരുന്നവര്‍ ലാറ്റിന്‍(സഭാ)പിതാക്കന്മാര്‍ എന്നും ഗ്രീക്കില്‍ എഴുതിയിരുന്നവര്‍ ഗ്രീക്ക്(സഭാ)പിതാക്കന്മാരെന്നും അറിയപ്പെടുന്നു. പ്രസിദ്ധരായ ലാറ്റിന്‍ സഭാപിതാക്കന്മാര്‍ തെര്‍ത്തുല്യന്‍, വിശുദ്ധ ഗ്രിഗറി, ഹിപ്പോയിലെ ആഗസ്തീനോസ്, മിലാനിലെ വിശുദ്ധ അംബ്രോസ്, വിശുദ്ധ ജെറോം എന്നിവരാണ്; പ്രസിദ്ധരായ ഗ്രീക്ക് സഭാപിതാക്കന്മാര്‍ ലിയോണിലെ വിശുദ്ധ ഐറേനിയസ്, ഒരിജന്‍, അത്തനാസിയൂസ്, വിശുദ്ധ ക്രിസോസ്തോം, മൂന്നു കപ്പദോച്ചിയന്‍ പിതാക്കന്മാര്‍ എന്നിവരാണ്.

സഭയുടെ ശൈശവദശയിലെ, പ്രത്യേകിച്ച് ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ക്ക് ശേഷം രണ്ടു തലമുറ വരെ ഉണ്ടായിരുന്ന സഭാപിതാക്കന്മാരെ, അപ്പസ്തോലിക പിതാക്കന്മാര്‍ എന്നാണ്‌ സാധാരണയായി വിളിച്ചുപോരുന്നത്. പ്രസിദ്ധരായ അപ്പസ്തോലിക പിതാക്കന്‍മാര്‍ റോമായിലെ വിശുദ്ധ ക്ലെമെന്റ്, അന്ത്യോഖ്യയിലെ വിശുദ്ധ ഇഗ്നേഷ്യസ്, സ്മിര്‍ണയിലെ പോളിക്കാര്‍പ്പ് തുടങ്ങിയവരാണ്‌. ഡിഡാക്കെ, ഹെര്‍മസിലെ ആട്ടിടയന്‍ തുടങ്ങിയ ലിഖിതങ്ങളുടെ രചയിതാക്കള്‍ ആരെന്ന് അജ്ഞാതമാണെങ്കിലും അവ അപ്പസ്തോലിക പിതാക്കന്മാരുടെ ലേഖനങ്ങളായാണ്‌ പൊതുവേ ഗണിക്കുന്നത്.

പിന്നീട് ഗ്രീക്ക് തത്വചിന്തകന്മാരുടെ വിമര്‍ശനങ്ങള്‍ക്കും മതപീഡനങ്ങള്‍ക്കും എതിരേ ക്രിസ്തീയ വിശ്വാസം സം‌രക്ഷിക്കാന്‍ പടപൊരുതിയവരാണ് രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍, താതിയന്‍, ആതന്‍സിലെ അത്തെനാഗൊരാസ്, ഹെര്‍മിയാസ്, തെര്‍ത്തുല്യന്‍ എന്നിവര്‍.

മരുഭൂമിയിലെ പിതാക്കന്മാര്‍ ഈജിപ്തിലെ മരുഭൂമിയില്‍ ജീവിച്ചിരുന്ന ആദ്യകാല സന്യസ്തരായിരുന്നു; ഇവര്‍ അധികം ലേഖനങ്ങള്‍ എഴുതിയിരുന്നില്ലെങ്കിലും ഇവരുടെ സ്വാധീനം വളരെ വലുതായിരുന്നു. ശ്രേഷ്ഠനായ വിശുദ്ധ അന്തോനീസ്, വിശുദ്ധ പാച്ചോമിയസ് എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു. ഇവരുടെ പ്രഭാഷണ ശകലങ്ങളുടെ ഒരു വലിയ സമാഹാരമാണ്‌ Apophthegmata Patrum.

ഒരു ചെറിയ ശതമാനം സഭാപിതാക്കന്മാര്‍ മറ്റു ഭാഷകളിലും എഴുതിയിരുന്നു: ഉദാഹരണത്തിന്‌ മാര്‍ അപ്രേം സിറിയന്‍ ഭാഷയില്‍ എഴുതിയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ ധാരാളമായി ലത്തീനിലേക്കും ഗ്രീക്കിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു.

റോമന്‍ കത്തോലിക്കാ സഭ, എട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഡമാസ്കസിലെ വിശുദ്ധ യോഹന്നാനെ അവസാനത്തെ സഭാപിതാവായും അതോടൊപ്പം, തുടര്‍ന്നു വന്ന സ്കോളാസ്റ്റിക് കാലഘട്ടത്തിലെ ക്രിസ്തീയ ലേഖകരില്‍ ആദ്യത്തെ ആളായും ഗണിക്കുന്നു. വിശുദ്ധ ബര്‍ണാര്‍ഡും(ക്രി.വ. 1090-1153) ചിലപ്പോള്‍ സഭാപിതാക്കന്മാരില്‍ അവസാനത്തെയാള്‍ എന്നു വിശേഷിപ്പിക്കപ്പെടാറുണ്ട്.


പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയാകട്ടെ, സഭാപിതാക്കന്മാരുടെ കാലം അവസാനിച്ചിട്ടേയില്ല, അതു തുടര്‍ന്നുപോകുന്നതായി കരുതുകയും, പില്‍ക്കാലത്ത് സ്വാധീനം ചെലുത്തിയ വളരെയേറെ ലേഖകരെ ഈ ഗണത്തില്‍ പെടുത്തുകയും ചെയ്യുന്നു.

ഇവയും കാണുക

പുറത്തേക്കുള്ള കണ്ണികള്‍