"വംശനാശ ഭീഷണി നേരിടുന്ന ജീവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: la:Species periclitata; cosmetic changes
+ca
വരി 38: വരി 38:
[[an:Espezie en periglo d'estinzión]]
[[an:Espezie en periglo d'estinzión]]
[[ar:نوع مهدد بالانقراض]]
[[ar:نوع مهدد بالانقراض]]
[[ca:Espècie amenaçada]]
[[cs:Ohrožený druh]]
[[cs:Ohrožený druh]]
[[cy:Rhywogaeth mewn perygl]]
[[cy:Rhywogaeth mewn perygl]]

14:42, 7 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

വരയന്‍ കടുവ

വംശനാശ ഭീഷണി നേരിടുന്ന ജീവികള്‍. പ്രക്യതിയുടെ മാറ്റമോ ഇരപിടുത്തമോ, വേട്ടയാടലോ മറ്റുകാരണങ്ങള്‍ കൊണ്ടോ ലുപ്തമായിക്കൊണ്ടിരിക്കുന്ന ജീവികളുടെ ജനുസ്സിനെയാണ് ഈ വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN) എന്ന സംഘടന യുടെ കണക്കു പ്രകാരം 2006 - ലെ ജനുസ്സുകളുടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ 40% ജീവികള്‍ ഈ വിഭാഗത്തില്‍ വരുന്നു. [അവലംബം ആവശ്യമാണ്]പല രാജ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സുരക്ഷയ്ക്കായി പലതരം നിയമങ്ങളും ആവിഷ്കരിച്ചിട്ടുണ്‍ട്.ഉദാഹരണത്തിന് വേട്ടയാടല്‍ നിരോധന‌വും ഇവയുടെ ആവാസ വ്യവസ്ഥയിലുള്ള നിര്‍മ്മാണങ്ങ പ്രവര്‍ത്തനങ്ങളുടെ നിരോധനവും ഉദാഹരണത്തിന് സംരക്ഷിതഭൂമി, പെരിയാര്‍ കടുവ സംരക്ഷിത പ്രദേശം.

വംശനാശഭീഷണി നേരിടുന്നവ ജീവജാലങ്ങള്‍

  • ഏഷ്യന്‍ ആന (Elephas maximus). [1]

നീലത്തിമിംഗലം

പ്രധാന ലേഖനം: നീലത്തിമിംഗലം
(Balaenoptera musculus).[1]

ലോകത്ത് ഇന്നുവരെയുണ്ടായിട്ടുള്ളതില്‍ ഏറ്റവും വലിയ ജീവിയായി കരുതപ്പെടുന്ന നീലത്തിമിംഗലങ്ങള്‍ക്ക് 33 മീറ്ററോളം നീളവും 181 മെട്രിക് ടണിലധികം ഭാരവും ഉണ്ടാകാം.[2][3] നീണ്ട ശരീരപ്രകൃതിയുള്ള നീലത്തിമിംഗലങ്ങളുടെ ശരീരം നീലകലര്‍ന്ന ചാരനിറത്തോടെയാണുണ്ടാവുക, ശരീരത്തിനടിഭാഗത്തേക്ക് നിറംകുറവാ‍യിരിക്കും[4]. ഇവയ്ക്കു വീണ്ടും കുറഞ്ഞത് മൂന്നുപജാതികളെങ്കിലും ഉണ്ടെന്നു കരുതുന്നു. വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തിലും വടക്കന്‍ പസഫിക് മഹാസമുദ്രത്തിലും കാണുന്ന ബി.എം. മസ്കുലസ് (B. m. musculus), ദക്ഷിണ സമുദ്രത്തില്‍ കാണുന്ന ബി.എം. ഇന്റര്‍മീഡിയ (B. m. intermedia), ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കാണപ്പെടുന്ന കുള്ളന്‍ നീലത്തിമിംഗലം (Pygmy Blue Whale - B. m. brevicauda) എന്നിവയാണവ. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബി.എം. ഇന്‍ഡിക(B. m. indica) ഒരു ഉപജാതിയാവാനാണിട. മറ്റ് ബലീന്‍ തിമിംഗലങ്ങളെ പോലെ നീലത്തിമിംഗലങ്ങളും ചെമ്മീന്‍ പോലുള്ള പുറംതോടുള്ള ചെറു ജീവികളായ ക്രില്ലുകlളെ മാത്രമാണു പഥ്യം.

തിമിംഗലവേട്ട ആരംഭിക്കുന്നതിനു മുമ്പ്, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ ഏതാണ്ട് എല്ലാ മഹാസമുദ്രങ്ങളിലും നീലത്തിമിംഗലങ്ങള്‍ ധാരാളമായുണ്ടായിരുന്നു. അന്റാര്‍ട്ടിക് പ്രദേശത്തായിരുന്നു ഇവയെ ഏറ്റവും കൂടിയ എണ്ണത്തില്‍ കണ്ടു വന്നിരുന്നത്. ഏകദേശം 2,39,000 എണ്ണം വരെ[5]. പിന്നീടുണ്ടായ നാല്‍പ്പതു കൊല്ലങ്ങളില്‍ തിമിംഗലവേട്ടക്കാര്‍ ഇവയെ വന്‍‌തോതില്‍ വേട്ടയാടുകയും വംശനാശത്തിന്റെ വക്കില്‍ എത്തിക്കുകയും ചെയ്തു. 1966-ല്‍ അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ രംഗത്തു വരികയും നീലത്തിമിംഗലങ്ങളെ വേട്ടയാടുന്നത് നിരോധിക്കുകയും ചെയ്തു. 2002-ലെ ഒരു കണക്ക് പ്രകാരം 5,000 മുതല്‍ 12,000 വരെ നീലത്തിമിംഗലങ്ങള്‍ ഇന്ന് ലോകത്ത് അഞ്ച് സംഘങ്ങളായി ശേഷിക്കുന്നു[6] . എന്നാല്‍ പിന്നീട് നടന്ന ചില പഠനങ്ങള്‍ ഈ കണക്ക് വളരെ കുറവാണെന്ന് സമര്‍ത്ഥിക്കുന്നുണ്ട്[7]. അന്റാര്‍ട്ടിക് കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി ഇന്നവിടെ ഏകദേശം 2,000 എണ്ണം മാത്രമുള്ള സംഘമാണുള്ളത്. അറ്റ്ലാന്റിക് മഹാസമുദ്രത്തില്‍ രണ്ടു സംഘം തിമിംഗലങ്ങള്‍ ഉണ്ട്. ദക്ഷിണാര്‍ദ്ധഗോളത്തിലും ഇതുപോലെ മറ്റ് രണ്ട് സംഘങ്ങള്‍ നിലനില്‍ക്കുന്നു.

വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജീവികള്‍ ചിത്രങ്ങള്‍

ഇതും കാണുക

അവലംബം

  1. 1.0 1.1 1.2 1.3 1.4 http://www.animalinfo.org/country/india.htm
  2. "Animal Records". Smithsonian National Zoological Park. Retrieved 2007-05-29.
  3. "What is the biggest animal ever to exist on Earth?". How Stuff Works. Retrieved 2007-05-29.
  4. FI - Species fact sheets. Fisheries and Aquaculture Department, Food and Agriculture Organization.
  5. T.A. Branch, K. Matsuoka and T. Miyashita (2004). "Evidence for increases in Antarctic blue whales based on Bayesian modelling". Marine Mammal Science. 20: 726–754.
  6. "Assessment and Update Status Report on the Blue Whale Balaenoptera musculus" (PDF). Committee on the Status of Endangered Wildlife in Canada. 2002. {{cite web}}: Unknown parameter |accessdaymonth= ignored (help); Unknown parameter |accessyear= ignored (|access-date= suggested) (help)
  7. Alex Kirby, BBC News (2003). "Science seeks clues to pygmy whale". Retrieved April 21. {{cite web}}: Check date values in: |accessdate= (help); Unknown parameter |accessyear= ignored (|access-date= suggested) (help)

വര്‍ഗ്ഗം:വംശനാശം നേരിടുന്ന ജീവികള്‍