"റോബർട്ട് ലൂയി സ്റ്റീവൻസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ജീകാ
ജീകാ
വരി 13: വരി 13:
== അവലംബം ==
== അവലംബം ==
<references />
<references />
{{writer-stub}}

{{lifetime|1850|1894|നവംബര്‍ 13|ഡിസംബര്‍ 3}}
{{Bio-stub}}

[[വര്‍ഗ്ഗം:സ്കോട്ടിഷ് നോവലെഴുത്തുകാര്‍]]
[[വര്‍ഗ്ഗം:സ്കോട്ടിഷ് നോവലെഴുത്തുകാര്‍]]
[[വര്‍ഗ്ഗം:സ്കോട്ടിഷ് സഞ്ചാരസാഹിത്യകാരന്മാര്‍]]
[[വര്‍ഗ്ഗം:സ്കോട്ടിഷ് സഞ്ചാരസാഹിത്യകാരന്മാര്‍]]
[[വര്‍ഗ്ഗം:സ്കോട്ടിഷ് ബാലസാഹിത്യകാരന്മാര്‍]]
[[വര്‍ഗ്ഗം:സ്കോട്ടിഷ് ബാലസാഹിത്യകാരന്മാര്‍]]
[[വര്‍ഗ്ഗം:1850-ല്‍ ജനിച്ചവര്‍]]


[[ar:روبرت لويس ستيفنسون]]
[[ar:روبرت لويس ستيفنسون]]

16:16, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം


ഒരു സ്കോട്ടിഷ് നോവലിസ്റ്റും കവിയും സഞ്ചാര സാഹിത്യകാരനും ഇംഗ്ലീഷ് സാഹിത്യത്തിലെ നിയോ-റൊമാന്റിസിസത്തിന്റെ (നവകാല്പ്പനികത) ഒരു മുഖ്യ പ്രോക്താവുമായിരുന്നു ആര്‍.എല്‍.സ്റ്റീവന്‍സണ്‍ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍ (നവംബര്‍ 13, 1850 – ഡിസംബര്‍ 3, 1894). ജോര്‍ജ്ജ് ലൂയിസ് ബോര്‍ഹസ്, ഏണസ്റ്റ് ഹെമിങ്‌വേ, റുഡ്യാര്‍ഡ് കിപ്ലിങ്ങ്, വ്ലാഡിമിര്‍ നബക്കോവ് തുടങ്ങിയ പല എഴുത്തുകാരുടെയും ആരാധനാപാത്രമായിരുന്നു റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍. [1] മിക്ക ആധുനിക സാഹിത്യകാരന്മാരും ആര്‍.എല്‍. സ്റ്റീവന്‍സണെ അപ്രധാനം എന്നുകരുതി. എന്നാല്‍ അദ്ദേഹത്തിന്റെ ജനപ്രിയത അന്നുവരെയുള്ള സാഹിത്യത്തിന്റെ ഇടുങ്ങിയ നിര്‍‌വ്വചനങ്ങളില്‍ ഒതുങ്ങി നിന്നില്ല. അടുത്ത കാലത്താണ് വിമര്‍ശകര്‍ സ്റ്റീവന്‍സണിന്റെ ജനപ്രിയതയ്ക്ക് ഉള്ളിലെ അക്ഷരങ്ങളെ തിരഞ്ഞ് അദ്ദേഹത്തെ പാശ്ചാത്യ സാഹിത്യ ശൃംഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ തുടങ്ങിയത്.

ജീവിതരേഖ

കുട്ടികളുടെ പ്രിയ എഴുത്തുകാരനായ റോബര്‍ട്ട് ലൂയിസ് സ്റ്റീവന്‍സണ്‍ 1850-ല് എഡിന്ബറോയിലാണ് ജനിച്ചത്. ഒരു എഞ്ചിനീയര്‍ കുടുംബത്തില്‍ പിറന്ന അദ്ദേഹത്തിന് മതിയായ ആരോഗ്യം ഇല്ലായ്മ മൂലം എഞ്ചിനീയറാകാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഉദ്വേഗജനകമായ കഥകള്‍ മെനയുന്നതില്‍ മനസ്സ് സദാ വ്യാപൃതമായിരുന്നു. പായ്ക്കപ്പലുകളിലും പത്തേമാരികളിലും കയറി അസാധാരണമായ സ്ഥലങ്ങളിലേക്ക് കണ്ട്പിടിത്തങ്ങള്‍ ലക്ഷ്യമാക്കിയുള്ള ധീര സാഹസിക കഥകള്‍ ചമയ്കൂന്നതില്‍ പ്രഗത്ഭനായിരുന്നു. തന്റെ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മകനെ രസിപ്പിക്കാന്‍ വേണ്ടി പറഞ്ഞുതുടങ്ങിയ കഥയാണ് ലോകത്തെമ്പാടുമുള്ള കുട്ടികള്‍ക്ക് പ്രിയംകരമായ ട്രഷര്‍ ഐലന്ഡ് എന്ന കഥാപുസ്തകമായി പരിണമിച്ചത്. കിഡ്നാപ്ഡ്,ബ്ലാക്ക് ആരോ തുടങ്ങിയ അദ്ദേഹത്തിന്റെ ബാലസാഹിത്യ കൃതികളും പ്രസിദ്ധമാണ്.

1886-ല്‍ എഴുതിയ "ഡോക്ടര്‍ ജെക്കിളിന്റേയും മിസ്റ്റര്‍ ഹൈഡിന്റേയും വിചിത്രമായ കഥ" (The Strange Case of Dr.Jekyll and Mr. Hyde എന്ന ലഘുനോവല്‍ സ്റ്റീവന്‍സന്റെ വിപുലമായ പ്രശസ്തിയുടെ മുഖ്യ ആധാരങ്ങളിലൊന്നാണ്. സാഹിത്യത്തില്‍ വിഭക്തസ്വഭാവത്തിന്റെ ഏറ്റവും പ്രശസ്ഥമായ ചിത്രീകരണമാണ് അതെന്ന് പറയാം. "ജെക്കിള്‍ ആന്റെ ഹൈഡ്" എന്ന് ധാര്‍മ്മികമായി സ്ഥിരതയില്ലാത്ത വ്യക്തിത്ത്വങ്ങളെ പരാമര്‍ശിച്ച് പറയാറുണ്ട്.

അവലംബം

  1. R.H.W. Dillard, Introduction to Treasure Island, by Signet Classics, 1998. ISBN 0-451-52704-6. See Page XIII

വര്‍ഗ്ഗം:സ്കോട്ടിഷ് നോവലെഴുത്തുകാര്‍ വര്‍ഗ്ഗം:സ്കോട്ടിഷ് സഞ്ചാരസാഹിത്യകാരന്മാര്‍ വര്‍ഗ്ഗം:സ്കോട്ടിഷ് ബാലസാഹിത്യകാരന്മാര്‍