"ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎തീവ്രവാദം: ഏകപക്ഷീയത വിക്കിയില്‍ പാടില്ലല്ലോ
ദയവായി സംവാദം താളില്‍ ആദ്യം സമവായമാക്കുകLee2008 (Talk) ചെയ്ത 504804 എന്ന തിരുത്തല്‍
വരി 56: വരി 56:
==വിമർശനങ്ങൾ==
==വിമർശനങ്ങൾ==
===തീവ്രവാദം===
===തീവ്രവാദം===
വിവിധ തീവ്രവാദസംഘടനകള്‍ ജിഹാദിന്‌ ആഹ്വാനം നല്‍കുകയും<ref>{{cite news |title = 'Bin Laden' tape urges 'jihad' |url = http://news.bbc.co.uk/2/hi/not_in_website/syndication/monitoring/media_reports/2768873.stm |publisher = BBC News |date = 2003 ഫെബ്രുവരി 16 |accessdate = 2009 ഒക്ടോബര്‍ 18 |language = ഇംഗ്ലീഷ്}}</ref> തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജിഹാദാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ''ജിഹാദി തീവ്രവാദം'' എന്ന പദം തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ജിഹാദ് എന്നാല്‍ ഭീകരവാദപരമായ പ്രവര്‍ത്തനങ്ങളാണെന്ന പൊതുധാരണ ഉളവാക്കാന്‍ ഇത് കാരണമായിട്ടുണ്ട്. ഇന്ത്യയിലെ തീവ്രവാദികളുടെ പുതിയ പ്രവര്‍ത്തനരീതിയായ [[ലൗ ജിഹാദ്]] ജിഹാദിന്റെ പുതിയ രൂപമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട് <ref>http://news.rediff.com/report/2009/oct/14/is-love-jihad-terrors-new-mantra.htm</ref><ref>http://www.telegraph.co.uk/news/newstopics/religion/6316966/Handsome-Muslim-men-accused-of-waging-love-jihad-in-India.html</ref>.
വിവിധ തീവ്രവാദസംഘടനകള്‍ ജിഹാദിന്‌ ആഹ്വാനം നല്‍കുകയും<ref>{{cite news |title = 'Bin Laden' tape urges 'jihad' |url = http://news.bbc.co.uk/2/hi/not_in_website/syndication/monitoring/media_reports/2768873.stm |publisher = BBC News |date = 2003 ഫെബ്രുവരി 16 |accessdate = 2009 ഒക്ടോബര്‍ 18 |language = ഇംഗ്ലീഷ്}}</ref> തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജിഹാദാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ''ജിഹാദി തീവ്രവാദം'' എന്ന പദം തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ജിഹാദ് എന്നാല്‍ ഭീകരവാദപരമായ പ്രവര്‍ത്തനങ്ങളാണെന്ന പൊതുധാരണ ഉളവാക്കാന്‍ ഇത് കാരണമായിട്ടുണ്ട്.


==സൂചിക==
==സൂചിക==

06:20, 31 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

വാചികമായി പ്രയാസങ്ങളോട്‌ മല്ലിടുക എന്നര്‍ത്ഥം വരുന്ന അറബി പദമാണ് ജിഹാദ് (جهاد‎). അല്‍-ജിഹാദ് ഫീ സബീലില്ലാഹ് (ദൈവമാര്‍ഗ്ഗത്തിലെ സമരം) എന്ന രൂപത്തില്‍ ഖുര്‍ആനിലും ഹദീസുകളിലും ധാരാളമായി വന്നിട്ടുള്ള രൂപമാണ്‌ സാധാരണ ഈ പദം കൊണ്ട് വിവക്ഷിക്കുന്നത്. ജിഹാദില്‍ ഏര്‍പ്പെടുന്ന വ്യക്തിയെ മുജാഹിദ് എന്ന് വിളിക്കുന്നു. ഇസ്ലാമിലെ ആറാമത്തെ സ്തംഭമായി ഇതിനെ കണക്കാക്കുന്ന സുന്നി പണ്ഡിതന്മാരുണ്ടെങ്കിലും ഈ അഭിപ്രായം പ്രബലമല്ല. ശിയാ ഇസ്ലാമില്‍ പത്ത് നിര്‍ബന്ധകര്‍മ്മങ്ങളിലൊന്നാണ്‌ ജിഹാദ്.

ഇസ്‌ലാമില്‍ ജിഹാദ് എന്ന പദത്തിന്‌ ഒന്നിലേറെ അര്‍ത്ഥങ്ങളുണ്ട്. സമാധാനവും നന്മനിറഞ്ഞതുമായ ജീവിതം നയിക്കാനുള്ള പരിശ്രമം, അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെയുള്ള സമരം, വിശ്വാസവും അനുഷ്ഠാനവും സംരക്ഷിക്കുവാനുള്ള പ്രതിരോധ യുദ്ധം എന്നിവയെല്ലാം ജിഹാദിന്റെ വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍പ്പെടുന്നു. ആത്മശുദ്ധീകരണത്തിനു വേണ്ടി ദേഹേച്ഛകളോട് നടത്തുന്ന സമരത്തെ വലിയ ജിഹാദായി കണക്കാക്കുന്നു[1]. എങ്കിലും അവിശ്വാസികള്‍ക്കെതിരായുള്ള യുദ്ധം എന്ന ഇടുങ്ങിയ അര്‍ത്ഥമേ അമുസ്‌ലിം ലോകം ഈ പദത്തിന്‌ കല്പിക്കാറുള്ളൂ. ഇസ്‌ലാമില്‍ അനുവദിനീയമായ ഒരേയൊരു യുദ്ധം ജിഹാദാണ്‌ എന്നതിനാല്‍ ഇസ്‌ലാമിക യുദ്ധനിയമങ്ങളിലും കര്‍മ്മശാസ്ത്രത്തിലും വാളുകൊണ്ടുള്ള ജിഹാദാണ്‌ (ജിഹാദ്-അസ്സ്വയ്ഫ്) ജിഹാദ് എന്ന പദം കൊണ്ട് അധികവും അര്‍ത്ഥമാക്കാറ്.

ഭാഷാര്‍ത്ഥം

ജാഹദ എന്ന അറബി പദത്തില്‍ നിന്ന് ഉദ്ഭവിച്ച ജിഹാദ് എന്ന വാക്കിന്‌ നിരവധി അര്‍ഥങ്ങളുണ്ട് :

  • പരിപൂര്‍ണതയിലെത്താനുള്ള പരിശ്രമങ്ങള്‍, പാരമ്യത്തിലെത്തുക, ലക്ഷ്യത്തിലെത്താന്‍ പരിശ്രമിക്കുക, അതി കഠിനമായി പരിശ്രമിക്കുക
  • ജാഗ്രത്താവുക, ഉറക്കമൊഴിക്കുക
  • ബുദ്ധിമുട്ടി തളരുക, അമിതമായി ഭാരം വഹിക്കുക, രോഗം കൊണ്ട് ക്ഷീണിക്കുക, രോഗിയാവാന്‍ ഇഷ്ടപ്പെടുക, മെലിയുക
  • ദുഃഖിതനാവുക, വിഷമകരമാവുക, മല്ലിടുക, ദുവ്യയം ചെയ്യുക
  • ആഗ്രഹിക്കുക, പരീക്ഷിക്കുക
  • കൂലങ്കഷമായി ചിന്തിക്കുക
  • വിശ്രമമില്ലാതെ യുദ്ധം ചെയ്യുക, യുദ്ധം, സൈനികപരം

സുപ്രസിദ്ധ ഭാഷാ പണ്ഡിതന്‍ ഇബ്ന്‍ മന്‍സ്വൂര്‍ തന്റെ ‘'ലിസാനുല്‍ അറബില്‍’' പറയുന്നു: ‘ജിഹാദ് എന്നാല്‍ യുദ്ധമാണ്. മക്കാവിജയത്തിന് ശേഷം പലായനമില്ല. ഉദ്ദേശ്യവും ജിഹാദും മാത്രമേയുള്ളൂ എന്നൊരു ഹദീസുണ്ട്. വാചികവും കാര്‍മികവുമായ എല്ല ശക്തിയും പ്രയോഗിച്ച് ശത്രുവിനെതിരെയുള്ള യുദ്ധമാണ് ജിഹാദ്’ (വാള്യം 3\135)

അല്‍ ജുഹ്ദ്, അല്‍ ജിഹാദ് എന്നിവ കൊണ്ട് ഭാഷാപരമായി അര്‍ഥമാക്കുന്നത് തനാലാവും വിധം സമര്‍പ്പിക്കുക എന്നതാണെന്ന് '‘അല്‍ ഖാമൂസ് അല്‍ മുഹീത്തി'’ലുണ്ട്.

അല്ലാമ ഖിസ്താനി ‘'ഇര്‍ശദു സാഇ’'യില്‍ എഴുതുന്നു : ‘പരിശ്രമിക്കുക എന്നര്‍ഥമുള്ള ജുഹ്ദ് എന്ന പദത്തില്‍ നിന്നാണ് മുജാഹിദും ജിഹാദും നിഷ്പന്നമായത്. ജിഹാദ് ഒരു വിഭാഗം മറുവിഭാഗത്തെ കീഴ്പ്പെടുത്താനുള്ള പരിശ്രമമാണ്' (പേജ് 3105)

ഇബ്നു ഖുദാമ അല്‍ മഖ്ദീസി, ഇബ്നു തൈമിയ, ഇബ്നു ആബിദീന്‍ തുടങ്ങിയവരുറ്ടെ അഭിപ്രായത്തില്‍ അല്ലാഹുവിന്റെ വചനമുയര്‍ത്തുവാനുള്ള പ്രയത്നമാണ് ജിഹാദ്. അത് ശാരീരികമോ സാമ്പത്തികമോ യുദ്ധത്തിനായ് പോരാളികളെ റിക്രൂട്ട് ചെയ്യുന്ന രൂപത്തിലോ ആകാമെന്നാണ്. അതിനവര്‍ തെളിവായി ഉദ്ധരിക്കുന്നത് സൂറത്ത് തൌബയിലെ 41-ആം സൂക്തമാണ്.

സാങ്കേതികാര്‍ത്ഥം

  • അബൂ സഈദ് അല്‍ ഖുദ്‌രിയില്‍ നിന്‍ സ്വഹീഹ് മുസ്ലിം ഉദ്ധരിക്കുന്നു. പ്രവാചകന്റെ സഹചാരികള്‍ പ്രവാചകനോട് ചോദിച്ചു. “എന്താണ്‍് ജിഹാദ്?” പ്രവാചകന്‍ മറുപടി നല്‍കി. “അല്ലാഹുവിന്റെ വചനമുയര്‍ത്തുവാനുള്ള യുദ്ധം”
  • അംറ് ബിന്‍ അന്‍ബസയില്‍ നിന്‍ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ്. “ഞാന്‍ ദൈവദൂതന്റെ അടുക്കല്‍ ചെന്ന് ചോദിച്ചു. ‘അല്ലാഹുവിന്റെ ദൂതരേ..ശ്രേഷ്ടമായ ജിഹാദ് എന്താണ്?” നബി പ്രതിവചിച്ചു. “തന്റെ കുതിഉര അറുക്കപ്പെട്ടവ്നാന്റെയും രക്തം ചിന്തപ്പെട്ടവന്റെയും”
  • ഒരാള്‍ പ്രവാചകനോട് ചോദിച്ചു. “എന്താണ് ജിഹാദ്?” പ്രവാചകന്‍ പ്രതിവചിച്ചു. “യുദ്ധക്കളത്തില്‍ നിഷേധിയെ കണ്ടുമുട്ടിയാലുള്ള യുദ്ധമാണത്” അഹ്മദിന്റെ മുസനദില്‍ ഇത് സ്വഹീഹാണെന്ന് പറഞ്ഞിട്ടുണ്ട്. മജ്മൂഉ സവാ ഇദ് 1\89 ലും ഈ ഹദീസുണ്ട്

മദ്ഹബുകളുടെ വീക്ഷണം

ഹനഫി

ഇമാം കാസാനി ‘ബദഉ സമ’യില്‍ എഴുതുന്നു: “അല്ലാഹുവിന്റെ വചനം ഉയര്‍ത്തുവാനായി ശരീരം കൊണ്ടോ സമ്പത്ത് കൊണ്ടോ നാവ് കൊണ്ടോ കഠിനമായി പരിശ്രമിക്കുകയും യുദ്ധം ചെയ്യുകയും ചെയ്യുക”

മാലികി

ഇമാം ഇബ്നു അറഫ: ‘’തന്റെ സാനിധ്യം മുഖേനയോ അല്ലാതെയോ അല്ലാഹുവിന്റെ വചനമുയര്‍ഹ്ത്തുവനായി കാഫിറുകളോട് സന്ധിയില്ലാതെ യുദ്ധം ചെയ്യുക”

ശാഫിഈ

അല്‍ മുഹ്സബ് ഫില്‍ ഫിഖ്ഹു ശാഫി എന്ന ഗ്രന്ഥത്തില്‍ ഇമാം ശീറാസി എഴുതുന്നു. “നിങ്ങളുടെ ദേഹം ധനം കോണ്ടോ നാവ് കൊണ്ടോ ജനങ്ങളെ റിക്രൂട്ട് ചെയ്തോ അല്ലാഹുവിന്റെ വചനമുയര്‍ത്തുന്നതിനായി കാഫിറുകളോടുള്ള യുദ്ധമാണ്‌ ജിഹാദ്”

ഇമാം ബാഇരി പറയുന്നു. “ജിഹാദ് അലാഹുവിന്റെ മാര്‍ഗത്തിലെ യുദ്ധമാണ്” (ഇബ്നു അല്‍ ഖാസില്‍ 2യ261ല്‍ ഉദ്ധരിച്ചത്)

“ശറ്ഇ യായ ജിഹാദ് നിഷേധികളോടുള്ള യുദ്ധത്തില്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള ശക്തി പ്രയോഗമാണ്" (ഇബ്നു ഹജര്‍ അസ്ഖലാനി, അല്‍ ഫതഹുല്‍ ബാരി, വാള്യം 6, പേജ് 2)

ഹംബലി

ഇബ്നു ഖുദാമ അല്‍ മഖ്ദീസി ‘അല്‍ മുഗ്നിയില്‍’ പറയുന്നു. “ഫര്‍ദ് കിഫായയോ ഫര്‍ദ് ഐനോ ആയ കുഫ്ഫാറുകള്‍ക്കെതിരായ യുദ്ധം. വിശ്വാസികളെ കാഫിറുകളില്‍ നിന്ന് സംരക്ഷിക്കാനോ, അതിര്‍ത്തി കാക്കാനോ ഉള്ള യുദ്ധങ്ങളാണത്”

ഇമാം ഹസനുല്‍ ബന്ന് ശഹീദ് പറയുന്നു. “ അല്ലാഹുവിന്റെ വചനം ഉയര്‍ത്തുവാനും മര്‍ദ്ദിത വിശ്വാസികളുടെ സംരക്ഷണത്തിനും വേണ്ടി കാഫിറുകളോട് കഠിനമായി യുദ്ധത്തിലേര്‍പ്പെടുകയോ, യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സഹായ സഹകരണങ്ങള്‍ ചെയ്യലോ ആണ് ജിഹാദ്.”

വിമർശനങ്ങൾ

തീവ്രവാദം

വിവിധ തീവ്രവാദസംഘടനകള്‍ ജിഹാദിന്‌ ആഹ്വാനം നല്‍കുകയും[2] തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജിഹാദാണെന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ജിഹാദി തീവ്രവാദം എന്ന പദം തന്നെ ഇത്തരം പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ജിഹാദ് എന്നാല്‍ ഭീകരവാദപരമായ പ്രവര്‍ത്തനങ്ങളാണെന്ന പൊതുധാരണ ഉളവാക്കാന്‍ ഇത് കാരണമായിട്ടുണ്ട്.

സൂചിക

  • അബൂ മുഖതിലിന്റെ ‘അല്ലാഹു തേടുന്നത്...’ എന്ന ഗ്രന്ഥത്തില്‍ നിന്ന്

അവലംബം

  1. എം. എന്., കാരശ്ശേരി‍ (2004). വര്‍ഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം. മാതൃഭൂമി ബുക്സ്. {{cite book}}: Unknown parameter |Pages= ignored (|pages= suggested) (help)
  2. "'Bin Laden' tape urges 'jihad'" (in ഇംഗ്ലീഷ്). BBC News. 2003 ഫെബ്രുവരി 16. Retrieved 2009 ഒക്ടോബര്‍ 18. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ജിഹാദ്&oldid=504807" എന്ന താളിൽനിന്ന് ശേഖരിച്ചത്