"ധാതു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 23: വരി 23:

സാമ്പത്തിക പ്രാധാന്യമുള്ള ധാതുക്കളെ പൊതുവേ സാമ്പത്തിക ഖനിജങ്ങള്‍ (economic minerals) എന്നു വിളിക്കുന്നു. ലോഹ, അലോഹ, രത്ന ധാതുക്കളാണ് പ്രധാനമായും സാമ്പത്തിക ധാതുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാസികവും ഭൗതികവുമായ അപക്ഷയ പ്രക്രിയകളെ അതിജീവിക്കാന്‍ കഴിയുന്ന ധാതുക്കളെ പൊതുവേ ദൃഢ ധാതുക്കള്‍ (Stable minerals) എന്നു വിളിക്കുന്നു. കാഠിന്യം വളരെ കൂടിയ ഇത്തരം ധാതുക്കള്‍ക്ക് അലേയ സ്വഭാവവും വളരെ കൂടുതലായിരിക്കും. നദീതീരങ്ങളിലും കടല്‍ത്തീരങ്ങളിലും മറ്റും പ്ലേയ്സര്‍ (Placer) നിക്ഷേപങ്ങളായി കാണപ്പെടുന്ന ധാതുക്കള്‍ക്ക് ഘന ധാതുക്കള്‍ (Heavy minerals) എന്നാണ് പേര്. ഉയര്‍ന്ന ആപേക്ഷിക ഘനത്വമാണ് ഇവയുടെ മുഖ്യ സവിശേഷത. പരിവര്‍ത്തന വിധേയമാകാത്ത ശിലാഘടകങ്ങളെയും ചിലപ്പോള്‍ ധാതുക്കള്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. ഇവ പൊതുവേ അവിശിഷ്ട ധാതുക്കള്‍ (detrial minerals) എന്നറിയപ്പെടുന്നു. ഉദ്ഭവസ്ഥാനത്തിന്റെ അടിസ്ഥാനത്തിലും ചിലപ്പോള്‍ ധാതുക്കളെ വര്‍ഗീകരിക്കാറുണ്ട്.

==രൂപവത്കരണം==

നാല് വ്യത്യസ്ത പ്രക്രിയകളിലൂടെയാണ് പ്രധാനമായും ധാതുക്കളുടെ രൂപവത്കരണം സംഭവിക്കുന്നത്.
#അഗ്നിപര്‍വതജന്യ വാതകങ്ങളില്‍നിന്ന് നേരിട്ട് ഘനീഭവിച്ച് (sublimation),
#ജലീയ പൂരിതലായനികളില്‍നിന്ന് ക്രിസ്റ്റലീ കരിക്കപ്പെട്ട്,
#മാഗ്മയില്‍ നിന്ന് നേരിട്ട് ക്രിസ്റ്റലീകരിക്കപ്പെട്ട്,
#കായാന്തരീകരണം മുഖേന.

[[en:Mineral]]
[[en:Mineral]]

03:27, 1 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

അകാര്‍ബണിക (inorganic) പ്രക്രിയയുടെ ഫലമായി രൂപംകൊള്ളുന്നതും നിയതമായ അറ്റോമിക ഘടന, രാസസംഘടനം, സ്ഥിരം അഥവാ ഒരു നിശ്ചിത പരിധിവരെ വ്യത്യാസപ്പെടാവുന്ന ഭൗതികഗുണം എന്നിവയോടുകൂടിയതുമായ പ്രാകൃതിക പദാര്‍ഥമാണു് ധാതു (mineral) എന്നറിയപ്പെടുന്നതു് . ഖനിജം എന്നും ഇത് അറിയപ്പെടുന്നു. ഒരൊറ്റ മൂലകമായോ (ഉദാ. ചെമ്പ്, സ്വര്‍ണം, വെള്ളി) സംയുക്തങ്ങളായോ (ഉദാ. സോഡിയം ക്ലോറൈഡ് (NaCl), കാല്‍സ്യം കാര്‍ബണേറ്റ് (CaCO3)) ധാതുക്കള്‍ പ്രകൃതിയില്‍ കാണപ്പെടുന്നു. ഭുവല്കത്തില്‍ മാത്രമല്ല ചന്ദ്രന്‍, ചൊവ്വ, ഉല്‍ക്കകള്‍ തുടങ്ങിയ ജ്യോതിര്‍വസ്തുക്കളിലും ധാതുക്കള്‍ കാണപ്പെടുന്നുണ്ട്. അജൈവ സ്വഭാവമാണ് ധാതുക്കളുടെ മുഖ്യ സവിശേഷത.

ധാതുക്കളുടെ ക്ലാസ്സിക്കല്‍ നിര്‍വചന പ്രകാരം പ്രകൃത്യാ കാണപ്പെടുന്ന അകാര്‍ബണിക പദാര്‍ഥങ്ങളെ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. എന്നാല്‍ ഇപ്പോള്‍ കാര്‍ബണിക പദാര്‍ഥങ്ങളായ കല്‍ക്കരി, പ്രകൃതിവാതകം, പെട്രോളിയം എന്നിവയെ പരിമിതാര്‍ഥത്തില്‍ ധാതുക്കളായി പരിഗണിക്കാറുണ്ട്. രൂപസാദൃശ്യങ്ങളിലും മറ്റും ധാതുക്കളോടു സാമ്യമുണ്ടെങ്കിലും മനുഷ്യ നിര്‍മിത പദാര്‍ഥങ്ങളെ (ഉദാ. കൃത്രിമ വജ്രം) ഒരിക്കലും ധാതുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താറില്ല. അഗ്നിപര്‍വതജന്യ സ്ഫടികം, പവിഴം, ജന്തുക്കളുടെ അസ്ഥികള്‍, തോടുകള്‍ എന്നിവയും ധാതുക്കളുടെ നിര്‍വചന പരിധിയില്‍ ഉള്‍പ്പെടുന്നില്ല. ധാതുക്കള്‍ പൊതുവേ വാതകം, ശിലാദ്രവം, ജലീയദ്രാവകം, മറ്റു ധാതുക്കള്‍ എന്നിവയില്‍നിന്ന് രൂപപ്പെടുന്നവയാണ്.

രൂപവും ഘടനയും

സ്വതന്ത്രമായി രൂപംകൊള്ളുന്ന ധാതുക്കളുടെ പ്രത്യേകതയാണ് അവയുടെ ക്രിസ്റ്റല്‍ മുഖങ്ങള്‍. 18-19 ശ.-ങ്ങളില്‍ നടന്ന ധാതുക്കളുടെ ക്രിസ്റ്റല്‍ രൂപങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ ധാതുവിജ്ഞാനീയത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്കി. തുടര്‍ന്ന് ഓരോ ധാതുവിനും നിശ്ചിത മുഖാന്തര്‍ കോണുകള്‍ (interfacial angle) ആണ് ഉള്ളതെന്ന വസ്തുതയും സ്ഥിരീകരിക്കപ്പെട്ടു. 1830-കളില്‍ ക്രിസ്റ്റല്‍ മുഖങ്ങള്‍ക്കിടയിലെ പ്രതിസമതാ ബന്ധങ്ങളുടെ (Symmetry relationship) അടിസ്ഥാനത്തില്‍ ക്രിസ്റ്റലുകളെ 32 ഗണങ്ങളും ഐസൊമെട്രിക്, മൊണോക്ളിനിക്, ട്രൈക്ളിനിക്, ഒര്‍തോറോംബിക്, ട്രൈഗണല്‍, ഹെക്സഗണല്‍, ടെട്രഗണല്‍ എന്നിങ്ങനെ ഏഴ് ക്രിസ്റ്റല്‍ വ്യൂഹങ്ങളും ആയി വിഭജിച്ചു.

രാസസംഘടനം (Chemical composition)

വ്യക്തമായ സൂത്രസംജ്ഞയാല്‍ (formula) സൂചിപ്പിക്കാന്‍ കഴിയുന്ന നിയതമായ രാസസംഘടനമാണ് ധാതുക്കളുടെ മുഖ്യ സവിശേഷത. ധാതുക്കളുടെ രാസ സംയോഗത്തിലെ ഘടകമൂലകങ്ങളുടെ എണ്ണത്തിനും അനുപാതത്തിനും അനുസൃതമായി സൂത്രസംജ്ഞകള്‍ ലഘുവോ സങ്കീര്‍ണമോ ആകുന്നു. ധാതുവിന്റെ രാസസംഘടനം നിയതമെങ്കിലും സ്ഥിരമാകണമെന്നില്ല. മൂലകങ്ങളുടെ ആദേശമാണ് ഇതിന് നിദാനം. മാഗ്നസൈറ്റില്‍ മഗ്നീഷ്യത്തിനുപകരം ഇരുമ്പും, സിഡെറൈറ്റില്‍ ഇരുമ്പിനു പകരം മഗ്നീഷ്യവും കാണപ്പെടുന്നത് ഇത്തരം ആദേശ പ്രക്രിയയ്ക്ക് ഉദാഹരണമാണ്.

നാമകരണം

പല ധാതുക്കളും പ്രാചീനമായ പേരുകളിലാണ് അറിയപ്പെടുന്നത്. എ.ഡി. 1-ാം ശ.-ത്തില്‍ ധാതുവിജ്ഞാനീയത്തിന് അമൂല്യമായ സംഭാവനകള്‍ നല്കിയ റോമന്‍ പ്രകൃതി ശാസ്ത്രജ്ഞനായ പ്ളിനി നിരവധി പ്രാകൃതിക മൂലകങ്ങളുടെയും അയിരുധാതുക്കളുടെയും രത്നങ്ങളുടെയും ഒരു പ്രാഥമിക പട്ടിക തയ്യാറാക്കി പ്രസിദ്ധപ്പെടുത്തിയിരുന്നു. 18-ാം ശ.-ത്തിന്റെ അവസാനത്തോടെ ഓരോ ധാതുവര്‍ഗത്തിനും പ്രത്യേകം പേര് നല്കുന്ന സമ്പ്രദായം നിലവില്‍വന്നു.

മിക്ക ധാതുക്കള്‍ക്കും അവ കണ്ടെത്തിയവരാണ് പേരുകള്‍ നല്കിയിട്ടുള്ളത്. ധാതുവിന്റെ നിറം, ക്രിസ്റ്റല്‍ ഘടന, ആപേക്ഷിക ഘനത്വം എന്നിവയെ സൂചിപ്പിക്കുന്ന ഗ്രീക്ക് അഥവാ ലാറ്റിന്‍ പദങ്ങളില്‍നിന്നാണ് മിക്ക ധാതുനാമങ്ങളും നിഷ്പന്നമായിട്ടുള്ളത്. എന്നാല്‍ ചില ധാതുനാമങ്ങള്‍ അവയുടെ രാസസംഘടനത്തെ സൂചിപ്പിക്കുന്ന പദങ്ങളില്‍നിന്നാണ് ഉരുത്തിരിഞ്ഞിട്ടുള്ളത്. ആധുനിക നാമകരണ രീതിയില്‍ '-ഐറ്റ്' ('-ite') എന്ന പര പ്രത്യയം (suffix) ധാതുനാമത്തിനൊപ്പം സാധാരണമാണ്. പേരിന്റെ ആദ്യഭാഗം ധാതുവിന്റെ നിറം (ഉദാ. ആല്‍ബൈറ്റ്), ആപേക്ഷിക ഘനത്വം (ഉദാ. ബെറൈറ്റ്) രാസസംഘടനം തുടങ്ങിയ സവിശേഷതകളെ സൂചിപ്പിക്കുന്ന ഗ്രീക്ക് അഥവാ ലാറ്റിന്‍ പദത്തിലായിരിക്കും ആരംഭിക്കുക. ഉദാ. വെളുപ്പ് എന്നര്‍ഥമുള്ള ആല്‍ബസ് എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് അല്‍ബൈറ്റ് എന്ന ധാതുനാമം നിഷ്പന്നമായിട്ടുള്ളത്. വിദളനത്തെ (cleavage) ആസ്പദമാക്കിയാണ് നാമകരണമെങ്കില്‍ '- ക്ലേസ്' ('-clase') എന്നും (ഉദാ. ഓര്‍ത്തോക്ലേസ്), ശല്കാവസ്ഥയെ (flaky nature) അടിസ്ഥാനമാക്കിയാണെങ്കില്‍ '- ഫിലൈറ്റ്' ('phyllite') എന്നും (ഉദാ. പൈറോഫിലൈറ്റ്) പര പ്രത്യയങ്ങള്‍ ചേര്‍ക്കുന്നു.

സ്ഥലങ്ങളുടെയും വ്യക്തികളുടെയും പേരുകളും ധാതുക്കളുടെ നാമകരണത്തിന് അടിസ്ഥാനമാക്കാറുണ്ട്. സ്ഥലനാമങ്ങളുമായി ബന്ധപ്പെട്ട ധാതുനാമങ്ങള്‍ മിക്കവയും അവ ആദ്യം കണ്ടെത്തിയ സ്ഥലത്തെയായിരിക്കും സൂചിപ്പിക്കുക. ഉദാ. ന്യൂ ജെഴ്സിയിലെ ഫ്രാങ്ക്ളിന്‍ എന്ന സ്ഥലത്തെ സൂചിപ്പിക്കുന്ന ഫ്രാങ്ക്ളിനൈറ്റ്, സ്പെയിനിലെ അരഗൊണ്‍ (Aragon) എന്ന സ്ഥലനാമത്തില്‍ നിന്ന് നിഷ്പന്നമായ അരഗൊണൈറ്റ് തുടങ്ങിയവ. പ്രസിദ്ധരായ ധാതുവിജ്ഞാനികള്‍, ധാതു സമ്പാദകര്‍, ഖനി ഉടമകള്‍ തുടങ്ങിയവരുടെ പേരുകളും ചിലപ്പോള്‍ ധാതുനാമങ്ങള്‍ക്ക് ഉപോദ്ബലകമായി സ്വീകരിച്ചിട്ടുണ്ട്. 1960-ല്‍ നിലവില്‍വന്ന ധാതുക്കളുടെ അന്തര്‍ദേശീയ നാമകരണ സമിതി ധാതുക്കളുടെ ശാസ്ത്രീയ നാമകരണം കൂടുതല്‍ ക്രമബദ്ധമാക്കി.

വര്‍ഗ്ഗീകരണം

പല തരത്തിലുള്ള ധാതു വര്‍ഗീകരണ സമ്പ്രദായങ്ങള്‍ നിലവിലുണ്ടെങ്കിലും ധാതുക്കളുടെ രാസ സംഘടനത്തെ അടിസ്ഥാനമാക്കിയുള്ള വര്‍ഗീകരണത്തിനാണ് കൂടുതല്‍ പ്രാമുഖ്യം. സിസ്റ്റം ഒഫ് മിനറോളജിയുടെ കര്‍ത്താവായ ജെയിംസ് ഡ്വെയ്റ്റ് ഡാനയാണ് ഈ വര്‍ഗീകരണ സമ്പ്രദായം അവതിപ്പിച്ചത്. ഈ സമ്പ്രദായപ്രകാരം ധാതുക്കളെ 17 ക്ലാസ്സുകളായി വര്‍ഗീകരിച്ചിരിക്കുന്നു. 1. പ്രാകൃതിക മൂലകങ്ങള്‍, 2. സള്‍ഫൈഡുകള്‍, 3. ഓക്സൈഡുകള്‍, 4. ഹൈഡ്രോക്സൈഡുകള്‍, 5. ഹാലൈഡുകള്‍, 6. കാര്‍ബണേറ്റുകള്‍, 7. നൈട്രേറ്റുകള്‍, 8. ബോറേറ്റുകള്‍, 9. അയഡേറ്റുകള്‍, 10. സള്‍ഫേറ്റുകള്‍ 11. ക്രോമേറ്റുകള്‍, 12. മോളിബ്ഡേറ്റുകള്‍, 13. ടങ്സ്റ്റേറ്റുകള്‍, 14. ഫോസ്ഫേറ്റുകള്‍, 15. ആര്‍സനേറ്റുകള്‍, 16. വനേഡുകള്‍, 17. സിലിക്കേറ്റുകള്‍ എന്നിവയാണ് അവ. ഇവയില്‍ സിലിക്കേറ്റുകളാണ് ഭൂവല്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്.

രാസസംഘടനത്തെയാണ് ധാതുവര്‍ഗീകരണത്തിന്റെ അടിസ്ഥാന മാപകമായി പരിഗണിക്കുന്നതെങ്കിലും ഉദ്ഭവം, ഉപസ്ഥിതി, ചില ഭൗതിക ഗുണങ്ങള്‍ അഥവാ ഉപയോഗം എന്നിവയും ചിലപ്പോള്‍ ധാതുക്കളുടെ വര്‍ഗീകരണത്തിന് നിദാനമാകാറുണ്ട്. ഉദ്ഭവത്തിന്റെ അടിസ്ഥാനത്തില്‍ ധാതുക്കളെ പ്രാഥമിക ധാതുക്കള്‍ (Primary minerals) എന്നും മധ്യമ ധാതുക്കള്‍ (Secondary minerals) എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. മാഗ്മയില്‍നിന്ന് നേരിട്ട് ക്രിസ്റ്റലീകരിക്കപ്പെടുന്നവയാണ് പ്രാഥമിക ധാതുക്കള്‍; അല്ലാത്തവ മധ്യമ ധാതുക്കളും. ആഗ്നേയ-കായാന്തരിത-അവസാദ ശിലകളില്‍ മുഖ്യ ഘടകങ്ങളായി വര്‍ത്തിക്കുന്ന ധാതുക്കളെ ശിലാനിര്‍മിത ധാതുക്കള്‍ എന്നു വിളിക്കുന്നു (ഉദാ. ക്വാര്‍ട്ട്സ്, ഫെല്‍സ്പാര്‍, അഭ്രം തുടങ്ങിയവ). അവശ്യ ധാതുക്കള്‍ അഥവാ മൂല ധാതുക്കള്‍ (essential minerals) എന്നും ഇവ അറിയപ്പെടുന്നു. എന്നാല്‍ ശിലകളില്‍ നാമമാത്രമായി മാത്രം കാണപ്പെടുന്ന ചില ധാതുക്കളുണ്ട്. ഇവ ഉപ ധാതുക്കള്‍ (accessory minerals) എന്ന പേരില്‍ അറിയപ്പെടുന്നു. (ഉദാ. പൈറൈറ്റ്, സിര്‍ക്കോണ്‍ തുടങ്ങിയവ.) സമരൂപികള്‍ അഥവാ ഐസോമോര്‍ഫസുകള്‍ ഉള്‍പ്പെട്ട ധാതുഗണമാണ് ഐസോമോര്‍ഫസ് ഗ്രൂപ്പ് (ഉദാ. ഗാര്‍ണെറ്റ് ഗ്രൂപ്പ്). രാസ-ഭൌതിക ഗുണധര്‍മങ്ങളില്‍ പരസ്പര ബന്ധമുള്ള ധാതുക്കളെ ധാതുകുടുംബങ്ങളായി വിഭജിക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. എന്നാല്‍ ഇവ സമരൂപികളാകണമെന്നില്ല.

സാമ്പത്തിക പ്രാധാന്യമുള്ള ധാതുക്കളെ പൊതുവേ സാമ്പത്തിക ഖനിജങ്ങള്‍ (economic minerals) എന്നു വിളിക്കുന്നു. ലോഹ, അലോഹ, രത്ന ധാതുക്കളാണ് പ്രധാനമായും സാമ്പത്തിക ധാതുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രാസികവും ഭൗതികവുമായ അപക്ഷയ പ്രക്രിയകളെ അതിജീവിക്കാന്‍ കഴിയുന്ന ധാതുക്കളെ പൊതുവേ ദൃഢ ധാതുക്കള്‍ (Stable minerals) എന്നു വിളിക്കുന്നു. കാഠിന്യം വളരെ കൂടിയ ഇത്തരം ധാതുക്കള്‍ക്ക് അലേയ സ്വഭാവവും വളരെ കൂടുതലായിരിക്കും. നദീതീരങ്ങളിലും കടല്‍ത്തീരങ്ങളിലും മറ്റും പ്ലേയ്സര്‍ (Placer) നിക്ഷേപങ്ങളായി കാണപ്പെടുന്ന ധാതുക്കള്‍ക്ക് ഘന ധാതുക്കള്‍ (Heavy minerals) എന്നാണ് പേര്. ഉയര്‍ന്ന ആപേക്ഷിക ഘനത്വമാണ് ഇവയുടെ മുഖ്യ സവിശേഷത. പരിവര്‍ത്തന വിധേയമാകാത്ത ശിലാഘടകങ്ങളെയും ചിലപ്പോള്‍ ധാതുക്കള്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. ഇവ പൊതുവേ അവിശിഷ്ട ധാതുക്കള്‍ (detrial minerals) എന്നറിയപ്പെടുന്നു. ഉദ്ഭവസ്ഥാനത്തിന്റെ അടിസ്ഥാനത്തിലും ചിലപ്പോള്‍ ധാതുക്കളെ വര്‍ഗീകരിക്കാറുണ്ട്.

രൂപവത്കരണം

നാല് വ്യത്യസ്ത പ്രക്രിയകളിലൂടെയാണ് പ്രധാനമായും ധാതുക്കളുടെ രൂപവത്കരണം സംഭവിക്കുന്നത്.

  1. അഗ്നിപര്‍വതജന്യ വാതകങ്ങളില്‍നിന്ന് നേരിട്ട് ഘനീഭവിച്ച് (sublimation),
  2. ജലീയ പൂരിതലായനികളില്‍നിന്ന് ക്രിസ്റ്റലീ കരിക്കപ്പെട്ട്,
  3. മാഗ്മയില്‍ നിന്ന് നേരിട്ട് ക്രിസ്റ്റലീകരിക്കപ്പെട്ട്,
  4. കായാന്തരീകരണം മുഖേന.
"https://ml.wikipedia.org/w/index.php?title=ധാതു&oldid=479146" എന്ന താളിൽനിന്ന് ശേഖരിച്ചത്