"കയോസ് സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
16 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  13 വർഷം മുമ്പ്
ക്രമരഹിതമായ പ്രവര്‍ത്തനങ്ങളാണ് മസ്തിഷ്കത്തിന്റെ ആരോഗ്യത്തെ സൂചിപ്പിക്കുന്നതെങ്കില്‍ ക്രമിതമായ രീതിയിലാണ് ആരോഗ്യമുള്ള ഹൃദയം പ്രവര്‍ത്തിക്കുന്നത്. സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹൃദയം ക്രമിതമായ വൈദ്യുത തരംഗങ്ങളിലൂടെയാണ് വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്നത്. എന്നാല്‍ ഹൃദ്രോഗമുള്ള വ്യക്തികളില്‍ ക്രമരഹിതമായി ഈ വൈദ്യുത തരംഗങ്ങള്‍ കണ്ടു വരുന്നു. ചെറിയ വൈദ്യുതാഘാതങ്ങളിലൂടെ ഈ ക്രമരാഹിത്യം ഇല്ലാതാക്കാന്‍ കഴിയുമോ എന്ന പരീക്ഷണങ്ങളിലാണ് വൈദ്യ ശാസ്ത്രം.
 
=== കയോസ് സാമ്പത്തിക ശാസ്ത്രത്തില്‍ ===
 
ക്രമിതമായ മാറ്റങ്ങളാണ് സാമ്പത്തിക ശാസ്ത്രത്തിലെ പ്രവചനങ്ങളെ നിയന്ത്രിക്കുന്നത്. എന്നാല്‍ സാമ്പത്തിക രംഗത്തെ യഥാര്‍ത്ഥ പ്രതിഭാസങ്ങള്‍ ഈ പ്രവചനങ്ങളെ എപ്പോഴും ശരി വെക്കാറില്ല. കമ്പോള സാമ്പത്തിക രംഗത്തെ അരേഖീയ പ്രതിഭാസങ്ങളാണ് ഈ പ്രവചനങ്ങളെ തകിടം മറിക്കുന്നത്. സ്റ്റോക്ക് മാര്‍ക്കറ്റിലെ പ്രവചിക്കപ്പെടാത്ത വന്‍ തകര്‍ച്ചയും കുതിച്ചു ചാട്ടവും കയോസിന്റെ ഇടപെടലുകളില്‍ പെടുന്നു.
1,210

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/474678" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി