"കയോസ് സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,491 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
രസതന്ത്രം, ജീവശാസ്ത്രം, ഇലക്ട്രോണിക്സ്, വൈദ്യശാസ്ത്രം, സമ്പത്തിക ശാസ്ത്രം എന്നിങ്ങനെ ശാസ്ത്രത്തിന്റെ ഒട്ടുമിക്ക ശാഖകളിലും ഇന്ന് കയോസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. ഷ്റോഡിംഗര്‍ സമവാക്യം പോലുള്ള രേഖീയ സമവാക്യങ്ങള്‍ പിന്തുടരുന്ന ക്വാണ്ടം ഭൗതികത്തില്‍ കയോസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇതേപ്പറ്റിയുളള പഠനങ്ങള്‍ ഇന്നും ശൈശവ ദശയിലാണ്.
 
== കയോസ് ആധുനിക വൈദ്യശാസ്ത്രത്തില്‍ ==
 
മസ്തിഷ്കം, ഹൃദയം എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും പ്രതിരോധ ശേഷിയെയും കയോസ് സിദ്ധാന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ആധുനിക വൈദ്യശാസ്ത്രം സമീപിക്കുന്നു. മസ്തിഷ്കത്തിലെ കയോസ് ആരോഗ്യലക്ഷണമായാണ് വിദഗ്ദര്‍ കാണുന്നത്. അപസ്മാര രോഗികളില്‍ ശസ്ത്രക്രിയ കൂടാതെയുള്ള ചികിത്സയുടെ സാധ്യത ഈ പഠനങ്ങള്‍ തുറക്കുന്നുണ്ട്. ഇന്ത്യാനാപോളിസിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ ഗവേഷകരായ റെയ്മ ലാര്‍ട്ടര്‍, റോബര്‍ട്ട് വര്‍ത്ത് എന്നിവര്‍ ഭാഗികമായ അപസ്മാര ബാധയുളള മസ്തിഷ്കങ്ങളെ പഠന വിധേയമാക്കി. ക്രമരഹിതമായാണ് ആരോഗ്യവാനായ വ്യക്തിയില്‍ മസ്തിഷ്കം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അപസ്മാര രോഗം മസ്തിഷ്കത്തെ ഭാഗികമായി ബാധിക്കുന്നവരില്‍ ആ ഭാഗത്തിന്റെ പ്രവര്‍ത്തനം അസാധാരണമാം വിധം ക്രമിതമാവുന്നതായി കാണപ്പെട്ടു. ഇത് ഒരു പ്രത്യേക അവസ്ഥയില്‍ മറ്റു ഭാഗങ്ങളെയും ബാധിക്കുകയും ചെയ്യും. ഇത്തരം രോഗികളില്‍ ശസ്ത്രക്രിയ ചെയ്യുന്നത് ഓര്‍മ്മക്കുറവ്, കാഴ്ച്ചക്കുറവ് തുടങ്ങിയ വൈകല്യങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യാം.
 
[[Category:ഭൗതികശാസ്ത്രം]]
1,210

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/474039" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി