മാറ്റങ്ങൾ

Jump to navigation Jump to search
199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
പുരാതന ഗ്രീക്കുകാര്‍ ശകരെ [[Scythians|സിഥിയര്‍]] എന്ന് വിളിച്ചു, എന്നാല്‍ [[Persian Empire|പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ]] ഭാഷയില്‍ ഇവര്‍ ശകൈ എന്നാണ് അറിയപ്പെട്ടത് എന്ന് ഗ്രീക്കുകാര്‍ അംഗീകരിച്ചിരുന്നു. ഗ്രീക്കുകാര്‍ ശകൈ എന്ന പദം കൊണ്ട് എല്ലാ സിഥിയരെയും, പ്രത്യേകിച്ച് [[മദ്ധ്യേഷ്യ]], [[Far East|വിദൂര പൂര്‍വ്വ ദേശങ്ങള്‍]] എന്നിവിടങ്ങളില്‍ നിന്നുള്ളവരെ, ആണ് ഉദ്ദേശിച്ചത്. ഇവര്‍ പിന്നീട് [[ഖസാക്കിസ്ഥാന്‍]], [[ഉസ്ബക്കിസ്ഥാന്‍]], [[താജിക്കിസ്ഥാന്‍]], [[അഫ്ഗാനിസ്ഥാന്‍]], [[പാക്കിസ്ഥാന്‍]], ഇന്ത്യയുടെയും ഇറാന്റെയും ഭാഗങ്ങള്‍, [[Altay Mountains|അല്‍ത്തായ് മലകള്‍]], [[സൈബീരിയ]], [[റഷ്യ]], [[ചൈന|ചൈനയുടെ]] [[ക്സന്‍ജിയാങ്ങ്]] പ്രവിശ്യ, എന്നിവിടങ്ങളില്‍ ക്രി.മു. 300-നു മുന്‍പുള്ള നൂറ്റാണ്ടുകളില്‍ (മദ്ധ്യ പേര്‍ഷ്യന്‍ കാലഘട്ടത്തിന്റെ ആരംഭത്തില്‍) ജീവിച്ചിരുന്നു. റോമക്കാര്‍ ശകരെയും (''സകേ'') സിഥിയരെയും (''സിഥിയേ'') തിരിച്ചറിഞ്ഞിരുന്നു. [[Stephanus of Byzantium|ബൈസാന്തിയത്തിലെ സ്റ്റെഫാനസ്]] എത്നിക്കയിലെ ശകരെ [[Saxon|ശക സേന]], അഥവാ ശകരൗകേ എന്ന് വിശേഷിപ്പിച്ചു. [[Isidorus of Charax|ചരാക്സിലെ ഇസിഡോറസ്]] ''ശക''രെ തന്റെ കൃതിയില്‍ ''പാര്‍ഥിയന്‍ നിലയങ്ങള്‍'' എന്ന് വിശേഷിപ്പിച്ചു.
== വിവിധ ശകവംശജര്‍ ==
ബി.സി.ഇ. രണ്ടാം നൂറ്റാണ്ടില്‍ [[ഗാന്ധാരം]] കേന്ദ്രീകരിച്ച് വടക്കുകിഴക്കന്‍ ഇന്ത്യയില്‍ ശക്തി പ്രാപിച്ച [[ഇന്തോ സിഥിയര്‍]], ഇന്നത്തെഒന്നാം നൂറ്റാണ്ടില്‍ ശക്തിപ്പെട്ട [[കുശാനര്‍]], ഇതേ സമയം ഇന്ത്യയിലെ [[ഗുജറാത്ത്]]പ്രദേശത്തേക്ക് കുടിയേറി ഏതാണ്ട് നാലാം നൂറ്റാണ്ടുവരെ അധികാരം സ്ഥാപിച്ചിരുന്ന [[പടിഞ്ഞാറന്‍ സത്രപര്‍]] തുടങ്ങിയവയൊക്കെ ശ്രദ്ധേയരായ ശകവംശങ്ങളാണ്‌.
=== ആരിയസ്പോയി ===
[[അലക്സാണ്ടര്‍|അലക്സാണ്ടറുടെ]] ആക്രമണകാലത്ത് തെക്കുപടിഞ്ഞാറന്‍ [[അഫ്ഘാനിസ്താന്‍]] പ്രദേശത്തെ ഒരു ജനവിഭാഗമായിരുന്നു അരിയസ്പോയി അഥവാ അരിയംസ്പോയി. '''യുവെര്‍ഗെതായി''' എന്നും ഇക്കൂട്ടര്‍ അറിയപ്പെട്ടിരുന്നു. ഒരു സിഥിയന്‍ ആക്രമണത്തില്‍ നിന്ന് തന്നെ രക്ഷിച്ച ഈ ജനവിഭാഗത്തിന്‌ [[മഹാനായ സിറിയസ്]] ആണ്‌ ഈ പേര്‌ നല്‍കിയത് എന്ന് അലക്സാണ്ടറുടെ സംഘത്തിലെ ജീവചരിത്രകാരന്മാര്‍ പറയുന്നു. ഇവരുടെ സമൂഹത്തില്‍ [[കുതിര|കുതിരക്കുള്ള]] പ്രാധാന്യം എടുത്തുപറയേണ്ടതാണ്‌. കുതിര എന്നതിന്റെ ഇറാനിയന്‍ വാക്കായ '''ആസ്പ്''' എന്ന വാക്കു കൂട്ടിച്ചേര്‍ത്താണ്‌ ഇവരുടെ പേരിട്ടിരിക്കുന്നത്. അലക്സാണ്ടറുടെ സംഘാംഘമായ [[ആരിയന്‍|ആരിയന്റെ]] അഭിപ്രായത്തില്‍ മേഖലയിലെ മറ്റു ജനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഭരണരീതിയാണ്‌ ഇവര്‍ക്കിടയില്‍ നിലനിന്നിരുന്നത്. ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ ആദ്യകാലങ്ങളില്‍ വടക്കുനിന്ന് [[ഹെറാത്ത് ഇടനാഴി]] വഴി വന്ന സിഥിയന്മാരുടെ പിന്‍ഗാമികളാണ്‌ ഇവരെന്ന് കരുതപ്പെന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=120|url=}}</ref>‌.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/454442" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി