"നെറ്റ്‌വർക്ക് സ്വിച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hr:Premosnik
(ചെ.) യന്ത്രം ചേര്‍ക്കുന്നു: et:Kohtvõrgu kommutaator
വരി 37: വരി 37:
[[en:Network switch]]
[[en:Network switch]]
[[es:Conmutador (dispositivo de red)]]
[[es:Conmutador (dispositivo de red)]]
[[et:Kohtvõrgu kommutaator]]
[[eu:Switch]]
[[eu:Switch]]
[[fa:سوئیچ کردن]]
[[fa:سوئیچ کردن]]

21:42, 15 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഫലകം:നാനാര്‍ത്ഥം

റാക്കില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു സ്വിച്ചിലേക്ക് യു.ടി.പി. കേബിളുകള്‍ വഴി നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നു

പരിമിത പരിധി കമ്പ്യൂട്ടര്‍ ശൃംഖലയിലെ (Local Area Network) കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ശൃംഖലയില്‍ ഉള്‍പ്പെടുന്ന ഉപകരണങ്ങളെ പരസ്പരം നക്ഷത്രരൂപത്തില്‍ (Star topology) ബന്ധിപിക്കുന്നതിനുള്ള ഒരു ഉപകരണമാണ് നെറ്റ്വര്‍ക്ക് സ്വിച്ച് (switch). ഇത്തരത്തിലുള്ള ശൃംഖലകളെ ബന്ധിപ്പിക്കാനുപയോഗിക്കുന്ന ഹബുകളുടെ പ്രവര്‍ത്തനം തന്നെയാണ്‌ സ്വിച്ചുകള്‍ ചെയ്യുന്നതെങ്കിലും, സ്വിച്ചുകള്‍ക്ക് ഹബ്ബിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുണ്ട്. അതുകൊണ്ടുതന്നെ സ്വിച്ചുകള്‍ക്ക് ഹബ്ബുകളേക്കാള്‍ വിലയും താരതമ്യേന കൂടുതലാണ്. നെറ്റ്വര്‍ക്ക് സ്വിച്ചുകള്‍ അവയില്‍ക്കൂടി കടന്നുപോകുന്ന ഡേറ്റപാക്കറ്റുകള്‍ എവിടെനിന്ന് വരുന്നു എന്നും ഈ പാക്കറ്റുകള്‍ എവിടേക്ക് പോകുന്നു എന്നും നിരീക്ഷിച്ച് അവയെ ലക്ഷ്യസ്ഥാനത്തേക്കു മാത്രം വഴിതിരിച്ചു വിടുന്നു. എന്നാല്‍ ഹബുകള്‍ കിട്ടുന്ന ഡാറ്റയെ അതിലെ എല്ലാ പോര്‍ട്ടുകളിലേക്കും പ്രക്ഷേപണം (Broadcast) നടത്തുന്നതിനാല്‍ ഒരു കമ്പ്യൂട്ടര്‍, ഡാറ്റ പ്രേക്ഷണം നടത്തുമ്പോള്‍ ശൃംഖല പൂര്‍ണ്ണമായും തിരക്കിലാകുന്നു. മറിച്ച് സ്വിച്ചുകള്‍ ഡേറ്റയെ‍ നിര്‍ദ്ദിഷ്ട കംപ്യൂട്ടറിലേക്ക് മാത്രം അയയ്ക്കുന്നതിനാല്‍ ഹബ്ബിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ അവക്കാകുന്നു.

പോര്‍ട്ടുകള്‍

സ്വിച്ചിലേക്ക് നെറ്റ്വര്‍ക്ക് ഉപകരണങ്ങള്‍ ബന്ധിപ്പിക്കുന്ന ഇടങ്ങളെയാണ്‌ പോര്‍ട്ട് എന്നു പറയുന്നത് 4 മുതല്‍ 24 വരെ പോര്‍ട്ടുകളുള്ള സ്വിച്ചുകള്‍ ലഭ്യമാണ്‌. നിരവധി സ്വിച്ചുകള്‍ ഒരുമിച്ച് അടുക്കിയ മൊഡ്യൂളുകളും ലഭ്യമാണ്.

കംപ്യൂട്ടര്‍ ശൃംഖലകളില്‍ സ്വിച്ചിന്റെ സ്ഥാനം

നെറ്റ്വര്‍ക്ക് സ്വിച്ച് ഒരു സാങ്കേതിക നാമത്തെക്കാളുപരി ഒരു വാണിജ്യ നാമമാണ് [അവലംബം ആവശ്യമാണ്]. വാണിജ്യ ആവിശ്യങ്ങള്‍ക്കുവേണ്ടി നിര്‍മിച്ചിരിക്കുന്ന സ്വിച്ചുകള്‍ പല തരത്തിലുള്ള കംപ്യൂട്ടര്‍ ശ്രംഖലകളിലും പ്രവര്‍ത്തിക്കുന്നവയാണ്. ഉദാഹരണത്തിന് ഇഥര്‍നെറ്റ്(Ethernet), ഫൈബര്‍ ചാനല്‍(Fibre Channel)‍, എ.റ്റി.എം(ATM) തുടങ്ങിയവ. വളരെ പ്രഥാനപ്പെട്ട ചില നെറ്റ്വര്‍ക്കുകള്‍ എപ്പോഴും അപഗ്രഥനത്തിനു വിധേയമാക്കേണ്ടി വരും. അതുപോലെ തന്നെ ചില നെറ്റ്വര്‍ക്കുകളില്‍ കൂടുതല്‍ സുരക്ഷിതത്വവും വേണ്ടിവരും. അത്തരം നെറ്റ്വര്‍ക്കുകളില്‍ റൂട്ടറുകളുടെ ഇടയില്‍ സ്വിച്ചുകള്‍ ഘടിപ്പിക്കാറുണ്ട്. സ്വിച്ചുകളുടെ പോര്‍ട്ടുകളിലേക്ക് ഫയര്‍വാള്‍(firewall) അതുപോലെതന്നെ നെറ്റ്വര്‍ക്കിന്റെ പ്രവര്‍ത്തനക്ഷമത നിര്‍ണയിക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയ അനുബന്ധഘടകങ്ങള്‍ ചേര്‍ക്കാന്‍ സാധിക്കും എന്നതാണ് ഇതിനു കാരണം.

കൂടുതല്‍ ചിത്രങ്ങള്‍

പുറത്തേക്കുള്ള കണ്ണികള്‍

2006 ന്റെ ആദ്യ പാദത്തില്‍ ഇഥര്‍നെറ്റ് സ്വിച്ച് മാര്‍ക്കറ്റ്

CIO ഗവേഷണ ഫലങ്ങള്‍

റൂട്ടറുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഫലകം:അപൂര്‍ണ്ണം

വര്‍ഗ്ഗം:കമ്പ്യൂട്ടര്‍ ശൃംഖല

"https://ml.wikipedia.org/w/index.php?title=നെറ്റ്‌വർക്ക്_സ്വിച്ച്&oldid=444969" എന്ന താളിൽനിന്ന് ശേഖരിച്ചത്