"രാമചന്ദ്ര ഗുഹ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:ராமசந்திர குகா
വരി 44: വരി 44:


[[en:Ramachandra Guha]]
[[en:Ramachandra Guha]]
[[ta:ராமசந்திர குகா]]

14:35, 13 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

രാമചന്ദ്ര ഗുഹ

പരിസ്ഥിതി,സാമൂഹികം,രാഷ്ട്രീയം,ക്രിക്കറ്റ് ചരിത്രം എന്നിവയില്‍ ഘവേഷണ തല്പരനായ ഇന്ത്യയിലെ ഒരു എഴുത്തുകാരനാണ്‌ രാമചന്ദ്ര ഗുഹ. ദ ടെലിഗ്രാഫ്,ഖലീജ് ടൈംസ്,ദ ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ പത്രങ്ങളിലെ ഒരു പംക്തി എഴുത്തുകാരനുമാണ്‌ ഇദ്ദേഹം. 2009 ല്‍ പത്മഭൂഷണ്‍ പുരസ്കാരം നേടി

ജീവിതവും എഴുത്തും

1958 ല്‍ ഡെറഡൂണിലാണ്‌ രാമചന്ദ്ര ഗുഹ ജനിച്ചത്. ഡല്‍ഹിയിലെ ഡൂണ്‍ സ്കൂളിലും സെന്റ് സ്റ്റീഫന്‍ കോളേജിലും പഠിച്ചു. 1977 ല്‍ ധനതത്വശാത്രത്തില്‍ ബി.എ യും പിന്നീട് ഡല്‍ഹി സ്കൂള്‍ ഓഫ് എകണോമിക്സില്‍ നിന്ന് എം.എ. യും നേടി. കല്‍കട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനജ്മെനില്‍ നിന്ന് സാമൂഹ്യശാസ്ത്രത്തില്‍(Sociology) പി.എച്ച്.ഡി. യും കരസ്ഥമാക്കി. ചിപ്കോ പ്രസ്ഥാനത്തെ അടിസ്ഥാനപ്പെടുത്തി ഉത്തരാഞ്ചലിലെ വനവത്കരണത്തിന്റെ സാമുഹിക ചരിത്രം എന്ന വിഷയത്തിലായിരുന്നു പി.എച്ച്.ഡി ഘവേഷണം. അത് പിന്നെ "ദ അണ്‍കൊയറ്റ് വുഡ്സ് " (The Unquiet Woods) എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. 1985 മുതല്‍ 2000 വരെ ഇന്ത്യ,യൂറോപ്പ്,തെക്കേ അമേരിക്ക എന്നിവിടങ്ങളിലെ വിവിധ സര്‍‌വ്വകലാശാലകളില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. കാലിഫോര്‍ണിയ സര്‍‌വ്വകലാശാല,ബെര്‍ക്കിലി സര്‍‌വ്വകലാശാല,യെല്‍ സര്‍‌വ്വകലാശാല,സ്റ്റാന്‍ഫോര്‍ഡ് സര്‍‌വ്വകലാശാല എന്നിവ അവയില്‍ പെടുന്നു. പിന്നീട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായി.

പിന്നീട് ബാംഗ്ലൂരിലേക്ക് കൂടുമാറിയ ഗുഹ പൂര്‍ണ്ണമായും എഴുത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. 2003 ല്‍ ബാംഗ്ലുരിലെ ഇന്ത്യന്‍ ഇസ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ മാനവിക വിഷങ്ങളിലെ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആധുനിക ഇന്ത്യാചരിത്രത്തില്‍ ഘവേഷണം നടത്താന്‍ സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ന്യൂ ഇന്ത്യ ഫൗണ്ടേഷന്‍(New India Foundation) എന്ന ലാഭരഹിത സംഘടനയുടെ മാനാജിംഗ് ട്രസ്റ്റിയാണ്‌ ഗുഹ. മാക്മില്ലന്‍ പ്രസിദ്ധീകരിച്ച "ഗാന്ധിക്ക് ശേഷമുള്ള ഇന്ത്യ"(India after Gandhi), "എക്കോ" (Ecco) എന്നിവ രാമചന്ദ്ര ഗുഹയുടെ ഗ്രന്ഥങ്ങളാണ്‌. മലയാള വാരികയായ മാധ്യമം ആഴ്ചപ്പതിപ്പില്‍ രാമചന്ദ്ര ഗുഹയുടെ "അരികു ചേരാതെ" എന്ന പംക്തി പ്രസിദ്ധീകരിച്ചു വരുന്നു.

കുടുംബം

ഗ്രാഫിക് ഡിസൈനര്‍ സുചാത കേശവനാണ്‌ ഗുഹയുടെ ഭാര്യ. രണ്ട് മക്കളുണ്ട്.

പുരസ്കാരങ്ങളും അംഗീകാരങ്ങളും

  • പ്രിഹിസ്റ്ററി ഓഫ് കമ്മ്യൂണിറ്റി ഫോറസ്ട്രി ഇന്‍ ഇന്ത്യ(Prehistory of Community Forestry in India) എന്ന പ്രബന്ധത്തിന്‌ അമേരിക്കന്‍ സൊസൈറ്റി ഫൊര്‍ എന്‍‌വിറോന്മെന്റല്‍ ഹിസ്റ്ററി എന്ന സംഘടനയുടെ ലിയോപോല്‍ഡ്-ഹിഡി പ്രൈസ്(2001)
  • എ കോര്‍ണര്‍ ഓഫ് എ ഫോറിന്‍ ഫീല്‍ഡ്(A Corner of a Foreign Field) എന്ന പ്രബന്ധത്തിന്‌ ഡൈലി ടെലഗ്രാഫ് ക്രിക്കറ്റ് സൊസൈറ്റി ബുക്ക് ഓഫ് ദ ഇയര്‍ പ്രൈസ് (2002)
  • ആര്‍. കെ. നാരായണന്‍ പ്രൈസ് (2003)
  • അമേരിക്കന്‍ പ്രസിദ്ധീകരണമായ "ഫോറിന്‍ പോളിസി" മെയ് 2008 ല്‍ ലോകത്തിലെ 100 ബുദ്ധീജീവികളില്‍ ഒരാളായി രാമചന്ദ്ര ഗുഹയെ തിരഞ്ഞെടുത്തു[1].
  • 2009 ല്‍ പത്മഭൂഷണ്‍ പുര്‍സ്കാരം[2].

കൃതികള്‍

നിരവധി ഗ്രന്ഥങ്ങള്‍ എഴുതീട്ടുണ്ട് ഗുഹ. അവയില്‍ ചിലത് താഴെ:

  • എക്കോളജി ആന്‍ഡ് ഇക്കുറ്റി
  • എന്‍‌വിറോന്മെന്റലിസം: എ ഗ്ലോബല്‍ ഹിസ്റ്ററി
  • ആന്‍ ഇന്ത്യന്‍ ക്രിക്കറ്റ് സെഞ്ച്വറി
  • നാച്ച്വര്‍,കള്‍ച്ചര്‍,ഇമ്പീര്യയലിസം:എസ്സെ ഓണ്‍ എന്‍‌വിറോണ്മെന്റല്‍ ഹിസ്റ്ററി ഓഫ് സൗത്ത് ഏഷ്യ.
  • സ്പിന്‍ ആന്‍ഡ് അതര്‍ ടേണ്‍സ്
  • ദ ലാസ്റ്റ് ലിബറല്‍ ആന്‍ഡ് അദര്‍ എസ്സേസ്

അവലംബം

  1. Foreign Policy: Top 100 Intellectuals
  2. "Padma Bhushan for Shekhar Gupta, Abhinav Bindra". Retrieved 2009-01-26.

പുറത്തേക്കുള്ള കണ്ണികള്‍

വര്‍ഗ്ഗം:ചരിത്രകാരന്മാര്‍ വര്‍ഗ്ഗം:പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ചവര്‍ വര്‍ഗ്ഗം:ഇന്ത്യയിലെ പരിസ്ഥിതിപ്രവര്‍ത്തകര്‍ വര്‍ഗ്ഗം:ഇന്ത്യയിലെ ചരിത്രകാരന്മാര്‍

"https://ml.wikipedia.org/w/index.php?title=രാമചന്ദ്ര_ഗുഹ&oldid=442807" എന്ന താളിൽനിന്ന് ശേഖരിച്ചത്