"ഇന്ത്യൻ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
വരി 66: വരി 66:


[[വിഭാഗം:ഇന്ത്യന്‍ പാര്‍ലമെന്റ്]]
[[വിഭാഗം:ഇന്ത്യന്‍ പാര്‍ലമെന്റ്]]
{{stub}}
{{Delhi}}
{{Delhi}}
{{India-stub}}

[[bn:সংসদ (ভারত)]]
[[bn:সংসদ (ভারত)]]
[[cy:Senedd India]]
[[cy:Senedd India]]

10:29, 11 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ പാര്‍ലമെന്റ്
Coat of arms or logo
വിഭാഗം
തരം
Bicameral
സഭകൾരാജ്യസഭ
ലോക് സഭ
നേതൃത്വം
സീറ്റുകൾ802 (250 Rajya Sabha +
      552 Lok Sabha)
സഭ കൂടുന്ന ഇടം
സംസദ് ഭവന്‍
വെബ്സൈറ്റ്
parliamentofindia.nic.in

ഇന്ത്യയുടെ പരമോന്നത ഭരണകൂട ആസ്ഥാനമന്ദിരമാണ് ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം. ഇന്ത്യന്‍ രാഷ്ട്രപതി, ലോകസഭ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ് പാര്‍ലമെന്റ് മന്ദിരം. [1]. ഇന്ത്യന്‍ തലസ്ഥാന നഗരിയായ ഡെല്‍ഹിയുടെ പ്രധാന പാതയായ സന്‍സദ് മാര്‍ഗിലാണ് പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഭരണഘടനയില്‍ വരേണ്ട ഏതൊരു മാറ്റവും പാര്‍ലമെന്റിലെ രണ്ടൂ സഭകളും പിന്നീട് രാഷ്ട്രപതിയും പാസാക്കിയതിനുശേഷമേ നിയമമാക്കുകയുള്ളു. പാര്‍ലമെന്റിലെ നടുവിലത്തെ ഹാള്‍ രണ്ടു സഭകളും ഒന്നിച്ച് ചേരുന്ന സമയത്ത് ഉപയോഗിക്കുന്നു.

പദവ്യുല്‍പ്പത്തി

സന്‍സദ് എന്നു പറയുന്നത് സംസ്കൃതത്തിലെ വീട് എന്ന അര്‍ഥമുള്ള ഒരു പദമാണ്. ഇതില്‍ നിന്നാണ് സന്‍സദ് ഭവന്‍ അഥവ പാര്‍ലമന്റെ മന്ദിരം എന്ന പേര് വന്നത്.

ലോക സഭ

പ്രമാണം:Loksabha.jpg
പാര്‍ലമെന്റിലെ ലോകസഭയുടെ ചിത്രം

പാര്‍ലമെന്റിലെ താഴെ സ്ഥിതി ചെയ്യുന്ന സഭയാണ് ലോക സഭ. ഇതിലെ അംഗങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നവരാണ്. കൂടുതല്‍ അധികരങ്ങള്‍ ഉള്ളത് ഈ സഭക്കാണ്. ചില കാര്യങ്ങളില്‍ ലോകസഭക്ക് രാജ്യസഭയേക്കാള്‍ അധികാരമുണ്ട്. പരമാവധി 552 അംഗങ്ങള്‍ അടങ്ങുന്ന ലോക സഭയുടെ കാലവധി സാധാരണ അഞ്ചു വര്‍ഷമാണ്. പക്ഷേ, ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയില്‍ ലോക സഭയെ പിരിച്ചു വിടാനും വീണ്ടൂ ഒരു ലോക സഭ തിരഞ്ഞെടുപ്പ് നടത്താനുള്ള അധികാരം രാഷ്ട്രപതിയില്‍ നിക്ഷിപ്തമാണ്. ലോക സഭയിലേക്ക് ഇന്ത്യയിലെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട് ഒരു അംഗമാകണമെങ്കില്‍ ഇന്ത്യന്‍ പൗരത്വവും 25 ല്‍ കുറയാതെ വയസ്സും ഉണ്ടായിരിക്കണം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‍ പരമാവധി 530 അംഗങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്ന് 20 അംഗങ്ങളേയും രാഷ്ട്രപതിക്ക് 2 അംഗങ്ങളെയും തിരഞ്ഞെടുക്കപ്പെടുന്നു.

ഇപ്പോള്‍ ലോകസഭയില്‍ 545 അംഗങ്ങള്‍ ഉണ്ട്. ഇതില്‍ 530 അംഗങ്ങള്‍ സംസ്ഥാ‍നങ്ങളില്‍ നിന്നും 13 അംഗങ്ങള്‍ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും രണ്ട് പേര്‍ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തെ പ്രധിനിതികരിച്ച് രാഷ്ട്രപതി തിരഞ്ഞെടുത്തിരിക്കുന്നവരുമാണ്.

രാജ്യസഭ

പ്രമാണം:Rajyasabha.jpg
രാജ്യസഭയുടെ ദൃശ്യം

പാര്‍ലമെന്റിലെ മറ്റൊരു സഭയാണ് രാജ്യസഭ. ഓരോ സംസ്ഥാനത്തേയും ഭരണാധികാരികള്‍ തിരഞ്ഞെടുത്ത പ്രധിനിതികളാണ് രാജ്യ സഭയിലെ അംഗങ്ങള്‍. രാജ്യ സഭയില്‍ ആകെ 250 അംഗങ്ങളാണ് ഉള്ളത്. ഓരോ അംഗങ്ങള്‍ക്കും 6 വര്‍ഷത്തെ കാലാവധി ഉണ്ട്. മൂന്നിലൊന്ന് അംഗങ്ങള്‍ക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് ഓരോ 2 വര്‍ഷത്തിലും നടക്കുന്നു.

  • 12 അംഗങ്ങളെ രാഷ്ട്രപതി തിരഞ്ഞെടുക്കുന്നു. സാഹിത്യം, ശാസ്ത്രം, കല , സാമൂഹ്യസേവനം എന്നിവടങ്ങളില്‍ കഴിവും യോഗ്യതയുള്ളവരെയുമാണ് രാഷ്ട്രപതി തിരഞ്ഞെടുക്കുന്നത്.
  • ഓരോ സംസ്ഥാനത്തേയും നിയമ സഭകള്‍ അതാത് സംസ്ഥാനത്തിലെ രാജ്യ സഭ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു.
  • കേന്ദ്രഭരണ പ്രദേശങ്ങളിലെ അംഗങ്ങളെ തിരഞ്ഞെടുപ്പിലൂടെ നിയമിക്കുന്നു.

രാജ്യ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് 30 വയസ്സെങ്കിലും ഉണ്ടായിരിക്കണം.

പാര്‍ലമെന്റ് ഭവനം (സന്‍സദ് ഭവന്‍)

പാര്‍ലമെന്റ് ഭവനം

പാര്‍ലമെന്റ് ഭവനം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സഭകള്‍ അടങ്ങുന്ന വൃത്താകൃതിയിലുള്ള ഒരു കെട്ടിടമാണ്. ഇത് നിര്‍മ്മിക്കപ്പെട്ടത് 1912-1913 കാലഘട്ടത്തിലാണ്. ഇതിന്റെ പ്രധാന വാസ്തു ശാസ്ത്രകാരന്‍ ഹെബേര്‍ട്ട് ബേക്കര്‍ ആണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_പാർലമെന്റ്&oldid=441375" എന്ന താളിൽനിന്ന് ശേഖരിച്ചത്