"ഇരാവാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
No edit summary
വരി 8: വരി 8:


പിന്നെ എന്തായെന്ന് പറയേണ്ടതില്ലല്ലൊ. ഇരവാന്‍ തല തകര്‍ന്നു തല്‍ക്ഷണം മരിച്ച് പോയി. പിന്നെയും എത്രയെത്ര നാളുകള്‍ കഴിഞ്ഞാണ് മഹാ ഭാരത യുദ്ധം അവസാനിച്ചത്.
പിന്നെ എന്തായെന്ന് പറയേണ്ടതില്ലല്ലൊ. ഇരവാന്‍ തല തകര്‍ന്നു തല്‍ക്ഷണം മരിച്ച് പോയി. പിന്നെയും എത്രയെത്ര നാളുകള്‍ കഴിഞ്ഞാണ് മഹാ ഭാരത യുദ്ധം അവസാനിച്ചത്.
{{Mahabharata}}

[[വര്‍ഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍]]
[[വര്‍ഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍]]



05:55, 8 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇരവാന്‍ മഹാഭാരതത്തില്‍ അത്രയൊന്നും തന്നെ പ്രതിപാദിക്കപ്പെ‌ടാതെ‌ ‌‌പോയ ഒരു കഥാപാത്രം ആണ്. അര്‍ജുനന്ന്, ഒരു നിഷാദ സ്ത്രീയില്‍ പിറന്ന മകനാണ് ഇരവാന്‍. ധനുശാസ്ത്രത്തില്‍ വളരെയധികം പ്രാവീണ്യം നേടിയിരുന്ന ഇരവാന്‍, ഒരിക്കല്‍ തന്റെ അസ്ത്രങ്ങള്‍ തിരക്കിട്ടു മൂര്‍ച്ച കൂട്ടുന്നതു ഭഗവാന്‍ കൃഷ്ണന്‍ കാണുവാനിടയായി.

എന്താ നീ അസ്ത്രങ്ങളെല്ലാം ഇത്ര തിരക്കിട്ടു മൂര്‍ച്ച കൂട്ടാനെന്നു ഭഗവാന്‍ ആരാഞ്ഞപ്പോള്‍ "മഹാഭാരത യുദ്ധ്മല്ലെ വരുന്നതു, യുദ്ധത്തില്‍ അച്ഛനെ സഹായിക്കാന്‍ എനിക്കും പോവേണ്ട്തുണ്ട്" എന്നു ഇരവാന്‍ പറഞ്ഞു. ഏല്ലാമറിയാവുന്ന കൃഷ്ണന്‍, ഇരവാന്‍ യുദ്ധ്ത്തില്‍ വന്നാലുണ്ടാവുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞ്, അതില്‍ നിന്നും ഇരവാനെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിലായി. കാരണം മഹാഭാരത യുദ്ധം ഇത്ര ദിവസങ്ങള്‍ നീണ്ട് നില്ക്കേണം, ഏതൊക്കെ, എന്തൊക്കെ കാര്യങ്ങള്‍ എപ്പോള്‍ നടക്കേണം എന്ന വിധി തന്നെ. എന്നാല്‍ വില്ലാളിയായ ഇരവാന്‍ യുദ്ധത്തിനു വന്നാല്‍ ആ യുദ്ധം എത്ര പെട്ടെന്നു തന്നെ അവസാനിക്കും എന്നതില്‍ മാത്രമെ ഭഗവാനു സന്ദേഹം ഉണ്ടായിരുനുളൂ. അതിനാല്‍ അദ്ദേഹം വീണ്ടും ഇരവാനെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയും, എന്നാല്‍ ഇരവാനൊരിക്കലും തന്റെ തീരുമാനത്തില്‍ നിന്നും പിന്തിരിയുകയില്ല എന്നു മനസ്സിലാക്കി, ഭഗവാന്‍ ഇങ്ങനെ പറഞ്ഞു. നിനക്കു യുദ്ധക്കളത്തിലേക്ക് വരാം, യുദ്ധം കാണുകയുമാവാം, പക്ഷെ, നീ ആയുധമെടുക്കുകയൊ, യുദ്ധതന്ത്രങ്ങള്‍ പറഞ്ഞ് കൊടുക്കുവാന്‍ വായ് തുറക്കുകയൊ അരുത്. അങ്ങനെ സംഭവിക്കുകയണെങ്കില്‍, നിന്റെ തല ചിന്നി ചിതറി പോകുന്നതാണ്. ഇരവാനതു മനസ്സില്ലാ മനസ്സാലെ സമ്മതിക്കുകയും ചെയ്തു.

അങ്ങനെ മഹാഭാരത യുദ്ധമായി. യുദ്ധകളത്തില്‍ വെറും കാഴ്ചക്കാരനെ പോലെയിരിക്കേണ്ടി വന്നു ഇരവാന്. യുദ്ധം മുറുകി വന്നപ്പോള്‍ എപ്പൊഴൊ പ്രതിസന്ധിയിലായ അര്‍ജുനനെ, അവസരങ്ങള്‍ ഒരു പാടു നിഷ്ഫലമാക്കി കളയുന്ന അര്‍ജുനനെ കണ്ടപ്പോള്‍, ഇരവാന്‍ തന്നെ തന്നെ മറന്നു, കോപത്താല്‍ ഈ വിധം പറഞ്ഞു. "ഈ അച്ഛനെന്താണീ കാണിക്കുന്നത് ???"

പിന്നെ എന്തായെന്ന് പറയേണ്ടതില്ലല്ലൊ. ഇരവാന്‍ തല തകര്‍ന്നു തല്‍ക്ഷണം മരിച്ച് പോയി. പിന്നെയും എത്രയെത്ര നാളുകള്‍ കഴിഞ്ഞാണ് മഹാ ഭാരത യുദ്ധം അവസാനിച്ചത്.

വര്‍ഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഇരാവാൻ&oldid=439077" എന്ന താളിൽനിന്ന് ശേഖരിച്ചത്