"നൂറിസ്താനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 25: വരി 25:


== ഭാഷകളും വിവിധ ഭാഷാസമൂഹങ്ങളും ==
== ഭാഷകളും വിവിധ ഭാഷാസമൂഹങ്ങളും ==
'''കാഫിരി ഭാഷകള്‍''' എന്നു വിളിച്ചിരുന്ന, [[ഇന്തോ-ഇറാനിയന്‍ ഭാഷകള്‍|ഇന്തോ ഇറാനിയന്‍ ഭാഷാകുടുംബത്തില്പ്പെട്ട]] ഒരു കൂട്ടം ഭാഷകാളാണ്‌ ഇവര്‍ സാംസാരിക്കുന്നത്. ഈ ഭാഷകള്‍ക്ക് [[ഇന്തോ-ആര്യന്‍ ഭാഷകള്‍|ഇന്തോ ആര്യന്‍ ഭാഷകളുമായും]] സാമ്യമുണ്ടെങ്കിലും, ഇന്തോ-ഇറാനിയന്‍ ഭാഷാകുടുംബത്തിലെ വേറിട്ടൊരു വിഭാഗമായാണ്‌ ഈ ഭാഷകളെ പരിഗണിക്കാറുള്ളത്.
'''കാഫിരി ഭാഷകള്‍''' എന്നു വിളിച്ചിരുന്ന, [[ഇന്തോ-ഇറാനിയന്‍ ഭാഷകള്‍|ഇന്തോ ഇറാനിയന്‍ ഭാഷാകുടുംബത്തില്പ്പെട്ട]] ഒരു കൂട്ടം ഭാഷകാളാണ്‌ ഇവര്‍ സാംസാരിക്കുന്നത്. ഈ ഭാഷകള്‍ക്ക് ഈ ഇന്തോ ഇറാനിയന്‍ കുടുംബത്തിലെ ഒരു വിഭാഗമായ [[ഇന്തോ-ആര്യന്‍ ഭാഷകള്‍|ഇന്തോ ആര്യന്‍ ഭാഷകളുമായും]] സാമ്യമുണ്ടെങ്കിലും വേറിട്ടൊരു വിഭാഗമായാണ്‌ ഈ ഭാഷകളെ പരിഗണിക്കാറുള്ളത്.


'''കാതി, പ്രസൂന്‍, വൈഗാലി, ഗംബിരി, അശ്കുന്‍''' എന്നിങ്ങനെ അഞ്ചു കാഫിരിഭാഷകളുണ്ട്. ഓരോ ഭാഷ സംസാരിക്കുന്നവരിലും സാമൂഹികവും സാംസ്കാരികവുമായ വ്യത്യാസങ്ങളും കാണുന്നുണ്ട്. കാതി ഭാഷക്കാര്‍ പൊതുവേ കറുത്ത വസ്ത്രം ധരിക്കുന്നവരാണ്‌. അതുകൊണ്ട് കറുത്ത വസ്ത്രധാരികള്‍ എന്ന അര്‍ത്ഥത്തില്‍ ഇവരെ '''സിയാ പുഷ്''' എന്ന് [[പേര്‍ഷ്യന്‍]] ഭാഷയിലും '''തോര്‍കാഫിര്‍''' എന്ന് [[പഷ്തോ]] ഭാഷയിലും വിളിക്കുന്നു. വെളുത്ത വസ്ത്രം ധരിക്കുന്ന മറ്റുള്ളവരെ '''സഫേദ് പുഷ്''' (പഷ്തോ:'''സ്പിന്‍കാഫിര്‍''') എന്നാണ്‌ വിളിക്കുന്നത്. കാതി ഭാഷ, നൂറിസ്ഥാന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറൂം ഭാഗങ്ങളിലാണ്‌ സംസാരിക്കപ്പെടുന്നത്. മേഖലയിലെ പൊതുഭാഷയായും ഇത് ഉപയോഗിക്കപ്പെടുന്നു. അഫ്ഘാനിസ്ഥാനിലെ മാര്‍ക്സിസ്റ്റ് ഭരണകാലത്ത് ഈ ഭാഷയെ ഒരു ഔദ്യോഗികഭാഷയാക്കിയിരുന്നു. കാതി ഭാഷക്കാരുടേയും, നൂറിസ്ഥാന്റെ തന്നെയും പ്രധാന കേന്ദ്രം, ബശ്ഗല്‍ താഴ്വരയിലെ [[കാംഗ്രോം]] അഥവാ കാംദേശ്{{Ref_label|ക|ക|none}} ഗ്രാമമാണ്‌. കാതി ഭാഷക്കാര്‍, അവരുടെ പൂര്‍വികരുടെ വന്‍പ്രതിമകള്‍ മരത്തില്‍ നിര്‍മ്മിച്ചിരുന്നു. ഇസ്ലാമിക ആക്രമണകാലത്ത് ഇത്തരത്തിലുള്ള അനവധി പ്രതിമകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.
'''കാതി, പ്രസൂന്‍, വൈഗാലി, ഗംബിരി, അശ്കുന്‍''' എന്നിങ്ങനെ അഞ്ചു കാഫിരിഭാഷകളുണ്ട്. ഓരോ ഭാഷ സംസാരിക്കുന്നവരിലും സാമൂഹികവും സാംസ്കാരികവുമായ വ്യത്യാസങ്ങളും കാണുന്നുണ്ട്. കാതി ഭാഷക്കാര്‍ പൊതുവേ കറുത്ത വസ്ത്രം ധരിക്കുന്നവരാണ്‌. അതുകൊണ്ട് കറുത്ത വസ്ത്രധാരികള്‍ എന്ന അര്‍ത്ഥത്തില്‍ ഇവരെ '''സിയാ പുഷ്''' എന്ന് [[പേര്‍ഷ്യന്‍]] ഭാഷയിലും '''തോര്‍കാഫിര്‍''' എന്ന് [[പഷ്തോ]] ഭാഷയിലും വിളിക്കുന്നു. വെളുത്ത വസ്ത്രം ധരിക്കുന്ന മറ്റുള്ളവരെ '''സഫേദ് പുഷ്''' (പഷ്തോ:'''സ്പിന്‍കാഫിര്‍''') എന്നാണ്‌ വിളിക്കുന്നത്. കാതി ഭാഷ, നൂറിസ്ഥാന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറൂം ഭാഗങ്ങളിലാണ്‌ സംസാരിക്കപ്പെടുന്നത്. മേഖലയിലെ പൊതുഭാഷയായും ഇത് ഉപയോഗിക്കപ്പെടുന്നു. അഫ്ഘാനിസ്ഥാനിലെ മാര്‍ക്സിസ്റ്റ് ഭരണകാലത്ത് ഈ ഭാഷയെ ഒരു ഔദ്യോഗികഭാഷയാക്കിയിരുന്നു. കാതി ഭാഷക്കാരുടേയും, നൂറിസ്ഥാന്റെ തന്നെയും പ്രധാന കേന്ദ്രം, ബശ്ഗല്‍ താഴ്വരയിലെ [[കാംഗ്രോം]] അഥവാ കാംദേശ്{{Ref_label|ക|ക|none}} ഗ്രാമമാണ്‌. കാതി ഭാഷക്കാര്‍, അവരുടെ പൂര്‍വികരുടെ വന്‍പ്രതിമകള്‍ മരത്തില്‍ നിര്‍മ്മിച്ചിരുന്നു. ഇസ്ലാമിക ആക്രമണകാലത്ത് ഇത്തരത്തിലുള്ള അനവധി പ്രതിമകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

12:07, 2 ഓഗസ്റ്റ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

നൂറിസ്ഥാനികള്‍
ആകെ ജനസംഖ്യ

ca. 150,000–300,000

സാരമായ ജനസംഖ്യയുള്ള പ്രദേശങ്ങൾ
നൂറിസ്ഥാന്‍, ലാഘ്മാന്‍ പ്രവിശ്യ
ഭാഷകൾ
നൂറിസ്ഥാനി ഭാഷകള്‍, പഷ്തോ
മതങ്ങൾ
ഇസ്ലാം
അനുബന്ധവംശങ്ങൾ
കലാശ്, പാഷായ്, ഇറാനിയന്‍ ജനവംശങ്ങള്‍

അഫ്ഘാനിസ്ഥാനില്‍ കാബൂളിന്‌ വടക്കുകിഴക്കായുള്ള ഒറ്റപ്പെട്ട മലകളില്‍, ഹിന്ദുകുഷ് നീര്‍ത്തടപ്രദേശത്തിന്‌ തെക്കായി, പടിഞ്ഞാറ് അലിംഗാര്‍ നദിക്കും കിഴക്ക് കുനാര്‍ നദിക്കുമിടയിലായി വസിക്കുന്ന ഒരു ജനവംശമാണ്‌ നൂറിസ്ഥാനികള്‍. സമീപപ്രദേശത്തുള്ള ജനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായ ഭാഷയും, സംസ്കാരവുമുള്ള ഇവരെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. 1979-നു മുന്‍പുള്ള ഒരു കണക്കനുസരിച്ച് നൂറിസ്ഥാനികളുടെ ജനസംഖ്യ ഏതാനും ലക്ഷങ്ങളാണ്[1].

വെളിച്ചത്തിന്റെ ദേശം എന്ന് അര്‍ത്ഥമുള്ള നൂറിസ്ഥാന്‍ എന്നാണ്‌ ഇവര്‍ വസിക്കുന്ന ജില്ല ഇന്ന് അറിയപ്പെടുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം കാഫിറിസ്ഥാന്‍ എന്നായിരുന്നു മറ്റുള്ളവര്‍ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. അക്കാലത്ത് ഇവിടുത്തുകാര്‍ ഇസ്ലാം മതവിശ്വാസികളല്ലാതിരുന്നു എന്നതാണ്‌ ഇതിനു കാരണം. കള്ളന്മാരും കൊലപാതകികളും മദ്യപാനികളും അഗ്നിയെ ആരാധിക്കുന്നവരുമായ കാഫിറുകള്‍ എന്നാണ്‌ മറ്റുള്ളവരുടെയിടയില്‍ ഇവര്‍ അറിയപ്പെട്ടിരുന്നത്.

എന്നാല്‍ 1895-96 കാലത്ത് അമീര്‍ അബ്ദ് അല്‍ റഹ്മാന്റെ നേതൃത്വത്തില്‍ അഫ്ഘാനികള്‍ ഈ പ്രദേശം പിടിച്ചടക്കുകയും ഇതിനെത്തുടര്‍ന്ന് കാഫിറുകള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു[1].

മുന്‍കാലസംസ്കാരം

അഫ്ഘാനിസ്ഥാന്റെ ഭൂപടത്തില്‍ ഇളം പച്ച നിറത്തില്‍ നൂറിസ്ഥാന്‍ അടയാളപ്പെടുത്തിയിരിക്കുന്നു

നൂറിസ്ഥാനികള്‍ ഇസ്ലാം മതം നിര്‍ബന്ധിതമായി സ്വീകരിക്കുന്നതിനു മുന്‍പുള്ള കാലത്തെ ഇവരുടെ സംസ്കാരത്തെയും ജീവിതരീതിയ്യും കുറിച്ച് ഇന്ന് വളരെക്കുറിച്ച് അറിവുകളേയുള്ളൂ. ഇവരുടെ സമൂഹം ഗോത്രരീതിയിലുള്ളതായിരുന്നു. സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം വളരെ താഴെയായിരുന്നു. ബഹുഭാര്യത്വവും ബഹുഭര്‍തൃത്വവും ഇവര്‍ക്കിടയില്‍ സാധാരണമായിരുന്നു.

1830-ല്‍ പെഷവാറില്‍ നിന്നും കാബൂളിലെത്തിയ അലക്സാണ്ടര്‍ ബര്‍ണസ് (Alexander Burnes), കാഫിറുകള്‍ ഏറ്റവും അപരിഷ്കൃതരായ ജനങ്ങളായിരുന്നുവെന്നാണ്‌ പരാമര്‍ശിക്കുന്നത്. ഇവര്‍ കരടിയേയും കുരങ്ങിനേയും ഭക്ഷിച്ചിരുന്നെന്നും, വില്ലാളികളായ ഇവര്‍ ശത്രുക്കളുടെ തലയറുത്തിരുന്നു എന്നും അദ്ദേഹം പറയുന്നു. അഫ്ഘാനിസ്ഥാനിലെ ആദിമനിവാസികളായ ഇവര്‍ അലക്സാണ്ടറുടെ സംഘത്തിന്റെ പിന്മുറക്കാരാണെന്നും ബര്‍ണസ് കൂട്ടിച്ചേര്‍ക്കുന്നു

ഇവര്‍ ഗ്രീക്കുകാരെപ്പോലെയിരിക്കുന്നു എന്നും വിഗ്രഹാരാധന നടത്തിയിരുന്നെന്നും വെള്ളിപ്പാത്രങ്ങളില്‍ വീഞ്ഞ് കുടിച്ചിരുന്നു എന്നും കസേര, മേശ തുടങ്ങിയവ ഉപയോഗിച്ചിരുന്നെന്നും സമീപവാസികള്‍ക്ക് മനസിലാകാത്ത ഭാഷയായിരുന്നു സംസാരിച്ചിരുന്നതെന്നും മൗണ്ട്സ്റ്റ്യുവാര്‍ട്ട് എല്‍ഫീന്‍സ്റ്റോണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജന്തുബലി, പൂജകള്‍, പൂജാരിമാര്‍ തുടങ്ങിയവയൊക്കെ ഇവരുടെ ആചാരങ്ങളില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ പുരാതന ഇന്തോ ഇറാനിയന്‍ മതവുമായി ഇവരുടെ മതത്തിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന് കരുതുന്നു. നൂറിസ്ഥാനികളുടെ പൗരാണികദൈവങ്ങളുടെ പേരുകള്‍ക്കും ഹിന്ദുമതമടക്കമുള്ള പുരാതന ഇന്തോഇറാനിയന്‍ മതത്തിലെ ദൈവങ്ങളുടെ പേരുമായി സാമ്യമുണ്ട്. ഇമ്ര, മാറ, യമ്രായ് എന്നീ പേരുകളിലുള്ള ഇവരുടെ പ്രധാന ദേവന്റെ പേര്‌ ഹിന്ദുക്കളുടെ മരണദേവനായ യമന്റെ പേരിനോട് സാമ്യം പുലര്‍ത്തുന്നു. അതുപോലെ ഇന്ദ്രനോട് സാമ്യം പുലര്‍ത്തുന്ന ഇന്ദ്ര് എന്ന ഒരു ദേവനും ഇവര്‍ക്കുണ്ടായിരുന്നു. അനവധി ദേവന്മാര്‍ക്കും ദേവതകള്‍ക്കും പുറമേ രാക്ഷസരും, ആത്മാക്കളും ഇവരുടെ വിശ്വാസത്തിന്റെ ഭാഗമായിരുന്നു[1].

ഭാഷകളും വിവിധ ഭാഷാസമൂഹങ്ങളും

കാഫിരി ഭാഷകള്‍ എന്നു വിളിച്ചിരുന്ന, ഇന്തോ ഇറാനിയന്‍ ഭാഷാകുടുംബത്തില്പ്പെട്ട ഒരു കൂട്ടം ഭാഷകാളാണ്‌ ഇവര്‍ സാംസാരിക്കുന്നത്. ഈ ഭാഷകള്‍ക്ക് ഈ ഇന്തോ ഇറാനിയന്‍ കുടുംബത്തിലെ ഒരു വിഭാഗമായ ഇന്തോ ആര്യന്‍ ഭാഷകളുമായും സാമ്യമുണ്ടെങ്കിലും വേറിട്ടൊരു വിഭാഗമായാണ്‌ ഈ ഭാഷകളെ പരിഗണിക്കാറുള്ളത്.

കാതി, പ്രസൂന്‍, വൈഗാലി, ഗംബിരി, അശ്കുന്‍ എന്നിങ്ങനെ അഞ്ചു കാഫിരിഭാഷകളുണ്ട്. ഓരോ ഭാഷ സംസാരിക്കുന്നവരിലും സാമൂഹികവും സാംസ്കാരികവുമായ വ്യത്യാസങ്ങളും കാണുന്നുണ്ട്. കാതി ഭാഷക്കാര്‍ പൊതുവേ കറുത്ത വസ്ത്രം ധരിക്കുന്നവരാണ്‌. അതുകൊണ്ട് കറുത്ത വസ്ത്രധാരികള്‍ എന്ന അര്‍ത്ഥത്തില്‍ ഇവരെ സിയാ പുഷ് എന്ന് പേര്‍ഷ്യന്‍ ഭാഷയിലും തോര്‍കാഫിര്‍ എന്ന് പഷ്തോ ഭാഷയിലും വിളിക്കുന്നു. വെളുത്ത വസ്ത്രം ധരിക്കുന്ന മറ്റുള്ളവരെ സഫേദ് പുഷ് (പഷ്തോ:സ്പിന്‍കാഫിര്‍) എന്നാണ്‌ വിളിക്കുന്നത്. കാതി ഭാഷ, നൂറിസ്ഥാന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറൂം ഭാഗങ്ങളിലാണ്‌ സംസാരിക്കപ്പെടുന്നത്. മേഖലയിലെ പൊതുഭാഷയായും ഇത് ഉപയോഗിക്കപ്പെടുന്നു. അഫ്ഘാനിസ്ഥാനിലെ മാര്‍ക്സിസ്റ്റ് ഭരണകാലത്ത് ഈ ഭാഷയെ ഒരു ഔദ്യോഗികഭാഷയാക്കിയിരുന്നു. കാതി ഭാഷക്കാരുടേയും, നൂറിസ്ഥാന്റെ തന്നെയും പ്രധാന കേന്ദ്രം, ബശ്ഗല്‍ താഴ്വരയിലെ കാംഗ്രോം അഥവാ കാംദേശ്[ക] ഗ്രാമമാണ്‌. കാതി ഭാഷക്കാര്‍, അവരുടെ പൂര്‍വികരുടെ വന്‍പ്രതിമകള്‍ മരത്തില്‍ നിര്‍മ്മിച്ചിരുന്നു. ഇസ്ലാമിക ആക്രമണകാലത്ത് ഇത്തരത്തിലുള്ള അനവധി പ്രതിമകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

കാതി ഭാഷക്കാരുടെ ആവാസമേഖലക്കിടയിലുള്ള ഒരു ഒറ്റപ്പെട്ട താഴ്വരയിലാണ്‌ പ്രസൂന്‍ ഭാഷക്കാര്‍ വസിക്കുന്നത്. കാഫിറിസ്ഥാന്റെ മതകേന്ദ്രമായിരുന്നു ഈ താഴ്വര. താഴ്വരയിലെ കുശ്തെകി എന്ന സ്ഥലത്ത് ഇവരുടെ പ്രധാന ദൈവമായ മാര (ഇമ്രാ)യുടെ ആരാധനാലയും ഉണ്ടായിരുന്നു. പ്രസൂന്‍ ഭാഷക്കാര്‍ മതത്തിന്‌ വലിയ പ്രാധാന്യം നല്‍കിയിരുന്നു. കാതി ഭാഷക്കാരുടേതു പോലെ ഇവര്‍ പൂര്‍‌വികരുടെ പ്രതിമകള്‍ നിര്‍മ്മിച്ചിരുന്നില്ല. മറിച്ച് ദൈവങ്ങളുടെ പ്രതിമകളായിരുന്നു. ഇവര്‍ തീര്‍ത്തിരുന്നത്.

പ്രസൂനുകളുടെ വാസസ്ഥലത്തിന്‌ തെക്കാണ്‌ വൈഗാലി, ഗംബിരി, അശ്കുന്‍ എന്നീ ഭാഷക്കാര്‍ വസിച്ചിരുന്നത്. ഇതില്‍ വൈഗലിയും ഗംബിരിയും ഏതാണ്ട് ഒരുപോലെയുള്ള ഭാഷകളാണ്‌ അതുകൊണ്ട് ഇവയെ ഒരൊറ്റ ഭാഷയായും കണക്കാക്കാറുണ്ട്.

വൈഗാലികളും അശ്കുനുകളൂം മാത്രമായിരുന്നു, തെക്ക് കാബൂള്‍ താഴ്വരയിലെ മറ്റു ജനവിഭാഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഈ ബന്ധം അത്ര സമാധാനപൂര്‍ണമായിരുന്നില്ല. അതുകൊണ്ടു തന്നെ ഇവരുടെ സമൂഹം ആയോധനവിദ്യക്ക് പ്രാധാന്യം നല്‍കിയിരുന്നു. പോരാളികള്‍ക്ക് സമൂഹത്തില്‍ ഉന്നതസ്ഥാനം നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ കാതികളില്‍ നിന്നും പ്രസൂനുകളില്‍ നിന്നും വ്യത്യസ്ഥമായി ജീവിച്ചിരിക്കുന്ന വ്യക്തികളുടെ പ്രതിമകളായിരുന്നു ഇവര്‍ നിര്‍മ്മിച്ചിരുന്നത്[1].

കുറിപ്പുകള്‍

.^ 1890-91 കാലത്ത് ജോര്‍ജ് സ്കോട്ട് റോബര്‍ട്ട്സണ്‍ കാംഗ്രോം സന്ദര്‍ശിച്ച് കാഫിറുകളുടെ (നൂറിസ്ഥാനികളുടെ) ജീവിതരീതിയെക്കുറീച്ച് പഠനം നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് 1896-ല്‍ ഹിന്ദുക്കുഷിലെ കാഫിറുകള്‍ (The Kafirs of Hindukush) എന്ന ഒരു ഗ്രന്ഥം അദ്ദേഹം പുറത്തിറക്കിയിരുന്നു.

അവലംബം

  1. 1.0 1.1 1.2 1.3 Voglesang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 32–35. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=നൂറിസ്താനി&oldid=435196" എന്ന താളിൽനിന്ന് ശേഖരിച്ചത്