"എൻ.പി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) മലയാള കഥാകൃത്തുക്കള്‍ എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ
(ചെ.) വാചക ഘടനയില്‍ ചെറിയമാറ്റം
വരി 26: വരി 26:
'''എന്‍ പി മുഹമ്മദ്‌''' (ജനനം. [[ജൂലൈ 1]], 1929, കുണ്ടുങ്ങല്‍, [[കോഴിക്കോട്‌]]) നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്‌ ജില്ലയിലെ]] കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി [[എന്‍. പി അബു|എന്‍. പി അബുവിന്റെ]] മകനായി ജനിച്ചു. [[പരപ്പനങ്ങാടി|പരപ്പനങ്ങാടിയിലും]] കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട്‌ ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. [[കേരളകൗമുദി ദിനപത്രം|കേരളകൗമുദി ദിനപത്രത്തിന്റെ]] കോഴിക്കോട്‌ പതിപ്പില്‍ റസിഡന്റ്‌ എഡിറ്ററായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. 2003 [[ജനുവരി 3]]-ന്‌ അന്തരിച്ചു.
'''എന്‍ പി മുഹമ്മദ്‌''' (ജനനം. [[ജൂലൈ 1]], 1929, കുണ്ടുങ്ങല്‍, [[കോഴിക്കോട്‌]]) നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. [[കോഴിക്കോട്‌ ജില്ല|കോഴിക്കോട്‌ ജില്ലയിലെ]] കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി [[എന്‍. പി അബു|എന്‍. പി അബുവിന്റെ]] മകനായി ജനിച്ചു. [[പരപ്പനങ്ങാടി|പരപ്പനങ്ങാടിയിലും]] കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട്‌ ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. [[കേരളകൗമുദി ദിനപത്രം|കേരളകൗമുദി ദിനപത്രത്തിന്റെ]] കോഴിക്കോട്‌ പതിപ്പില്‍ റസിഡന്റ്‌ എഡിറ്ററായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. 2003 [[ജനുവരി 3]]-ന്‌ അന്തരിച്ചു.
== രചനാവഴി ==
== രചനാവഴി ==
ജനിച്ചു വളര്‍ന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകതകള്‍ക്ക്‌ അക്ഷരരൂപം നല്കിയാണ്‌ എന്‍ പി മുഹമ്മദ്‌ സാഹിത്യരംഗത്തേക്കു കടന്നു വന്നത്‌. അദ്ദേഹത്തിന്റെ ആദ്യ കൃതി ''തൊപ്പിയും തട്ടവും'' എന്ന വിമര്‍ശനസാഹിത്യഗ്രന്ഥമായിരുന്നു. ഇതിന്‌ അന്നത്തെ മദിരാശി സര്‍ക്കാരിന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഒരു ഭാഗം ചിലവഴിച്ച [[പരപ്പനങ്ങാടി]] എന്ന പ്രദേശത്തിന്റെ സ്മരണകള്‍ വിതറി എന്‍ പി എഴുതിയ ''ദൈവത്തിന്റെ കണ്ണ്'' എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചനയാണ്. ഈ നോവലിനെ മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട്‌. [[മുസ്ലീം]] സമുദായത്തിന്റെ ജീവിത ചിത്രങ്ങള്‍ അതിന്റെ എല്ലാ പൂര്‍ണ്ണതയിലും എന്‍ പിയുടെ കൃതികളില്‍നിന്നു തൊട്ടറിയാം. ആക്ഷേപഹാസ്യം, വിമര്‍ശസാഹിത്യം എന്നീ മേഖലകളിലും ശോഭിച്ചു. സാഹിത്യ സംഘാടകന്‍ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം മരിക്കുമ്പോള്‍ [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, [[കേരള സംഗീതനാടക അക്കാദമി]] അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
ജനിച്ചു വളര്‍ന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകതകള്‍ക്ക്‌ അക്ഷരരൂപം നല്കിയാണ്‌ എന്‍ പി മുഹമ്മദ്‌ സാഹിത്യരംഗത്തേക്കു കടന്നു വന്നത്‌. അദ്ദേഹത്തിന്റെ ആദ്യ കൃതി ''തൊപ്പിയും തട്ടവും'' എന്ന വിമര്‍ശനസാഹിത്യഗ്രന്ഥമായിരുന്നു. ഇതിന്‌ അന്നത്തെ മദിരാശി സര്‍ക്കാരിന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഒരു ഭാഗം ചിലവഴിച്ച [[പരപ്പനങ്ങാടി]] എന്ന പ്രദേശത്തിന്റെ സ്മരണകള്‍ വിതറി എന്‍ പി എഴുതിയ ''ദൈവത്തിന്റെ കണ്ണ്'' എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചന. ഈ നോവലിനെ മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട്‌. [[മുസ്ലീം]] സമുദായത്തിന്റെ ജീവിത ചിത്രങ്ങള്‍ അതിന്റെ എല്ലാ പൂര്‍ണ്ണതയിലും എന്‍ പിയുടെ കൃതികളില്‍നിന്നു തൊട്ടറിയാം. ആക്ഷേപഹാസ്യം, വിമര്‍ശസാഹിത്യം എന്നീ മേഖലകളിലും ശോഭിച്ചു. സാഹിത്യ സംഘാടകന്‍ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം മരിക്കുമ്പോള്‍ [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാദമിയുടെ]] പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, [[കേരള സംഗീതനാടക അക്കാദമി]] അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
=== പ്രധാന കൃതികള്‍ ===
=== പ്രധാന കൃതികള്‍ ===
==== നോവലുകള്‍ ====
==== നോവലുകള്‍ ====

16:33, 8 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

എന്‍.പി. മുഹമ്മദ്‌
എന്‍.പി. മുഹമ്മദ്‌
എന്‍.പി. മുഹമ്മദ്‌
ദേശീയതഭാരതീയന്‍

എന്‍ പി മുഹമ്മദ്‌ (ജനനം. ജൂലൈ 1, 1929, കുണ്ടുങ്ങല്‍, കോഴിക്കോട്‌) നോവലിസ്റ്റ്‌ , കഥാകൃത്ത്‌, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച മലയാളസാഹിത്യകാരനായിരുന്നു. കോഴിക്കോട്‌ ജില്ലയിലെ കുണ്ടുങ്ങലില്‍ സ്വാതന്ത്ര്യ സമരസേനാനി എന്‍. പി അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട്‌ ഭവനനിര്‍മ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട്‌ പതിപ്പില്‍ റസിഡന്റ്‌ എഡിറ്ററായും കുറച്ചുനാള്‍ പ്രവര്‍ത്തിച്ചു. 2003 ജനുവരി 3-ന്‌ അന്തരിച്ചു.

രചനാവഴി

ജനിച്ചു വളര്‍ന്ന ദേശത്തിന്റെയും സമൂഹത്തിന്റെയും പ്രത്യേകതകള്‍ക്ക്‌ അക്ഷരരൂപം നല്കിയാണ്‌ എന്‍ പി മുഹമ്മദ്‌ സാഹിത്യരംഗത്തേക്കു കടന്നു വന്നത്‌. അദ്ദേഹത്തിന്റെ ആദ്യ കൃതി തൊപ്പിയും തട്ടവും എന്ന വിമര്‍ശനസാഹിത്യഗ്രന്ഥമായിരുന്നു. ഇതിന്‌ അന്നത്തെ മദിരാശി സര്‍ക്കാരിന്റെ പുരസ്കാരം ലഭിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഒരു ഭാഗം ചിലവഴിച്ച പരപ്പനങ്ങാടി എന്ന പ്രദേശത്തിന്റെ സ്മരണകള്‍ വിതറി എന്‍ പി എഴുതിയ ദൈവത്തിന്റെ കണ്ണ് എന്ന നോവലാണ്‌ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ രചന. ഈ നോവലിനെ മലയാള സാഹിത്യത്തിലെ ആദ്യത്തെ പരിസ്ഥിതി നോവലായി കണക്കാക്കുന്നവരുണ്ട്‌. മുസ്ലീം സമുദായത്തിന്റെ ജീവിത ചിത്രങ്ങള്‍ അതിന്റെ എല്ലാ പൂര്‍ണ്ണതയിലും എന്‍ പിയുടെ കൃതികളില്‍നിന്നു തൊട്ടറിയാം. ആക്ഷേപഹാസ്യം, വിമര്‍ശസാഹിത്യം എന്നീ മേഖലകളിലും ശോഭിച്ചു. സാഹിത്യ സംഘാടകന്‍ എന്ന നിലയിലും വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം മരിക്കുമ്പോള്‍ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗം, കേരള സംഗീതനാടക അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

പ്രധാന കൃതികള്‍

നോവലുകള്‍

  • ദൈവത്തിന്റെ കണ്ണ്
  • എണ്ണപ്പാടം
  • മരം
  • ഹിരണ്യകശിപു
  • അറബിപ്പൊന്ന് (എം ടി വാസുദേവന്‍നായരുമായി ചേര്‍ന്ന്)

കഥാസമാഹാരങ്ങള്‍

  • പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം

നിരൂപണം

  • പുകക്കുഴലും സരസ്വതിയും
  • മാനുഷ്യകം
  • മന്ദഹാസത്തിന്റെ മൗന രോദനം
  • വീരരസം സി വി കൃതികളില്‍

ബാലസാഹിത്യം

  • അവര്‍ നാലു പേര്‍

വിവര്‍ത്തനം

വര്‍ഗ്ഗം:1929-ല്‍ ജനിച്ചവര്‍ വര്‍ഗ്ഗം:മലയാളം നോവലെഴുത്തുകാര്‍ വര്‍ഗ്ഗം:2003-ല്‍ മരിച്ചവര്‍

"https://ml.wikipedia.org/w/index.php?title=എൻ.പി._മുഹമ്മദ്&oldid=415908" എന്ന താളിൽനിന്ന് ശേഖരിച്ചത്