"വെബ് സെർവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) സാങ്കേതികം നീക്കം ചെയ്തു; ഇന്റര്‍നെറ്റ് എന്
(ചെ.) Robot: Cosmetic changes
വരി 27: വരി 27:


[[വിഭാഗം:കമ്പ്യൂട്ടര്‍ ശൃംഖല]]
[[വിഭാഗം:കമ്പ്യൂട്ടര്‍ ശൃംഖല]]

[[Category:ഇന്റര്‍നെറ്റ്]]
[[വര്‍ഗ്ഗം:ഇന്റര്‍നെറ്റ്]]


[[ar:خادم ويب]]
[[ar:خادم ويب]]

15:00, 7 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഡെല്‍ കമ്പനി പവര്‍ എഡ്ജ് എന്ന പേരില്‍ നിര്‍മ്മിക്കുന്ന സെര്‍വര്‍ കമ്പ്യൂട്ടറിന്റെ ഉള്‍ഭാഗം

ഇന്റര്‍നെറ്റിലൂടെ ബ്രൗസറുകളില്‍ നിന്ന് വരുന്ന എച്ച്.ടി.ടി.പി നിര്‍ദ്ദേശങ്ങളെ സ്വീകരിച്ച് ഉതകുന്ന രീതിയില്‍ മറുപടി നല്‍കുന്ന സോഫ്റ്റ്‌വെയറുകളാണ് വെബ് സെര്‍വറുകള്‍. വെബ് സെര്‍വ്വര്‍ പ്രോഗ്രാമുകള്‍ ഉള്ള കമ്പ്യൂട്ടറുകളെയും വെബ് സെര്‍വര്‍ എന്ന് തന്നെ വിളിക്കാറുണ്ട്. മുഖ്യമായും എച്ച്.ടി.ടി.പി. സന്ദേശങ്ങളാണ് വെബ് സെര്‍വറുകളുടെ വിവര വിനിമയത്തിന്റെ കാതല്‍ . ഇതിനാല്‍ ഇവയെ എച്ച്.ടി.ടി.പി. സെര്‍വര്‍ എന്നും വിളിക്കാം. കൂടാതെ പലതരം പ്രോഗ്രാമുകളെ സി.ജി.ഐ സംവിധാനത്തിലൂടെ പ്രവര്‍ത്തിപ്പിച്ച് അതിന്റെ ഔട്ട്പുട്ട് ബ്രൌസറുകളിലേക്കയയ്ക്കാനും വെബ് സെര്‍വറുകള്‍ക്കാവും.

വെബ് സെര്‍വറുകളിലേക്ക് സന്ദേശങ്ങളയയ്ക്കുന്നതിന് ബ്രൌസറില്‍ നിന്നാണ് അതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാറ്. ഇതിനായി ഉപയോക്താവ് യു.ആര്‍‌.എല്‍ രൂപത്തില്‍ വിലാസങ്ങള്‍ ബ്രൌസറില്‍ ടൈപ്പ് ചെയ്യുന്നു. എച്ച്.ടി.എം.എല്‍ (ഹൈപ്പര്‍ ടെക്സ്‌റ്റ് മാര്‍ക്കപ്പ് ലാംഗ്വേജ്) എന്നറിയപ്പെടുന്ന രീതിയിലാണ് ഔട്ട്പുട്ട് ബ്രൌസറിലേക്കയയ്ക്കുക. ഉദാഹരണത്തിന് http://ml.wikipedia.org എന്ന് ബ്രൌസറില്‍ ടൈപ്പ് ചെയ്ത് അയയ്ക്കുമ്പോള്‍ വിക്കിപ്പീഡിയയെ ഹോസ്റ്റ് ചെയ്യുന്ന വെബ് സെര്‍വറില്‍ ആ നിര്‍ദ്ദേശം എത്തുകയും പ്രത്യുത, ആ വെബ് സെര്‍വര്‍ ഔട്ട്പുട്ട് ആയി വിക്കിപ്പീഡിയയുടെ ഉള്ളടക്കം എച്ച്.ടി.എം.എല്‍ രീതിയില്‍ രൂപപ്പെടുത്തി തിരിച്ച് ബ്രൗസറിലേക്ക് അയയ്ക്കുകയും ചെയ്യുന്നു.

ചില പ്രധാന വെബ് സെര്‍വറുകള്‍

ഇവയെ കൂടാതെ നൂറു കണക്കിനു വെബ് സെര്‍വറുകള്‍ വേറെയുമുണ്ട്. കൂടുതല്‍ വിശദമായ വിവരത്തിന് വെബ് സെര്‍വറുകളുടെ പട്ടിക കാണുക.

വെബ് ഉള്ളടക്കം

വെബ് സെര്‍വര്‍ ബ്രൗസറിനയച്ചു കൊടുക്കുന്ന വെബ് ഉള്ളടക്കം രണ്ടു തരത്തിലാകാം. നിശ്ചേതനവും (static) സചേതനവും (dynamic). മുന്‍‌കൂറായി രൂപപ്പെടുത്തിയ ഉള്ളടക്കം ബ്രൌസറിലേക്കയയ്ക്കുകയാണെങ്കില്‍ ആ ഉള്ളടക്കത്തെ നിശ്ചേതനം എന്നു വിളിക്കാം. കാരണം ആ ഉള്ളടക്കത്തിന് ഉപയോക്താവിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം രൂപാന്തരം സംഭവിക്കുന്നില്ല. അതേ സമയം എച്ച്.ടി.എം.എല്‍ ഫോമുകളിലൂടെ വിവരങ്ങള്‍ ഉപയോക്താവില്‍ നിന്നു ശേഖരിച്ച് അതിനുതകുന്ന രീതിയില്‍ ഉള്ളടക്കം നിര്‍മ്മിച്ച് ബ്രൗസറിലേക്കയയ്ക്കുന്നതാണ് സചേതന ഉള്ളടക്കം. സി.ജി.ഐ, ജാവാ സെര്‍‌വ്‌ലെറ്റ്, എ‌.എസ്‌.പി പേജുകള്‍ തുടങ്ങി പല സാങ്കേതിക രീതികളും സചേതന ഉള്ളടക്കം നിര്‍മ്മിച്ചയയ്ക്കാനുപയോഗിക്കുന്നു.

വെബ് സെര്‍വറുകളുടെ സുരക്ഷ

വെബ് സെര്‍വറുകള്‍ പ്രചുര പ്രചാരത്തിലായതോടെ വെബ് സെര്‍വറുകളുടെ സുരക്ഷയും വന്‍ തോതില്‍ ആക്രമണ വിധേയമായിട്ടുണ്ട്. സോഫ്‌റ്റ്‌വെയര്‍ വൈറസുകള്‍ , വേമുകള്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന വികട സോഫ്‌റ്റ്‌വെയറുകള്‍ എഴുതി, വെബ് സെര്‍വറുകളുടെ ചില നിര്‍മ്മാണ വൈകല്യങ്ങള്‍ മുതലെടുത്തു കൊണ്ട്, ദുരുദ്ദേശപരമായി വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയെടുക്കുന്നത് ഒരു സാധാരണ വാര്‍ത്തയായി മാറാറുണ്ട്. ഫയര്‍വാള്‍ പോലെയുള്ള സുരക്ഷാ സോഫ്‌റ്റ്‌വെയറുകളും എച്ച്.ടി.ടി.പി.എസ് പോലുള്ള സുരക്ഷിത പ്രോട്ടോക്കോളുകളും ഉപയോഗിച്ചാണ് വെബ് സെര്‍വറുകളെ ഇത്തരം ആക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്. പത്രം വായന മുതല്‍ ബാങ്ക് ഇടപാടുകള്‍ വരെ ലാഘവത്തോടെ ഇന്റര്‍നെറ്റു വഴി ചെയ്യാവുന്ന ഇക്കാലത്ത് ഇന്റര്‍നെറ്റ് സുരക്ഷിത്വം വളരെ പ്രാധാന്യമുള്ള ഒരു മേഖലയാണ്. ഇതിനായി ധാരാളം സോഫ്‌റ്റ്‌വെയര്‍ ഉല്‍‌പ്പന്നങ്ങളും വിപണിയില്‍ ലഭ്യമാണ്.



ഇതര ലിങ്കുകള്‍


വര്‍ഗ്ഗം:ഇന്റര്‍നെറ്റ്

"https://ml.wikipedia.org/w/index.php?title=വെബ്_സെർവർ&oldid=398079" എന്ന താളിൽനിന്ന് ശേഖരിച്ചത്