"കഥ പറയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വര്‍ഗ്ഗം എളുപ്പത്തിലുള്‍പ്പെടുത്തുന്നു. "മലയാളചലച്ചിത്രങ്ങള്‍" ( ചൂടന്‍പൂച്ച ഉപയോഗി
വരി 53: വരി 53:
*[[സലിം കുമാര്‍]]..........ദാസ് വടക്കേമുറി.
*[[സലിം കുമാര്‍]]..........ദാസ് വടക്കേമുറി.
*[[കെ.പി.എ.സി. ലളിത]]...സ്കൂള്‍ പ്രിന്‍സപ്പാള്‍
*[[കെ.പി.എ.സി. ലളിത]]...സ്കൂള്‍ പ്രിന്‍സപ്പാള്‍
==പുറമെ നിന്നുള്ള കണ്ണികള്‍==
* {{imdb title|1111914|Kadha Parayumbol}}





08:12, 1 ജൂൺ 2009-നു നിലവിലുണ്ടായിരുന്ന രൂപം

കഥ പറയുമ്പോള്‍
സംവിധാനംഎം. മോഹനന്‍
നിർമ്മാണംമുകേഷ് , ശ്രീനിവാസന്‍
രചനശ്രീനിവാസന്
അഭിനേതാക്കൾSreenivasan
Mammootty
Meena
Mukesh
Innocent
Jagadeesh
Salim Kumar
KPAC Lalitha
സംഗീതംJayachandran
ഛായാഗ്രഹണംP. Sukumar
വിതരണം
രാജ്യംIndia
ഭാഷMalayalam

2007 ല്‍ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്‌ കഥ പറയുമ്പോള്‍.എം.മോഹനന്‍ സം‌വിധാനചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥയും സഹനിര്‍മ്മാണവും നിര്‍‌വ്വഹിച്ചത് ശ്രീനിവാസനാണ്‌.വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.

മേലൂക്കാവ് എന്ന ഗ്രാമീണ പശ്ചാത്തലത്തെ ഇതിവൃത്തമാക്കുന്ന ഈ ചിത്രം ഗ്രാമത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടേ ജീവിത രീതിയേയും ചലച്ചിത്ര നടന്റെ താരപദവിയേയും വളരെ സൂക്ഷ്മമായും അതോടൊപ്പം വിദഗ്ദമായും നിരീക്ഷിക്കുകയും അടയളപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

മറ്റു ഭാഷകളിലേക്ക്

തമിഴിലും തെലുങ്കിലും രജനീകന്തിനെ നായകനാക്കി പി. വാസു ഈ ചിത്രത്തിന്റെ റിമേക്ക് സം‌വിധാനം ചെയ്യുകയുണ്ടായെങ്കിലും (തമിഴില്‍ കുസേലന്‍, തെലുങ്കില്‍ കഥ നായകുടു) പ്രതീഷിച്ച വിജയമില്ലയിരുന്നു.മലയാളത്തിലെ കഥയില്‍നിന്ന് ചില മാറ്റത്തോടെയാണ് ഇവ ചെയ്തിട്ടുള്ളത്. കന്നടയിലും ഇതിന്റെ റിമേക്ക് വരാന്‍ പോവുകയാണ്‌.

ബില്ലു ബാര്‍ബര്‍ എന്ന പേരില്‍ ഷാരൂഖാനെ നായകനാക്കി ഹിന്ദിയില്‍ ഈ ചിത്രത്തിന്റെ റീമേക്ക് ഇറക്കീട്ടുണ്ട്. പ്രിയദര്‍ശനാണ്‌ ഇതിന്റെ സം‌വിധായകന്‍.

കഥാസംഗ്രഹം

ഫലകം:രസംകൊല്ലി ഈ ചിത്രത്തിന്റെ കഥാതന്തു സൗഹൃദമാണെന്ന് പറയാം.അതായത്, ഗ്രാമത്തിലെ ഒരു സാധാരണ ക്ഷുരകനും മലയള ചലച്ചിത്രത്തിലെ ഒരു സൂപ്പര്‍ സ്റ്റാറും തമ്മിലുള്ള സൗഹൃദം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ശ്രീനിവാസന്‍ ബാലന്‍ എന്ന പ്രധാന കഥാപാത്രമായി വേഷമിടുന്നു.സൂപ്പര്‍സ്റ്റാറായ അശോക്‌രാജിനെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ്‌. ഒരുമിച്ച് സ്കൂളില്‍ പഠിച്ച ബാലനും അശോക്‌രാജും തമ്മിലുള്ള കുട്ടിക്കാലത്തെ ബന്ധത്തിന്റെ കഥയാണിത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അശോകരാജ് മേലൂക്കാവ് എന്ന ഗ്രാമത്തിലേക്ക് വരുന്നു. ഗ്രാമത്തില്‍ ഒരു ബാര്‍ബര്‍ ഷാപ്പ് നടത്തുകയാണ്‌ അശോക് രാജിന്റെ ഉറ്റ സുഹൃത്തായ ബാലന്‍. ബാലനും അശോക്‌രാജും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പിന്നീട് ഗ്രാമത്തിലാകെ പരക്കുകയാണ്‌.

ഇവര്‍ തമ്മിലുള്ള സൗഹൃദം ഗ്രാമത്തില്‍ സംസാര വിഷയമാവുകയും ബാലന്‍ ഗ്രാമീണരുടെ ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യുന്നു.സാമ്പത്തികമായോ മറ്റു തരത്തിലുള്ളതോ ആയ എന്തു സഹായവും ബാലന് ചെയ്തുകൊടുക്കാന്‍ ഗ്രാമീണര്‍ തിടുക്കം കൂട്ടുന്നു. പിന്നീടങ്ങോട്ട് ഭാഗ്യ ദിനങ്ങളാണ്‌ ബാലനും കുടുംബത്തിനും. പക്ഷേ ഒരു സത്യമുണ്ട് ബലന്‍ ഒരിക്കലും സൂപ്പര്‍സ്റ്റാറുമായുള്ള തന്റെ ഉറ്റബന്ധം ഗ്രാമത്തിലെ ആരോടും വെളിപ്പെടുത്തിയിരുന്നില്ല.പിന്നെങ്ങനെ ഇവര്‍ തമ്മിലുള്ള സൗഹൃദം ജനങ്ങള്‍ അറിയും എന്ന ചോദ്യം അപ്പോഴും ബാക്കിയാവുന്നു. ഉറ്റബന്ധത്തിന്റെ ഈ കഥകളൊക്കെ ഒരു സാധാരണ ഗ്രാമീണന്റെ ജീവിതത്തിത്തെ എങ്ങനെ ദോശകരമായി ബാധിക്കാം എന്നാണ്‌ കഥാകൃത്ത്‌ പറയാന്‍ ശ്രമിക്കുന്നത്.

പണം പലിശക്ക്‌ കൊടുക്കുന്ന ഗ്രാമത്തിലെ ഈപ്പച്ചന്‍ മുതലാളി ഒരു തിരിയുന്ന കസേരയും മറ്റു പുതിയ ഉപകരാണങ്ങളും നല്‍കി ബാലനെ സഹായിക്കുന്നു.സൂപ്പര്‍ സ്റ്റാറിനെ ഒന്ന് അടുത്തുകാണുന്നതിന്‌ വേണ്ടി ഗ്രാമത്തിലെ ഓരോര്‍ത്തര്‍ക്കും ബാലനെ സഹായിക്കണമെന്നത് ഒരു സ്വകാര്യ ആഗ്രഹമാണ്‌.ദാസനെ പോലുള്ള ചിലര്‍ക്ക് ബാലനുമായുള്ള ബന്ധമുയോഗിച്ച് സൂപ്പര്‍സ്റ്റാറിനെകൊണ്ട് അദ്ദേഹത്തിന്റെ പുതിയ പടത്തെ കുറിച്ച് രണ്ട് വാക്ക് എഴുതിപ്പിക്കണമെന്നുണ്ട്.ഇതിനെല്ലാമുപരിയായി ബാലന്‍ സൂപ്പര്‍സ്റ്റാറായ അശോക്‌രാജിനെ കണ്ട് തന്റെ പരിചയം പുതുക്കുന്നതിന്‌ മടിച്ചു നില്‍ക്കുന്നു.എല്ലാദിവസവും കാണുന്ന ഗ്രാമീണരില്‍ നിന്ന് അശൊക്‌രാജ് തന്നെ എങ്ങനെ തിരിച്ചറിയും എന്നതാണ്‌ ബാലനെ കുഴക്കുന്ന സംശയം.ഇത് ബാലന്‌ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്‌. അശോക്‌രാജുമായുള്ള ഇല്ലാത്ത ബന്ധത്തെ സംബന്ധിച്ച് പറഞ് ബാലന്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് ജനങ്ങളിലാകെ പ്രചരിക്കുകയാണ്‌. ഫലകം:രസംകൊല്ലി-ശുഭം

കഥാ പാത്രങ്ങള്‍

പുറമെ നിന്നുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=കഥ_പറയുമ്പോൾ&oldid=393053" എന്ന താളിൽനിന്ന് ശേഖരിച്ചത്