"തെലുഗുദേശം പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ടി ഡി പി
 
(ചെ.) prettyurl
വരി 1: വരി 1:
{{prettyurl|Telugu Desam Party}}
{{Infobox_Indian_Political_Party |
{{Infobox_Indian_Political_Party |
party_name = TELUGU DESAM PARTY|
party_name = TELUGU DESAM PARTY|

11:05, 30 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം


TELUGU DESAM PARTY
നേതാവ്ചന്ദ്രബാബു നായിഡു
സ്ഥാപകൻഎന്‍.ടി. രാമറാവു
രൂപീകരിക്കപ്പെട്ടത്1982
മുഖ്യകാര്യാലയംRoad No.2, Banjara Hills, Hyderabad-500033
പ്രത്യയശാസ്‌ത്രംRegionalist, Fiscally Conservative
സഖ്യംrecently broke with NDA
വെബ്സൈറ്റ്
telugudesamparty.org

എന്‍.ടി. രാമറാവു ആന്ധ്രപ്രദേശ് സംസ്ഥാനത്ത് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണ്‌ തെലുഗുദേശം. (തെലുഗു: తెలుగు దేశం)1982 മാര്‍ച്ച് 29-നാണ്‌ തെലുഗുദേശം പാര്‍ട്ടി സ്ഥാപിതമായത്. സ്വാതന്ത്രൃനന്തരം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭരണം നിലനിന്നിരുന്ന ആന്ധ്രപ്രദേശില്‍ രാമറാവു രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തേക്കു പ്രവേശിച്ചതോടെ തെലുഗുദേശം പാര്‍ട്ടിക്കു തുടക്കം കുറിച്ചു. പ്രാദേശിക താത്പര്യങ്ങള്‍ സംരക്ഷിക്കുകയെന്നതായിരുന്നു തുടക്കത്തില്‍ പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യം. എങ്കിലും രാജ്യത്തിന്റെ ഐക്യത്തിനും ഒപ്പം അഖണ്ഡതയ്ക്കും വേണ്ടി പാര്‍ട്ടി നിലകൊണ്ടു. 'ചൈതന്യരഥം' എന്നു പേരിട്ട വാഹനത്തില്‍ സംസ്ഥാനമൊട്ടാകെ പര്യടനം നടത്തി ഇദ്ദേഹം പാര്‍ട്ടിക്ക് പിന്തുണ നേടി. 1983 ജനുവരിയിലെ തെരഞ്ഞെടുപ്പില്‍ തെലുഗുദേശത്തിന് ആന്ധ്രയില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചു. എന്‍.ടി. രാമറാവു ഇതോടെ ആന്ധ്രയിലെ മുഖ്യമന്ത്രിയാവുകയും ചെയ്തു. പാര്‍ട്ടിയിലെ ഒരു വിഭാഗം വിമതര്‍ പിളര്‍പ്പുണ്ടാക്കിയതിനെത്തുടര്‍ന്ന് എന്‍.ടി.രാമറാവു മുഖ്യമന്ത്രിയായുള്ള തെലുഗുദേശം ഗവണ്മെന്റ് 1984 ആഗസ്തില്‍ അധികാരഭ്രഷ്ടമാക്കപ്പെട്ടു. എങ്കിലും സെപ്.-ല്‍ രാമറാവുവിന്റെ നേതൃത്വത്തിലുള്ള തെലുഗുദേശം മന്ത്രിസഭ വീണ്ടും അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തില്‍ മറ്റു പാര്‍ട്ടികളെക്കൂടി കൂട്ടി ഒരു ദേശീയ മുന്നണി രൂപവത്ക്കരിക്കുന്നതിനും തെലുഗുദേശം നേതൃത്വം നല്കി.

1984 ഡിസംബറിലെ പൊതുതെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ലോകസഭയില്‍ പ്രതിപക്ഷത്തെ പ്രധാന പാര്‍ട്ടിയായിത്തീര്‍ന്നു തെലുഗുദേശം. ആന്ധ്രയില്‍ 1985-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തെലുഗുദേശം വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തി. അഖിലേന്ത്യാതലത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായി രൂപവത്കൃതമായ ദേശീയ ജനാധിപത്യമുന്നണി എന്ന രാഷ്ട്രീയ സഖ്യത്തിലെ ഒരു പ്രധാന പാര്‍ട്ടിയായിരുന്നു തെലുഗുദേശം. 1983 മുതല്‍ ആന്ധ്രയില്‍ അധികാരത്തിലിരുന്ന തെലുഗുദേശം 1989-ലെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് അധികാരഭ്രഷ്ടമായി. 1994 ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ തെലുഗുദേശത്തിന് വീണ്ടും ഭൂരിപക്ഷം ലഭിച്ചു.


എന്‍.ടി. രാമറാവുവിന്റെ രണ്ടാം ഭാര്യയായ ലക്ഷ്മീപാര്‍വതി 1990-കളുടെ മധ്യത്തോടെ പാര്‍ട്ടിക്കാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങി. ഇത് തെലുഗുദേശത്തില്‍ നേതൃത്വമത്സരത്തിന് വഴിതെളിച്ചു. ലക്ഷ്മീപാര്‍വതിക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ പ്രാധാന്യം നല്കുന്നതിനെച്ചൊല്ലി പാര്‍ട്ടിയില്‍ കലാപമുണ്ടായി. എന്‍.ടി. രാമറാവുവിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെട്ടു. പാര്‍ട്ടിയിലെ ഭൂരിപക്ഷം നിയമസഭാംഗങ്ങള്‍ ചേര്‍ന്ന് 1995 ആഗസ്തില്‍ ചന്ദ്രബാബു നായിഡുവിനെ തെലുഗുദേശത്തിന്റെ നേതാവായി തെരഞ്ഞെടുത്തു.


1995 സെപ്തംബറില്‍ ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശിലെ മുഖ്യമന്ത്രിയായി. 1996 ജനുവരി 18-ന് എന്‍.ടി. രാമറാവു നിര്യാതനായി. തുടര്‍ന്ന് ഈ പാര്‍ട്ടി നായിഡുപക്ഷം എന്നും ലക്ഷ്മീപാര്‍വതി പക്ഷം എന്നും രണ്ടു വിഭാഗങ്ങളായി ഭിന്നിച്ചുമാറി. തെരഞ്ഞെടുപ്പില്‍ ലക്ഷ്മീപാര്‍വതി വിഭാഗം പരാജയപ്പെട്ടു. ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം ശക്തിപ്രാപിച്ചു.

ഈ തെരഞ്ഞെടുപ്പോടെ സംസ്ഥാനഭരണത്തോടൊപ്പം ദേശീയ രാഷ്ട്രീയത്തിലും വ്യക്തമായ സ്വാധീനം ചെലുത്തുന്ന പാര്‍ട്ടിയായി തെലുഗുദേശം മാറുകയുണ്ടായി. 1998-ല്‍ ഭാരതീയ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കേന്ദ്രഗവണ്‍മെന്റിന് തെലുഗുദേശം പ്രശ്നാധിഷ്ഠിത പിന്തുണ നല്കി. 1999-ലെ തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിത്തീര്‍ന്നു തെലുഗുദേശം. 2004-ലെ പൊതുതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ പരാജയം അതിന്റെ പ്രതാപത്തിന് മങ്ങലേല്പിച്ചു. പതിനഞ്ചാം ലോക്‌സഭയില്‍ തെലുഗുദേശത്തിന്‌ 6 എം.പിമാരാണുള്ളത്. [1]

അവലംബം

  1. http://www.webcitation.org/5guj52P07

വര്‍ഗ്ഗം:ഇന്ത്യയിലെ രാഷ്ട്രീയകക്ഷികള്‍

"https://ml.wikipedia.org/w/index.php?title=തെലുഗുദേശം_പാർട്ടി&oldid=392026" എന്ന താളിൽനിന്ന് ശേഖരിച്ചത്