"ഹൃദ്രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Robot: Cosmetic changes
വരി 42: വരി 42:
=== രോഗകാരണം അവ്യക്തമായവ ===
=== രോഗകാരണം അവ്യക്തമായവ ===
* കാര്‍ഡിയോ മയോപ്പതി (cardio myopathy)
* കാര്‍ഡിയോ മയോപ്പതി (cardio myopathy)
* പ്രൈമറി പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ (primary pulmonary hypertension)
* പ്രൈമറി പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ (primary pulmonary hypertensio
WHAT IS THE PROBLEM FOR THIS PRIMARY PALMANORY HYPERTENSION.???? WHAT IS THE REASON.. NOBODY FIND OUT STILL??

=== രോഗാണുബാധയും അതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ ===
=== രോഗാണുബാധയും അതുമൂലമുണ്ടാകുന്ന രോഗങ്ങള്‍ ===
* മയോ കാര്‍ഡൈറ്റിസ് - ഹൃസയ പേശികളിലെ നീര്വാഴ്ച
* മയോ കാര്‍ഡൈറ്റിസ് - ഹൃസയ പേശികളിലെ നീര്വാഴ്ച

05:43, 26 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഹൃദയത്തിന്റെ രേഖാചിത്രം-അറകളും വന്‍ ധമനികളും രേഖപ്പെടുത്തിയിരിക്കുന്നു.

ഹൃദ്രോഗം എന്നത് ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം രോഗങ്ങള്‍ക്കും പറയുന്ന പേരാണ്. എന്നിരുന്നാലും ഹൃദയ ധമനികള്‍ അടഞ്ഞുണ്ടാകുന്ന കൊറോണറി കാര്‍ഡിയാക് അസുഖങ്ങളെയാണ് നമ്മള്‍ ഹൃദ്രോഗം എന്നു കൂടുതലായും ഉപയോഗിച്ചുവരുന്നത്. ഇതു കൂടാതെ മറ്റൊരു കാരണം ഹൃദയാഘാതം‍ ആണ്. ഈ ലേഖനത്തില്‍ എല്ലാ രോഗങ്ങളെയും ഹൃദ്രോഗം എന്നു പറയുന്നില്ല. മറിച്ച് അതാത് രോഗങ്ങള്‍ക്ക് അതാത് പേരു കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്

ചരിത്രം

ചരിത്രം രേഖപ്പെടുത്തുന്നതിനു മുന്നേ തന്നെ ഹൃദ്രോഗം മനുഷ്യനെ ബാധിച്ചിരുന്നിരിക്കണം. എന്നാല്‍ ആധികാരികമായി ഹൃദയെത്തെയും രോഗങ്ങളേയും കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത് വളരെ ശേഷമാണ്‌. ഈജിപ്തിലെ പാപ്പൈറസ് ചുരുളുകളിലാണ്‌ ഹൃദയത്തെപറ്റിയുള്ള ആദ്യത്തെ പരാമര്‍ശം കാണുന്നത്. ശരീരത്തിന്റെ മധ്യഭാഗത്തുള്ളതായും എല്ലാ ഭാഗങ്ങളിലേക്കും രക്തം അയക്കുന്നതായുമായ ഒരു അവയവമായി അവര്‍ ഹൃദയത്തെ ചിത്രീകരിച്ചിരിക്കുന്നു. അവര്‍ നാഡീസ്പന്ദനം അളക്കുന്ന പതിവും തുടങ്ങിയിരുന്നു. ഇത് ക്രിസ്തുവിന്‌ 5000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്‌. ക്രിസ്തുവിന്‌ 3000 വര്‍ഷങ്ങള്‍ മുന്‍പ് രചിക്കപ്പെട്ട ആയുര്‍വേദത്തില്‍ ഹൃദയത്തെപറ്റിയുള്ള പാഠങ്ങള്‍ ഉണ്ട്.

ഗാലനും ഹിപ്പോക്രാറ്റസും 12ആം നൂറ്റാണ്ടിലെ ഒരു ചുവര്‍ചിത്രം- അനാഗ്നി, ഇറ്റലി

ഹൃദയത്തെ പറ്റി വീണ്ടും കൂടുതലായി പഠിച്ചത് ക്രിസ്തുവിന് 500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ഹിപ്പോക്രേറ്റസ് ആണ്‌.അദ്ദേഹത്തെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായാണ്‌ അംഗീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ എഴുതിയ പുസ്തകങ്ങള്‍ ഏതാണ്ട് 1000 വര്‍ഷങ്ങളോളം വൈദ്യശാസ്ത്രത്തിന്റെ ആധാരമായിരുന്നു. ഏതാണ്ട് ഇതേ സമയത്ത് ഇന്ത്യയില്‍ ജീവിച്ചിരുന്ന ചരകന്‍ ഹൃദയത്തെക്കുറിച്ച് തന്റെ ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. മനസ്സിന്റെ ഉറവിടമാണ്‌ ഹൃദയം എന്നാണ്‌ ആദ്യകാലങ്ങളില്‍ എല്ലാവരും ധരിച്ചിരുന്നതെന്ന് ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമാവും.

ക്രി.വ. 129-199 വരെ ജീവിച്ചിരുന്ന ഗാലന്‍ (ക്ലാഡിയുസ് ഗലേനിയുസ്) ആണ്‌ സിരാവ്യൂഹങ്ങളെക്കുറിച്ചും ധമനികളെക്കുറിച്ചും തിരിച്ചറിഞ്ഞത്. ക്രി.വ.1628 വില്യം ഹാര്‍‌വി രക്ത ചംക്രമണം കണ്ടു പിടിക്കുന്നതു വരെ ഗാലന്റെ ഗ്രന്ഥങ്ങളെ ആസ്പദമാക്കിയാണ്‌ വൈദ്യശാസ്ത്രത്തില്‍ ചികിത്സകള്‍ ചെയ്തിരുന്നത്. 1667-1761 ജീവിച്ചിരുന്ന റവ. സ്റ്റീഫന്‍ ഹേല്‍സ് എന്ന ശാസ്ത്രജ്ഞന്‍ കഴുതയുടെ കഴുത്തിലെ ധമനിയില്‍ കുഴല്‍ ഘടിപ്പിച്ച് രക്തസമ്മര്‍ദം അളന്നുവെങ്കിലും കൃത്യമായി ഇത് ചെയ്തത് 1877-1917 ല്‍ ജീവിച്ചിരുന്ന ജൂള്‍സ് മാറി യാണ്‌. കുതിര യുടെ ഹൃദയത്തിലേക്ക് കുഴല്‍ കടത്തിയാണ്‌ ഇത് അദ്ദേഹം ചെയ്തത്.

1897 ല്‍ റേഹ്ന് എന്ന ജര്‍മ്മന്‍ അപകടത്തില്‍പ്പെട്ട് ഹൃദയത്തിനുണ്ടാകുന്ന മുറിവുകള്‍ തുന്നി ശരിയാക്കാമെന്ന് തെളിയിച്ചു. 1923-ല്‍ ബോസ്റ്റണില്‍ എലിയട്ട് കട്ട്ലര്‍ എന്ന സര്‍ജന്‍ 12 വയസ്സുള്ള ഒരു പെണ്‍കുട്ടീയുടെ ഹൃദയ‍വാല്‍വിലേക്ക് കത്തി ഇറക്കി അതിന്റെ വലിപ്പം കൂട്ടി. ഹൃദയ വാല്‍വുകള്‍ക്കുണ്ടാവുന്ന ചുരുങ്ങലിന് ലോകത്ത് ആദ്യമായി ചെയ്ത ശസ്ത്രക്രിയ അതായിരുന്നു. ഹൃദ്രോഗനിശ്ചയത്തിന് ഇന്ന് ഇ.സി.ജി. എന്ന പോലെ 1900 കളില്‍ പോളിഗ്രാഫ് ആണ് ഉപയോഗിച്ചിരുന്നത്. (ഇന്ന് പോളിഗ്രാഫ് ക്രിമിനല്‍ കേസുകളില്‍ മറ്റും ഉപയോഗിച്ചു വരുന്നു) എന്നാല്‍ ഡച്ചുകാരനായ വില്യം ഐന്ഥോവന്‍ എന്ന ശാസ്ത്രജ്ഞന്‍ ഇ.സി.ജി. കണ്ടു പിടിച്ചതോടെ ഹൃദ്രോഗത്തെ അറിയുന്നതിനുള്ള സാധ്യത പതിന്മടങ്ങ് എളുപ്പമായിത്തീര്‍ന്നു. ഫോര്‍സ്മാന്‍ എന്ന ജര്‍മ്മന്‍ വൈദ്യശാസ്ത്രജ്ഞന്‍ എക്സ്-റേ നോക്കി സ്വന്തം ശരീരത്തിലെ ഒരു സിര വഴി ചെറിയ ഒരു റബ്ബര്‍ ട്യൂബ് കയറ്റി ഹൃദയം വരെ എത്തിച്ചു കത്തീറ്ററൈസേഷന്‍ സാദ്ധ്യമാണെന്ന് തെളിയിച്ചു. പിന്നീട് ഈ വിഭാഗം വളര്‍ന്നത് 1950കളില്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ആന്ദ്രേ കൂര്‍നാന്‍ഡിന്‍റെ കഴിവിലൂടെയാണ്.

ഇത്തരം സൂക്ഷ്മക്കുഴലുകള്‍ വഴി മരുന്നുകള്‍ ഹൃദയത്തിലെത്തിച്ച് അതിന്റെ എക്സ്-റേ പടം എടുക്കുന്നത് പതിവാക്കിയത് അമേരിക്കയിലെ ക്ലീവ്‍ലന്‍റ് ക്ലിനിക്കിലെ ഡോ. മാസണ്‍ സോണ്‍സ് ആണ്. ഇതിനുശേഷമാണ് ഹൃദയാഘാതത്തിനുള്ള ശരിയായ കാരണം കണ്ടുപിടിക്കപ്പെടാനും ബൈ‍പാസ് ശസ്ത്രക്രിയകള്‍ ചെയ്തു തുടങ്ങാനും സാധിച്ചത്. അതേ ആശുപത്രിയിലേ അര്‍ജന്റീനക്കാരനായ സര്‍ജന്‍ റീനേ ഫാ വളോറോ ആണ് 1967-ല് ആദ്യത്തെ ബൈപ്പാസ് ശസ്ത്രക്രിയ ചെയ്തത്. ജോണ്‍ ഗിബ്ബണ്‍ എന്ന മറ്റൊറു സര്‍ജന്‍ ഹൃദയപ്രവര്‍ത്തനം നിര്‍ത്തി വച്ച്, ഹാര്‍ട്ട്-ലങ് മെഷീന്‍ ഉപയോഗിച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകള്‍ ചെയ്തു. 1960കളില്‍ മനുഷ്യന്‍റെ ഹൃദയവാല്‍വ് മാറ്റി പകരം ലോഹവാല്‍വ് പിടിപ്പിക്കാമെന്ന് തെളിയിച്ചു. 1967-ല് ദക്ഷിണാഫ്രിക്കയിലെ ഗ്രൂട്ട്‍‍ഷര്‍ ആശുപത്രിയില്‍ വച്ച് ക്രിസ്ത്യന്‍ ബെര്‍ണാഡ് എന്ന സര്‍ജന്‍ ലോകത്തെ ആദ്യത്തെ ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തി.

സ്വീഡനിലെ ശാസ്ത്രജ്ഞന്മാരായ ഏഡ്‍ലറും ഹേര്‍ട്സും എക്കോ കാര്‍ഡിയോഗ്രാം എന്ന യന്ത്രം കണ്ടു പിടിച്ചതോടെ മറ്റൊരു മുന്നേറ്റം ഈ രംഗത്ത് ഉണ്ടായി. പിന്നീട് കളര്‍ ഡോപ്ലര്‍ അള്‍ട്രാസൌണ്ട് വന്നതോടെ ആന്‍‌ജിയോ‍ഗ്രാം ഇല്ലാതെ തന്നെ ഹൃദയത്തിന്‍റെ ഉള്ളറകള്‍ വരെ കാണാമെന്നായി.

തരം തിരിക്കല്‍

ഹൃദ്രോഗത്തെ പലതരത്തില്‍ തരം തിരിക്കാറുണ്ട്. അതു പിടിപെടുന്ന വിധത്തെ ആശ്രയിച്ച്, കണ്ടു പിടിക്കാനുപയോഗിക്കുന്ന രീതി വച്ച്, ഹൃദയത്തിന്റ്റെ ശേഷിയെ ആശ്രയിച്ച്, ചികിത്സയെ ആധാരമാക്കിക്കൊണ്ട് തുടങ്ങിയ രീതികള്‍ അവലംബിച്ചു കാണുന്നു. ആദ്യത്തെ തരം തിരിക്കല്‍ ഇപ്രകാരമാണ്.

ഘടനയുടെ പ്രകാരം

  1. ജന്മനാ ഉള്ള ഹൃദ്രോഗങ്ങള്‍
  2. ഹൃദയ പേശീധമനികളിലെ രോഗങ്ങള്‍
  3. ഹൃദയ വാല്വുകളിലെ രോഗങ്ങള്‍
  4. ഹൃദയ പേശികളിലെ രോഗങ്ങള്‍
  5. രക്തക്കുഴലിലെ രോഗങ്ങള്‍
  6. രക്തസമ്മര്‍ദ്ദരോഗങ്ങള്‍
  7. ഹൃദയമിടിപ്പിലെ അപാകതകള്‍

രോഗമുണ്ടാക്കുന്ന കാരണങ്ങളെ അടിസ്ഥാനമാക്കി

ജന്മനാ ഉള്ള ഹൃദ്രോഗങ്ങള്‍

കുഞ്ഞ് ജനിക്കുന്നതിനു മുന്‍പേ ഹൃദയത്തിനുണ്ടാകുന്ന തകരാറു മൂലം വരുന്ന രോഗങ്ങളാണിവ [1] പ്രധാനമായും

രോഗകാരണം അവ്യക്തമായവ

  • കാര്‍ഡിയോ മയോപ്പതി (cardio myopathy)
  • പ്രൈമറി പള്‍മനറി ഹൈപ്പര്‍ ടെന്‍ഷന്‍ (primary pulmonary hypertensio

WHAT IS THE PROBLEM FOR THIS PRIMARY PALMANORY HYPERTENSION.???? WHAT IS THE REASON.. NOBODY FIND OUT STILL??

രോഗാണുബാധയും അതുമൂലമുണ്ടാകുന്ന രോഗങ്ങള്‍

  • മയോ കാര്‍ഡൈറ്റിസ് - ഹൃസയ പേശികളിലെ നീര്വാഴ്ച
  • റൂമാറ്റിക് ഫീവറും ബന്ധപ്പെട്ട രോഗങ്ങളും
  • ഇന്‍ഫെക്റ്റീവ് എന്‍ഡോകാര്‍ഡൈറ്റിസ് (infective endocarditis)
  • പെരികാറ്ഡിയല് അസുഖങ്ങള്‍ (pericardial diseases)

അഥീറോസ്ക്ലീറോട്ടിക്/വയസ്സാകുന്നതു മൂലമുള്ള രോഗങ്ങള്‍

  • ഹൃദയ പേശീധമനീ രോഗങ്ങള്‍
  • രക്തധമനികളിലെ ചുരുങ്ങള്‍
  • രക്തധമനികളിലെ വീക്കങ്ങള്‍

കുട്ടികളില്‍ കാണുന്നവ

മുതിര്‍ന്നവരില്‍ കാണുന്നവ

ഇതില്‍ ഹൃദയ ധമനികളുടെ അസുഖത്തിനെയാണ് നാം ഇന്ന് ഹൃദ്രോഗ്ഗമെന്ന് പൊതുവെ പറഞ്ഞു വരുന്നത്.

രണ്ടാമത്തെ തരം തിരിക്കല്‍

അവലംബം

ഡേവിഡ്സണ്‍സ് പ്രിന്‍സിപ്ത്സ് ആന്‍ഡ് പ്രാക്ടീസ് ഓഫ് മെഡിസിന്‍, 17ആം എഡിഷന്‍, ചര്‍ച്ചില്‍ ലിവിങ്സ്റ്റൊണ്‍. 1995.

അവലംബം

  1. http://www.marchofdimes.com/professionals/681_1212.asp
  2. http://www.betterhealth.vic.gov.au/bhcv2/bhcarticles.nsf/pages/hc_heartcirculation?OpenDocument
"https://ml.wikipedia.org/w/index.php?title=ഹൃദ്രോഗം&oldid=388901" എന്ന താളിൽനിന്ന് ശേഖരിച്ചത്