"ന്യൂട്രോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: su:Neutron
(ചെ.) Robot: Cosmetic changes
വരി 1: വരി 1:
{{prettyurl|Neutron}}
{{prettyurl|Neutron}}
[[Image:Quark structure neutron.svg|thumb|right|250px|ന്യൂട്രോണിന്റെ [[ക്വാര്‍ക്ക്]] രൂപം]]
[[ചിത്രം:Quark structure neutron.svg|thumb|right|250px|ന്യൂട്രോണിന്റെ [[ക്വാര്‍ക്ക്]] രൂപം]]
[[അണുകേന്ദ്രം|അണുകേന്ദ്രത്തിലടങ്ങിയിരിക്കുന്ന]] ചാര്‍ജില്ലാത്ത ഒരു കണമാണ് '''ന്യൂട്രോണ്‍'''.
[[അണുകേന്ദ്രം|അണുകേന്ദ്രത്തിലടങ്ങിയിരിക്കുന്ന]] ചാര്‍ജില്ലാത്ത ഒരു കണമാണ് '''ന്യൂട്രോണ്‍'''.

വരി 8: വരി 8:

രണ്ട്‌ അടുത്തടുത്ത പ്രോടോണുകള്‍ പരസ്പരം വികര്‍ഷിക്കുമ്പോള്‍ അവയെ പിടിച്ചു നിര്‍ത്തുക എന്ന ജോലിയാണ്‌ ന്യൂട്രോണിന്‌. ഈ വികര്‍ഷണത്തിന്റെ ശക്തിയാവട്ടെ വിദുത്ഛക്തിയുടെ 100 ദശലക്ഷം മടങ്ങ്‌ അധികം വരും. ഇതിനാലാണ്‌ ആറ്റം ബോംബുകളുടെ ശക്തി അപാരമാവുന്നത്‌. ന്യൂട്രോണ്‍ കൊണ്ട്‌ ഒരു ആറ്റത്തെ പിളര്‍ക്കുമ്പോള്‍ അപരിമേയമായ ഈ ന്യൂക്ലിയര്‍ ഊര്‍ജ്ജം ഉത്സര്‍ജ്ജിക്കപ്പെടുന്നു.

==അവലംബം==
== അവലംബം ==
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
*ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി
{{particles}}
{{particles}}

22:01, 25 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ന്യൂട്രോണിന്റെ ക്വാര്‍ക്ക് രൂപം

അണുകേന്ദ്രത്തിലടങ്ങിയിരിക്കുന്ന ചാര്‍ജില്ലാത്ത ഒരു കണമാണ് ന്യൂട്രോണ്‍.

ന്യൂട്രോണിന് വൈദ്യുതചാര്‍ജില്ല. പ്രോട്ടോണിനേക്കാള്‍ അല്പം പിണ്ഡം കൂടുതലാണിതിന്. ചില മൂലകങ്ങളുടെ അണുക്കളില്‍ ന്യൂട്രോണുകളുടെ എണ്ണത്തിന് ചെറിയ മാറ്റമുണ്ടായിരിക്കും. എങ്കിലും ആ മൂലകത്തിന്റെ രാസഗുണങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടാകില്ല. ഇങ്ങനെ വ്യത്യസ്ഥ എണ്ണം ന്യൂട്രോണുകളുള്ള ഒരേ ആറ്റത്തിന്റെ വിവിധ രൂപങ്ങളെയാണ്‌ ഐസോടോപ്പ് എന്നു പറയുന്നത്.

ന്യൂട്രോണുകള്‍ ചാര്‍ജ്ജു രഹിത കണികകളാണ്‌. ഇവയെ വിഭജിച്ചാല്‍ ക്വാര്‍ക്കുകള്‍ ലഭിക്കുന്നു. ആറ്റമിക ഭാരം നിര്‍ണയിക്കുന്നതിനാല്‍ രാസപ്രക്രിയയില്‍ പങ്കാളിയാവുന്നു. പ്രോട്ടോണുകളേക്കാള്‍ ഒരല്‍പം കനംകൂടിയ കണികകളാണിവ. അതായത്‌ ഒരു ദശാംശത്തിന്റെ 26 പൂജ്യങ്ങള്‍ക്ക്‌ ശേഷം വരുന്ന 16749 അത്രയും കിലോഗ്രാം. ഇത്‌ ഇലക്ട്രോണിന്റെ 1838 മടങ്ങ്‌ വലുതാണ്‌. എന്നാല്‍ ആറ്റമിക സംഖ്യയില്‍ ഇവയ്ക്ക്‌ പങ്കാളിത്തമില്ല. രണ്ട്‌ ഡൌണ്‍ ക്വാര്‍ക്കുകളും ഒരു അപ്പ്‌ ക്വാര്‍ക്കും കൊണ്ട്‌ നിര്‍മിച്ചിരിക്കുന്നതിനാല്‍ മൊത്തം ചാര്‍ജ്ജ്‌ പൂജ്യമായി നിലനില്‍ക്കുന്നു. ഐസോടോപ്പുകളെന്നറിയപ്പെടുന്ന മൂലകങ്ങളുടെ സഹോദരങ്ങളെ നിര്‍മിക്കുന്നത്‌ ന്യൂട്രോണുകളുടെ വ്യത്യാസത്തിലാണ്‌. ഹൈഡ്രജന്റെ ആറ്റത്തിനോട്‌ ഒരു ന്യൂട്രോണ്‍ ചേര്‍ന്നാല്‍ അതു ഡ്യൂട്ടേരിയവും രണ്ടെണ്ണം ചേര്‍ന്നാല്‍ ട്രിറ്റിയവുമായി മാറുന്നു. പിണ്‍ഡമുള്ളതിനാല്‍ എല്ലാ ബലങ്ങളും ഇതിനെ സ്വാധീനിക്കുന്നു. വിദ്യുത്‌ ബലമില്ലെങ്കിലും കാന്തിക ബലം ഒരല്‍പം കാണിക്കുന്നതിനാല്‍ വിദ്യുത്‌കാന്തികബലത്തിന്റെ സ്വാധീനവും ഇതിനുണ്ട്‌. സ്വതന്ത്രമായ ഒരൂ ന്യൂട്രോണിന്റെ ആയുസ്സ്‌ 15 മിനിട്ടാണ്‌. എന്നാല്‍ ആറ്റത്തിലുള്ള ന്യൂട്രോണുകള്‍ അത്ര എളുപ്പം നശിക്കുന്നില്ല. ഒരുപാടു ന്യൂട്രോണുകളുള്ള ആറ്റങ്ങള്‍ ചില വ്യതിയാനങ്ങള്‍ കാണിക്കാറുണ്ട്‌. ഉദാഹരണത്തിന്‌ കാര്‍ബണ്‍ 14 എന്ന മൂലകത്തില്‍ 8 ന്യൂട്രോണുകളും 6 പ്രോട്ടോണുകളും അടങ്ങിയിരിക്കുന്നു. ഇവ ഇതേപോലെ 11460 വര്‍ഷം നിലനില്‍ക്കും. ഇത്‌ കണക്കാക്കിയാണ്‌ സി-16 പോലുള്ള ടെസ്റ്റുകള്‍ വികസിപ്പിക്കുന്നത്‌. അത്രയും കാലം കഴിഞ്ഞാല്‍ അവ റേഡിയോ ആക്ടീവത എന്ന സ്വഭാവം പ്രകടിപ്പിക്കും. അതായത്‌ മറ്റൊന്നായി മാറും.

രണ്ട്‌ അടുത്തടുത്ത പ്രോടോണുകള്‍ പരസ്പരം വികര്‍ഷിക്കുമ്പോള്‍ അവയെ പിടിച്ചു നിര്‍ത്തുക എന്ന ജോലിയാണ്‌ ന്യൂട്രോണിന്‌. ഈ വികര്‍ഷണത്തിന്റെ ശക്തിയാവട്ടെ വിദുത്ഛക്തിയുടെ 100 ദശലക്ഷം മടങ്ങ്‌ അധികം വരും. ഇതിനാലാണ്‌ ആറ്റം ബോംബുകളുടെ ശക്തി അപാരമാവുന്നത്‌. ന്യൂട്രോണ്‍ കൊണ്ട്‌ ഒരു ആറ്റത്തെ പിളര്‍ക്കുമ്പോള്‍ അപരിമേയമായ ഈ ന്യൂക്ലിയര്‍ ഊര്‍ജ്ജം ഉത്സര്‍ജ്ജിക്കപ്പെടുന്നു.

അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി

ഫലകം:Link FA

"https://ml.wikipedia.org/w/index.php?title=ന്യൂട്രോൺ&oldid=386560" എന്ന താളിൽനിന്ന് ശേഖരിച്ചത്