"ഗ്യാനി സെയിൽ സിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 39: വരി 39:
* ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി.(പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്‌ട്രപതി 1986).
* ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി.(പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്‌ട്രപതി 1986).
* അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതിയായിരുന്നു.
* അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതിയായിരുന്നു.
== അവലംബം ==

{{Indian Presidents}}
{{Indian Presidents}}


[[വർഗ്ഗം:1916-ൽ ജനിച്ചവർ]]
[[വർഗ്ഗം:1916-ൽ ജനിച്ചവർ]]
[[വർഗ്ഗം:1994-ൽ മരിച്ചവർ]]
[[വർഗ്ഗം:1994-ൽ മരിച്ചവർ]]

04:33, 30 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്യാനി സെയിൽ സിംഗ്
Zail Singh on 100 paise Indian stamp issued in 1995.
A commemorative postage stamp was issued by India's Department of Posts on the occasion of Singh's first death anniversary in 1995.
ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതി
ഓഫീസിൽ
25.07.1982 - 25.07.1987
മുൻഗാമിനീലം സഞ്ജീവ റെഢി
പിൻഗാമിആർ. വെങ്കട്ടരാമൻ
വ്യക്തിഗത വിവരങ്ങൾ
ജനനം1916 മെയ് 5
സന്ത്യൻ, ഫരീദ്കോട്ട്, പഞ്ചാബ്
മരണംഡിസംബർ 25, 1994(1994-12-25) (പ്രായം 78)
ചണ്ഡിഗഢ്, പഞ്ചാബ്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിപർധാൻ കൗർ
കുട്ടികൾ1 son, 3 daughters
As of ഒക്ടോബർ 30, 2022

1982 മുതൽ 1987 വരെ ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായിരുന്ന പഞ്ചാബിൽ നിന്നുള്ള മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവായിരുന്നു ഗ്യാനി സെയിൽസിംഗ്. (1916-1994) കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി(1980-1982), പഞ്ചാബ് മുഖ്യമന്ത്രി(1972-1977), ലോക്സഭാംഗം(1980-1982), രാജ്യസഭാംഗം(1956-1962) എന്നീ നിലകളിലും പ്രവർത്തിച്ചു.

ജീവിതരേഖ

ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായിരുന്ന ആദ്യ സിക്കു മത വിശ്വാസിയായിരുന്നു ഗ്യാനി സെയിൽ സിംഗ്. അവിഭക്ത ഇന്ത്യയിലെ നാട്ടുരാജ്യമായിരുന്ന ഫരീദ്കോട്ടിലെ കോട്ട്കാപുരയ്ക്ക് സമീപമുള്ള സന്ത്യൻ എന്ന ഗ്രാമത്തിൽ മരപ്പണിക്കാരനായിരുന്ന കിഷൻ സിംഗിൻ്റെ മകനായി 1916 മെയ് 5ന് ജനിച്ചു. ചെറുപ്രായത്തിൽ തന്നെ മാതാവ് മരിച്ചതിനെ തുടർന്ന് മാതാവിൻ്റെ സഹോദരിയായിരുന്ന ദയാകൗറായിരുന്നു സെയിൽ സിംഗിനെ വളർത്തിയത്. ജീവിത സാഹചര്യങ്ങൾ നിമിത്തം പ്രാഥമിക വിദ്യാഭ്യാസം നേടാനെ സെയിൽ സിംഗിന് കഴിഞ്ഞുള്ളൂ.

1947-ലെ സ്വാതന്ത്രനന്തരം ഇന്ത്യയും പാക്കിസ്ഥാനുമായി രാജ്യം വിഭജിക്കപ്പെട്ടപ്പോൾ കിഴക്കൻ പഞ്ചാബിലെ ചെറുരാജ്യങ്ങൾ പാട്യാല & ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയൻ (പെപ്സു) എന്ന ഒരു സംസ്ഥാനം രൂപീകരിച്ചു. 1949-ൽ പെപ്സുവിൽ ഒരു പാർട്ടിയിതര സർക്കാർ അധികാരമേറ്റപ്പോൾ 1949 മുതൽ 1951 വരെ സെയിൽ സിംഗായിരുന്നു റവന്യു മന്ത്രി.

പിന്നീട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായതിനെ തുടർന്ന് 1956 മുതൽ 1962 വരെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചു. 1962-ലെ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ആദ്യമായി നിയമസഭാംഗമായ സെയിൽ സിംഗ് 1966 മുതൽ 1972 വരെ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ(പഞ്ചാബ് പി.സി.സി) അധ്യക്ഷനായും പ്രവർത്തിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടർന്ന് 1972-ൽ ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 1977 വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്ന സെയിൽ സിംഗ് 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹോഷിയാർപ്പൂരിൽ നിന്ന് ലോക്സഭാംഗമായി. 1980 മുതൽ 1982 വരെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന സെയിൽ സിംഗ് 1982-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചു. എച്ച്.ആർ ഖന്നയായിരുന്നു മുഖ്യ എതിരാളി.

1982 മുതൽ 1987 വരെ സെയിൽ സിംഗ് രാഷ്ട്രപതിയായിരുന്നപ്പോഴാണ് ഇന്ത്യൻ സൈന്യം സുവർണ ക്ഷേത്രത്തിൽ ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടത്തിയത്. 1984 ഒക്ടോബർ 31 ന് ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചപ്പോഴും സെയിൽ സിംഗ് തന്നെയായിരുന്നു രാഷ്ട്രപതി.

മരണം

1994 നവംബർ 29ന് ചണ്ഡിഗഢിൽ നടന്ന കാറപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെ 1994 ഡിസംബർ 25ന് അന്തരിച്ചു. ഏകത സ്ഥലിലാണ് സെയിൽ സിംഗ് അന്ത്യവിശ്രമം കൊള്ളുന്നത്.

പ്രത്യേകതകൾ

  • പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
  • ഗവൺമെന്റ് അംഗീകരിച്ച തപാൽ ബിൽ ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച രാഷ്ട്രപതി.(പോക്കറ്റ് വീറ്റോ ആദ്യമായി ഉപയോഗിച്ച രാഷ്‌ട്രപതി 1986).
  • അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ സൈന്യം ഓപ്പറേഷൻ ബ്ലൂസ്റ്റാർ നടത്തിയപ്പോൾ രാഷ്ട്രപതിയായിരുന്നു.

അവലംബം

"https://ml.wikipedia.org/w/index.php?title=ഗ്യാനി_സെയിൽ_സിംഗ്‌&oldid=3813141" എന്ന താളിൽനിന്ന് ശേഖരിച്ചത്