"സുജാത മോഹൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചിത്രം നിക്കി, സംശയാസ്പദമായ പകര്‍പ്പവകാശ വിവരങ്ങള്‍
(ചെ.)No edit summary
വരി 7: വരി 7:
| Landscape =
| Landscape =
| Background = solo_singer,
| Background = solo_singer,
| Birth_name = Sujatha
| Birth_name = സുജാത
| Alias =
| Alias =
| Born = {{Birth date and age|1964|03|31}}, [[Thiruvanathapuram|തിരുവനന്തപുരം]],[[ഇന്ത്യ]]
| Born = {{Birth date and age|1964|03|31}}, [[Thiruvanathapuram|തിരുവനന്തപുരം]],[[ഇന്ത്യ]]

07:33, 24 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം

സുജാത മോഹന്‍
ജന്മനാമംസുജാത
തൊഴിൽ(കൾ)പിന്നണി ഗായിക
വർഷങ്ങളായി സജീവം1974-ഇതുവരെ

സുജാതാ മോഹന്‍ (ജനനം: മാര്‍ച്ച് 31, 1963, കൊച്ചി) പ്രശസ്തയായ ചലച്ചിത്ര പിന്നണിഗായികയാണ്. പന്ത്രണ്ടു വയസുള്ളപ്പോള്‍ മലയാളസിനിമയില്‍ പാടിത്തുടങ്ങിയ സുജാത പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളിലും പാടി കഴിവുതെളിയിച്ചു. കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ മികച്ച ചലച്ചിത്രപിന്നണിഗായികയ്ക്കുള്ള പുരസ്കാരം ഒന്നിലേറെത്തവണ നേടിയിട്ടുണ്ട്.

ജീവിതരേഖ

ഡോ. വിജയേന്ദ്രന്റെയും ലക്ഷ്മിയുടെയും മകളായി 1963 മാര്‍ച്ച് 31നു കൊച്ചിയിലാണ് സുജാത ജനിച്ചത്. ഇന്ത്യാ സ്വാതന്ത്ര്യത്തിനുശേഷം കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന പറവൂര്‍ ടി.കെ. നാരായണപിള്ള സുജാതയുടെ മുത്തച്ഛനാണ്. രണ്ടുവയസുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു.

ജന്മനാ സംഗീതവാസനയുണ്ടായിരുന്ന സുജാത എട്ടാം വയസില്‍ കലാഭവനില്‍ ചേര്‍ന്നതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്[1]. അക്കാലത്ത് കലാഭവന്‍ സ്ഥാപകന്‍ ആബേലച്ചന്‍ രചിച്ച് പുറത്തിറക്കിയ നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സുജാത പാടിയിട്ടുണ്ട്. എഴുപതുകളിലും എണ്‍പതുകളിലും ക്രിസ്തീയ ദേവാലയങ്ങളിലും ഭവനങ്ങളിലും ഏറെ പ്രചാരം നേടിയിരുന്ന “ദൈവമെന്റെ കൂടെയുണ്ട്...”, “അമ്പിളി അമ്മാവാ...”, “അമ്മേ ആരെന്നെ..” തുടങ്ങിയ വേദോപദേശ ഗാനങ്ങള്‍[2] സുജാതയുടെ കൊച്ചുശബ്ദത്തെ പ്രശസ്തമാക്കി.

പത്താം വയസില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി. നെയ്യാറ്റിന്‍കര വാസുദേവന്‍, കല്യാണസുന്ദരം ഭാഗവതര്‍, ഓച്ചിറ ബാലകൃഷ്ണന്‍ എന്നിവരാണ്‌ സുജാതയുടെ ഗുരുക്കന്മാര്‍[1]. ഒന്‍‌പതാം വയസുമുതല്‍ യേശുദാസിനൊപ്പം ഗാ‍നമേളകളില്‍ പാടിത്തുടങ്ങി. രണ്ടായിരത്തോളം ഗാനമേളകളില്‍ യേശുദാസിനൊപ്പം പാടിയ സുജാത അക്കാലങ്ങളില്‍ കൊച്ചുവാനമ്പാടി എന്നറിയപ്പെട്ടിരുന്നു.

ചലച്ചിത്രപിന്നണി ഗായിക

1975-ല്‍ “ടൂറിസ്റ്റ് ബംഗ്ലാവ്” എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്രരംഗത്തേക്കു വന്നത്. ഈ ചിത്രത്തില്‍ ഓ.എന്‍.വി. കുറുപ്പ് എഴുതി എം.കെ. അര്‍ജ്ജുനന്‍ ഈണമിട്ട “കണ്ണെഴുതി പൊട്ടുതൊട്ട്...” എന്ന ഗാനമാണ് സിനിമാരംഗത്തെ സുജാതയുടെ ആദ്യഗാനം[3]. അതേ വര്‍ഷം “കാമം ക്രോധം മോഹം” എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടിയ സ്വപ്നം കാണും പെണ്ണേ... ആദ്യ യുഗ്മഗാനവും. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് കുറേക്കാലം സുജാത ചലച്ചിത്ര രംഗത്തു നിന്നും വിട്ടുനിന്നു. പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനായിരുന്നു ഇത്. 1981-ല്‍ ഡോ. കൃഷ്ണമോഹനുമായുള്ള വിവാഹശേഷം ചെന്നൈയിലേക്കു താമസം മാറിയതോടെ വീണ്ടും ചലച്ചിത്രഗാന രംഗത്തു സജീവമായി.

കടത്തനാടന്‍ അമ്പാടി” എന്ന ചിത്രത്തിലൂടെ പ്രിയദര്‍ശനാണ് 1983-ല്‍ സുജാതയുടെ രണ്ടാം വരവിനു കളമൊരുക്കിയത്. എന്നാല്‍ ഈ ചിത്രം ഏഴുവര്‍ഷങ്ങള്‍ക്കു ശേഷമാണ് പുറത്തിറങ്ങിയതെന്നു മാത്രം. ഈ കാലയളവില്‍ സുജാത പാടിയ പാട്ടുകളിലേറെയും യുഗ്മഗാനങ്ങളായിരുന്നു. 1990കളിലാണ് ഒറ്റയ്ക്കുള്ള അവസരങ്ങള്‍ ലഭിച്ചു തുടങ്ങിയത്. അതോടെ മലയാളത്തിലെ മുന്നണി ഗായകരുടെ നിരയിലേക്കുയര്‍ന്നു. ആലാപന ശൈലിയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന സുജാതയുടേത് നിത്യഹരിത സ്വരമായി വിലയിരുത്തപ്പെടുന്നു.

ഇതരഭാഷകളില്‍

മലയാള സിനിമാരംഗത്ത് അരങ്ങേറ്റം നടത്തി ഒരു വര്‍ഷം തികയുന്നതിനുമുന്‍പേ തമിഴില്‍ നിന്നും അവസരം തേടിയെത്തി. 1976-ല്‍ ഇളയരാജ സംഗീത സംവിധാനം നിര്‍വഹിച്ച “കാവിക്കുയില്‍”എന്ന ചിത്രത്തിനു വേണ്ടി സുജാത പാടി. പക്ഷേ ഈ ഗാനം സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. 1992-ല്‍ “റോജാ” എന്ന ചിത്രത്തിന്റെ സംഗീതസംവിധായകനായിരുന്ന എ.ആര്‍. റഹ്മാനാണ് തമിഴില്‍ സുജാതയുടെ രണ്ടാംവരവിനു വഴിതെളിച്ചത്. ഈ ചിത്രത്തിലെ “പുതുവെള്ളൈ മഴൈ...” എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ഒട്ടേറെ ചിത്രങ്ങളില്‍ പാടി.

റഹ്മാന്‍ തന്നെയാണ് ഹിന്ദിയിലും സുജാതയെ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ സംഗീത സംവിധാനത്തില്‍ “താള്‍”, “പുകാര്‍” എന്നീ ഹിന്ദി സിനിമകളില്‍ സുജാത ആലപിച്ച ഗാനങ്ങള്‍ ദേശീയശ്രദ്ധനേടി. കന്നഡ, തെലുങ്ക് സിനിമകളില്‍ സുജാത സാന്നിധ്യമറിയിച്ചിട്ടുണ്ട്.

പുരസ്കാരങ്ങള്‍

  • മികച്ച പിന്നണിഗായികയ്ക്കുള്ള കേരളാ സര്‍ക്കാരിന്റെ പുരസ്കാരം
    • 1997 - പ്രണയമണിത്തൂവല്‍പൊഴിയും...(ചിത്രം:അഴകിയ രാവണന്‍‌)
    • 1999 - വരമഞ്ഞളാടിയ...(ചിത്രം:പ്രണയവര്‍ണ്ണങ്ങള്‍)
    • 2007 - ബാന്‍സുരീ ശ്രുതിപോലെ...(ചിത്രം:രാത്രിമഴ)
  • മികച്ച പിന്നണിഗായികയ്ക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം 1993, 1996, 2001 വര്‍ഷങ്ങളില്‍
  • 1975-ല്‍ ഫിലിം ഫാന്‍സ് അസോസിയേഷന്‍ അവാര്‍ഡ്
  • മികച്ച ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 1988, 89, 90 വര്‍ഷങ്ങളില്‍

അവലംബം

പുറത്തേക്കുള്ള കണ്ണികള്‍

"https://ml.wikipedia.org/w/index.php?title=സുജാത_മോഹൻ&oldid=380422" എന്ന താളിൽനിന്ന് ശേഖരിച്ചത്