"ആര്യാടൻ മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19: വരി 19:
| source =
| source =
}}
}}
1987 മുതൽ 2016 വരെ നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു ''' ആര്യാടൻ മുഹമ്മദ്.(1935-2022) ''' 2022 സെപ്റ്റംബർ 25ന് രാവിലെ 7:40ന് അന്തരിച്ചു.<ref>"മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു" https://www.manoramaonline.com/news/latest-news/2022/09/25/aryadan-muhammed-passed-away.html</ref><ref>"മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു, aryadan muhammed, death" https://www.mathrubhumi.com/amp/news/kerala/congress-leader-aryadan-muhammed-passes-away-1.7904413</ref><ref>"ലീഗിനെ വിമർശിക്കാൻ മടിക്കാത്ത മലപ്പുറത്തെ കോൺഗ്രസുകാരൻ; നിലപാടുകളിൽ ഉറച്ചുനിന്ന നേതാവ്, aryadan muhammed, political life" https://www.mathrubhumi.com/news/kerala/congress-leader-aryadan-muhammed-political-life-1.7904431</ref>
1987 മുതൽ 2016 വരെ നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു ''' ആര്യാടൻ മുഹമ്മദ്.(1935-2022) ''' 2022 സെപ്റ്റംബർ 25ന് രാവിലെ 7:40ന് അന്തരിച്ചു.<ref>"മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു" https://www.manoramaonline.com/news/latest-news/2022/09/25/aryadan-muhammed-passed-away.html</ref><ref>"മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു, aryadan muhammed, death" https://www.mathrubhumi.com/amp/news/kerala/congress-leader-aryadan-muhammed-passes-away-1.7904413</ref><ref>"ലീഗിനെ വിമർശിക്കാൻ മടിക്കാത്ത മലപ്പുറത്തെ കോൺഗ്രസുകാരൻ; നിലപാടുകളിൽ ഉറച്ചുനിന്ന നേതാവ്, aryadan muhammed, political life" https://www.mathrubhumi.com/news/kerala/congress-leader-aryadan-muhammed-political-life-1.7904431</ref><ref>"ആര്യാടൻ മുഹമ്മദ് കോൺഗ്രസിനെ ജീവനായി കണ്ട നേതാവെന്ന് എ.കെ. ആൻറണി; തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി, Aryadan Muhammed passed away" https://www.mathrubhumi.com/amp/news/kerala/aryadan-muhammed-passed-away-1.7904419</ref>


== ജീവിതരേഖ ==
== ജീവിതരേഖ ==

17:59, 25 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആര്യാടൻ മുഹമ്മദ്
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി
ഓഫീസിൽ
2011-2016, 2005-2006, 2001-2004
വ്യക്തിഗത വിവരങ്ങൾ
ജനനം15 മെയ് 1935
നിലമ്പൂർ, മലപ്പുറം ജില്ല
മരണംസെപ്റ്റംബർ 25, 2022(2022-09-25) (പ്രായം 87)
കോഴിക്കോട്
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിമറിയുമ്മ
കുട്ടികൾ4
As of സെപ്റ്റംബർ 25, 2022

1987 മുതൽ 2016 വരെ നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗവും നാല് തവണ സംസ്ഥാന കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്.(1935-2022) 2022 സെപ്റ്റംബർ 25ന് രാവിലെ 7:40ന് അന്തരിച്ചു.[1][2][3][4]

ജീവിതരേഖ

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ ആര്യാടൻ ഉണ്ണീൻ്റെയും കദിയുമ്മയുടേയും മകനായി 1935 മെയ് 15ന് ജനിച്ചു. നിലമ്പൂരുള്ള ഗവ.മാനവേദൻ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിൽ പഠിക്കുമ്പോൾ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു. പഠനശേഷം ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ച് ഐ.എൻ.ടി.യു.സി നേതാവായി കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. 1959-ൽ വണ്ടൂർ ഫർക കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറായാണ് തുടക്കം. 1960-ൽ കോഴിക്കോട് ഡി.സി.സിയുടെ സെക്രട്ടറി, 1962-ൽ വണ്ടൂരിൽ നിന്നുള്ള കെ.പി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ആര്യാടൻ 1969-ൽ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ ഡി.സി.സി പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 1978-ൽ കെ.പി.സി.സിയുടെ സെക്രട്ടറിയായി.

1965-ൽ നിലമ്പൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ചെങ്കിലും മാർക്സിസ്റ്റ് പാർട്ടിയുടെ കുഞ്ഞാലിയോട് പരാജയപ്പെട്ടു. 1967-ൽ വീണ്ടും മത്സരിച്ചെങ്കിലും കുഞ്ഞാലിയോട് തോറ്റു. ഇതിനിടെ രാഷ്ട്രീയ കുടിപ്പകയിൽ കുഞ്ഞാലി മരിച്ചതിനെ തുടർന്ന് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ ആര്യാടൻ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിചാരണക്കൊടുവിൽ പ്രതിയല്ല എന്ന് കണ്ട് കോടതി നിരുപാധികം വിട്ടയച്ചു. കുഞ്ഞാലിയുമായി പക ഉണ്ടായിരുന്ന ഗോപാലൻ എന്നയാളാണ് കുഞ്ഞാലിയെ കൊന്നത് എന്ന് പിന്നീടറിഞ്ഞ മാർക്സിസ്റ്റുകാർ ഗോപാലനെ വകവരുത്തി.[5]

1977-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് ആദ്യമായി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1978-ൽ സംസ്ഥാനത്ത് കോൺഗ്രസ് എ, ഐ എന്നിങ്ങനെ രണ്ടായി പിളർന്നതിനെ തുടർന്ന് ആൻറണി നയിച്ച എ ഗ്രൂപ്പിലംഗമായി ഇടത് പക്ഷത്തോടൊപ്പം ചേർന്നു. 1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്ന് ഇടത് ലേബലിൽ മത്സരിച്ചെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.

1980-ൽ ആൻറണി, മാണി ഗ്രൂപ്പുകൾ പിന്തുണച്ചപ്പോൾ രൂപീകൃതമായ നായനാർ മന്ത്രിസഭയിലെ തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു ആര്യാടൻ. മന്ത്രിയായിരിക്കെ നിയമസഭാംഗമല്ലാതിരുന്നതിനെ തുടർന്ന് നിലമ്പൂരിൽ നിന്നുള്ള നിയമസഭാംഗം സി.ഹരിദാസ് രാജിവച്ചു. പിന്നീട് നടന്ന ഉപ-തിരഞ്ഞെടുപ്പിൽ ഐ ഗ്രൂപ്പ് നോമിനിയായ അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനെ പരാജയപ്പെടുത്തി നിയമസഭാംഗമായി.

1982-ൽ ഇടത് ബന്ധമുപേക്ഷിച്ച് ആൻറണിയും മാണിയും യു.ഡി.എഫിൽ തിരിച്ചെത്തി. 1982-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും മാർക്സിസ്റ്റ് പാർട്ടിയിലെ ടി.കെ.ഹംസയോട് പരാജയപ്പെട്ടു.

1987-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ നിലമ്പൂർ മണ്ഡലം തിരിച്ച് പിടിച്ച ആര്യാടൻ പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1991, 1996, 2001, 2006, 2011) നിലമ്പൂരിനെ കോൺഗ്രസിൽ ഉറപ്പിച്ച് നിർത്തി.

സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിൽ എത്തുമ്പോൾ കാബിനറ്റ് മന്ത്രിയാണ് ആര്യാടൻ മുഹമ്മദ്. 1995-1996-ലെ എ.കെ. ആൻ്റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം വകുപ്പ് മന്ത്രിയായ ആര്യാടൻ 2001-2004, 2005-2006 എന്നീ വർഷങ്ങളിൽ എ.കെ.ആൻ്റണി, ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്നു. 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിച്ചപ്പോഴാണ് അവസാനമായി മന്ത്രിയായത്. 2016-ൽ യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ തോൽക്കുന്നത് വരെ വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന ആര്യാടൻ 2016-ലെ നിയമസഭ തിരഞ്ഞെടുപ്പോടെ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. 2022 സെപ്റ്റംബർ 25 അണുബാധയെ തുടർന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചു.

സ്വകാര്യ ജീവിതം

  • ഭാര്യ : പി.വി.മറിയുമ്മ
  • മക്കൾ :
  • അൻസാർ ബീഗം
  • ആര്യാടൻ ഷൗക്കത്ത്
  • ഖദീജ
  • ഡോ.റിയാസ് അലി

മരണം

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ച് 2022 സെപ്റ്റംബർ 25ന് രാവിലെ 7:40ന് അന്തരിച്ചു. സംസ്കാരം സെപ്റ്റംബർ 26ന് നിലമ്പൂർ ജുമാ മസ്ജിദിൽ.

അവലംബം

  1. "മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു" https://www.manoramaonline.com/news/latest-news/2022/09/25/aryadan-muhammed-passed-away.html
  2. "മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു, aryadan muhammed, death" https://www.mathrubhumi.com/amp/news/kerala/congress-leader-aryadan-muhammed-passes-away-1.7904413
  3. "ലീഗിനെ വിമർശിക്കാൻ മടിക്കാത്ത മലപ്പുറത്തെ കോൺഗ്രസുകാരൻ; നിലപാടുകളിൽ ഉറച്ചുനിന്ന നേതാവ്, aryadan muhammed, political life" https://www.mathrubhumi.com/news/kerala/congress-leader-aryadan-muhammed-political-life-1.7904431
  4. "ആര്യാടൻ മുഹമ്മദ് കോൺഗ്രസിനെ ജീവനായി കണ്ട നേതാവെന്ന് എ.കെ. ആൻറണി; തീരാനഷ്ടമെന്ന് രാഹുൽ ഗാന്ധി, Aryadan Muhammed passed away" https://www.mathrubhumi.com/amp/news/kerala/aryadan-muhammed-passed-away-1.7904419
  5. "'കുഞ്ഞാലിയെ കൊന്നത് ഞാനല്ല'; രാഷ്ട്രീയകേരളം ഞെട്ടിയ കൊലപാതകത്തേക്കുറിച്ച് ആര്യാടൻ മുഹമ്മദ് പറഞ്ഞത്, aryadan muhammed interview k kunjali murder case" https://www.mathrubhumi.com/news/kerala/aryadan-muhammed-interview-k-kunjali-murder-case-1.7904421

പുറത്തേക്കുള്ള കണ്ണികൾ

http://www.niyamasabha.org/codes/members/aryadanmuhammed.pdf

"https://ml.wikipedia.org/w/index.php?title=ആര്യാടൻ_മുഹമ്മദ്&oldid=3782956" എന്ന താളിൽനിന്ന് ശേഖരിച്ചത്