"വി.വി. അബ്ദുല്ല സാഹിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 79: വരി 79:
 
 


== Link to Books==
== Link to PDF Books==


https://commons.m.wikimedia.org/wiki/Category:V._V._Abdulla_Sahib
https://commons.m.wikimedia.org/wiki/Category:V._V._Abdulla_Sahib

==അവലംബം==
==അവലംബം==
<references/>
<references/>

05:25, 15 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

വി.വി. അബ്ദുല്ല സാഹിബ്
വി.വി. അബ്ദുല്ല സാഹിബ്
വി.വി. അബ്ദുല്ല സാഹിബ്
ദേശീയത ഇന്ത്യ
Genreനോവൽ, ചെറുകഥ കവിത
വിഷയംഗോളശാസ്ത്രം, ഗണിതശാസ്ത്രം, സമൂഹം, തത്വ ശാസ്ത്രം, മതം, ഭൗതികശാസ്ത്രം

ഗോളശാസ്ത്രം, ഗണിതശാസ്ത്രം, സമൂഹം, തത്വ ശാസ്ത്രം, മതം, ഭൗതികശാസ്ത്രം, തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച എഴുത്തുകാരനാണ്[1] വി. വി. അബ്ദുല്ല സാഹിബ്.

ജീവിത രേഖ

വലിയകത്ത് വീരാവു - ഹലീമ ദമ്പതികളുടെ മകൻ. ജനനം, 1920 ജൂൺ 20 ന് തൃശൂർ ജില്ലയിലെ പെരിഞ്ഞനത്ത്. ഹൈസ്കൂൾ - കോളേജ് വിദ്യാഭ്യാസം തൃശ്ശൂരിൽ പത്താം തരം പൊതു പരീക്ഷയിൽ മലയാള ഭാഷയിലെ ഉയർന്ന മാർക്കിന് സ്വർണ്ണ മെഡൽ പുരസ്‌കാരം ലഭിച്ചിരുന്നു. [2]മലയാളം, ഇംഗ്ലീഷ്, അറബിക്, ഉറുദു, തെലുങ്കു, കന്നഡ, സംസ്‌കൃതം, ഹിന്ദി എന്നി ഭാഷകള് അനായാസം കൈകാര്യം ചെയ്യുകയും അനേകം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടും ഉണ്ട്. 2008 ഏപ്രിൽ 15 ന് അന്തരിച്ചു. അന്ത്യവിശ്രമം പെരിഞ്ഞനം ജമുഅത്ത്‌ പളളി ഖബർസ്ഥാനിൽ

വിദ്യാഭ്യാസ വിവരങ്ങൾ

ഗണിത ശാസ്ത്രം ഐച്ഛിക വിഷയമായി എടുത്തു 1943 ൽ തൃശൂർ സെൻറ് തോമസ് കോളേജിൽ നിന്നും ബിരുദം നേടി. അന്നത്തെ മദിരാശി സംസ്ഥാനത്തു നിന്നും ആ വർഷം ബിരുദം നേടുന്നവരിൽ മലയാളഭാഷയിൽ രണ്ടാം സ്ഥാനക്കാരനായിരുന്നു[അവലംബം ആവശ്യമാണ്].

ഔദ്യോഗിക ജീവിതം

1944 ൽ കാട്ടൂർ ഗവ : ഹൈസ്കൂളിലെ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിനു തുടക്കം. മാസങ്ങൾക്കകം മദ്രാസ് അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഓഡിറ്ററായി നിയമനം. രണ്ട് വര്ഷം തികയുന്നതിന് മുൻപ് 1945 ൽ കസ്റ്റംസ് ആൻഡ് സെൻട്രൽ എക്‌സൈസിൽ സബ് ഇൻസ്‌പെക്ടർ ആയി മംഗലാപുരത്തു നിയമനം ലഭിച്ചു. 1978 ൽ കൊച്ചിയിൽ കസ്റ്റംസ് സൂപ്രണ്ട് പദവിയിലിരിക്കെ സേവനത്തിൽ നിന്നും വിരമിച്ചു. അതിനു ശേഷം വായനയുടെയും എഴുത്തിന്റെയും ലോകത്ത് കൂടുതൽ സജീവമായി.

പ്രവർത്തന മേഖലകൾ

ഗോള ശാസ്ത്രം, ഗണിത ശാസ്ത്രം, മതം, സമൂഹം, തത്വ  ശാസ്ത്രം, ഭൗതിക ശാസ്ത്രം, തുടങ്ങിയ വൈവിധ്യ മാർന്ന വിഷയങ്ങളിൽ നാല്പതോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് അറുനൂറിലധികം പുറങ്ങൾ വരുന്ന വിസ്തൃത ഗോളശാസ്ത്രം ഈ വിഷയത്തിൽ മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യത്തെ ആധികാരിക ഗ്രന്ഥമാണ്. [3] ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇനിയും പ്രസിദ്ധീകരി ക്കപ്പെടാത്ത കൈയെഴുത്തു കൃതികൾ ഏറെയാണ്. കൂടാതെ ഒട്ടനവധി അറബി കവിതകളും, തമിഴിൽ നിന്നും തിരുക്കുറളും  മലയാളത്തിലേക്ക് പദ്യ രൂപത്തിൽ പരിഭാഷ പെടുത്തിയിട്ടുണ്ട്. പുസ്തക പ്രസാധനത്തിന് കേരള / തമിഴ് നാട് സർക്കാരുകളുടെ ധനസഹായം ലഭിച്ചിരുന്നു. അറിയപ്പെടുന്ന പ്രഭാഷകനും ആയിരുന്നു. "സാഗര മേള" എന്ന നോവൽ രചിചിട്ടുണ്ട്. കേരളത്തിലെ മത - ശാസ്ത്ര വൈജ്ഞാനിക സംവാദ രംഗത്തെ സജീവമായിരുന്നു. ഖുർആൻ - ശാസ്ത്ര സെമിനാറുകളിൽ വളരെക്കാലം ക്ഷണിതാവായിരുന്നു.

ഗണിത-ഗോളശാസ്ത്ര ലോകത്തിലേക്കു പ്രചോദനം

ഇരുപത്തിമൂന്നാം വയസിൽ ഡിഗ്രി ക്ക് പഠിക്കുമ്പോൾ റാസി-ചക്ര സംബന്ധമായ ഒരു അറബി ലഖുലേഖ "ഖുറാസ്" കയ്യിൽ കിട്ടിയതോടെയാണ് അബ്ദുള്ളയിൽ നക്ഷത്ര പഠനം ഒരു ഭ്രമമായി വളർന്നു തുടങ്ങിയത്. പിതാവ് വീരാവു അല്പം മന്ത്രവാദ പണികളൊക്കെ ചെയുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹിതൻ കൊടുത്തതായിരുന്നു ആ റാസി-ചക്ര. ഇംഗ്ലീഷിൽ പഠിക്കാൻ ഉള്ള പാഠപുസ്തകത്തിൽ ഉള്ളതും അതെ റാസി-ചക്ര. അന്ന് തുടങ്ങിയ താരപഠനം എഴുപത്തിആറാം വയസിൽ, ഇംഗ്ലീഷ്-അറബി-മലയാളം ഭാഷയിലെ പദങ്ങൾ സമന്വയിച്ച ബൃഹത് ഗ്രന്ഥമായ വിസ്തൃത ഗോളശാസ്ത്രം രചിക്കാൻ കഴിഞ്ഞത്, നഗ്ന നേത്രങ്ങൾ കൊണ്ട് താരവായനയിലെടുത്ത വിജ്ഞാനവും ഗണിതശാസ്ത്ര പാണ്ഡിത്യവും കൊണ്ടാണ്. ഒരു ദൂരദർശിനിയുടെ പോലും സഹായം ഇല്ലാതെ, ഒരു നക്ഷത്ര നിരീക്ഷണാലയത്തിന്റെ പടിപോലും കയറാതെ, ഇതൊക്കെ പറഞ്ഞു കൊടുക്കാൻ ഒരു ഗോളശാസ്ത്ര പണ്ഡിത ഗുരുപോലും ഇല്ലാതെയാണ് അദ്ദേഹത്തിന് ഇത് സാധ്യമായത് എന്നത് വളരെ ഏറെ ശ്രേദ്ധയമാണ്.

ജ്യോതിർ-ഗോളങ്ങളെ ശാസ്ത്രീയവും മതപരവും ആധ്യാത്മികവുമായ വീക്ഷണ കോണുകളിലൂടെ നിരീക്ഷിച്ചു കൊണ്ടുള്ള അബ്ദുല്ലയുടെ ഈ പുസ്തകം ശാസ്ത്ര-സാഹിത്യാന്തരീക്ഷം കൂടുതൽ പ്രകാശമാനമാക്കുവാൻ കഴിഞ്ഞു.

കേരളത്തിലെ ഹിന്ദുക്കൾ ചെറുപ്പത്തിലേ ജ്യോതിഷവും ഗോളശാസ്ത്രവുമൊക്കെ പരിചയിച്ചു തുടങ്ങുന്നു. അവരുടെ അധ്യയന ക്രമത്തിന്റെ ഭാഗമാണത്. ഏതിനും നാളും മുഹൂർത്തവും നോക്കണം. ജാതകമെഴുത്തും രാശിനോട്ടവുമൊക്കെ അവരുടെ സാമൂഹിക ജീവിതവുമായി ബന്ധപെട്ടു കിടക്കുന്നു. എന്നാൽ തന്റെ സമുദായം ഈ രംഗത് എത്തി നോക്കുക പോലും ചെയ്യാത്തതിൽ അബ്ദുല്ലക്ക് വേദന തോന്നി. മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഗോളശാസ്ത്ര പഠനം വളരെ പ്രാധാന്യ മർഹിക്കുന്ന ഒന്നാണ്. ഖിബ്‌ലയും നിസ്കാരവും മാസപ്പിറവിയും എല്ലാം ഈ ശാസ്ത്രം അറിഞ്ഞാലേ ശരിക്കും നിർണയിക്കാനാവു.

അതെ സമയം ജ്യോതിശാസ്ത്ര പഠനത്തിൽ വിലപ്പെട്ട ഒരുപൈതൃകം മുസ്ലിങ്ങൾക്കുണ്ടെന്ന് ഇദ്ദേഹം ഓർത്തിരുന്നു. "കിത്താബ് അൽ മജസ്റ്റി" എന്ന അറബി ഗ്രൻഥം പാശ്ചാത്യ രാജ്യങ്ങളിൽ കിട്ടിയില്ലായിരുന്നെങ്കിൽ യൂറോപ്പിൽ ഈ ശാസ്ത്ര ശാഖ ഇന്ന് കാണുന്ന വളർച്ച പ്രാപിക്കുക ഇല്ലായിരുന്നു എന്ന് അദ്ദേഹം പറയുന്നു. എട്ടൊമ്പത് നൂറ്റാണ്ടു കളോളം ശാസ്ത്ര ലോകത്തെ (ഏഴ് മുതൽ പതിനഞ്ചു വരെയുള്ള ശതകങ്ങൾ ) ചക്രവർത്തി മാരായിരുന്നു അറബികൾ. പാശ്ചാത്യർ യൂക്ലിഡിന്റെ ഒന്നാം പുസ്തകത്തിലെ അഞ്ചു സിദ്ധാ ന്തങ്ങളെ കുറിച്ചു അറിയാൻ തല പുണ്ണാക്കുമ്പോൾ മുസ്ലിം ശാസ്ത്ര ലോകം കൊർഡോവയിലും മറ്റും ഗോള ത്രികോണമിതിയും സംഖ്യാശാസ്ത്രവും ആവിഷ്കരിക്കുക ആയിരുന്നു. പൂജ്യം കണ്ടു പിടിച്ച, അൽജിബ്രയുടെ ജനയിതാവായ മുഹമ്മദ് ഇബ്ൻ മൂസാ അൽ ഖോവാരിസ്‌മിയെയും നക്ഷത്രങ്ങളുടെ ചലന സ്വഭാവങ്ങളെ കുറിച്ച് പഠനം നടത്തിയ അൽ-ഗസാലിയെയും ഓർക്കാതെ ഗണിത-ഗോളശാസ്ത്രങ്ങളുടെ ചരിത്രമെഴുതാൻ ആവില്ല. ലോകത്തിൽ ആദ്യമായി ഒരു നക്ഷത്ര നിരീക്ഷണാലയം ഉയരുന്നത് മുസ്ലിം സ്പെയിനിലാണ്. മുസ്ലിം സംഭാവനകളെ കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം വാചാലനായി. ഇത്ര വിപുലമായ ശാസ്ത്രപശ്ചാത്തലമുള്ള ഒരു സമുദായമാണ് മാസപ്പിറവിയെ കുറിച്ച് തർക്കിച്ചു തമ്മിലടിക്കുന്നത്. അബ്ദുല്ല പ്രകടമായ ദുഖത്തോടെ ചൂണ്ടിക്കാട്ടി. പശ്ചിമാകാശത്തിൽ നവ ചന്ദ്രനെ തിരഞ്ഞു സമുദ്ര തീരത്തും കുന്നിൻ മുകളിലും അലയുന്ന സാധാരണക്കാരൻ തെക്കു-വടക്കു നടക്കുമ്പോഴേക്ക് ചന്ദ്രൻ താഴത്തേക്ക് നീങ്ങിയിരിക്കും. ഗോളശാസ്ത്രം പരിചയമുള്ള ചിലർ എല്ലായിടത്തും ഉള്ളത് മാസപ്പിറവി കണ്ടു പിടിക്കുവാൻ സഹായകമാകുമെന്ന് അദ്ദേഹം അഭ്പ്രായപെട്ടു. അങ്ങനെയുള്ളവർക്ക് ആകാശം മനഃപാഠമായിരിക്കും എന്ന് പറയുമ്പോൾ അത് അസാധ്യമായ കാര്യം ആണെന്ന് കരുതേണ്ടതില്ല. നീണ്ട ചക്രവാളത്തിൽ ഏതു ഭാഗത്താണ് നിശ്ചിത ദിവസം നവചന്ദ്രൻ പ്രത്യക്ഷപ്പെടുകയെന്ന് ഇങ്ങനെയുള്ളവർക്ക് മുൻകൂട്ടി കാണാൻ കഴിയും. ഇത് പോലെ ഖിബ്‌ല നിർണയിക്കാനും ഉദയാസ്തമനങ്ങൾ ഗണിക്കാനുമൊക്കെ സാധിക്കും. നക്ഷത്ര പഠനം ക്ഷിപ്രസാധ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു

പുസ്തകങ്ങൾ

  1. വിസ്തൃത ഗോള ശാസ്ത്രം
  2. തിരുക്കുറൽ (പദ്യ പരിഭാഷ)
  3. ബുദ്ധിയും യുക്തിയും കണക്കിലൂടെ
  4. ചന്ദ്ര പിറവിയും പ്രശ്നങ്ങളും
  5. സാഗര മേള (വേദാന്ത നോവൽ)
  6. മാസപ്പി റവിയുടെ ശാസ്ത്രം
  7. പുരാതന അറബി രാജ്യ ഭരണം
  8. പിതാവും പുത്രനും
  9. നിസ്കാരം
  10. സഞ്ചാരി (6 ഭാഗങ്ങൾ)  
  11. ആണ്ടുനേർച്ച
  12. മുസൽമാൻ എന്തു ചെയ്യണം
  13. മുസൽമാനോട്
  14. ജീവിക്കാൻ വയ്യേ വയ്യ
  15. മഹല്ല് ഭരണവും നേതാക്കന്മാരും
  16. തബൂക്ക് യു ദ്ധം
  17. ഇമാമത്
  18. ലൈലത്തുൽ ഖദർ
  19. സ്വപ്ന സമുദായo
  20. മുസ്ലീം സ്പെയിൻ ഒരു ചൂണ്ടുപലക
  21. വിധി
  22. വീട് വിട്ട് ഓടിയ നാടുവാഴി
  23. മുങ്ങിയെടുത്ത മുത്തുകൾ (3 ഭാഗങ്ങൾ)
  24. ഇമാമത്ത്

പുരാതന അറബി രാജ്യ ഭരണം  

  1. അറിവില്ലാത്തവൻ ഭാഗ്യവാൻ  
  2. ചരിത്രവും കർമ്മശാസ്ത്രവും മദ്ഹബും
  3. താബിഈ കേരളത്തിൽ
  4. പറയപ്പെടാത്ത വസ്തുതകൾ 
  5. പരിവർത്തനം
  6. ദിവ്യാഗമനത്തിന്റെ മണിനാദം
  7. മതം മയക്കുന്നു മനുഷ്യൻ മയങ്ങുന്നില്ല

 

Link to PDF Books

https://commons.m.wikimedia.org/wiki/Category:V._V._Abdulla_Sahib

അവലംബം

  1. 2005 ആഗസ്ത് 28 ലെ മാധ്യമം ദിനപത്രം
  2. 1996 നവമ്പർ 3 മാധ്യമം ദിനപത്രം സണ്ഡേ സപ്ലിമെന്റ്
  3. 2005 ആഗസ്ത് 28 ലെ ചന്ദ്രിക ദിനപത്രം
"https://ml.wikipedia.org/w/index.php?title=വി.വി._അബ്ദുല്ല_സാഹിബ്&oldid=3698184" എന്ന താളിൽനിന്ന് ശേഖരിച്ചത്