"ശാരദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎ചലച്ചിത്ര ജീവിതം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎ചലച്ചിത്ര ജീവിതം: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 49: വരി 49:


== ചലച്ചിത്ര ജീവിതം ==
== ചലച്ചിത്ര ജീവിതം ==
മുതിർന്നതിനു ശേഷം ശാ‍രദ ആദ്യകാ‍ലങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി<ref name="Column"/>. ആദ്യ ചിത്രം തെലുഗു ചിത്രമായ ''കന്യ സുൽക്കം'' ആണ്. ആദ്യ കാലങ്ങളിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുനതോടൊപ്പം തന്നെ ശാ‍രദ നാടകങ്ങളിലും അഭിനയിച്ച് വളരെ പ്രശസ്തി നേടിയിരുന്നു<ref name="Column"/>. 1959 ൽ തന്റെ പേര് ശാ‍രദ എന്നാക്കി. സരസ്വതി എന്ന പേരിൽ അന്ന് ചില നടികൾ ഉണ്ടായിരുന്നതു കൊണ്ടാണ് ഇങ്ങനെ പേര് മാറ്റിയത്<ref name="Column"/>. 1961-ൽ മലയാളചലച്ചിത്രമായ [[ഇണപ്രാവുകൾ]] എന്ന ചിത്രത്തിലഭിനയിച്ചു. റാഹേൽ എന്നായിരുന്നു ഇണപ്രാവുകളിൽ അഭിനയിക്കുമ്പോൾ അവരുടെ പേര്. ശാരദ എന്ന പേരു തന്നെ, മലയാളത്തിലും അവർ സ്വീകരിച്ചു. ''[[മുറപ്പെണ്ണ്]]'', ''[[കാട്ടുതുളസി (ചലച്ചിത്രം)|കാട്ടുതുളസി]]'', ''[[ഇണപ്രാവുകൾ]]'' എന്നിവ ശാ‍രദയുടെ ശ്രദ്ധേയമായ മലയാളചിത്രങ്ങളാണ്. അതിനു ശേഷം ശാ‍രദ കൂടുതൽ മലയാളചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
മുതിർന്നതിനു ശേഷം ശാ‍രദ ആദ്യകാ‍ലങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി<ref name="Column"/>. ആദ്യ ചിത്രം തെലുഗു ചിത്രമായ ''കന്യ സുൽക്കം'' ആണ്. ആദ്യ കാലങ്ങളിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുനതോടൊപ്പം തന്നെ ശാ‍രദ നാടകങ്ങളിലും അഭിനയിച്ച് വളരെ പ്രശസ്തി നേടിയിരുന്നു<ref name="Column"/>. 1959 ൽ തന്റെ പേര് ശാ‍രദ എന്നാക്കി. സരസ്വതി എന്ന പേരിൽ അന്ന് ചില നടികൾ ഉണ്ടായിരുന്നതു കൊണ്ടാണ് ഇങ്ങനെ പേര് മാറ്റിയത്<ref name="Column"/>. 1961-ൽ മലയാളചലച്ചിത്രമായ [[ഇണപ്രാവുകൾ]] എന്ന ചിത്രത്തിലഭിനയിച്ചു. റാഹേൽ എന്നായിരുന്നു ഇണപ്രാവുകളിൽ അഭിനയിക്കുമ്പോൾ അവരുടെ പേര്. ശാരദ എന്ന പേരു തന്നെ, മലയാളത്തിലും അവർ സ്വീകരിച്ചു. ''[[മുറപ്പെണ്ണ്]]'', ''[[കാട്ടുതുളസി (ചലച്ചിത്രം)|കാട്ടുതുളസി]]'', ''[[ഇണപ്രാവുകൾ]]'' എന്നിവ ശാ‍രദയുടെ ശ്രദ്ധേയമായ ആദ്യകാല മലയാളചിത്രങ്ങളാണ്. അതിനു ശേഷം ശാ‍രദ കൂടുതൽ മലയാളചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.


എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ [[തുലാഭാരം (മലയാളചലച്ചിത്രം)|തുലാഭാരം]] എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലുഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ശാരദയായിരുന്നു ഇവയിലെല്ലാം നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ആദ്യമായി ലഭിച്ചത്. തുടർന്ന് 1972-ൽ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരം]] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 1977-ൽ തെലുഗു ചിത്രമായ ''നിമജ്ജന'' എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി.
എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ [[തുലാഭാരം (മലയാളചലച്ചിത്രം)|തുലാഭാരം]] എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലുഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ശാരദയായിരുന്നു ഇവയിലെല്ലാം നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ആദ്യമായി ലഭിച്ചത്. തുടർന്ന് 1972-ൽ [[അടൂർ ഗോപാലകൃഷ്ണൻ|അടൂർ ഗോപാലകൃഷ്ണന്റെ]] [[സ്വയംവരം (മലയാളചലച്ചിത്രം)|സ്വയംവരം]] എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 1977-ൽ തെലുഗു ചിത്രമായ ''നിമജ്ജന'' എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി.

09:01, 16 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ശാരദ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ശാരദ (വിവക്ഷകൾ) എന്ന താൾ കാണുക. ശാരദ (വിവക്ഷകൾ)
ശാ‍രദ
പ്രമാണം:Saarada.jpg
ജനനം
സരസ്വതി ദേവി

(1945-06-12) ജൂൺ 12, 1945  (78 വയസ്സ്)
മറ്റ് പേരുകൾഉർവശി ശാ‍രദ
തൊഴിൽഅഭിനേത്രി
സജീവ കാലം1959 - ഇതുവരെ
ജീവിതപങ്കാളി(കൾ)ചലം (വിവാഹമോചനം നേടി)
മാതാപിതാക്ക(ൾ)വെങ്കടേശ്വർ റാവു,
സത്യവതി ദേവി

മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയ ഒരു തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് ശാ‍രദ (ജനനം: ജൂൺ 12, 1945). ശാ‍രദ ജനിച്ചത് ആന്ധ്രപ്രദേശിലാണ് . പ്രധാനമായും മലയാളചലച്ചിത്രങ്ങളിലാണ് ശാ‍രദ അഭിനയിച്ചിട്ടുള്ളതെങ്കിലും തെലുങ്ക് ഭാഷയിലും നല്ല വേഷങ്ങൾ ശാ‍രദ ചെയ്തിട്ടുണ്ട്. ശബാന ആസ്മിക്കൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി ശാരദ വിലയിരുത്തപ്പെടുന്നു

ആദ്യ ജീവിതം

സരസ്വതി ദേവി എന്ന ജനന നാമത്തിൽ ജനിച്ച ശാരദ ഒരു തെലുഗു കർഷക കുടുംബത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ ശാ‍രദയെ മദ്രാസിലുള്ള തന്റെ മുത്തശ്ശിയുടെ അടുത്തേക്ക് വിദ്യഭ്യാസത്തിനായി അയച്ചു. തന്റെ മുത്തശ്ശി വളരെ അച്ചടക്കത്തോടെ ആണ് വളർത്തിയതെന്ന് ഒരിക്കൽ ശാ‍രദ തന്നെ പറയുകയുണ്ടായി.[1]. തന്റെ അമ്മയുടെ മകളെ വലിയ ഒരു താരമാക്കണം എന്ന ആഗ്രഹം കൊണ്ട് തന്നെ ശാ‍രദ ആറാം വയസ്സിൽ തന്നെ നൃത്തം അഭ്യസിച്ചിരുന്നു.[1]. തെലുഗു നായക നടനായ ചലത്തേയാണ് ശാ‍രദ വിവാഹം ചെയ്തത്. പിന്നീട് ഇവർ വിവാഹ മോചനം നേടി. മലയാളി വ്യവസായി ആയിരുന്ന വിജയരാഘവനെ പിന്നീട് വിവാഹം കഴിച്ചെങ്കിലും അതിൽ നിന്നും വിവാഹമോചനം നേടി

ചലച്ചിത്ര ജീവിതം

മുതിർന്നതിനു ശേഷം ശാ‍രദ ആദ്യകാ‍ലങ്ങളിൽ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി[1]. ആദ്യ ചിത്രം തെലുഗു ചിത്രമായ കന്യ സുൽക്കം ആണ്. ആദ്യ കാലങ്ങളിൽ ചലച്ചിത്രങ്ങളിൽ അഭിനയിക്കുനതോടൊപ്പം തന്നെ ശാ‍രദ നാടകങ്ങളിലും അഭിനയിച്ച് വളരെ പ്രശസ്തി നേടിയിരുന്നു[1]. 1959 ൽ തന്റെ പേര് ശാ‍രദ എന്നാക്കി. സരസ്വതി എന്ന പേരിൽ അന്ന് ചില നടികൾ ഉണ്ടായിരുന്നതു കൊണ്ടാണ് ഇങ്ങനെ പേര് മാറ്റിയത്[1]. 1961-ൽ മലയാളചലച്ചിത്രമായ ഇണപ്രാവുകൾ എന്ന ചിത്രത്തിലഭിനയിച്ചു. റാഹേൽ എന്നായിരുന്നു ഇണപ്രാവുകളിൽ അഭിനയിക്കുമ്പോൾ അവരുടെ പേര്. ശാരദ എന്ന പേരു തന്നെ, മലയാളത്തിലും അവർ സ്വീകരിച്ചു. മുറപ്പെണ്ണ്, കാട്ടുതുളസി, ഇണപ്രാവുകൾ എന്നിവ ശാ‍രദയുടെ ശ്രദ്ധേയമായ ആദ്യകാല മലയാളചിത്രങ്ങളാണ്. അതിനു ശേഷം ശാ‍രദ കൂടുതൽ മലയാളചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.

എ. വിൻസെന്റിന്റെ സംവിധാനത്തിൽ 1968-ൽ പുറത്തിറങ്ങിയ തുലാഭാരം എന്ന ചിത്രമായിരുന്നു ശാരദയുടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രം. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ നാലുഭാഷകളിലും ഈ ചിത്രം പുറത്തിറങ്ങിയിരുന്നു. ശാരദയായിരുന്നു ഇവയിലെല്ലാം നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലൂടെയാണ് ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്കാരം ആദ്യമായി ലഭിച്ചത്. തുടർന്ന് 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ രണ്ടാമതും മികച്ച നടിക്കുള്ള ദേശീയപുരസ്കാരം നേടി. 1977-ൽ തെലുഗു ചിത്രമായ നിമജ്ജന എന്ന ചിത്രത്തിലൂടെ മൂന്നാമതും ദേശീയപുരസ്കാരത്തിന് ശാരദ അർഹയായി.

വ്യവസായം/രാഷ്ട്രീയം

ശാ‍രദ സ്വന്തമായി ഒരു ചോക്കളേറ്റ് ഫാക്ടറി നടത്തുന്നുണ്ട്. രാഷ്ട്രീയത്തിലും കുറച്ച് കാലം ശാ‍രദ ഉണ്ടായിരുന്നു. തെലുഗുദേശം പാർട്ടിയുടെ പ്രതിനിധിയായി സ്വന്തം മണ്ഡലമായ തെനാലിയിൽ നിന്ന് ലോകസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടൂണ്ട്. പ്രമുഖ കോൺഗ്രസ് നേതാവും കേന്ദ്ര പെട്രോളിയം മന്ത്രിയുമായിരുന്ന പി.ശിവശങ്കറിനെയാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ പരാജയപ്പെടുത്തിയത്.പിന്നീട് ശാരദ കോൺഗ്രസ് പാർട്ടിയിൽ ചേർന്നു

പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്രപുരസ്കാരം

വർഷം പുരസ്കാരം ചിത്രം സംവിധായകൻ ഭാഷ
1968 ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി തുലാഭാരം എം.വിൻ‌സന്റ് മലയാളം
1972 ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി സ്വയംവരം അടൂർ ഗോപാലകൃഷ്ണൻ മലയാളം
1977 ദേശീയ ചലച്ചിത്രപുരസ്കാരം-മികച്ച നടി നിമജ്ജനം നാരായണ ബി.എസ്. തെലുങ്ക്

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം

  • 1979 - മികച്ച നടി (ത്രിവേണി, താര)

അവലംബം

  1. 1.0 1.1 1.2 1.3 1.4 indiainteracts.com-Column

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ശാരദ&oldid=3669122" എന്ന താളിൽനിന്ന് ശേഖരിച്ചത്