"പട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
വരി 56: വരി 56:
*[http://www.wokipi.com/decouverte/kite.html Kite is in many countries a tradition that accompanies everyday life and major events...]
*[http://www.wokipi.com/decouverte/kite.html Kite is in many countries a tradition that accompanies everyday life and major events...]
*[http://best-breezes.squarespace.com/ History of kites]
*[http://best-breezes.squarespace.com/ History of kites]
*[http://www.hakluyt.com/PDF/Ternate_panorama.pdf The earliest depiction of kite flying in European literature in a panorama of Ternate (Moluccas) 1600.]
*[http://www.hakluyt.com/PDF/Ternate_panorama.pdf The earliest depiction of kite flying in European literature in a panorama of Ternate (Moluccas) 1600.] {{Webarchive|url=https://web.archive.org/web/20130126162057/http://www.hakluyt.com/PDF/Ternate_panorama.pdf |date=2013-01-26 }}
*[http://www.grc.nasa.gov/WWW/K-12/airplane/shortk.html Mathematics and aeronautical principles of kites.]
*[http://www.grc.nasa.gov/WWW/K-12/airplane/shortk.html Mathematics and aeronautical principles of kites.]
*[http://www.archive.org/details/kitecraftkitetou00milliala Kitecraft and Kite Tournaments (1914)] — A free public domain e-book
*[http://www.archive.org/details/kitecraftkitetou00milliala Kitecraft and Kite Tournaments (1914)] — A free public domain e-book
വരി 62: വരി 62:
*[[High altitude wind power]]
*[[High altitude wind power]]
*[http://www.ahmedabadkiteflyers.org/kite-museum.html Kite Museum in India]
*[http://www.ahmedabadkiteflyers.org/kite-museum.html Kite Museum in India]
*{{cite web|last=Trivedi|first=Parthsarathi; ''et al''|title=Aerodynamics of Kites|url=http://www.ptrivedi.com/projects/kite_aerodynamics.pdf|accessdate=8 February 2013|format=PDF}}
*{{cite web|last=Trivedi|first=Parthsarathi; ''et al''|title=Aerodynamics of Kites|url=http://www.ptrivedi.com/projects/kite_aerodynamics.pdf|accessdate=8 February 2013|format=PDF|archive-date=2013-06-12|archive-url=https://web.archive.org/web/20130612080253/http://www.ptrivedi.com/projects/kite_aerodynamics.pdf|url-status=dead}}
* [http://pt.wikipedia.org/wiki/Cerol ''Cerol and kites'' in Portuguese]
* [http://pt.wikipedia.org/wiki/Cerol ''Cerol and kites'' in Portuguese]
* [http://eyesonbrazil.com/2012/05/06/flying-high-kids-kites ''Eyes on Brazil'']
* [http://eyesonbrazil.com/2012/05/06/flying-high-kids-kites ''Eyes on Brazil'']

20:35, 14 ഓഗസ്റ്റ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

വാനത്തിൽ പറക്കുന്ന ഒരു പട്ടം

കാറ്റിന്റെ ശക്തികൊണ്ട് പറക്കുന്ന ഒരു വസ്തുവാണ് പട്ടം. ഇംഗ്ലീഷിൽ Kite എന്ന് അറിയപ്പെടുന്നു.

ചരിത്രം

Woodcut print of a kite from John Bate's 1635 book, The Mysteryes of Nature and Art in which the kite is titled How to make fire Drakes

എഴുതപ്പെട്ട ചരിത്രം അനുസരിച്ച് ബി.സി.200ൽ ചൈനയിൽ പട്ടം നിർമ്മിച്ചിരുന്നതായി വിവരമുണ്ട്. ഒരു പക്ഷെ അകലെയുള്ളവർക്ക് അടയാളം നൽകാനായിരിക്കും പട്ടം ഉപയോഗിച്ചിട്ടുണ്ടാവുക. മുന്പ്, തുണിയും, മരവും ഉപയോഗിച്ചാണ് പട്ടം ഉണ്ടാക്കിയിരുന്നത്. എ.ഡി 100ൽ കടലാസ് കണ്ടുപിടിച്ച ശേഷം ഇതിന്റെ നിർമ്മാണത്തിന് കടലാസും ഉപയോഗിച്ചു തുടങ്ങി. പട്ടം ചൈനയിൽ നിന്ന് ജപ്പാൻ, കൊറിയ, മ്യാന്മാർ, മലേഷ്യ എന്നീ രജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇപ്പോഴും ഇവിടങ്ങളിൽ പ്രാദേശിക സംസ്കാരത്തിന്റെ ഭാഗമായി പട്ടം പറത്തലിന് പ്രാധാന്യമുണ്ട്. പിന്നീട് ഇന്തോനേഷ്യ, ഭാരതം, പസ്ഫിക് ദ്വീപുകൾ എന്നിവിടങ്ങളിലേക്കും സാവധാനം അറബിരാജ്യങ്ങളിലേക്കും അവിടെ നിന്ന് വടക്കേ അമേരിക്കയിലേക്കും പിന്നീട് യൂറോപ്പിലേക്കും വ്യാപിച്ചു. എ.ഡി 1430ൽ പട്ടത്തിനെ കുറിച്ച് യൂറോപ്പിൽ എഴുതപ്പെട്ട വിവരങ്ങളുണ്ട്. ‘’മിസ്റ്ററീസ് ഓഫ് നേച്വർ ആന്റ് ആർട്ട്’‘ എന്ന് ജോൺ ബേറ്റ് 1654 ൽ എഴുതിയ പുസ്തകമാണ്, ഇംഗ്ലീഷിൽ പട്ടം ഉണ്ടാക്കുന്നതിനെ പറ്റിയുള്ള ആദ്യത്തെ പുസ്തകം. പതിനെട്ടാം നൂറ്റാണ്ടിൽ ഗ്ലാസ്ഗൊ സർവകലാശാലയിലെ അലക്സാണ്ടർ വിത്സനും തോമാസ് മെൽ‌വില്ലെയുംകൂടി പട്ടത്തിൽ തെർമോമീറ്റർ പിടിപ്പിച്ച് വായുവിന്റെ ചൂട് അളക്കാൻ ഉപ്യോഗിച്ചിരുന്നു. 1830കളിലും 1840കളിലും കാലാവസ്ഥാ പഠനത്തിന് പട്ടം ഉപയോഗിച്ചിരുന്നു. ഇത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിവരെ, കാലാവസ്ഥ ബലൂണുകളും, കാലാവസ്ഥ ഉപഗ്രഹങ്ങളും ഉപയോഗിക്കുന്നതുവരെ തുടർന്നു.

Boys flying a kite. Engraving published in Germany in 1828 by Johann Michael Voltz
കോഴിക്കോട് കടപ്പുറത്ത് പട്ടം പറത്തുന്ന കുട്ടി

എയറോഡൈനാമിക്സിന്റെ കോണിലൂടെ നോക്കിയാൽ പ്രധാന ഉപയോക്താക്കൾ ‘’‘റൈറ്റ് സഹോദരന്മാ‘’‘രാണെന്ന് കാണാം.1899 മുതൽ അവർ ചിറകടിച്ച് പറക്കാവുന്ന വിമാനങ്ങളെ പറ്റിയുള്ള തത്ത്വങ്ങൾ വികസിപ്പിക്കാൻ ശ്രമിച്ചിരുന്നു. അവരുടെ ആശയം ശരിയാണോയെന്ന് പരിശോധിക്കാൻ അവർ മനുഷ്യർക്ക് പ്രവർത്തിപ്പിക്കാവുന്ന പട്ട്ങ്ങളുണ്ടാക്കിയിരുന്നു. 1900 മുതൽ 1903 വരെ അവർ വടക്കെ കരോലിനയിലെ കിറ്റി ഹോക്കിൽ മനുഷ്യരില്ലാത്ത ഗ്ലൈഡറുകൾ പറത്തിയിരുന്നു. ഈ പരീക്ഷണങ്ങളുടെ അവസാനത്തിൽ 1903ൽ വിമാനം പറത്തുകതന്നെ ചെയ്തു. 3000 വർഷങ്ങൾക്ക് മുമ്പ് ചൈനയിൽ മുളയും പട്ടും ഉപയോഗിച്ച് പട്ടം പറത്തിയിരുന്നു. 1800കളുടെ അവസാനം മനുഷ്യരെ കയറ്റിയ പട്ടങ്ങൾ ഉപയോഗിച്ച് അകലെയുള്ള ശത്രുക്കളെ നിരീക്ഷിക്കാനും സൈന്യങ്ങൾ പട്ടത്തെ ഉപയോഗിച്ചിരുന്നു.

പട്ടം

വിവിധ തരം

ഒരുപാടുതരം പട്ടങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കിട്ടുന്നുണ്ട്. നമുക്കു തന്നെ പട്ടം രൂപകല്പന ചെയ്യാനും നിർമ്മിക്കാനും പറ്റും. പട്ടങ്ങൾ പല രൂപത്തിലും പേരുകളിലും ഉണ്ടെങ്കിലും അവയ്ക്ക് ഏക രൂപമില്ല. ഒരേ രൂപത്തിലുള്ള പട്ടത്തിന് പല സ്ഥലങ്ങളിലും പല പേരുകളാണ് പറയുന്നത്.

ഒരു ചരടുള്ളവയും രണ്ടും നാലും ചരടുള്ളവയുമുണ്ട്.

കാലാവസ്ഥ ഉപകരണങ്ങളെ വഹിച്ചുകൊണ്ടുപോകുന്നവയും, ഉപഗ്രഹങ്ങളെ ഭൂമിയിലെത്തിക്കാൻ ഉപയോഗിക്കുന്നവയുമുണ്ട്. പട്ടത്തിന്റെ രൂപത്തിലുള്ള മാറ്റം പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് തുടങ്ങിയത്. ജപ്പാൻ രൂപത്തിന്റെ ചുവടുപിടിച്ച് 1891ൽ വില്യം.എ.എഡ്ഡി ഡയമണ്ട് ആകൃതിയിലുള്ള പട്ടം ഉണ്ടാക്കി. അതിന് വാലുണ്ടായിരുന്നില്ല. 1893ൽ ലോറൻസ് ഹാർഗ്രവെ, പെട്ടിപോലുള്ള പട്ടം ഉണ്ടക്കുകയുണ്ടായി. രണ്ടറ്റവും തുറന്ന രണ്ടോ അതിലധികമോ പെട്ടികളെ ഒരു മരത്തിന്റെ ചട്ടക്കൂടിലുറപ്പിച്ച, വാലില്ലാത്തതാണ് ഈ പട്ടവും. ഈ രണ്ടു രൂപങ്ങളും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. പുതിയ ഒരുതരം പട്ടത്തിന് ഗെർട്രൂഡ്, ഫ്രാൻസിസ് രൊഗെല്ലൊ എന്നിവർ നവംബർ1948ൽ പേറ്റന്റിന് അപേക്ഷിക്കുകയും മാർച്ച് 1851ൽ പേറ്റന്റ്‌ ലഭിക്കുകയുമുണ്ടായി. അത് ‘’ഫ്ലെക്സിബിൾ കൈറ്റ്’‘’‘ എന്നാണ് പേര്. ഇന്നത് പാര-വിങ്ങ് എന്ന് അറിയപ്പെടുന്നു. പാര-വിങ്ങിനോടടുത്ത രൂപകല്പനയാണ് പാരച്യൂട്ടിനും ഹാങ്ങ് ഗ്ലൈഡറുകൾക്കും.

പ്രയോഗിക്കുന്ന ബലങ്ങൾ

പട്ടങ്ങൾ പലരൂപത്തിലുള്ളവയാണെങ്കിൽ തന്നെ അവയിൽ പ്രയോഗിക്കപ്പെടുന്ന ബലം ഒന്നുതന്നെയാണ്. ‘’‘ത്രസ്റ്റി’‘’നെ ഒഴിവാക്കിയാൽ വിമാനങ്ങളിലും, പട്ടത്തിലും പ്രയോഗിക്കപ്പെടുന്ന ബലം ‘’‘എയറൊഡൈനാമിക് ശക്തി‘’‘യാണ്. വിമാനങ്ങളെപോലെ പട്ടങ്ങൾ വായുവിനേക്കാളും ഭാരമുള്ളവയാണ്. വായുബലൂണുകൾ വായുവിനേക്കാളും ഭാരം കുറഞ്ഞവയാണ്. വിമാങ്ങളെപ്പോലെ പട്ടങ്ങൾക്കും ബലമുള്ള പ്ലാസ്റ്റിക്കോ മരമോകൊണ്ടുണ്ടാക്കിയ ചട്ടക്കൂട് ഉണ്ട്. പട്ടങ്ങളുടെ ഭാരത്തിനെ മറികടക്കാനുള്ള ഉയർത്തൽ ബലം (lift) കിട്ടുന്നതിന് ചട്ടക്കൂടിനുമേൽ കടലാസ്, പ്ലാസ്റ്റിക്, തുണി പോലുള്ള സാധനങ്ങൾ കൊണ്ടുള്ള പാളി പിടിപ്പിച്ചിരിക്കും. പട്ടങ്ങൾ പറ്റാവുന്നത്ര ഭാരം കുറഞ്ഞവയും എന്നാൽ അവയിൽ പ്രയോഗിക്കുന്ന ബലത്തിൽ പിടിച്ചുനിൽക്കാവുന്നവയുമായിരിക്കണം. കമ്പ്യൂട്ടറിലെ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് ഇത് നോക്കാവുന്നവയുമാണ്.

പറത്തൽ

ബേക്കൽ പള്ളിക്കര ബീച്ചിൽ പട്ടംപറത്തുന്നവർ‍

പട്ടത്തിൽ പ്രയോഗിക്കുന്ന ബലങ്ങൾ ഒന്നാണെങ്കിലും ഒരോ പട്ടവും പറക്കുന്നത് വ്യത്യസ്ത രീതിയിലാണ്. വ്യത്യസ്തതരം നിയന്ത്രണചരടുകളുള്ള പട്ടങ്ങളുണ്ട്. കാറ്റ് നമ്മുടെ പുറകിൽനിന്ന് വീശുന്ന പോലെയാണ് പട്ടം പറത്തിക്കേണ്ടത്. ഒരു കൈയ്യിൽ പട്ടവും മറ്റേ കൈയിൽ ചരടും പിടിക്കണം. പട്ടം പതുക്കെ ആട്ടിക്കൊടുക്കുക. ആവശ്യത്തിന് കാറ്റുണ്ടെങ്കിൽ പട്ടം പറന്നു തുടങ്ങും. അപ്പോൾ ചരട് അയച്ചു കൊടുക്കണം.

കാറ്റ് ശക്തമല്ലാത്തപ്പോൾ ഒരു വടി ഉപയോഗിച്ച് പട്ടം ഉയർത്തിപ്പിടിച്ച് ചരടുപയോഗിച്ച് ഓടിയാൽ കാറ്റിന്റെ ദിശയിൽ പട്ടം പറന്നു തുടങ്ങും. പട്ടത്തിന്റെ മുകൾഭാഗം താഴേയ്ക്ക് ചരിഞ്ഞാണ് നിൽക്കുന്നതെങ്കിൽ ചരട് അയച്ചുകൊടുക്കുകയോ പട്ടം പറപ്പിക്കുന്നയാൾ പട്ടത്തിനടുത്തേയ്ക്ക് നീങ്ങുകയോ വേണം. അല്ലെങ്കിൽ പട്ടം താഴേക്ക് വീഴും.

സുരക്ഷ

  • വൈദ്യുതി കമ്പികൾക്കടുത്ത് പട്ടം പറത്തരുത്.
  • ഇടിമിന്നലുള്ളപ്പോൾ പട്ടം പറത്തരുത്.
  • മരങ്ങൾക്കടുത്ത് പറത്തിയാൽ അവ മരത്തിൽ ചുറ്റിപ്പിടിച്ചേക്കാം.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wiktionary
Wiktionary
പട്ടം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
വിക്കിപാഠശാല
വിക്കിപാഠശാല
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട

പരിശീലനക്കുറിപ്പുകൾ Adventist_Youth_Honors_Answer_Book/Recreation/Kites എന്ന താളിൽ ലഭ്യമാണ്

"https://ml.wikipedia.org/w/index.php?title=പട്ടം&oldid=3636044" എന്ന താളിൽനിന്ന് ശേഖരിച്ചത്