"പിൻകോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: te:పిన్కోడు |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:डाक सूचकांक संख्या |
||
വരി 95: | വരി 95: | ||
[[en:Postal Index Number]] |
[[en:Postal Index Number]] |
||
[[fr:Index postal]] |
[[fr:Index postal]] |
||
[[hi:डाक सूचकांक संख्या]] |
|||
[[te:పిన్కోడు]] |
[[te:పిన్కోడు]] |
00:56, 18 ഏപ്രിൽ 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
രാജ്യമൊട്ടാകെയുള്ള തപാലാപ്പീസുകളെ വര്‍ഗ്ഗീകരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായമാണ് പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പര്‍ അഥവാ പിന്‍കോഡ് (PIN). ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിന്‍കോഡ്. 1972 ആഗസ്റ്റ് 15-ന് ഈ സമ്പ്രദായം നിലവില്‍ വന്നു.
ക്രമീകരണം
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണപ്രദേശങ്ങളേയും 8 പിന് മേഖലകളായി തിരിച്ചിരിക്കുന്നു. പിന്‍കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളില്‍ ഏതില്‍ ഉള്‍പ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉള്‍പ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ് രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ വര്‍ഗ്ഗീകരിക്കുന്ന സോര്‍ട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങള്‍ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു.
പിന് മേഖലകള്‍
- 1 - ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍,ചണ്ഢീഗഡ്
- 2 - ഉത്തര്‍ പ്രദേശ്, ഉത്തര്‍ഖണ്ഡ്
- 3 - രാജസ്ഥാന്, ഗുജറാത്ത്, ദാമന്‍, ദിയു, ദാദ്ര, നാഗര്‍ ഹവേലി
- 4 - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ
- 5 - ആന്ധ്രാപ്രദേശ്, കര്‍ണാടക, യാനം (പുതുച്ചേരിയിലെ ഒരു ജില്ല)
- 6 - കേരളം, തമിഴ്നാട്, പുതുച്ചേരി (യാനം എന്ന ജില്ല ഒഴികെ), ലക്ഷദ്വീപ്
- 7 - പശ്ചിമ ബംഗാള്‍, ഒറീസ, ആസാം, സിക്കിം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, മേഘാലയ, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
- 8 - ബീഹാര്‍, ഝാര്‍ഖണ്ഡ്
- 9 - സൈനിക തപാലാഫീസ് (APO), ഫീല്‍ഡ് പോസ്റ്റ് ഓഫീസ് (FPO) എന്നിവ
പിന്‍കോഡിന്റെ ആദ്യ 2 അക്കങ്ങള്‍ | തപാല്‍ പരിധി |
---|---|
11 | ഡല്‍ഹി |
12 ഉം13 ഉം | ഹരിയാന |
14 മുതല്‍ 16 വരെ | പഞ്ചാബ് |
17 | ഹിമാചല്‍ പ്രദേശ് |
18 മുതല്‍ 19 വരെ | ജമ്മു-കശ്മീര്‍ |
20 മുതല്‍ 28 വരെ | ഉത്തര്‍ പ്രദേശ് |
30 മുതല്‍ 34 വരെ | രാജസ്ഥാന് |
36 മുതല്‍ 39 വരെ | ഗുജറാത്ത് |
40 മുതല്‍ 44 വരെ | മഹാരാഷ്ട്ര |
45 മുതല്‍ 49 വരെ | മധ്യപ്രദേശ് |
50 മുതല്‍ 53 വരെ | ആന്ധ്രാപ്രദേശ് |
56 മുതല്‍ 59 വരെ | കര്‍ണാടക |
60 മുതല്‍ 64 വരെ | തമിഴ്നാട് |
67 മുതല്‍ 69 വരെ | കേരളം |
70 മുതല്‍ 74 വരെ | പശ്ചിമ ബംഗാള്‍ |
75 മുതല്‍ 77 വരെ | ഒറീസ്സ |
78 | ആസാം |
79 | വടക്കു കിഴക്കന്‍ ഇന്ത്യന്‍ പ്രദേശങ്ങള്‍ |
80 മുതല്‍ 85 വരെ | ബീഹാര്‍ |
പുറത്തേക്കുള്ള കണ്ണികള്‍
- ഇന്ത്യന്‍ തപാല്‍ വകുപ്പ്
- പിന്‍കോഡ് സേര്‍ച്ച് -ഇന്ത്യന്‍ തപാല്‍ വകുപ്പ്
- കേരളത്തിലെ പിന്കോഡുകള്കേരളക്ലിക്ക്.കോം