"ആന്ത്രവീക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Femoral_hernia_types.jpg" നീക്കം ചെയ്യുന്നു, Sealle എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ...
Rescuing 2 sources and tagging 0 as dead.) #IABot (v2.0.8
 
വരി 15: വരി 15:
|MeshID = D006547
|MeshID = D006547
}}
}}
ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ.പേശികൾ ദുർബലമാകുന്നതോ ദ്വാരങ്ങൾ ഉണ്ടാകുന്നതോ ആണ് ഇതിനിടയക്കുന്നത്.ശരീരത്തിൽ പല ഭാഗത്തും ഹെർണിയ വരാം.<ref name="ഹെർണിയ കാരണവും പരിഹാരവും">http://www.mathrubhumi.com/health/diseases/hernia/hernia-8408.html</ref>
ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ.പേശികൾ ദുർബലമാകുന്നതോ ദ്വാരങ്ങൾ ഉണ്ടാകുന്നതോ ആണ് ഇതിനിടയക്കുന്നത്.ശരീരത്തിൽ പല ഭാഗത്തും ഹെർണിയ വരാം.<ref name="ഹെർണിയ കാരണവും പരിഹാരവും">{{Cite web |url=http://www.mathrubhumi.com/health/diseases/hernia/hernia-8408.html |title=ആർക്കൈവ് പകർപ്പ് |access-date=2014-08-31 |archive-date=2014-08-31 |archive-url=https://web.archive.org/web/20140831022833/http://www.mathrubhumi.com/health/diseases/hernia/hernia-8408.html |url-status=dead }}</ref>


==രോഗകാരണങ്ങൾ==
==രോഗകാരണങ്ങൾ==
ഏത് പ്രായക്കാർക്കും ഹെർണിയ വരാം.നവജാത ശിശുക്കൾ മുതൽ പ്രായം ചെന്നവർക്കുവരെ.ഇതൊരു മുഴ പോലെ തോന്നും.തൊലിപ്പുറത്ത് പ്രകടമായെന്നും ഇല്ലെന്നും വരാം.അവയവങ്ങളെ യഥാസ്ഥാനത്ത് നിലനിർത്തുന്നത് അവയെ പൊതിഞ്ഞിരിക്കുന്ന പേശികളും സ്തരങ്ങളുമൊക്കെയാണ്. ഈ പേശികൾ ദുർബലമാകുന്നത് ചിലപ്പോൾ ജന്മനായുള്ള തകരാറാവാം.ശരീരത്തിനുണ്ടാകുന്ന അമിത ആയാസം ഹെർണിയ സാധ്യത കൂട്ടുന്നു.<ref name="ഹെർണിയ കാരണവും പരിഹാരവും"/>
ഏത് പ്രായക്കാർക്കും ഹെർണിയ വരാം.നവജാത ശിശുക്കൾ മുതൽ പ്രായം ചെന്നവർക്കുവരെ.ഇതൊരു മുഴ പോലെ തോന്നും.തൊലിപ്പുറത്ത് പ്രകടമായെന്നും ഇല്ലെന്നും വരാം.അവയവങ്ങളെ യഥാസ്ഥാനത്ത് നിലനിർത്തുന്നത് അവയെ പൊതിഞ്ഞിരിക്കുന്ന പേശികളും സ്തരങ്ങളുമൊക്കെയാണ്. ഈ പേശികൾ ദുർബലമാകുന്നത് ചിലപ്പോൾ ജന്മനായുള്ള തകരാറാവാം.ശരീരത്തിനുണ്ടാകുന്ന അമിത ആയാസം ഹെർണിയ സാധ്യത കൂട്ടുന്നു.<ref name="ഹെർണിയ കാരണവും പരിഹാരവും"/>
==ലക്ഷണങ്ങൾ==
==ലക്ഷണങ്ങൾ==
രോഗിക്ക് വയറ്റിൽ അസ്വസ്ഥതകളുണ്ടാകാം.മുന്നോട്ട് കുനിയുമ്പോഴും ഭാരം ഉയർത്തുമ്പോഴും വേദന തോന്നാം.കാഴ്ചയിലോ തൊട്ടറിയത്തക്കവണ്ണമോ ഉള്ള മുഴ,വേദന,നീർക്കെട്ട് എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.ആയാസപ്പെടുമ്പോൾ മുഴ കൂടുതൽ പ്രകടമാകും.ദേഹപരിശോധനയിലൂടെ തന്നെ രോഗം തിരിച്ചറിയാനാകും.കടുത്ത വയറുവേദന,കോച്ചിവലിവ്,ഛർദ്ദി എന്നീ ലക്ഷണങ്ങൾ രോഗിയിലുണ്ടാകാം.<ref name="ലക്ഷണങ്ങൾ">http://www.mathrubhumi.com/health/diseases/hernia/hernia-8381.html</ref>
രോഗിക്ക് വയറ്റിൽ അസ്വസ്ഥതകളുണ്ടാകാം.മുന്നോട്ട് കുനിയുമ്പോഴും ഭാരം ഉയർത്തുമ്പോഴും വേദന തോന്നാം.കാഴ്ചയിലോ തൊട്ടറിയത്തക്കവണ്ണമോ ഉള്ള മുഴ,വേദന,നീർക്കെട്ട് എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.ആയാസപ്പെടുമ്പോൾ മുഴ കൂടുതൽ പ്രകടമാകും.ദേഹപരിശോധനയിലൂടെ തന്നെ രോഗം തിരിച്ചറിയാനാകും.കടുത്ത വയറുവേദന,കോച്ചിവലിവ്,ഛർദ്ദി എന്നീ ലക്ഷണങ്ങൾ രോഗിയിലുണ്ടാകാം.<ref name="ലക്ഷണങ്ങൾ">{{Cite web |url=http://www.mathrubhumi.com/health/diseases/hernia/hernia-8381.html |title=ആർക്കൈവ് പകർപ്പ് |access-date=2014-08-31 |archive-date=2014-08-31 |archive-url=https://web.archive.org/web/20140831103134/http://www.mathrubhumi.com/health/diseases/hernia/hernia-8381.html |url-status=dead }}</ref>
==വർഗീകരണം==
==വർഗീകരണം==
ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് ഓരോതരം ഹെർണിയയും കാണപ്പെടുന്നത്.<ref name="ഹെർണിയ തിരിച്ചറിയാം">http://www.mangalam.com/health/health-news/110427#sthash.b4FeTvNY.dpuf</ref>.ഹെർണിയയുടെ സ്ഥാനമനുസരിച്ച് ഇൻഗ്വിനൽ,ഫിമൊറൽ,അംബിലിക്കൽ,ഡയഫ്രമാറ്റിക്,ഇൻസിഷണൽ,എപ്പിഗാസ്ട്രിക്,ഹയറ്റൽ എന്നിങ്ങനെ തരം തിരിക്കാം.<ref name="ലക്ഷണങ്ങൾ" />
ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് ഓരോതരം ഹെർണിയയും കാണപ്പെടുന്നത്.<ref name="ഹെർണിയ തിരിച്ചറിയാം">http://www.mangalam.com/health/health-news/110427#sthash.b4FeTvNY.dpuf</ref>.ഹെർണിയയുടെ സ്ഥാനമനുസരിച്ച് ഇൻഗ്വിനൽ,ഫിമൊറൽ,അംബിലിക്കൽ,ഡയഫ്രമാറ്റിക്,ഇൻസിഷണൽ,എപ്പിഗാസ്ട്രിക്,ഹയറ്റൽ എന്നിങ്ങനെ തരം തിരിക്കാം.<ref name="ലക്ഷണങ്ങൾ" />

21:14, 10 ഓഗസ്റ്റ് 2021-നു നിലവിലുള്ള രൂപം

ആന്ത്രവീക്കം
സ്പെഷ്യാലിറ്റിGeneral surgery Edit this on Wikidata

ആന്തരാവയവങ്ങൾ അവയെ പൊതിഞ്ഞിരിക്കുന്ന ഭിത്തിയിലെ വിടവിലൂടെ പുറത്തേക്ക് തള്ളി വരുന്നതാണ് ആന്ത്രവീക്കം അഥവാ ഹെർണിയ.പേശികൾ ദുർബലമാകുന്നതോ ദ്വാരങ്ങൾ ഉണ്ടാകുന്നതോ ആണ് ഇതിനിടയക്കുന്നത്.ശരീരത്തിൽ പല ഭാഗത്തും ഹെർണിയ വരാം.[1]

രോഗകാരണങ്ങൾ[തിരുത്തുക]

ഏത് പ്രായക്കാർക്കും ഹെർണിയ വരാം.നവജാത ശിശുക്കൾ മുതൽ പ്രായം ചെന്നവർക്കുവരെ.ഇതൊരു മുഴ പോലെ തോന്നും.തൊലിപ്പുറത്ത് പ്രകടമായെന്നും ഇല്ലെന്നും വരാം.അവയവങ്ങളെ യഥാസ്ഥാനത്ത് നിലനിർത്തുന്നത് അവയെ പൊതിഞ്ഞിരിക്കുന്ന പേശികളും സ്തരങ്ങളുമൊക്കെയാണ്. ഈ പേശികൾ ദുർബലമാകുന്നത് ചിലപ്പോൾ ജന്മനായുള്ള തകരാറാവാം.ശരീരത്തിനുണ്ടാകുന്ന അമിത ആയാസം ഹെർണിയ സാധ്യത കൂട്ടുന്നു.[1]

ലക്ഷണങ്ങൾ[തിരുത്തുക]

രോഗിക്ക് വയറ്റിൽ അസ്വസ്ഥതകളുണ്ടാകാം.മുന്നോട്ട് കുനിയുമ്പോഴും ഭാരം ഉയർത്തുമ്പോഴും വേദന തോന്നാം.കാഴ്ചയിലോ തൊട്ടറിയത്തക്കവണ്ണമോ ഉള്ള മുഴ,വേദന,നീർക്കെട്ട് എന്നിവയാണ് പ്രധാനലക്ഷണങ്ങൾ.ആയാസപ്പെടുമ്പോൾ മുഴ കൂടുതൽ പ്രകടമാകും.ദേഹപരിശോധനയിലൂടെ തന്നെ രോഗം തിരിച്ചറിയാനാകും.കടുത്ത വയറുവേദന,കോച്ചിവലിവ്,ഛർദ്ദി എന്നീ ലക്ഷണങ്ങൾ രോഗിയിലുണ്ടാകാം.[2]

വർഗീകരണം[തിരുത്തുക]

ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലായാണ് ഓരോതരം ഹെർണിയയും കാണപ്പെടുന്നത്.[3].ഹെർണിയയുടെ സ്ഥാനമനുസരിച്ച് ഇൻഗ്വിനൽ,ഫിമൊറൽ,അംബിലിക്കൽ,ഡയഫ്രമാറ്റിക്,ഇൻസിഷണൽ,എപ്പിഗാസ്ട്രിക്,ഹയറ്റൽ എന്നിങ്ങനെ തരം തിരിക്കാം.[2]

ഇൻഗ്വിനൽ ഹെർണിയ[തിരുത്തുക]

ഇൻഡയറക്റ്റ് ഇൻഗ്വിനൽ ഹെർണിയ).
ഇൻഡയറക്റ്റ് ഇൻഗ്വിനൽ ഹെർണിയ).

പുരുഷന്മാരിലാണ് ഇതു കൂടൂതലും കണ്ടുവരുന്നത്.മിക്കപ്പോഴും ശരീരത്തിന്റെ ഇരുഭാഗത്തും ഒന്നിച്ച് പ്രത്യക്ഷപ്പെടുകയും ചെയ്യും.ഇൻഗ്വിനൽ ഹെർണിയ രണ്ടുരീതിയിൽ കാണപ്പെടാം-ഇൻഡയറക്റ്റ്,ഡയറക്റ്റ്.

ഇൻഡയറക്റ്റ് ഹെർണിയ - ഇൻഗ്വിനൽ കനാലിലേക്ക് കുടൽഭാഗം തള്ളിവരുന്നതാണ് ഇതിനു കാരണം.ജന്മനാലുള്ള തകരാറുകളാണ് ഇതിനു കാരണം.തള്ളിനിൽക്കുന്ന കുഴൽഭാഗം വൃഷണസഞ്ചിയിൽ വരെ എത്താറുണ്ട്. ഡയറക്ട് ഹെർണിയ-ഇൻഗ്വിനൽ കനാലിന്റെ പേശീ ദൗർബല്യംമൂലമാണ് ഡയറക്ട് ഹെർണിയ ഉണ്ടാകുന്നത്.മധ്യവയസ്സിലാണ് ഈ രോഗം കൂടുതൽ പ്രത്യക്ഷപ്പെടുക.[3]

ഫിമൊറൽ ഹെർണിയ[തിരുത്തുക]

സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്ന ഹെർണിയയാണിത്. ഇൻഗൈ്വനൽ ഹെർണിയ പോലെതന്നെ അരയ്ക്കു താഴെയായാണ് ഇതും കാണപ്പെടുന്നത്.കാലിലെ പ്രധാന രക്തക്കുഴലായ ഫിമൊറൽ ധമനി കടന്നുപോകുന്ന ഫിമൊറൽ കനാലിലേക്കാണ് ഹെർണിയ തള്ളിവരുന്നത്.തുടയുടെ മുകൾഭാഗത്താണ് ഹെർണിയ പ്രത്യക്ഷപ്പെടുന്നത്.ഈ ഭാഗത്തെ പേശികളുടെ ദൗർബല്ല്യം കാരണമാണ് സ്ത്രീകളിൽ രോഗം കൂടൂതൽ കണ്ടു വരുന്നത്.

അംബിലിക്കൽ ഹെർണിയ[തിരുത്തുക]

അംബിലിക്കൽ ഹെർണിയ
അംബിലിക്കൽ ഹെർണിയ

നവജാതശിശുക്കളിൽ ജന്മനാൽ തന്നെ കാണപ്പെടുന്ന ഒന്നാണ് അംബിലിക്കൽ ഹെർണിയ.അപൂർവ്വമായി മുതിർന്നവരിലും ഇത്തരം ഹെർണിയ കാണാം.പൊക്കിളിന്റെ ഭാഗത്തെ പേശീകൾക്കിടയിലൂടെ ആന്തരാവയവങ്ങൾ തള്ളിവരുന്ന അവസ്ഥയാണിത്. പൊക്കിളിന്റെ ഭാഗം വീർത്തുവരിക, വളർന്നിട്ടും പൊക്കിളിന്റെ ഭാഗം വീർത്തുതന്നെയിരിക്കുക ഇതെല്ലാമാണ് ലക്ഷണങ്ങൾ.സാധാരണ രണ്ടു വയസ്സാകുമ്പോഴേക്കും ഇത് താനെ മാറും.മൂന്നു വയസ്സ് കഴിഞ്ഞിട്ടും ഹെർണിയ നിലനിൽക്കുകയാണെങ്കിൽ ശസ്ത്രക്രിയ വേണ്ടി വരും.

ഡയഫ്രമാറ്റിക് ഹെർണിയ[തിരുത്തുക]

ഡയഫ്രമാറ്റിക് ഹെർണിയ
ഡയഫ്രമാറ്റിക് ഹെർണിയ

ഉദരഭിത്തിയുടെ ബലക്ഷയത്തിലൂടെ ഉദരത്തിൽനിന്നും നെഞ്ചിനകത്തേക്ക് അവയവങ്ങൾ തള്ളുന്നതിന്റെ ഫലമായി ശ്വാസതടസം ഉണ്ടാകുന്ന അവസ്ഥയാണിത്. ശരീരത്തിനുള്ളിൽ കാണപ്പെടുന്നതിനാൽ ഇത്തരം ഹെർണിയയിൽ പുറമേ ലക്ഷണങ്ങളൊന്നും കാണണമെന്നില്ല.[3]


എപ്പിഗാസ്ട്രിക് ഹെർണിയ[തിരുത്തുക]

നെഞ്ചിനു മധ്യത്തിലായും ഉദരത്തിനു മുകളിലുമായാണ് ഇത് കാണപ്പെടുക. പുരുഷന്മാരിലാണ് വെൻട്രൽ ഹെർണിയ അധികമായും കണ്ടുവരുന്നത്. വയറിലെ ദുർബലമായ പേശികളിലൂടെ കുടൽ ഭാഗങ്ങൾ തള്ളിവരുന്നതാണ് ഇതിനു കാരണം. ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, പുളിച്ചു തികട്ടൽ തുടങ്ങിയ ലക്ഷണങ്ങളായിരിക്കും ഇവരിൽ പ്രധാനമായും ഉണ്ടാകുന്നത്.[3] 20-50 വയസ്സുള്ളവരിലാണ് കൂടുതൽ കണ്ടുവരുന്നത്.പേശിയിലൂടെ കൊഴുപ്പ് കലകളാണ് തുടക്കത്തിൽ തള്ളി വരുന്നത്.പിന്നീട് കുടലും തള്ളി വരുന്നു.[2]

ഇൻസിഷണൽ അഥവാ വെൻട്രൽ ഹെർണിയ[തിരുത്തുക]

മുൻപ് ശസ്ത്രക്രിയ ചെയ്ത സ്ഥലത്തെ പേശികൾക്കിടയിലൂടെ കുടൽ ഭാഗങ്ങൾ പുറത്തേക്കു തള്ളിവരുന്നതാണ് ഇൻസിഷണൽ ഹെർണിയ. ശസ്ത്രക്രിയ ചെയ്ത സ്ഥലത്തെ പേശികൾക്ക് പഴയ ബലമുണ്ടാകാത്തതാണ് ഇതിനു കാരണമാകുന്നത്.ഈ ഭാഗത്ത് സമ്മർദ്ദം കൂടുമ്പോൾ ആന്തരാവയവം പുറത്തേക്ക് തള്ളി വരും.[2]

ഹയറ്റൽ ഹെർണിയ[തിരുത്തുക]

ആമാശയത്തിന്റെ മുകൾഭാഗം അന്നനാളത്തോട് ചേർന്ന് ഉദരത്തിൽനിന്നും നെഞ്ചിലേക്കുകയറുകയാണ് ഹയറ്റൽ ഹെർണിയയിൽ സംഭവിക്കുന്നത്. ഇതിന്റെ ലക്ഷണങ്ങളും പുറമേ പ്രകടമാകണമെന്നില്ല.ഹയറ്റൽ ഹെർണിയ സ്ലൈഡിംഗ് നോൺ-സ്ലൈഡിംഗ് എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്. ജീവിത ശൈലീ മാറ്റത്തിലൂടെ ഹയറ്റൽ ഹെർണിയ ഒരു പരിധി വരെ തടയാനാവും.[2]


സങ്കീർണ്ണതകൾ[തിരുത്തുക]

ചില സന്ദർഭങ്ങളിൽ ഹെർണിയ സങ്കീർണ്ണമാകറുണ്ട്. പേശിയിലെ ദ്വാരത്തിലൂടെ പുറത്തേക്ക് തള്ളി നിൽക്കുന്ന ഭാഗം തിരിച്ച് യഥാസ്ഥാനത്തു തന്നെ വരാതിരിക്കുന്നതാണു പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. തള്ളി വരുന്ന കുടലിന്റെ ഭാഗം പേശികൾക്കിടയിൽ കുടുങ്ങി നിൽക്കും. ഇതു കുടലിൽ തടസ്സമുണ്ടാക്കുകയും ഭക്ഷണപദാർഥങ്ങളുടെ സ്വഭാവിക ഒഴുക്ക് ഇല്ലാതാക്കുകയും ചെയ്യും.[2]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-31. Retrieved 2014-08-31.
  2. 2.0 2.1 2.2 2.3 2.4 2.5 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-31. Retrieved 2014-08-31.
  3. 3.0 3.1 3.2 3.3 http://www.mangalam.com/health/health-news/110427#sthash.b4FeTvNY.dpuf
"https://ml.wikipedia.org/w/index.php?title=ആന്ത്രവീക്കം&oldid=3624272" എന്ന താളിൽനിന്ന് ശേഖരിച്ചത്