"ബസവരാജ് ബൊമ്മൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,896 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
നാലാം യെഡിയൂരപ്പ മന്ത്രിസഭയിൽ അദ്ദേഹം മുമ്പ് ആഭ്യന്തര, നിയമ, പാർലമെന്ററി കാര്യ  മന്ത്രിയായിരുന്നു. ഹവേരി, ഉഡുപ്പി ജില്ലകളുടെ ചുമതലയുള്ള മന്ത്രിയായും പ്രവർത്തിച്ചിരുന്നു. 2008 മുതൽ 2013 വരെ അദ്ദേഹം ജലവിഭവ സഹകരണ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. മുൻ കർണാടക മുഖ്യമന്ത്രി എസ്. ആർ. ബോമ്മയുടെ മകനാണ്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അദ്ദേഹം ജനതാദളിലൂടെ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചു.
 
== ജീവിതരേഖ ==
1960 ജനുവരി 28 ന് പഴയ മൈസൂർ സംസ്ഥാനത്തെ (ഇന്നത്തെ കർണാടക) ഹൂബ്ലിയിൽ മുൻ കർണാടക മുഖ്യമന്ത്രി എസ്. ആർ. ബൊമ്മൈയുടെയും ഗംഗാമ്മയുടെയും പുത്രനായി ജനിച്ചു.
ബി.വി. ഭൂമരഡ്ഡി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽനിന്ന് (നിലവിൽ കെ.എൽ.ഇ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി) നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയിട്ടുള്ള ബൊമ്മൈ, ടാറ്റ ഗ്രൂപ്പിലൂടെയാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തൊഴിൽപരമായി ഒരു കൃഷിക്കാരനും വ്യവസായിയും കൂടിയാണ് അദ്ദേഹം. ചെന്നമ്മയെ വിവാഹം കഴിച്ച അദ്ദേഹത്തിന് ഒരു മകനും മകളുമുണ്ട്. ലിംഗായത്ത് സമുദായത്തിലെ ബനാജിഗ ഉപവിഭാഗത്തിൽപ്പെട്ടയാളാണ് അദ്ദേഹം.
 
== രാഷ്ട്രീയ ജീവിതം ==
 
=== '''എം‌.എൽ‌.സി.''' ===
ധാർവാഡ് പ്രാദേശിക നിയോജകമണ്ഡലത്തിൽ നിന്ന് 1998 ലും 2004 ലുമായി രണ്ടുതവണ അദ്ദേഹം കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജനതാദൾ (യു) വിട്ട് 2008 ഫെബ്രുവരിയിൽ ഭാരതീയ ജനതാ പാർട്ടിയിൽ അംഗമായി ചേർന്നു.
 
=== എം‌.എൽ.‌എ. ===
2008 ൽ നടന്ന കർണാടക സംസ്ഥാന തെരഞ്ഞെടുപ്പിൽ ഹവേരി ജില്ലയിലെ ഷിഗ്ഗാവോൺ മണ്ഡലത്തിൽ നിന്ന് കർണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ അടുത്ത വിശ്വസ്തനായി അദ്ദേഹം കണക്കാക്കപ്പെട്ടു.
 
== അവലംബം ==
44,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3612537" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി