"ദിലീപ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,986 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== ചുരുക്കത്തിൽ ==
ദിലീപ് കുമാർ തന്റെ അഭിനയ ജീവിതം തൂടങ്ങുന്നത് 1944 ലാണ്. 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളീൽ അഭിനയിച്ചിട്ടുണ്ട്. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. [[ഫിലിംഫെയർ]] അവാർഡ് ആദ്യമായി നേടിയ നടൻ അദ്ദേഹമാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെകോർഡ് അദ്ദേഹത്തിന്റെ പേരിലാണ്.[[പത്മവിഭൂഷൺ]] നൽകി രാജ്യം ആദരിച്ചു.
 
== മുൻകാലം ==
ബ്രിട്ടീഷ് ഇന്ത്യയിലെ പെഷവാറിർ ഖ്വിസ്സ ഖവാനി ബസാർ പ്രദേശത്തെ കുടുംബവീട്ടിൽ 1922 ഡിസംബർ 11 ന് ലാല ഗുലാം സർവാർ ഖാന്റെയും ഭാര്യ ആയിഷ ബീഗത്തിന്റെയും പന്ത്രണ്ട് മക്കളിൽ ഒരാളായാണ് ദിലീപ് കുമാർ എന്ന മൂഹമ്മദ് യൂസുഫ് ഖാൻ ജനിച്ചത്. മുഹമ്മദ് യൂസഫ് ഖാൻ എന്നായിരുന്നു അദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര്. ഒരു പഴക്കച്ചവടക്കാരനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് ആദ്യകാലത്ത് പെഷവാറിലും പിന്നീട് നാസിക്കിനടുത്തുള്ള ദിയോലാലിയിലും തോട്ടങ്ങൾ സ്വന്തമാക്കിയിരുന്നു. നാസിക്കിലെ ദിയോലാലിയിലെ ബാർനെസ് വിദ്യാലയത്തിലാണ് മുഹമ്മദ് യൂസഫ് ഖാൻ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ചത്. കുട്ടിക്കാലത്തെ സുഹൃത്തും പിന്നീട് ചലച്ചിത്രമേഖലയിലെ സഹപ്രവർത്തകനുമായിരുന്ന രാജ് കപൂർ താമസിച്ചിരുന്ന മിശ്ര മതപാരമ്പര്യമുള്ള അതേ പ്രദേശത്താണ് അദ്ദേഹവും വളർന്നത്.
 
== അവലംബം ==
44,899

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3602976" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി