"സെർബിയൻ അമേരിക്കക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
4,434 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
സെർബ് കുടിയേറ്റക്കാരെ പലപ്പോഴും ബോസ്നിയക്കാർ, ഹെർസഗോവിനിയക്കാർ, ഓസ്ട്രോ-ഹംഗേറിയക്കാർ എന്നിങ്ങനെ അവരുടെ ഉത്ഭവ രാജ്യം അനുസരിച്ച് തരംതിരിച്ചിട്ടുള്ളതിനാൽ അമേരിക്കൻ ഐക്യനാടുകളിലേയ്ക്ക് കുടിയേറിയ സെർബുകളുടെ കൃത്യമായ എണ്ണം നിർണ്ണയിക്കാൻ പ്രയാസമാണ്.{{sfn|Powell|2005|p=267}} 1910 ലെ ഒരു സെൻസസ് പ്രകാരം ഓസ്ട്രിയ-ഹംഗറിയിൽ നിന്ന് 16,676, സെർബിയയിൽ നിന്ന് 4,321, മോണ്ടിനെഗ്രോയിൽ നിന്ന് 3,724 എന്നിങ്ങനെയായിരുന്ന സെർബിയക്കാരുടെ എണ്ണം കണക്കാക്കിയത്.{{sfn|Blagojević|2005|p=30}} ഒന്നാം ബാൽക്കൻ യുദ്ധത്തിൽ പങ്കെടുക്കുന്നതിന് സെർബിയൻ-അമേരിക്കക്കാർ സന്നദ്ധരായിരുന്നു.<ref name="CarlisleKirchberger2009">{{cite book|url=https://books.google.com/books?id=xJcnDCOT0jQC&pg=PA11|title=World War I|author1=Rodney P. Carlisle|author2=Joe H. Kirchberger|date=1 January 2009|publisher=Infobase Publishing|isbn=978-1-4381-0889-6|pages=11–}}</ref>  ഒന്നാം ലോകമഹായുദ്ധസമയത്ത്, 15,000-ത്തോളം സെർബിയൻ-അമേരിക്കൻ സന്നദ്ധപ്രവർത്തകർ തങ്ങളുടെ ജന്മനാട്ടിൽ സഖ്യസേനയ്ക്കുവേണ്ടി പോരാടാനായി ബാൽക്കനിലേക്ക് മടങ്ങിപ്പോയി. യുഗോസ്ലാവിയയുടെ സൃഷ്ടിക്കായി അണിചേരാൻ തയ്യാറാകാത്ത അമേരിക്കയിലെ സെർബുകൾ, റെഡ്ക്രോസ് വഴി ബാൽക്കനിലേയ്ക്ക്  സഹായം അയയ്ക്കുകയും ഒരു സെർബിയൻ ദുരിതാശ്വാസ സമിതി രൂപീകരിച്ചുകൊണ്ട് സെർബിയൻ ലക്ഷ്യത്തെ പിന്തുണയ്ക്കാൻ പ്രമുഖരായ അമേരിക്കക്കൻ പൌരന്മാരോട് അഭ്യർത്ഥിച്ചു.
 
യുഎസ് പ്രസിഡന്റ് വുഡ്രോ വിൽ‌സന്റെ സുഹൃത്തായിരുന്ന വിശ്രുത സെർബിയൻ അമേരിക്കൻ ശാസ്ത്രജ്ഞൻ മിഹാജ്‌ലോ പുപിൻ, സെർബിയൻ-അമേരിക്കൻ സംഘടനയായ സെർബിയൻ നാഷണൽ ഡിഫൻസിനെ (SND) നയിച്ചുകൊണ്ട്  പണം ശേഖരിക്കുകയും ബാൽക്കന്മാരെ സംബന്ധിച്ച് അമേരിക്കൻ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു.{{sfn|Bock-Luna|2005|p=25}} ഒന്നാം ലോകമഹായുദ്ധസമയത്ത്, ന്യൂയോർക്കിലെ പ്യൂപ്പിൻസ് കോൺസുലേറ്റ് സെർബിയൻ-അമേരിക്കൻ നയതന്ത്രത്തിന്റെ കേന്ദ്രമായും സെർബിയൻ അമേരിക്കക്കാരെ സെർബിയൻ മുന്നണിയിലേക്ക് സന്നദ്ധ സേവകരായി നയിക്കുന്നതിനുവേണ്ടി പ്രവർത്തിക്കുയും ചെയ്തു.<ref>{{cite book|url=https://books.google.com/books?id=RnVpAAAAMAAJ|title=Serbian Studies|publisher=North American Society for Serbian Studies|year=1986|volume=4–5|page=19}}</ref> 1912–18 കാലഘട്ടത്തിൽ അലാസ്കയിൽ നിന്നും കാലിഫോർണിയയിൽ നിന്നും ആയിരക്കണക്കിന് സെർബിയൻ-അമേരിക്കൻ സന്നദ്ധപ്രവർത്തകരായി എത്തി.<ref>{{cite book|url=https://books.google.com/books?id=C3fxAAAAMAAJ|title=Serb World|publisher=Neven Publishing Corporation|year=1988|volume=5–6|page=40}}</ref>
 
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം രാജ്യം കമ്മ്യൂണിസ്റ്റ് നേതാവ് ജോസിപ് ബ്രോസ് ടിറ്റോയുടെ സ്വേച്ഛാധിപത്യ ഭരണത്തിൻ കീഴിലമർന്നശേഷം നിരവധി സെർബുകൾ യുഗോസ്ലാവിയയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറ്റം നടത്തി.{{sfn|Powell|2005|pp=267-268}} അതിനുശേഷം, നിരവധി സെർബിയൻ അമേരിക്കൻ സാംസ്കാരിക-മത സംഘടനകൾ അമേരിക്കയിൽ രൂപീകരിക്കപ്പെട്ടു. നിരവധി സെർബിയൻ അമേരിക്കൻ എഞ്ചിനീയർമാർ അപ്പോളോ പ്രോഗ്രാമിനുവേണ്ടിയും പ്രവർത്തിച്ചു.<ref>{{Cite web|url=http://www.novosti.rs/vesti/naslovna/reportaze/aktuelno.293.html:804812-Srbi-poslali-Amerikance-na-Mesec|title=Srbi "poslali" Amerikance na Mesec!|access-date=2019-07-08|website=www.novosti.rs|language=sr-Latn}}</ref><ref>{{Cite web|url=https://www.eserbia.org/sapeople/science/129-apollo-11-american-serbs-team|title=To Christ and the Church|access-date=2019-07-08|last=Vladimir|website=Serbica Americana|language=en-gb}}</ref><ref>{{Cite web|url=http://www.spc.rs/eng/serbs_apollo_space_program_honored|title=Serbs of the Apollo Space Program Honored {{!}} Serbian Orthodox Church [Official web site]|access-date=2019-07-08|website=www.spc.rs}}</ref> കമ്മ്യൂണിസത്തിന്റെ പതനവും യുഗോസ്ലാവിയയുടെ ശിഥിലീകരണവും മൂലം, തങ്ങൾക്കിടയിൽ നിരവധി താൽപ്പര്യ ഗ്രൂപ്പുകൾ സ്ഥാപിച്ച അമേരിക്കയിലെ സെർബുകൾക്കിടയിലെ ഏറ്റവും സംഘടിതമായ ഗ്രൂപ്പ് സെർബിയൻ യൂണിറ്റി കോൺഗ്രസ് (SUC) ആണ്.{{sfn|Paul|2002|p=94}}
 
== അവലംബം ==
44,917

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3600834" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി