"അനൂപ് മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
2,200 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
ഒരു മലയാളചലച്ചിത്രനടനും, തിരക്കഥാകൃത്തുമാണ് '''അനൂപ് മേനോൻ'''. ചലച്ചിത്രങ്ങളിൽ സജീവമാകുന്നതിനു മുൻപ് ടെലിവിഷനിൽ അഭിനയിച്ചിരുന്നു. 2008-ൽ മികച്ച രണ്ടാമത്തെ നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരവും, 2009-ലെ [[ഫിലിംഫെയർ പുരസ്കാരം|ഫിലിംഫെയർ അവാർഡും]] [[തിരക്കഥ (ചലച്ചിത്രം)|തിരക്കഥ]] എന്ന ചിത്രത്തിലൂടെ അനൂപ് നേടി<ref>{{cite news |title=Kerala State Film Awards 2008 |url=http://entertainment.oneindia.in/malayalam/top-stories/2009/kerala-state-film-awards-050609.html |work=oneIndia |date=2009 June 5 |accessdate=2009 June 6 }}</ref>.
== ജീവിതരേഖ ==
1977 ഓഗസ്റ്റ് മൂന്നിന് ഗംഗാധരൻ നായരുടേയും ഇന്ദിര മേനോൻ്റെയും മകനായി കോഴിക്കോട്ട് ജനിച്ചു.
പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്.
 
തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജിൽ നിയമപഠനവും പൂർത്തിയാക്കി. തുടർന്ന് [[ദുബായ്|ദുബായിൽ]] ലോ സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവിൽ സൂര്യാ ടി.വി., കൈരളി എന്നിവയിൽ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു. തുടർന്ന് [[ശ്യാമപ്രസാദ്|ശ്യാമപ്രസാദിന്റെ]] ശമനതാളം എന്ന സീരിയലിൽ അഭിനയിച്ചു. [[കാട്ടുചെമ്പകം]] എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. പകൽ നക്ഷത്രങ്ങൾ, കോക്ക്ടെയിൽ, ബ്യൂട്ടിഫുൾ എന്നിവയുടെ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്.
 
 
ടെലിവിഷൻ പരമ്പരകളിൽകൂടി ആയിരുന്നു മേനോൻ അഭിനയത്തിൽ തുടക്കം കുറിച്ചത്. [[ഏഷ്യാനെറ്റ്]] എന്ന ആദ്യ മലയാള സ്വകാര്യ ചാനലിന്റെ ''സ്വപ്നം'' കൂടാതെ ''മേഘം'' എന്നി പരമ്പരകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങളിൽകൂടിയാണ് മേനോൻ കൂടുതൽ ശ്രദ്ധ നേടിയത്. പിന്നീട് 2008-ഇൽ പ്രദർശിപ്പിച്ച പകൽ നക്ഷത്രങ്ങൾ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു<ref>http://www.rediff.com/movies/2008/dec/01review-pakal-nakshatrangal.htm</ref>. 2008-ൽ രഞ്ജിത്ത് സംവിധാനം നിർവഹിച്ച ''തിരക്കഥ'' എന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടു. ''അജയ ചന്ദ്രൻ'' എന്ന ഒരു ചലച്ചിത്ര താരത്തിന്റെ ജീവിതത്തിലെ പല ഘടകങ്ങളാണ് മേനോൻ അവതരിപ്പിച്ചത്.പിന്നീട്, പല ചലച്ചിത്രങ്ങളിൽക്കൂടിയും മേനോൻ ഏറെ ശ്രദ്ധേയനായി.
 
ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയുൾപ്പെടെ 12-ഓളം സിനിമകളുടെ കഥാകൃത്ത് അനൂപ് മേനോനാണ്. 15 ഓളം സിനിമകൾക്ക് തിരക്കഥ എഴുതിയ അനൂപ് മേനോൻ 2020-ൽ കിംഗ്ഫിഷ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സംവിധാന രംഗത്തും ചുവടുറപ്പിച്ചു.
ഇതുവരെ മലയാളത്തിൽ 70 സിനിമകളിലഭിനയിച്ച അനൂപ് മേനോൻ 2011-ൽ റിലീസായ ബ്യൂട്ടിഫുൾ എന്ന സിനിമയിലൂടെ ഗാനരചന രംഗത്തും സജീവമായി. ഇതുവരെ ഏഴു സിനിമകൾക്ക് വേണ്ടി പാട്ടെഴുതി.
 
''' സ്വകാര്യ ജീവിതം '''
* ഭാര്യ : ക്ഷേമ (2014 മുതൽ)
 
''' സംവിധാനം '''
* പത്മ 2021
* കിംഗ്ഫിഷ് 2020
 
''' കഥ, തിരക്കഥ '''
* പകൽ നക്ഷത്രങ്ങൾ 2008
* ബ്യൂട്ടിഫുൾ 2011
* ട്രിവാൻഡ്രം ലോഡ്ജ് 2012
* അർധനാരീശ്വരൻ 2012
* ഡേവിഡ് & ഗോലിയാത്ത് 2013
* ഡി-കമ്പനി 2013
* ആംഗ്രി ബേബീസ് ഇൻ ലവ് 2014
* ദി ഡോൾഫിൻസ് 2014
* എൻ്റെ മെഴുതിരി അത്താഴങ്ങൾ 2018
* മദ്രാസ് ലോഡ്ജ് 2018
* കിംഗ്ഫിഷ് 2020
* പത്മ 2021
 
==അഭിനയിച്ച ചിത്രങ്ങൾ==
3,963

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3593606" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി