"ഇന്തോ - നോർവീജിയൻ പ്രോജക്ട്, നീണ്ടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 11: വരി 11:
[[സമുദ്രം|സമുദ്രത്തെയും]] സമുദ്രവിഭവങ്ങളെയും സംബന്ധിച്ച ഗവേഷണപരിപാടികളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌; ഇതിനായി 'വരുണ' എന്ന പേരിൽ ഒരു ജലയാനം [[കൊച്ചി]]യിൽ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. 1957-ൽ [[നീണ്ടകര]]യിൽ ഒരു [[റഫ്രിജറേറ്റർ|റഫ്രിജറേഷൻ]] പ്ലാന്റ്‌ സ്ഥാപിക്കുകയുണ്ടായി. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയായിരുന്ന ഡോ. പഞ്ചാബ്റാവു ദേശ്‍മുഖ് ആയിരുന്നു ഇതിന്റെ ഉദ്ഘാടനം. [[കടവ്|കടൽത്തീരത്തുനിന്നും]] അകലെയുള്ള സ്ഥലങ്ങളിൽ [[മത്സ്യം]] വേഗം എത്തിക്കാനായി എട്ടു വാനുകളും പ്രവർത്തിച്ചുതുടങ്ങി.
[[സമുദ്രം|സമുദ്രത്തെയും]] സമുദ്രവിഭവങ്ങളെയും സംബന്ധിച്ച ഗവേഷണപരിപാടികളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌; ഇതിനായി 'വരുണ' എന്ന പേരിൽ ഒരു ജലയാനം [[കൊച്ചി]]യിൽ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. 1957-ൽ [[നീണ്ടകര]]യിൽ ഒരു [[റഫ്രിജറേറ്റർ|റഫ്രിജറേഷൻ]] പ്ലാന്റ്‌ സ്ഥാപിക്കുകയുണ്ടായി. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയായിരുന്ന ഡോ. പഞ്ചാബ്റാവു ദേശ്‍മുഖ് ആയിരുന്നു ഇതിന്റെ ഉദ്ഘാടനം. [[കടവ്|കടൽത്തീരത്തുനിന്നും]] അകലെയുള്ള സ്ഥലങ്ങളിൽ [[മത്സ്യം]] വേഗം എത്തിക്കാനായി എട്ടു വാനുകളും പ്രവർത്തിച്ചുതുടങ്ങി.


ഇന്തോ-നോർവീജിയൻ പ്രോജക്‌ടിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങളും ഉടലെടുത്തു. തൊഴിലാളികൾക്കു പ്രയോജനപ്രദമായ രീതിയിൽ മത്സ്യവിപണനം നടത്തുവാൻ സംഘം പരിശ്രമിച്ചു. പ്രോജക്‌ട്‌പ്രദേശത്തെ എല്ലാവർക്കും സൗജന്യചികിത്സ നൽകുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത്‌സെന്ററും സ്ഥാപിച്ചു. ഫൗണ്ടേഷൻ ആശുപത്രി എന്നറിയപ്പെട്ട ഇത് പിന്നീട് ചവറ ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയായി. ഇവിടെ താലൂക്ക് തലത്തിൽ ഒരു ക്യാൻസർ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ശുദ്ധജലവിതരണപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പുനിർമ്മാണത്തിനായി [[1957]]-ൽ [[പ്രിമോ പൈപ്പ്‌ ഫാക്‌ടറി, കൊല്ലം|പ്രിമോ പൈപ്പ്‌ ഫാക്‌ടറിയും]] സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തെ ശുദ്ധജലവിതരണത്തിനാവശ്യമായ പൈപ്പുകളുടെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന്‌ [[1959]]-ൽ ഈ ഫാക്‌ടറി [[കേരള സർക്കാർ|കേരളസർക്കാരിന്‌]] സംഭാവന ചെയ്യപ്പെട്ടു.
ഇന്തോ-നോർവീജിയൻ പ്രോജക്‌ടിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങളും ഉടലെടുത്തു. തൊഴിലാളികൾക്കു പ്രയോജനപ്രദമായ രീതിയിൽ മത്സ്യവിപണനം നടത്തുവാൻ സംഘം പരിശ്രമിച്ചു. പ്രോജക്‌ട്‌പ്രദേശത്തെ എല്ലാവർക്കും സൗജന്യചികിത്സ നൽകുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത്‌സെന്ററും സ്ഥാപിച്ചു. ഫൗണ്ടേഷൻ ആശുപത്രി എന്നറിയപ്പെട്ട ഇത് പിന്നീട് ചവറ ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയായി. ഇവിടെ താലൂക്ക് തലത്തിൽ ഒരു ക്യാൻസർ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ശുദ്ധജലവിതരണപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പുനിർമ്മാണത്തിനായി [[1957]]-ൽ [[കേരള പ്രിമോ പൈപ്പ് ഫാക്ടറി|പ്രിമോ പൈപ്പ്‌ ഫാക്‌ടറിയും]] സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തെ ശുദ്ധജലവിതരണത്തിനാവശ്യമായ പൈപ്പുകളുടെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന്‌ [[1959]]-ൽ ഈ ഫാക്‌ടറി [[കേരള സർക്കാർ|കേരളസർക്കാരിന്‌]] സംഭാവന ചെയ്യപ്പെട്ടു.


ആഗോള സാമ്പത്തിക സഹകരണരംഗത്തെ ഒരു പരിപാടിയായ ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ ഭരണച്ചുമതല [[1963]] [[ഏപ്രിൽ 1]] മുതൽ [[കേന്ദ്രസർക്കാർ|ഇന്ത്യാഗവൺമെന്റ്]]‌ ഏറ്റെടുക്കുകയുണ്ടായി. [[ശക്തികുളങ്ങര]]യിലെ ബോട്ടുനിർമ്മാണശാല, വർക്ക്‌ഷോപ്പ്‌, [[നീണ്ടകര]]യിലെ ഐസ്‌ ഫാക്‌ടറി, റഫ്രിജറേഷൻ പ്ലാന്റ്‌ എന്നിവ ഷിഷറീസ്‌ ഡിപ്പാർട്ട്‌മെന്റിന്റെ ഭരണച്ചുമതലയിലാണ്‌. ഹെൽത്ത്‌ സെന്ററിന്റെ ചുമതല ആരോഗ്യവകുപ്പ്‌ ഏറ്റെടുത്തു.
ആഗോള സാമ്പത്തിക സഹകരണരംഗത്തെ ഒരു പരിപാടിയായ ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ ഭരണച്ചുമതല [[1963]] [[ഏപ്രിൽ 1]] മുതൽ [[കേന്ദ്രസർക്കാർ|ഇന്ത്യാഗവൺമെന്റ്]]‌ ഏറ്റെടുക്കുകയുണ്ടായി. [[ശക്തികുളങ്ങര]]യിലെ ബോട്ടുനിർമ്മാണശാല, വർക്ക്‌ഷോപ്പ്‌, [[നീണ്ടകര]]യിലെ ഐസ്‌ ഫാക്‌ടറി, റഫ്രിജറേഷൻ പ്ലാന്റ്‌ എന്നിവ ഷിഷറീസ്‌ ഡിപ്പാർട്ട്‌മെന്റിന്റെ ഭരണച്ചുമതലയിലാണ്‌. ഹെൽത്ത്‌ സെന്ററിന്റെ ചുമതല ആരോഗ്യവകുപ്പ്‌ ഏറ്റെടുത്തു.

05:39, 26 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം ജില്ലയിലെ നീണ്ടകര തുറമുഖം.

മത്സ്യബന്ധനവ്യവസായം വികസിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും വേണ്ടി 1952-ൽ കേരളത്തിൽ കൊല്ലം ജില്ലയിലുള്ള നീണ്ടകരയിൽ ആരംഭിച്ച പദ്ധതിയാണ് ഇന്തോ - നോർവീജിയൻ പ്രോജക്ട് (ഇംഗ്ലീഷ്: Indo-Norwegian Project). ഐക്യരാഷ്‌ട്രസഭയും ഇന്ത്യാ-നോർവെ ഗവൺമെന്റുകളും ചേർന്ന്‌ ഒപ്പുവച്ചിട്ടുള്ള ഒരു ത്രികക്ഷിക്കരാറാണ്‌ ഈ പദ്ധതിയുടെ ആണിക്കല്ല്‌. അഷ്‌ടമുടിക്കായലിന്റെ ഒരു ശാഖയുടെ ഇരുകരകളിലായി 26 ച.കി.മീ. സ്ഥലത്തായിട്ടാണ്‌ ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. ഇന്ത്യാഗവൺമെന്റിന്റെ മേൽനോട്ടത്തിൽ നോർവീജിയൻ പ്രോജക്‌ട്‌ ഡയറക്‌ടറുടെ സഹകരണത്തോടുകൂടി, കേരളഗവൺമെന്റാണ്‌ ഈ പദ്ധതിയുടെ ഭരണച്ചുമതല നിർവഹിക്കുന്നത്‌.

ചരിത്രം

ജവഹർലാൽ നെഹ്റുവും ഇന്ദിരാഗാന്ധിയും പ്രോജക്റ്റ് ഡയറക്ടറായ പ്രൊഫ. ജി.എം. ഗെറഡ്സണുമൊത്ത് ഏപ്രിൽ 25, 1958 ൽ പദ്ധതി പ്രദേശത്ത് സന്ദർശനം നടത്തിയപ്പോൾ അഷ്ടമുടിക്കായലിൽ
ഇൻഡോ നോർവീജിയൻ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ഐസ് ഫാക്ടറിയും കോൾഡ് സ്റ്റോറേജും. നിലവിൽ മത്സ്യഫെഡിന്റെ കൈറ്റോസിൻ പ്ലാന്റാണ് ഇവിടെ പ്രവർത്തിക്കുന്നത്.
ഐസ് സ്റ്റോറേജിന്റെ ശിലാഫലകം

പദ്ധതിപ്രവർത്തനങ്ങളുടെ ആദ്യഘട്ടമെന്ന നിലയിൽ 6.6 മീറ്റർ നീളവും 4 കുതിരശക്തിയുമുള്ള മത്സ്യബന്ധനബോട്ട്‌ കടലിലിറക്കി. ഇതോടൊപ്പം മത്സ്യത്തൊഴിലാളികൾക്കായി ഒരു പരിശീലനകേന്ദ്രവും ആരംഭിച്ചു. പരിശീലനം ലഭിച്ചു പുറത്തുവരുന്ന തൊഴിലാളികൾക്ക്‌ കുറഞ്ഞനിരക്കിൽ മത്സ്യബന്ധനബോട്ടുകളും മത്സ്യബന്ധനസാമഗ്രികളും നല്‌കുവാനും തീരുമാനിക്കപ്പെട്ടു. ബോട്ടുകളുടെ വർദ്ധിച്ച ആവശ്യം നികത്താൻ ഒരു ബോട്ടുനിർമ്മാണശാലയും വർക്ക്‌ഷോപ്പും 1954-ൽ ആരംഭിക്കുകയുണ്ടായി.

സമുദ്രത്തെയും സമുദ്രവിഭവങ്ങളെയും സംബന്ധിച്ച ഗവേഷണപരിപാടികളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌; ഇതിനായി 'വരുണ' എന്ന പേരിൽ ഒരു ജലയാനം കൊച്ചിയിൽ ഗവേഷണപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്നു. 1957-ൽ നീണ്ടകരയിൽ ഒരു റഫ്രിജറേഷൻ പ്ലാന്റ്‌ സ്ഥാപിക്കുകയുണ്ടായി. കേന്ദ്ര കൃഷി വകുപ്പ് മന്ത്രിയായിരുന്ന ഡോ. പഞ്ചാബ്റാവു ദേശ്‍മുഖ് ആയിരുന്നു ഇതിന്റെ ഉദ്ഘാടനം. കടൽത്തീരത്തുനിന്നും അകലെയുള്ള സ്ഥലങ്ങളിൽ മത്സ്യം വേഗം എത്തിക്കാനായി എട്ടു വാനുകളും പ്രവർത്തിച്ചുതുടങ്ങി.

ഇന്തോ-നോർവീജിയൻ പ്രോജക്‌ടിന്റെ ആഭിമുഖ്യത്തിൽ മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങളും ഉടലെടുത്തു. തൊഴിലാളികൾക്കു പ്രയോജനപ്രദമായ രീതിയിൽ മത്സ്യവിപണനം നടത്തുവാൻ സംഘം പരിശ്രമിച്ചു. പ്രോജക്‌ട്‌പ്രദേശത്തെ എല്ലാവർക്കും സൗജന്യചികിത്സ നൽകുവാനുദ്ദേശിച്ചുകൊണ്ടുള്ള ഒരു ഹെൽത്ത്‌സെന്ററും സ്ഥാപിച്ചു. ഫൗണ്ടേഷൻ ആശുപത്രി എന്നറിയപ്പെട്ട ഇത് പിന്നീട് ചവറ ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രിയായി. ഇവിടെ താലൂക്ക് തലത്തിൽ ഒരു ക്യാൻസർ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ശുദ്ധജലവിതരണപ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി പൈപ്പുനിർമ്മാണത്തിനായി 1957-ൽ പ്രിമോ പൈപ്പ്‌ ഫാക്‌ടറിയും സ്ഥാപിക്കപ്പെട്ടു. ഈ പ്രദേശത്തെ ശുദ്ധജലവിതരണത്തിനാവശ്യമായ പൈപ്പുകളുടെ നിർമ്മാണം പൂർത്തിയായതിനെത്തുടർന്ന്‌ 1959-ൽ ഈ ഫാക്‌ടറി കേരളസർക്കാരിന്‌ സംഭാവന ചെയ്യപ്പെട്ടു.

ആഗോള സാമ്പത്തിക സഹകരണരംഗത്തെ ഒരു പരിപാടിയായ ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ ഭരണച്ചുമതല 1963 ഏപ്രിൽ 1 മുതൽ ഇന്ത്യാഗവൺമെന്റ്‌ ഏറ്റെടുക്കുകയുണ്ടായി. ശക്തികുളങ്ങരയിലെ ബോട്ടുനിർമ്മാണശാല, വർക്ക്‌ഷോപ്പ്‌, നീണ്ടകരയിലെ ഐസ്‌ ഫാക്‌ടറി, റഫ്രിജറേഷൻ പ്ലാന്റ്‌ എന്നിവ ഷിഷറീസ്‌ ഡിപ്പാർട്ട്‌മെന്റിന്റെ ഭരണച്ചുമതലയിലാണ്‌. ഹെൽത്ത്‌ സെന്ററിന്റെ ചുമതല ആരോഗ്യവകുപ്പ്‌ ഏറ്റെടുത്തു.

സ്ഥാപനം ഇപ്പോൾ ഭരണച്ചുമതല
1 ബോട്ടുനിർമ്മാണശാല, വർക്ക്‌ഷോപ്പ്‌, സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന FR P ബോട്ട് നിർമ്മാണശാല ആരംഭിക്കുന്നതിനുള്ള പദ്ധതി ഫിഷറീസ് വകുപ്പ്
2 നീണ്ടകരയിലെ ഐസ്‌ ഫാക്‌ടറി, റഫ്രിജറേഷൻ പ്ലാന്റ്‌ മത്സ്യഫെഡ് കൈറ്റോസിൻ പ്ലാന്റും ജില്ലാ ഓഫീസും ഫിഷറീസ് വകുപ്പ്
3 ഹെൽത്ത്‌ സെന്റർ ചവറ ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ആശുപത്രി ആരോഗ്യവകുപ്പ്‌

ലക്ഷ്യങ്ങൾ

ഇന്തോ-നോർവീജിയൻ പ്രാജക്‌ടിന്റെ അടിസ്ഥാനലക്ഷ്യങ്ങൾ ഇവയായിരുന്നു:

  1. മത്സ്യബന്ധനബോട്ടുകൾ യന്ത്രവത്‌കരിക്കുക
  2. ബോട്ടുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള സംവിധാനം ഏർപ്പെടുത്തുക
  3. നവീനരീതിയിലുള്ള മത്സ്യബന്ധനസാമഗ്രികളുടെ ഉപയോഗം പ്രാവർത്തികമാക്കുക
  4. മത്സ്യസംസ്‌കരണ സംവിധാനങ്ങൾ നവീകരിക്കുക
  5. ശീതീകരണയന്ത്രങ്ങൾ നിർമ്മിക്കുക
  6. മത്സ്യം കയറ്റി അയയ്‌ക്കാനായി ആധുനികവാഹനങ്ങൾ നല്‌കുക
  7. മത്സ്യത്തൊഴിലാളികളുടെ സഹകരണസംഘങ്ങൾ രൂപീകരിക്കുക
  8. മത്സ്യത്തൊഴിലാളികളുടെ അധിവാസകേന്ദ്രങ്ങളിൽ പരിസരശുചീകരണ പ്രവർത്തനങ്ങളും ശുദ്ധജലവിതരണവും നടത്തുക
  9. ആരോഗ്യരക്ഷാകേന്ദ്രം തുറക്കുക.

പുറം കണ്ണികൾ

അവലംബം

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ പ്രാജക്ട് ഇന്തോ-നോർവീജിയൻ പ്രാജക്ട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം