"ആർ. ബാലകൃഷ്ണപിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 24: വരി 24:
| source =
| source =
}}
}}
[[കേരളം|കേരളത്തിലെ]] മുൻമന്ത്രിയും [[കേരള കോൺഗ്രസ് (ബി)]] നേതാവുമാണ് '''ആർ. ബാലകൃഷ്ണപിള്ള''' (ജനനം: [[മാർച്ച് 8]], [[1935]] - 03 മേയ് 2021). മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് (ബി) ചെയർമാനാണ്.<ref name=udf>{{cite web|publisher = UDF Kerala | title = R. Balakrishna Pillai | url = http://www.udfkerala.com/html/rbalakrishanpillai.html | accessdate = ഒക്ടോബർ 2, 2008}}</ref> സ്വദേശം കൊല്ലം ജില്ലയിലെ [[വാളകം]]. 2021 മേയ് 3 ന് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.<ref name="balk1">[https://www.mathrubhumi.com/news/kerala/former-minister-r-balakrishna-pillai-passes-away-1.5637182 മരണവാർത്ത]</ref>
[[കേരളം|കേരളത്തിലെ]] മുൻമന്ത്രിയും [[കേരള കോൺഗ്രസ് (ബി)]] നേതാവുമായിരുന്നു '''ആർ. ബാലകൃഷ്ണപിള്ള''' (ജനനം: [[മാർച്ച് 8]], [[1935]] - 03 മേയ് 2021). മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (ബി) ചെയർമാനായിരുന്നു.<ref name=udf>{{cite web|publisher = UDF Kerala | title = R. Balakrishna Pillai | url = http://www.udfkerala.com/html/rbalakrishanpillai.html | accessdate = ഒക്ടോബർ 2, 2008}}</ref> സ്വദേശം കൊല്ലം ജില്ലയിലെ [[വാളകം]]. 2021 മേയ് 3 ന് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.<ref name="balk1">[https://www.mathrubhumi.com/news/kerala/former-minister-r-balakrishna-pillai-passes-away-1.5637182 മരണവാർത്ത]</ref>

'[[പഞ്ചാബ് മോഡൽ പ്രസംഗം]]' എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്റെ പേരിൽ ഒരു സന്ദർഭത്തിൽ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നിട്ടുണ്ട്.<ref>http://www.hindu.com/thehindu/mp/2003/05/12/stories/2003051201770300.htm</ref> കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ഇദ്ദേഹം. [[ഇടമലയാർ കേസ്|ഇടമലയാർ കേസിൽ]] സുപ്രീം കോടതി ഒരു വർഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയാണ് ആർ. ബാലകൃഷ്ണപ്പിള്ള.<ref>[http://www.mathrubhumi.com/story.php?id=157929 മാതൃഭൂമി വാർത്ത (ശേഖരിച്ചത് 2011 ഫെബ്രുവരി 10) ]</ref> എന്നാൽ, ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുൻപ് [[കേരളപ്പിറവി|കേരളപ്പിറവിയോടനുബന്ധിച്ച്]] മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ഇദ്ദേഹത്തെ വിട്ടയച്ചു. 69 ദിവസത്തെ ജയിൽ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആസ്പത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയിൽ ശിക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിവാദമായതിനെത്തുടർന്ന് ശിക്ഷാ ഇളവിൽ നാല് ദിവസം നേരത്തേ വെട്ടിക്കുറച്ചിരുന്നു.<ref>[http://www.mathrubhumi.com/story.php?id=226551 മാതൃഭൂമി വാർത്ത (ശേഖരിച്ചത് 2011 നവംബർ 1) ]</ref><ref>{{cite news|title = റിപ്പോർട്ട്|url = http://malayalamvaarika.com/2013/march/08/report1.pdf|publisher = [[മലയാളം വാരിക]]|date = 2013 മാർച്ച് 08|accessdate = 2013 ജൂൺ 09|language = മലയാളം}}</ref>. അദ്ദേഹത്തെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിക്കാൻ 2017 മേയിൽ കേരളം സർക്കാർ തീരുമാനിച്ചു. <ref>[http://www.manoramaonline.com/news/just-in/2017/05/18/r-balakrishnapillai-for-ministership.html Balakrishna Pillai]</ref>

01:40, 3 മേയ് 2021-നു നിലവിലുണ്ടായിരുന്ന രൂപം

ആർ. ബാലകൃഷ്ണപിള്ള
വ്യക്തിഗത വിവരങ്ങൾ
ജനനം (1935-03-08) മാർച്ച് 8, 1935  (89 വയസ്സ്)
മരണംമേയ് 3, 2021(2021-05-03) (പ്രായം 86)
കൊട്ടാരക്കര
രാഷ്ട്രീയ കക്ഷികേരള കോൺഗ്രസ്സ് (ബി)
പങ്കാളിവത്സല
കുട്ടികൾഉഷ, ബിന്ദു, കെ.ബി. ഗണേഷ് കുമാർ
വസതികൊട്ടാരക്കര

കേരളത്തിലെ മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായിരുന്നു ആർ. ബാലകൃഷ്ണപിള്ള (ജനനം: മാർച്ച് 8, 1935 - 03 മേയ് 2021). മന്ത്രി, എം.പി, എം.എൽ.എ., പഞ്ചായത്ത് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് (ബി) ചെയർമാനായിരുന്നു.[1] സ്വദേശം കൊല്ലം ജില്ലയിലെ വാളകം. 2021 മേയ് 3 ന് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[2]

'പഞ്ചാബ് മോഡൽ പ്രസംഗം' എന്ന പേരിൽ വിവാദമായ പ്രസംഗത്തിന്റെ പേരിൽ ഒരു സന്ദർഭത്തിൽ ഇദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നിട്ടുണ്ട്.[3] കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാ സാമാജികനുമാണ് ഇദ്ദേഹം. ഇടമലയാർ കേസിൽ സുപ്രീം കോടതി ഒരു വർഷത്തേക്കു തടവു ശിക്ഷക്ക് വിധിച്ചിരുന്നു. അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യത്തെ മന്ത്രിയാണ് ആർ. ബാലകൃഷ്ണപ്പിള്ള.[4] എന്നാൽ, ശിക്ഷാകാലാവധി പൂർത്തിയാകുന്നതിനു മുൻപ് കേരളപ്പിറവിയോടനുബന്ധിച്ച് മറ്റ് 138 തടവുകാർക്കൊപ്പം ശിക്ഷായിളവ് നൽകി ഇദ്ദേഹത്തെ വിട്ടയച്ചു. 69 ദിവസത്തെ ജയിൽ വാസത്തിനൊപ്പം 75 ദിവസത്തെ പരോളും 85 ദിവസത്തെ ആസ്പത്രി ചികിത്സാക്കാലവും ശിക്ഷായിളവിനായി പരിഗണിക്കപ്പെട്ടിരുന്നു. ജയിൽ ശിക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചത് വിവാദമായതിനെത്തുടർന്ന് ശിക്ഷാ ഇളവിൽ നാല് ദിവസം നേരത്തേ വെട്ടിക്കുറച്ചിരുന്നു.[5][6]. അദ്ദേഹത്തെ മുന്നാക്ക വികസന കോർപ്പറേഷൻ ചെയർമാനായി നിയമിക്കാൻ 2017 മേയിൽ കേരളം സർക്കാർ തീരുമാനിച്ചു. [7]

ജീവിതരേഖ

കൊല്ലം ജില്ലയിലെ കീഴൂട്ട് രാമൻ പിള്ള, കാർത്ത്യായനിയമ്മ ദമ്പതികളുടെ മകനായി കൊട്ടാരക്കരയിൽ ജനനം. വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിൽ ആകൃഷ്ടനായ ബാലകൃഷ്ണപിള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് സജീവ രാഷ്ട്രീയപ്രവർത്തകനായി മാറിയത്. ഒരേ സമയം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും വഹിച്ചിരുന്നു.

2021 മേയ് 03 ന് അന്തരിച്ചു.

അധികാര സ്ഥാനങ്ങൾ

ആർ. ബാലകൃഷ്ണപിള്ളയുടെ ആത്മകഥയുടെ പുറംചട്ട
  • കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗം.
  • എ.ഐ.സി.സി. അംഗം.
  • 1963-64 കാലഘട്ടത്തിൽ കേരള നിയമസഭയിൽ ഭവനസമിതിയുടെ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.
  • 1964-ൽ കേരളാ കോൺഗ്രസിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായി. പാർട്ടിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയായിരുന്നു.
  • 1971-ൽ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1]
  • 1960, 1965,1977,1980,1982,1987,1991, 1996, 2001 എന്നീ വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവസാനമായി കൊട്ടാരക്കരയിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.[8]

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ[9]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2006 കൊട്ടാരക്കര നിയമസഭാമണ്ഡലം പി. ഐഷ പോറ്റി സി.പി.ഐ.എം., എൽ.ഡി.എഫ്. ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്.
2001 കൊട്ടാരക്കര നിയമസഭാമണ്ഡലം ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. വി. രവീന്ദ്രൻ നായർ സി.പി.ഐ.എം., എൽ.ഡി.എഫ്.
1996 കൊട്ടാരക്കര നിയമസഭാമണ്ഡലം ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. ജോർജ് മാത്യു സി.പി.ഐ.എം., എൽ.ഡി.എഫ്.
1991 കൊട്ടാരക്കര നിയമസഭാമണ്ഡലം ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ബി), യു.ഡി.എഫ്. ജോർജ് മാത്യു സി.പി.ഐ.എം., എൽ.ഡി.എഫ്.
1987 കൊട്ടാരക്കര നിയമസഭാമണ്ഡലം ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ജോസഫ്), യു.ഡി.എഫ്. ഇ. രാജേന്ദ്രൻ സി.പി.ഐ., എൽ.ഡി.എഫ്.
1982 കൊട്ടാരക്കര നിയമസഭാമണ്ഡലം ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ് (ജോസഫ്), യു.ഡി.എഫ്. ഇ. ചന്ദ്രശേഖരൻ നായർ സി.പി.ഐ., എൽ.ഡി.എഫ്.
1970 കൊട്ടാരക്കര നിയമസഭാമണ്ഡലം കൊട്ടറ ഗോപാലകൃഷ്ണൻ കോൺഗ്രസ് (ഐ.) ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ്
1967 കൊട്ടാരക്കര നിയമസഭാമണ്ഡലം ഇ. ചന്ദ്രശേഖരൻ നായർ സി.പി.ഐ. ആർ. ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ്

കുടുംബം

ആർ. വത്സലയാണ് ഭാര്യ. സംസ്ഥാന വനം വകുപ്പ് മുൻ മന്ത്രിയും ചലച്ചിത്രതാരവുമായ ഗണേഷ് കുമാർ മകനാണ്. കൂടാതെ രണ്ട് പെൺമക്കളുമുണ്ട്.[8]

ആത്മകഥ

മാധ്യമം വാരികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു വന്ന ബാലകൃഷ്ണപിള്ളയുടെ ആത്മകഥാക്കുറിപ്പുകൾ ഡി.സി. ബുക്സ് പുസ്തകരൂപത്തിൽ പുനഃക്രമീകരിച്ചു. എന്നാൽ പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്ന ഘട്ടത്തിൽ ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ട് അദ്ദേഹത്തിന് പൂജപ്പുര സെൻട്രൽ ജയിലിലെ 5990-ആം തടവുപുള്ളിയാകേണ്ടി വന്നു. ഇതാണ് തന്റെ ആത്മകഥക്ക് അദ്ദേഹം 'പ്രിസണർ 5990' തലക്കെട്ട് നൽകുവാൻ കാരണമായത്.[10] 2011 മാർച്ചിലാണ് ഇതിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്.

അവലംബം

  1. 1.0 1.1 1.2 "R. Balakrishna Pillai". UDF Kerala. Retrieved ഒക്ടോബർ 2, 2008.
  2. മരണവാർത്ത
  3. http://www.hindu.com/thehindu/mp/2003/05/12/stories/2003051201770300.htm
  4. മാതൃഭൂമി വാർത്ത (ശേഖരിച്ചത് 2011 ഫെബ്രുവരി 10)
  5. മാതൃഭൂമി വാർത്ത (ശേഖരിച്ചത് 2011 നവംബർ 1)
  6. "റിപ്പോർട്ട്" (PDF). മലയാളം വാരിക. 2013 മാർച്ച് 08. Retrieved 2013 ജൂൺ 09. {{cite news}}: Check date values in: |accessdate= and |date= (help)
  7. Balakrishna Pillai
  8. 8.0 8.1 "KERALA LEGISLATURE - MEMBERS - Shri Balakrishna Pillai R". Niyamasabha.org. Retrieved ഒക്ടോബർ 2, 2008.
  9. http://www.keralaassembly.org/1982/1982117.html
  10. ആമുഖം, ആർ. ബാലകൃഷ്ണപിള്ള, പ്രിസണർ 5990, ഡി.സി.ബുക്സ്, 2011 മാർച്ച്
"https://ml.wikipedia.org/w/index.php?title=ആർ._ബാലകൃഷ്ണപിള്ള&oldid=3552616" എന്ന താളിൽനിന്ന് ശേഖരിച്ചത്