"ഹാൻസ് ക്യൂങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
[[ചിത്രം: Küng2.JPG|thumb|175px|left|കങ്ങ്, 2009 മാർച്ച് 2-ന് ജർമ്മനിയിൽ ഹേച്ചിങ്ങനിലെ സിനഗോഗിൽ]]
1963 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ അമേരിക്കയിൽ ആറാഴ്ചക്കാലത്തെ പര്യടനത്തിനിടെ കങ്ങ്ക്യൂങ് "സഭയും സ്വാതന്ത്ര്യവും" എന്ന വിഷയത്തെക്കുറിച്ച് പ്രസംഗിച്ചു. ആ പ്രസംഗത്തിന്റെ പേരിൽ അമേരിക്കയിലെ കത്തോലിക്കാ സർവകലാശാല അദ്ദേഹത്തിന് വിലക്കുകല്പിക്കുകയും സെയിന്റെ ലൂയീസ് സർവകലാശാല ഡോക്ടർ ബിരുദം നൽകി ബഹുമാനിക്കുകയും ചെയ്തു. രാഷ്ട്രപതി ജോൺ കെന്നഡിയുടെ ക്ഷണം സ്വീകരിച്ച് കങ്ങ്ക്യൂങ് വൈറ്റ് ഹൗസ് സന്ദർശിച്ചു.<ref name=KIW>''ഹാൻസ് കങ്ങ്ക്യൂങ് (ആധുനികദൈവശാസ്ത്ര-മനസ്സിന്റെ സ്രഷ്ടാക്കൾ എന്ന പരമ്പര),'' ജോൺ ജെ. കിവീറ്റ്, 1985</ref>
 
1960-കളുടെ അവസാനത്തിൽ കങ്ങ്, [[മാർപ്പാപ്പ|മാർപ്പാപ്പാമാർക്ക്]] തെറ്റാവരം ഉണ്ടെന്ന [[കത്തോലിക്കാ സഭ|കത്തോലിക്കാസഭയുടെ]] സിദ്ധാന്തത്തെ ചോദ്യം ചെയ്തു. പത്തൊൻപതാം നൂറ്റാണ്ടിൽ ജർമ്മനിയിലെ "പഴയ കത്തോലിക്കാ സഭ" എന്ന വിഭാഗം "തെറ്റാവരത്തെക്കുറിച്ചുള്ള" തർക്കത്തിന്റെ പേരിൽ മാതൃസഭയിൽ നിന്ന് വേർപെട്ടുപോയതിനു ശേഷം ആ സിദ്ധാന്തത്തെ നിഷേധിച്ച ആദ്യത്തെ പ്രധാന ദൈവശാസ്ത്രജ്ഞൻ ആയിരുന്നു കങ്ങ്ക്യൂങ്. 1971-ൽ അദ്ദേഹം പ്രസിദ്ധീകരിച്ച "തെറ്റാവരം? ഒരന്വേഷണം" എന്ന കൃതി വിവാദമുണർത്തി. തുടർന്ന്, 1979 ഡിസംബർ 18-ന്, കത്തോലിയ്ക്കാ ദൈവശാസ്ത്രജ്ഞനെന്ന നിലയിൽ പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ലൈസൻസ് പിൻവലിക്കപ്പെട്ടു. എന്നാൽ ടൂബിങ്ങനിൽ സഭൈക്യദൈവശാസ്ത്രത്തിന്റെ സ്വതന്ത്ര പ്രൊഫസറായി അദ്ദേഹം തുടർന്നു. 1996-ൽ ആ സ്ഥാനത്തു നിന്ന് വിരമിച്ച ശേഷവും അദ്ദേഹം എമിറീറ്റ്സ് പ്രൊഫസറായി തുടരുന്നു. ഇക്കാലം വരെ, [[മാർപ്പാപ്പ|മാർപ്പാപ്പയുടെ]] "തെറ്റാവരത്തിന്റെ" വിമർശകനായി തുടരുന്ന കങ്ങ്, ആ സിദ്ധാന്തത്തെ ദൈവപ്രചോദിതമല്ലാതെ മനുഷ്യമാത്രസൃഷ്ടമായ ഒരാശയമെന്ന് വിശേഷിപ്പിക്കുന്നു. ‍ ഏതായാലും ഇപ്പോഴും സഭാഭ്രഷ്ടനാക്കപ്പെടാതെ, കത്തോലിക്കാ പുരോഹിതനായി തന്നെ കങ്ങ് തുടരുന്നു.
 
1981-ൽ മൂന്നു മാസക്കാലത്തേയ്ക്ക് കങ്ങ്ക്യൂങ് ചിക്കാഗോ സർവകലാശാലയിൽ അതിഥി-അദ്ധ്യാപകനായിരുന്നു. ആ സന്ദർശനത്തിൽ അമേരിക്കയിലെ കത്തോലിയ്ക്കാ സ്ഥാപനങ്ങളിൽ നോത്ര് ഡാം സർവകലാശാല മാത്രമാണ് അദ്ദേഹത്തെ ക്ഷണിക്കാൻ തയ്യാറായത്. ഫിൽ ഡൊണാഹ്യൂ ഷോ എന്ന ടെലിവിഷൻ പരിപാടിയിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.<ref>കെന്നത്ത് എ. ബ്രിഗ്സ്, ന്യൂ യോർക്ക് ടൈംസ് , (Late Edition (East Coast)). ന്യൂ യോർക്ക്, : 1981, ഡിസംബർ 13. പുറം. A.29</ref> 1986-ൽ അദ്ദേഹം ഇൻഡിയാന സംസ്ഥാനത്തെ പശ്ചിമ ലഫായെറ്റെയിലുള്ള പർദ്യൂ സർവകലാശാലയിൽ നടന്ന മൂന്നാം ബുദ്ധ-ക്രിസ്തീയ ദൈവശാസ്ത്ര മുഖാമുഖത്തിലും പങ്കെടുത്തു.<ref>""Emptiness, Kenosis, History, and Dialogue: The Christian Response to Masao Abe's Notion of "Dynamic Sunyata" in the Early Years of the Abe-Cobb Buddhist-Christian Dialogue," Buddhist-Christian Studies, Vol. 24, 2004</ref>
 
=== മാർപ്പാപ്പാമാരും കുങ്ങും ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3544191" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി