"ഷിയാ ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
437 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
== പേരിനു പിന്നിൽ ==
ഷിയാ എന്ന പദം '''ശീഅത്തു അലി''' എന്ന അറബി വാചകത്തിൽ നിന്നുമാണ്‌ രൂപപ്പെട്ടത്. അലിയുടെ അനുയായികൾ എന്നാണ്‌ ശീഅത്തു അലി എന്നതിന്റെ അർത്ഥം.<ref>Historical Dictionary of Islamic Fundamentalism- Mathieu Guidère page 319 </ref> ഈ വാചകം ക്രമേണ ഷിയാ എന്ന പേര്‌ മാത്രമായി ലോപിക്കുകയും എ ഡി 1100 ന് (ഹിജ്റ 500) ശേഷം ഈ വിഭാഗം മുസ്‌ലിംങ്ങൾ '''ഷിയാ മുസ്‌ലിംകൾ''' എന്നപേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു. <ref>[http://www.al-islam.org/shiite-encyclopedia-ahlul-bayt-dilp-team/term-shia-quran-and-hadith]</ref>
[[File:The declaration of Shi'ism as the state religion of Iran by Shah Ismail -Safavids dynasty.jpeg|thumb|ഷാഹ് ഇസ്മായീൽ ഷിയാ വിഭാഗ ഭരണകൂടത്തെ പ്രഖ്യാപിക്കുന്ന ഛായാചിത്രം ]]
 
== ചരിത്രം ==
 
==വിഭജനാരംഭം ==
[[File:Kufa Mosque 1.jpg|thumb|കൂഫയിലെ പള്ളി ]]
 
കലാപ കലുഷിതമായ സാമ്രാജ്യത്തിൻറെ അധിപനായി അധികാരമേറ്റ അലി രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തിനായിരുന്നു പ്രാമുഖ്യം നൽകിയത്. എന്നാൽ ഉസ്മാൻറെ ഘാതകരെ തേടിപ്പിടിച്ചു പ്രതികാരം നടപ്പിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്ന് ചിലർ വാദിച്ചു. എണ്ണൂറോളം പേരാണ് ഉസ്മാൻ വധത്തിന് പിന്നിലുണ്ടായിരുന്നത് അവരാകട്ടെ വിത്യസ്ത ദേശക്കാരും ആയിരുന്നു. അവിടെയൊക്കെയും വലിയതോതിലുള്ള അംഗബലവും അവരാർജ്ജിച്ചിരുന്നു. കലാപകാരികളും കൊലയാളികളും സൈന്യത്തിൽ നുഴഞ്ഞു കയറിയിരുന്നു. ഇത്തരത്തിൽ ബസ്റയിൽ തമ്പടിച്ച സൈന്യത്തിൽ ഉസ്മാൻറെ കൊലയാളികളുമുണ്ടെന്ന ശ്രുതി പരന്നു. ആയിരകണക്കിന് ആളുകൾ വധത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തിറങ്ങുകയും ചെയ്തു. ഒരേ സമയം നിരവധി പോർമുഖങ്ങൾ തുറന്നതോടെ നിസ്സഹായനായ അലി പ്രതിക്രിയക്ക് മുൻപ് രാജ്യ സുരക്ഷ ഉറപ്പ് വരുത്തണമെന്ന തീരുമാനമെടുത്തു.
 
 
അലിക്ക് ശേഷം ഭൂരിപക്ഷാഭിപ്രായത്തെ തുടർന്ന് ഭരണം ഹസ്സൻ ഏറ്റെടുത്തു. അലിയുടെ മൂത്ത പുത്രനായിരുന്നു ഹസ്സൻ. പിതാവിനെ പോലെ തന്നെ അധികാരത്തോട് ആസക്തി ഇല്ലാതിരുന്ന ഹസ്സൻ ആറു മാസത്തെ ഭരണ ജീവിതത്തിന് ശേഷം സ്വതാത്പര്യ പ്രകാരം ഔദ്യോഗിക സ്ഥാനമൊഴിഞ്ഞു. സാമ്രാജ്യത്തിൽ ഉയർന്നു വരുന്ന ഭിന്നതകൾ ഇല്ലായ്മ ചെയ്യാൻ വേണ്ടി ആയിരുന്നു അദ്ദേഹം ഇപ്രകാരം ചെയ്തത്. തുടർന്ന് തനിക്ക് ശേഷം ഭരണകർത്താവിനെ തിരഞ്ഞെടുക്കേണ്ടത് പൊതു ജനമായിരിക്കണം മുഎന്ന ആവിയയ്ക്ക്കരാറിൻ മേൽ മുആവിയയ്ക്ക് ഹസ്സൻ അധികാരം കൈമാറി.<ref>Donaldson, Dwight M. (1933). The Shi'ite Religion: A History of Islam in Persia and Irak. Burleigh Press. pp. 66–78.</ref> എഡി 670 ഇൽ ഹസ്സനും, ഏ.ഡി 680-ൽ മുആവിയയും മരണമടഞ്ഞു. മുആവിയക്ക് ശേഷം ഭരണാധിപനായി മകൻ യസീദ് അധികാരമേറ്റെടുത്തു. തിരഞ്ഞെടുപ്പിലൂടെയുള്ള അധികാരകൈമാറ്റമായ ഖിലാഫത്തിന് തിരശീലയിട്ട് രാജാധിപത്യത്തിന് കളമൊരുങ്ങി. അന്തരീക്ഷം കലാപകലുഷിതമാകാൻ തുടങ്ങി. പലരും യസീദിന്റെ അധികാരത്തിനെതിരെ രംഗത്തിറങ്ങി. അലിയുടെ രണ്ടാമത്തെ മകനായ ഹുസൈനോട് ഖലീഫ പദവി ഏറ്റെടുക്കാൻ ജനങ്ങൾ ആവശ്യപ്പെട്ടു. അധികാരമേറ്റെടുക്കാൻ വിസ്സമ്മതിച്ചെങ്കിലും വ്യവസ്ഥ പാലിക്കാതെ ഭരണം ഏറ്റെടുത്ത യസീദിനെ അനുകൂലിക്കാൻ ഹുസൈനും സംഘവും തയ്യാറല്ലായില്ല. ഭരണത്തിൽ നിന്നും വിട്ട് നിൽക്കണമെന്നും പൊതുജനം ഭരണാധികാരിയെ തീരുമാനിക്കട്ടെയെന്നും ഹുസൈൻ വാദിച്ചു. <ref>Maria M Dakake The Charismatic Community: Shi`ite Identity in Early Islam, State University of New York Press, 2007. Dakake (2007), pp. 81 and 82</ref> യസീദ് അത് ചെവി കൊള്ളാതെ തനിക്കെതിരെ നിൽക്കുന്നവർക്കെതിരെ നടപടികൾ എടുക്കാൻ തുടങ്ങി. ഇതോടെ യസീദിന്റെ നേതൃത്വം അംഗീകരിക്കാതിരുന്ന കൂഫ പ്രവിശ്യയിലെ ജനങ്ങൾ അധികാരമേറ്റെടുത്ത് തങ്ങൾക്ക് മാര്ഗ്ഗദർശനമേകണമെന്നു അഭ്യർത്ഥിച്ചു കൊണ്ട് ഹുസൈനെ കൂഫയിലേക്ക് ക്ഷണിച്ചു. ക്ഷണമേറ്റെടുത്ത് ഹുസൈൻ കൂഫയിലേക്ക് യാത്രയായി.<ref>Madelung, Wilferd. "HOSAYN B. ALI". Iranica.</ref> ഹുസൈൻ കൂഫയിൽ എത്തുകയും നിർബന്ധ വിധേയമായി അധികാരമേറ്റെടുക്കുകയും ചെയ്താൽ ഉണ്ടാകുന്ന ഭീഷണി മുന്നിൽ കണ്ട യസീദ് ഹുസ്സൈന്റെ സംഘത്തെ തടയാനും, മദീനയിലേക്ക് തിരിച്ചയക്കാനും ഇബ്നു സിയാദിന്റെ നേതൃത്വത്തിലുള്ള സൈന്യത്തെ നിയോഗിച്ചു. കൂഫയിലേക്കുള്ള വഴിയിൽ വെച്ചു ഹുസ്സൈനെയും സംഘത്തെയും തടഞ്ഞ ഇബ്നു സിയാദ് പോരാട്ടം നടത്തി. ഹുസ്സൈനടക്കം നിരവധിപേർ ഈ യുദ്ധത്തിൽ കൊലപ്പെട്ടു.<ref>Gordon, 2005, pp. 144–146</ref>
 
 
ഇതോടെ ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഖലീഫ സംബ്രദായത്തിന് പകരം രാജാധിപത്യം നിലവിൽ വന്നതോടെ രാജാധിപത്യത്തോടും, ഹുസ്സൈന്റെ അറും കൊലയോടും രോഷമുണ്ടായിരുന്നവർ സംഘടിക്കാൻ തുടങ്ങി. പ്രവാചക കുടുംബത്തിൽ പെട്ടവരെ മാത്രം അധികാരമേൽപ്പിച്ചിരുന്നുവെങ്കിൽ ആദ്യ ഖലീഫയായി അലി അധികാരമേറ്റെടുത്തിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നുവെന്ന് അവർ വിശ്വസിച്ചു. പ്രവാചക കുടുംബത്തിൽ അവശേഷിച്ച അവസാന കണ്ണിയായ ഹുസ്സൈന്റെ പ്രായപൂർത്തിയാകാത്ത മകൻ അലിയെ([[അലി ഇബ്നു ഹുസൈൻ സൈനുൽ ആബിദീൻ]]) നേതാവായി കരുതിക്കൊണ്ട് 'ശീഅത്തു അലി'യെന്ന പേരിലറിയപ്പെട്ട ആ സംഘം ക്രമേണ സ്വാധീനശക്തി വർദ്ധിപ്പിക്കാൻ തുടങ്ങി. അടിച്ചമർത്തലുകളും പീഢനങ്ങളും അവരെ കൂടുതൽ ശക്തിപ്പെടുത്തി. അതേസമയം മറുഭാഗത്ത് തന്റെ മുന്നിലെ എതിർപ്പുകളെ എല്ലാം ഇല്ലാതാക്കികൊണ്ട് യസീദ് ഉമയ്യദ്(അമവി) കുടുംബവാഴ്ചക്ക് തുടക്കമിട്ടു.<ref>Della Vida, Giorgio Levi (2000). "Banu Umayya". In Bearman, P. J.; Bianquis, Th.; Bosworth, C. E.; van Donzel, E. & Heinrichs, W. P. (eds.). The Encyclopaedia of Islam, New Edition, Volume X: T–U. Leiden: E. J. Brill. page . 839 . ISBN 978-90-04-11211112117-</ref>7. ഈ സംഭവ വികാസങ്ങളോടെ ഇസ്ലാമിക സമുദായം രാഷ്ട്രീയ പരമായി പല തട്ടുകളായി. യസീദിന്റെ രാജവാഴ്ചയെ അനുകൂലിച്ച ചെറിയ വിഭാഗമാളുകൾ പിന്നീട് അലിഞ്ഞില്ലാതെയായി. യസീദിന്റെ കുടുംബ വാഴ്ച്ചയോടും, ശീഅത്തു അലിക്കാരുടെ അധികാര വാഴ്ച്ച സിദ്ധാതത്തോടും ഒരു പോലെ അകലം പാലിച്ച, പ്രവാചക കുടുംബത്തെ ആദരിക്കുകയും അതേ സമയം തിരഞ്ഞെടുപ്പിലൂടെയുള്ള അധികാരകൈമാറ്റത്തോട് ആഭിമുഖ്യം പുലർത്തുകയും ചെയ്ത ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സമൂഹം പിൽകാലത്ത് പ്രവാചക ചര്യ പിന്തുടരുന്നവർ എന്നർത്ഥം ദ്യോതിപ്പിക്കുന്ന [[അഹ്ൽ അസ്സുന്ന വൽ ജമാഅഃ]] (സുന്നി) എന്നറിയപ്പെട്ടു. <ref>Michael E. Marmura (2009). "Sunnī Islam (Historical Overview)". In John L. Esposito (ed.). The Oxford Encyclopedia of the Islamic World. Oxford: Oxford University Press.</ref>
അധികാരം പ്രവാചക കുടുംബത്തിൽ നിക്ഷിപ്തമാകണം എന്നാഗ്രഹിക്കുന്നവർ ഷിയാ വിഭാഗമായി പരിണമിച്ചു.<ref>Jafri, Syed Husain Mohammad (2002). "Chapter 6". The Origins and Early Development of Shi'a Islam. Oxford University Press. ISBN 978-0195793871.</ref> എ ഡി 1100 ന് (ഹിജ്റ 500) ശേഷം രാഷ്ട്രീയമായും പരികൽപ്പനമായും ഇരു ധ്രുവങ്ങളിലായതോടെ വിഭജിപ്പ് പൂർണ്ണമായി തീർന്നു.
 
 
== ഇതു കൂടി കാണുക ==
* [[ഷിയാ ഇമാമുകളുടെ പട്ടിക]]
*[[ഖാരിജി| ഖവാരിജ്]]
== അവലംബം ==
<references/>
{{Islam-stub}}
 
[[വർഗ്ഗം:ഇസ്ലാം മതവിഭാഗങ്ങൾ]]
23

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3529862" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി