"കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,790 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റാവു സാഹേബ് കെ.ചന്തനായിരുന്നു നഗരസഭയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ചെയർമാൻ. മുൻ എം.എൽ.എ.മാരായ എൻ.കെ.കുമാരൻ, പി.ഭാസ്കരൻ, മുൻ മന്ത്രി എൻ.രാമകൃഷ്ണൻ, മുൻ കേന്ദ്ര [[ഇന്ത്യൻ റെയിൽ‌വേ|റെയിൽ‌വേ]] സഹമന്ത്രി [[ഇ.അഹമ്മദ്]], ആൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷൻ മുൻ പ്രസിഡന്റ് പി.പി.ലക്ഷ്മണൻ തുടങ്ങിയ പ്രഗല്ഭർ കണ്ണൂർ മുനിസിപ്പൽ ചെയർമാന്മാരായിരുന്നിട്ടുണ്ട്.
 
2015 ജനുവരി 14ന് കണ്ണൂരിനെ കോർപ്പറേഷനാക്കി ഉയർത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും തുല്യ എണ്ണം സീറ്റ് നേടി. ഒരു സീറ്റ് നേടിയ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി രാഗേഷ് നിർണ്ണായകമായി.കോർപ്പറേഷന്റെ ആദ്യത്തെ മേയർ ആയി ഇ.പി ലത (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. മൂന്നര വർഷത്തിനുശേഷം യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയത്തെ യു.ഡി.എഫ് വിമത സ്ഥാനാർത്ഥി രാഗേഷ് പിന്തുണച്ചത്തോടുകൂടി അവിശ്വാസ പ്രമേയം പാസ്സാവുകയും തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ കൊണ്ഗ്രസ്സിലെ സുമ ബാലകൃഷ്ണൻ മേയറായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. പിന്നീട് മുന്നണി തീരുമാനപ്രകാരം സുമ ബാലകൃഷ്ണൻ രാജി വെക്കുകയും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധി സി. സീനത്ത് മേയറായി തിരഞ്ഞെടുക്കപെടുകയും ചെയ്തു. 2020 ഡിസംമ്പറിൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 34 സീറ്റും എൽ ഡി എഫിന് 19ഉം ബി ജെ പിക്ക് ഒന്നും സ്വതന്ദ്രന് ഒന്നും വീതം സീറ്റ് ലഭിച്ചു. കൊണ്ഗ്രസ്സിലെ അഡ്വ.ടി.ഓ.മോഹനൻ മേയറായും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് പ്രതിനിധി കെ.ഷബീന ടീച്ചർ ഡെപ്യൂട്ടി മേയറായും തിരഞ്ഞെടുക്കപെട്ടു. <ref>ചരിത്രത്തിലേക്കൊരു എത്തിനോട്ടം, പാമ്പൻ മാധവൻ, കണ്ണൂർ നഗരസഭാ 100 വാർഷിക സ്മരണിക </ref>.
 
== കന്റോൺ‌മെന്റ് ==
275

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3527383" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി