"ആർത്തവവിരാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
110 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ആർത്തവവിരാമമോ, ഗർഭപാത്രം നീക്കം ചെയ്യലോ സ്ത്രൈണ ലൈംഗികതയുടെ അവസാനമാണ് എന്ന പൊതുധാരണ ശരിയല്ല. ധാരാളം സ്ത്രീകൾ ജീവിതാവസാനം വരെ സന്തോഷകരമായ ലൈംഗികജീവിതം നയിക്കാറുണ്ട്. ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ സ്വാധീനം ഇതിന് സഹായിക്കും. എന്നാൽ ചിലരിൽ ഈസ്ട്രജൻ നില താഴുന്നതോടെ യോനിയിൽ നനവ് നൽകുന്ന സ്നേഹദ്രവങ്ങൾ കുറയുക, അതുമൂലം യോനിവരൾച്ച അഥവാ വജൈനൽ ഡ്രൈനസ് (Vaginal dryness) അനുഭവപ്പെടുക, യോനിചർമ്മത്തിന്റെ കട്ടി കുറയുക തുടങ്ങിയ മാറ്റങ്ങൾ ഉണ്ടായേക്കാം. ഇക്കാരണത്താൽ ലൈംഗികബന്ധം വേദനാജനകമോ വിരസമോ ആകാനും, ചിലപ്പോൾ ആയാസകരമാകാനും സാധ്യതയുണ്ട്. ഇത് സംഭോഗത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമാകാം.
 
എന്നാൽ ഇതിന് ശാസ്ത്രീയമായ പരിഹാര മാർഗങ്ങളുണ്ട്. ദീർഘനേരം സംഭോഗപൂർവ രതിലാളന അഥവാ ഫോർപ്ലേയിൽ (Foreplay) ഏർപ്പെടുന്നത് യോനിയിൽ സ്വാഭാവികമായ നനവും വികാസവും ഉണ്ടാകുന്നതിന് സഹായിക്കും. അതോടൊപ്പം ഏതെങ്കിലും ഗുണമേന്മയുള്ള ലൂബ്രിക്കന്റ് (ഉദാ: കെവൈ ജെല്ലി) പുരട്ടുന്നത് യോനീവരൾച്ചയും മുറുക്കവും പരിഹരിക്കുകയും ആ ഭാഗത്തെ പേശികളുടെ ഇറുക്കം കുറയ്ക്കുകയും തുടർന്ന് സുഖകരമായ സംഭോഗത്തിന് സഹായിക്കുകയും ചെയ്യുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ അടങ്ങിയ ജെൽ ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്. അതുവഴി ചെറിയ അളവിൽ സ്ത്രൈണ ഹോർമോൺ യോനിഭാഗത്ത്‌ ലഭ്യമാകുന്നു. ഇത് യോനീചർമത്തിന്റെ കട്ടി വർധിക്കാനും, ഇടയ്ക്ക് ഉണ്ടാകുന്ന മൂത്രപ്പഴുപ്പ് പോലെയുള്ള അണുബാധകൾ കുറയ്ക്കുവാനും സഹായകരമാണ്. എന്നാൽ ലൂബ്രിക്കേഷന് വേണ്ടി വൃത്തിഹീനമായ എണ്ണകളോ ഉമിനീരോ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകാം, പ്രത്യേകിച്ച് ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുള്ളവർ വെളിച്ചെണ്ണ ഒഴിവാക്കുന്നതാണ് നല്ലത്. അണുബാധ ഉള്ളവർ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ഒരു ഗൈനെക്കോളജിറ്റിന്റെ മേൽനോട്ടത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT), കൗൺസിലിംഗ് തുടങ്ങിയവ മെനോപോസിന്റെ ബുദ്ധിമുട്ടുകളെ അകറ്റും. പതിവായ ലൈംഗികബന്ധം യോനിയുടെ സ്വാഭാവികമായ ആകൃതിയും ഈർപ്പവും നിലനിർത്തുകയും, ആർത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകളെ കുറക്കുകയും, വസ്തി പ്രദേശത്തെ മസിലുകളുടെ ബലവും രക്തയോട്ടവും വർധിപ്പിക്കുകയും ചെയ്യും. ലളിതമായ കിഗൽസ് വ്യായാമവും ഈ ഘട്ടത്തിൽ ഗുണകരമാണ്. ഇത് ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും അറിയാതെ മൂത്രം പോകുന്നത് പോലെയുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യത കുറക്കും.
 
രതിപൂർവ്വലാളനകളുടെ കുറവ്, പ്രായമായി എന്ന തോന്നൽ, മാനസിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, പങ്കാളിയുമായുള്ള അകൽച്ച, വജൈനിസ്‌മിസ്‌, ലൈംഗികത ചെറുപ്പക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന തെറ്റിദ്ധാരണ, പാപചിന്ത തുടങ്ങിയവ ഈ ഘട്ടത്തിൽ ലൈംഗിക ഉത്തേജനം കുറച്ചേക്കാം.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3524848" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി