360
തിരുത്തലുകൾ
Vilho-Veli (സംവാദം | സംഭാവനകൾ) (File) |
(Fixed the file syntax error.) |
||
പുരാതനറോമിലെ ദാർശനികനും, രാഷ്ട്രതന്ത്രജ്ഞനും, അഭിഭാഷകനും, പ്രഭാഷകനും, രാഷ്ട്രമീമാംസകനും, രാജസാമാജികനും (Consul), ഭരണഘടനാവിശാരദനും ആയിരുന്നു '''മാർക്കസ് തുളിയസ് സിസറോ'''. (ജനനം: ബി.സി. 106 ജനുവരി 3; മരണം ബി.സി. 43 ഡിസംബർ 7) 'തുളി' എന്ന ചുരുക്കപ്പേരിലും അദ്ദേഹം അറിയപ്പെടുന്നു. ഉപരിവർഗ്ഗത്തിന്റെ താഴേക്കിടയിൽ പെട്ട അശ്വാരൂഢഗണത്തിൽ (equestrian order) നിന്നുള്ളവനായിരുന്ന അദ്ദേഹം റോമൻ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രഭാഷകനും ഗദ്യകാരനും ആയി പരിഗണിക്കപ്പെടുന്നു.
==പശ്ചാത്തലം==
[[പ്രമാണം:The Young Cicero Reading.jpg|left|thumb|210px
പൂർവികന്മാരിൽ ഒരാളുടെ മൂക്കിനുമേൽ, വെള്ളക്കടലയുടെ (chick pea; 'cicer' സിസേർ) ആകൃതിയിൽ ഉണ്ടായിരുന്ന മറുകിൽ നിന്നു കിട്ടിയതാണ് 'സിസറോ' എന്ന കുടുംബപ്പേരെന്ന്, പാശ്ചാത്യ-പൗരാണികതയിലെ മഹദ്വ്യക്തികളുടെ ചരിത്രമെഴുതിയ പ്ലൂട്ടാർക്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name ="plutarch">[http://penelope.uchicago.edu/Thayer/E/Roman/Texts/Plutarch/Lives/Cicero*.html പ്ലൂട്ടാർക്ക് എഴുതിയ സിസറോയുടെ ജീവിതകഥ]</ref>പൂർവികന്മാർ വെള്ളക്കടലകൃഷിക്കാർ ആയിരുന്നതു കൊണ്ടു കിട്ടിയ പേരാണെന്നും വിശദീകരണമുണ്ട്. [[ഇറ്റലി|ഇറ്റലിയിൽ]] റോമിനും നേപ്പിൾസിനും മദ്ധ്യത്തിലുള്ള അർപ്പിനം എന്ന സ്ഥലത്താണ് സിസറോ ജനിച്ചത്.
|
തിരുത്തലുകൾ