"ആർത്തവവിരാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32: വരി 32:

== ആർത്തവവിരാമവും ലൈംഗികതയും ==
== ആർത്തവവിരാമവും ലൈംഗികതയും ==
ആർത്തവവിരാമമോ, ഗർഭപാത്രം നീക്കം ചെയ്യലോ സ്ത്രീ ലൈംഗികതയുടെ അവസാനമല്ല. ധാരാളം സ്ത്രീകൾ ജീവിതാവസാനം വരെ സന്തോഷകരമായ ലൈംഗികജീവിതം നയിക്കാറുണ്ട്. ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ സ്വാധീനം ഇതിന് സഹായിക്കും. എന്നാൽ ചിലരിൽ ഈസ്ട്രജൻ ഹോർമോൺ താഴുന്നതോടെ യോനിയിൽ നനവ് നൽകുന്ന സ്നേഹദ്രവങ്ങൾ കുറയുക, അതുമൂലം യോനി വരൾച്ച അഥവാ വജൈനൽ ഡ്രൈനസ് (Vaginal dryness) ഉണ്ടാകുക, യോനിചർമം നേർത്തുവരിക എന്നിവ ഉണ്ടായേക്കാം. ഇക്കാരണത്താൽ ലൈംഗികബന്ധം വേദനാജനകമോ വിരസമോ ആകാനും, ചിലപ്പോൾ ആയാസകരമാകാനും സാധ്യതയുണ്ട്. ഇത് സംഭോഗത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമാകാം. അതോടെ ചില സ്ത്രീകൾ ലൈംഗിക താൽപര്യക്കുറവ് പ്രകടിപ്പിക്കാറുണ്ട്.
ആർത്തവവിരാമമോ, ഗർഭപാത്രം നീക്കം ചെയ്യലോ സ്ത്രൈണ ലൈംഗികതയുടെ അവസാനമാണ് എന്ന പൊതുധാരണ ശരിയല്ല. ധാരാളം സ്ത്രീകൾ ജീവിതാവസാനം വരെ സന്തോഷകരമായ ലൈംഗികജീവിതം നയിക്കാറുണ്ട്. ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ സ്വാധീനം ഇതിന് സഹായിക്കും. എന്നാൽ ചിലരിൽ ഈസ്ട്രജൻ ഹോർമോൺ താഴുന്നതോടെ യോനിയിൽ നനവ് നൽകുന്ന സ്നേഹദ്രവങ്ങൾ കുറയുക, അതുമൂലം യോനി വരൾച്ച അഥവാ വജൈനൽ ഡ്രൈനസ് (Vaginal dryness) അനുഭവപ്പെടുക, യോനിചർമ്മത്തിന്റെ കട്ടി കുറയുക എന്നിവ ഉണ്ടായേക്കാം. ഇക്കാരണത്താൽ ലൈംഗികബന്ധം വേദനാജനകമോ വിരസമോ ആകാനും, ചിലപ്പോൾ ആയാസകരമാകാനും സാധ്യതയുണ്ട്. ഇത് സംഭോഗത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമാകാം.

എന്നാൽ ഇതിന് ശാസ്ത്രീയമായ ചികിത്സാ മാർഗങ്ങളുണ്ട്. ദീർഘനേരം സംഭോഗപൂർവ രതിലാളനകളിൽ (Foreplay) ഏർപ്പെടുന്നത് യോനിയിൽ സ്വാഭാവികമായ നനവും വികാസവും ഉണ്ടാകുന്നതിന് സഹായിക്കും. അതോടൊപ്പം ഫാർമസിയിൽ ലഭിക്കുന്ന ഏതെങ്കിലും ഗുണമേന്മയുള്ള ലൂബ്രിക്കന്റ് (ഉദാ: കെവൈ ജെല്ലി) പുരട്ടുന്നത് യോനീവരൾച്ചയും മുറുക്കവും പരിഹരിക്കുകയും സുഖകരമായ സംഭോഗത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്നാൽ വൃത്തിഹീനമായ എണ്ണകളോ ഉമിനീരോ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകാം, പ്രത്യേകിച്ച് ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുള്ളവർ ലൂബ്രിക്കേഷന് വെളിച്ചെണ്ണ ഒഴിവാക്കുന്നതാണ് നല്ലത്. ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ അടങ്ങിയ ജെൽ ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്. അതുവഴി ചെറിയ അളവിൽ സ്ത്രൈണ ഹോർമോൺ യോനിഭാഗത്ത്‌ ലഭ്യമാകുന്നു. ഇത് യോനീചർമത്തിന്റെ കട്ടി വർധിക്കാനും, ഇടയ്ക്ക് ഉണ്ടാകുന്ന മൂത്രപ്പഴുപ്പ് പോലെയുള്ള അണുബാധകൾ കുറയ്ക്കുവാനും സഹായകരമാണ്. അണുബാധ ഉള്ളവർ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ഒരു ഗൈനെക്കോളജിറ്റിന്റെ മേൽനോട്ടത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT), കൗൺസിലിംഗ് തുടങ്ങിയവ മെനോപോസിന്റെ ബുദ്ധിമുട്ടുകളെ അകറ്റും. പതിവായ ലൈംഗികബന്ധം യോനിയുടെ സ്വാഭാവികമായ ആകൃതിയും ഈർപ്പവും നിലനിർത്തുകയും, ആർത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകളെ കുറക്കുകയും, വസ്തി പ്രദേശത്തെ മസിലുകളുടെ ബലവും രക്തയോട്ടവും വർധിപ്പിക്കുകയും ചെയ്യും. ലളിതമായ കിഗൽസ് വ്യായാമവും ഈ ഘട്ടത്തിൽ ഗുണകരമാണ്. ഇത് ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും അറിയാതെ മൂത്രം പോകുന്നത് പോലെയുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യത കുറക്കും.
എന്നാൽ ഇതിന് ശാസ്ത്രീയമായ ചികിത്സാ മാർഗങ്ങളുണ്ട്. ദീർഘനേരം സംഭോഗപൂർവ രതിലാളനകളിൽ (Foreplay) ഏർപ്പെടുന്നത് യോനിയിൽ സ്വാഭാവികമായ നനവും വികാസവും ഉണ്ടാകുന്നതിന് സഹായിക്കും. അതോടൊപ്പം ഏതെങ്കിലും ഗുണമേന്മയുള്ള ലൂബ്രിക്കന്റ് (ഉദാ: കെവൈ ജെല്ലി) പുരട്ടുന്നത് യോനീവരൾച്ചയും മുറുക്കവും പരിഹരിക്കുകയും സുഖകരമായ സംഭോഗത്തിന് സഹായിക്കുകയും ചെയ്യുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ അടങ്ങിയ ജെൽ ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്. അതുവഴി ചെറിയ അളവിൽ സ്ത്രൈണ ഹോർമോൺ യോനിഭാഗത്ത്‌ ലഭ്യമാകുന്നു. ഇത് യോനീചർമത്തിന്റെ കട്ടി വർധിക്കാനും, ഇടയ്ക്ക് ഉണ്ടാകുന്ന മൂത്രപ്പഴുപ്പ് പോലെയുള്ള അണുബാധകൾ കുറയ്ക്കുവാനും സഹായകരമാണ്. എന്നാൽ വൃത്തിഹീനമായ എണ്ണകളോ ഉമിനീരോ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകാം, പ്രത്യേകിച്ച് ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുള്ളവർ ലൂബ്രിക്കേഷന് വെളിച്ചെണ്ണ ഒഴിവാക്കുന്നതാണ് നല്ലത്. അണുബാധ ഉള്ളവർ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ഒരു ഗൈനെക്കോളജിറ്റിന്റെ മേൽനോട്ടത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT), കൗൺസിലിംഗ് തുടങ്ങിയവ മെനോപോസിന്റെ ബുദ്ധിമുട്ടുകളെ അകറ്റും. പതിവായ ലൈംഗികബന്ധം യോനിയുടെ സ്വാഭാവികമായ ആകൃതിയും ഈർപ്പവും നിലനിർത്തുകയും, ആർത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകളെ കുറക്കുകയും, വസ്തി പ്രദേശത്തെ മസിലുകളുടെ ബലവും രക്തയോട്ടവും വർധിപ്പിക്കുകയും ചെയ്യും. ലളിതമായ കിഗൽസ് വ്യായാമവും ഈ ഘട്ടത്തിൽ ഗുണകരമാണ്. ഇത് ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും അറിയാതെ മൂത്രം പോകുന്നത് പോലെയുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യത കുറക്കും.

രതിപൂർവ്വലാളനകളുടെ കുറവ്, പ്രായമായി എന്ന തോന്നൽ, മാനസിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, പങ്കാളിയുമായുള്ള അകൽച്ച, വജൈനിസ്‌മിസ്‌ തുടങ്ങിയവ ഈ ഘട്ടത്തിൽ ലൈംഗിക ഉത്തേജനം കുറച്ചേക്കാം.
രതിപൂർവ്വലാളനകളുടെ കുറവ്, പ്രായമായി എന്ന തോന്നൽ, മാനസിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, പങ്കാളിയുമായുള്ള അകൽച്ച, വജൈനിസ്‌മിസ്‌, ലൈംഗികത ചെറുപ്പക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന തെറ്റിദ്ധാരണ, പാപചിന്ത തുടങ്ങിയവ ഈ ഘട്ടത്തിൽ ലൈംഗിക ഉത്തേജനം കുറച്ചേക്കാം.
തൃപ്തികരമായ ലൈംഗികജീവിതം ശാരീരിക മാനസിക ആരോഗ്യം വർധിപ്പിക്കുകയും, പ്രത്യേകിച്ച് ഹൃദയാരോഗ്യവും ഓർമശക്തിയും മെച്ചപ്പെടുത്തുകയും, ചുറുചുറുക്ക് നിലനിർത്തുകയും പങ്കാളികൾ തമ്മിലുള്ള ഐക്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഏത് പ്രായക്കാർക്കും സന്തോഷകരമായ ലൈംഗികജീവിതം സാധ്യമാണ്. അതിന് ആർത്തവവിരാമം ഒരു തടസ്സമല്ല. അത് മധ്യവയസിലെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തും.

14:32, 4 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

ആർത്തവ വിരാമം എന്നത് ഒരു സ്ത്രീയുടെ ആർത്തവ പ്രക്രിയ നിലയ്ക്കുന്നതിനെയാണ്‌ സൂചിപ്പിക്കുന്നത്. ഇംഗ്ലീഷിൽ: മെനോപോസ് (menopause). മിക്കവർക്കും 45 മുതൽ 55 വയസ്സിനുള്ളിൽ ആർത്തവം നിലയ്ക്കാം. ഈ കാലയളവിൽ സ്ത്രൈണ ഹോർമോണുകളുടെ ഉത്പാദനം കുറയാറുണ്ട്. അതോടെ സ്ത്രീകളിലെ പ്രത്യുത്പാദനക്ഷമത ഇല്ലാതാകുന്നു. ഇത് ഒരു ആജീവനാന്ത അവസ്ഥയാണ്. കൗമാര പ്രായത്തോടെ സ്ത്രീകൾ മാസംതോറും ഒരു അണ്ഡം ഉല്പാദിപ്പിക്കുകയും അത് പ്രജനനം നടക്കാത്തപക്ഷം ആർത്തവം അഥവാ മാസമുറ എന്ന പ്രക്രിയ വഴി പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇപ്രകാരം ഒരു സ്ത്രീ മദ്ധ്യവയസ് എത്തുന്നതുവരേ അണ്ഡോല്പാദനം തുടരുകയും ക്രമേണ അത് നിലയ്ക്കുകയും ചെയ്യുന്നു. അതോടെ ആർത്തവത്തിന്റെ ആവശ്യമില്ലാതെ വരികയും ചെയ്യുന്നു.

പുരുഷന്മാരിലും പ്രായം കൂടുമ്പോൾ ഹോർമോണിന്റെ അളവ് കുറയാറുണ്ട്. 'ആൻഡ്രോപോസ്' (Andropause) എന്ന വാക്ക്കൊണ്ട് ഉദ്ദേശിക്കുന്നത് ഇതാണ്. തിമിംഗില വർഗ്ഗത്തിൽപ്പെട്ട ചില ജീവികൾക്കും റീസസ് കുരങ്ങുകളിലും ക്രമമായ ആർത്തവം നടക്കുന്ന ജീവികളിലും ആർത്തവവിരാമം ഉണ്ടാകാറുണ്ട്.

ആർത്തവവിരാമത്തോടെ ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും സ്ത്രീകളിൽ ഉണ്ടാകാറുണ്ട്. വിഷാദം, കോപം തുടങ്ങിയ മാനസിക പ്രശ്നങ്ങൾ, എല്ലുകളുടെ ബലക്കുറവ്, അമിതമായ ചൂടും വിയർപ്പും, ക്ഷീണം, അമിതഭാരം, ഉറക്കക്കുറവ്, ഓർമക്കുറവ്, മുടികൊഴിച്ചിൽ, യോനിയിൽ വരൾച്ച, യോനീചർമം നേർത്തുവരിക, അണുബാധ, സ്വയമറിയാതെ മൂത്രം പുറപ്പെടുവിക്കുക (അജിതേന്ദ്രിയത്വം), മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ, ഹൃദ്രോഗ സാധ്യത വർധിക്കുക തുടങ്ങിയവ അവയിൽ ചിലത് മാത്രം. എന്നാൽ എല്ലാവരിലും ഇവ ഉണ്ടാകണമെന്നില്ല. പോഷകാഹാരവും ചിട്ടയായ വ്യായാമവും ഈ ഘട്ടത്തിൽ അനിവാര്യമാണ്, പ്രത്യേകിച്ച് കാൽസ്യം, പ്രോട്ടീൻ എന്നിവയടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിമാണ്. അതോടൊപ്പം അമിതമായി ഉപ്പ്, മധുരം, കൊഴുപ്പ്, പുകയില എന്നിവ ഒഴിവാക്കുകയും വേണം. സസ്യജന്യ സ്ത്രീ ഹോർമോണുകൾ അടങ്ങിയ ശതാവരി, സോയാബീൻ ഉത്പന്നങ്ങൾ, കാച്ചിൽ, ചേമ്പ്, ചണവിത്ത് (ഫ്‌ളാക്‌സ് സീഡ്‌സ്) തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഈ ഘട്ടത്തിൽ ഗുണകരമാണ്. ആർത്തവവിരാമം വാർദ്ധക്യത്തിന്റെ ലക്ഷണമാണ് എന്ന പലരുടെയും ധാരണ ശരിയല്ല; മറിച്ചു ഇത് സ്ത്രീകളുടെ ജീവിതത്തിലെ ഒരു സ്വാഭാവികഘട്ടം മാത്രമാണ്. അനേകം സ്ത്രീകൾ തങ്ങളുടെ ആരോഗ്യവും ചുറുചുറുക്കും ആർത്തവവിരാമത്തിന് ശേഷവും നിലനിർത്താറുണ്ട്.

ആർത്തവവിരാമഘട്ടത്തിലെ മാറ്റങ്ങൾ സ്ത്രീകളിൽ കൂടുതൽ മാനസിക സമ്മർദ്ദം സൃഷ്ടിക്കുകയും, ഇത് ശരീര പ്രക്രിയകളെ ബാധിക്കുകയും, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ഹോർമോൺ നിയന്ത്രണം, ദഹനം, ഹൃദയപ്രവർത്തനങ്ങൾ, നാഡീവ്യൂഹം, ലൈംഗികജീവിതം എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ മാറ്റങ്ങൾ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ക്ലേശകരമാണ്. ഇവയിൽ പലതും പരിഹരിക്കാനോ നീട്ടിവയ്ക്കാനോ കഴിയും. കൂടാതെ ആരോഗ്യ കാര്യങ്ങളിൽ ശരിയായ ശ്രദ്ധ നൽകുകയാണെങ്കിൽ ആർത്തവവിരാമത്തിനുശേഷം സന്തോഷകരമായ ജീവിതം നയിക്കാൻ കഴിയും. കുടുംബാംഗങ്ങൾക്ക് പ്രത്യേകിച്ച് പങ്കാളിക്ക് സഹാനുഭൂതിയും, സ്നേഹവും പുലർത്താൻ കഴിയുമെങ്കിൽ അതിൻ്റെ സമ്മർദം കുറയ്ക്കാൻ കഴിയും. ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ തോന്നിയാലുടൻ തന്നെ ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരുന്നുവെന്ന് ഉറപ്പുവരുത്തുക.

ഈസ്ട്രജൻ കുറയുന്നത് ഓസ്റ്റിയോപൊറോസിസ്, ചിലതരം ഹൃദ്രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഡോക്ടറിൻ്റെ സഹായത്തോടെ ഉചിതമായ ഒരു ജീവിത ശൈലി കണ്ടെത്തുന്നത് ആർത്തവവിരാമത്തിനു ശേഷമുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും സഹായകരമാകും.

ഇതിന്റെ ലക്ഷണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളാണ് വ്യായാമം, സമീകൃത ഭക്ഷണം, പുകവലി ഉപേക്ഷിക്കൽ, ശരിയായ ഉറക്കം, ധാരാളം വെള്ളം കുടിക്കൽ തുടങ്ങിയ ശീലങ്ങൾ. മാത്രമല്ല, ഇത് മൊത്തത്തിലുള്ള ജീവിത നിലവാരവും മെച്ചപ്പെടുത്തും.

ആർത്തവവിരാമത്തിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കുന്ന നിരവധി ബദൽ ചികിത്സകൾ ലഭ്യമാണ്. എന്നിരുന്നാലും, ഇത്തരം ബദൽ രീതികൾ വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടില്ല. മിക്ക സ്ത്രീകളിലും, സ്വാഭാവിക പ്രക്രിയ മൂലമാണ് ആർത്തവവിരാമം ഉണ്ടാകുന്നത്. കാലക്രമേണ, അണ്ഡാശയങ്ങൾ കുറഞ്ഞ അളവിൽ ഈസ്ട്രജനും പ്രോജസ്റ്ററോണും ഉത്പാദിപ്പിക്കുന്നു. ഗർഭപാത്രവും ഓവറിയും നീക്കൽ നീക്കം ചെയ്തവരിലും, അണ്ഡാശയത്തിന് ​ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ പോലുള്ള ചില മെഡിക്കൽ നടപടിക്രമങ്ങളും ഇതിന് കാരണമാകും.

ആർത്തവവിരാമത്തിനുശേഷം ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിക്കുന്നു എന്നത് വളരെ ഗൗരവതരമായ വിഷയമാണ്. അതിനാൽ ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകൾക്ക് പുരുഷന്മാരേപ്പോലെ ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ആർത്തവവിരാമത്തിനുശേഷം, പ്രായമായ സ്ത്രീകളിൽ പ്രത്യേകിച്ച്, അജിതേന്ദ്രിയത്വം (ഇടയ്ക്കിടെയും സ്വമേധയാ മൂത്രം പുറപ്പെടുവിക്കുന്നത്) സാധാരണമാണ്. ഈസ്ട്രജൻ്റെ കുറവ് യോനിയിലെ ടിഷ്യുകളും മൂത്രനാളിയും (മൂത്രസഞ്ചി ശരീരത്തിന് പുറത്തേക്ക് ബന്ധിപ്പിക്കുന്ന ട്യൂബ്) നേർത്തതാകുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നു. തൽഫലമായി, അനിയന്ത്രിതമായ മൂത്ര ചോർച്ച അനുഭവപ്പെടാം. ചിരി, ചുമ പോലുള്ള പെട്ടെന്നുള്ള ചലനങ്ങളിൽ അറിയാതെ ഇത് സംഭവിക്കാറുണ്ട്. പുകവലി ഉപേക്ഷിക്കുന്നതും ശരീരഭാരം കുറയ്ക്കുന്നതും മൂത്രാശയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കും. അജിതേന്ദ്രിയത്വത്തിന് നിരവധി ചികിത്സാ മാർഗങ്ങൾ ഇന്ന് ലഭ്യമാണ്.

പല സ്ത്രീകൾക്കും 40 നും 50 നും ഇടയിൽ പ്രായമാകുമ്പോൾ ശരീരഭാരം കൂടുന്നു. ആർത്തവവിരാമത്തിൻ്റെ സമയത്ത് അമിതവണ്ണം, പ്രത്യേകിച്ച് അടിവയറിന് ചുറ്റും, സ്ത്രീകളിൽ സാധാരണമാണ്. വയറിലെ കൊഴുപ്പിൻ്റെ വർദ്ധനവ് അപകടകരമാണ്. കാരണം, ഇത് ഹൃദ്രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഭക്ഷിക്കുന്ന കലോറി കുറയ്ക്കുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക, വ്യായാമത്തിന് സമയം എടുക്കുക എന്നിവ വളരെ പ്രധാനമാണ്. ആർത്തവവിരാമത്തിൻ്റെ സങ്കീർണതകൾ തടയുന്നതിന് ആരോഗ്യകരമായ ജീവിതശൈലി അനിവാര്യമാണ്. ആർത്തവവിരാമ സമയത്തു ഡോക്ടറെ സന്ദർശിക്കുന്നതും പ്രധാനമാണ്.

ആർത്തവവിരാമം എത്തുമ്പോൾ മിക്ക സ്ത്രീകളും അതിനെക്കുറിച്ചു ബോധവതികളാണ്. കാരണം ആർത്തവവിരാമത്തിന് വ്യക്തമായ ലക്ഷണങ്ങൾ ഉണ്ട്. എന്നിരുന്നാലും, ഉറപ്പില്ലെങ്കിൽ ആർത്തവവിരാമം സ്ഥിരീകരിക്കുന്ന പരിശോധനകളുണ്ട്. ഫോളിക്കിൾ-ഉത്തേജക ഹോർമോണും (എഫ്എസ്എച്ച്), ഈസ്ട്രജന്റെ അളവും പരിശോധിക്കണം. ആർത്തവവിരാമം നിർണ്ണയിക്കാൻ ഈ രക്തപരിശോധന ഉപയോഗപ്രദമാണ്. കാരണം, ആർത്തവവിരാമ സമയത്ത് എഫ്എസ്എച്ച് അളവ് ഉയരുകയും ഈസ്ട്രജൻ്റെ അളവ് കുറയുകയും ചെയ്യുന്നു.

കാരണം

ശാസ്ത്രീയമായി ആർത്തവ വിരാമത്തെ ഒരു വർഷത്തിൽ കൂടുതൽ സമയം ആർത്തവം ഇല്ലാത്ത അവസ്ഥ എന്ന് പറയാം. ഒരു സ്ത്രീ പ്രായപൂർത്തിയാവുന്നതോടെ അവളുടെ പ്രത്യുല്പാദന അവയവങ്ങൾ പൂർണ്ണ വളർച്ചയെത്തുന്നു. അതോടെ അവൾ ഗർഭധാരണത്തിന്‌ സജ്ജയായി എന്ന് പറയാം. ഇതിന്‌ സഹായിക്കുന്നത് ഈസ്ട്രജൻ, പ്രൊജസ്റ്റീറോൺ എന്നീ അന്ത:ഗ്രന്ഥീ സ്രവങ്ങൾ (ഹോർമോൺ) ആണ്‌. ഈസ്ട്രജൻ അണ്ഡാശയത്തെ ഉത്തേജിപ്പിക്കുകയും മാസത്തിൽ (28 ദിവസം) ഒരു അണ്ഡം എന്ന തോതിൽ ഉത്പാദിപ്പിച്ചു തുടങ്ങുകയും ചെയ്യുന്നു. എല്ലാമാസവും ഗർഭധാരണം പ്രതീക്ഷിച്ചുകൊണ്ട് സ്ത്രീയുടെ ഗർഭാശയവും സജ്ജമാക്കപ്പെടുന്നു. രക്തക്കുഴലുകൾ വികസിച്ച് വലുതായി അണ്ഡത്തെ സ്വീകരിക്കാൻ ഒരുങ്ങുന്നു. എന്നാൽ ഗർഭധാരണം നടക്കാത്ത പക്ഷം അണ്ഡോല്പാദനം കഴിഞ്ഞ് പതിനാലു ദിവസത്തിനകം ഗർഭാശയം പൂര്വ്വസ്ഥിതിയിലേക്ക് തിരിച്ചു പോകുന്നു. അപ്പോൾ വികസിച്ച രക്തക്കുഴലുകളും കോശങ്ങളും നശിച്ച് രക്തസ്രാവമായി പുറത്തു പോകുന്നു. ഇതാണ്‌ ആർത്തവം. ഇത് ദിവസങ്ങളോളം നീണ്ടു നിൽകാം. പല സ്ത്രീകളിലും ആർത്തവം ക്രമമാവാറില്ല, ഇതിന്‌ പല കാരണങ്ങൾ ഉണ്ട്. ഒരു സ്ത്രീക്ക് ആർത്തവം നടക്കുന്നു എങ്കിൽ അതിനർത്ഥം അവൾ പ്രത്യുല്പാദന ശക്തിയുള്ളവളാണ്‌ എന്നാണ്‌.

ആണുങ്ങളുടേതു പോലെ വളരെക്കാലം പ്രത്യുല്പാദനശേഷി സ്ത്രീക്ക് ഉണ്ടാവാറില്ല. ഏകദേശം 50-55 വയസാവുന്നതോടെ ഈസ്ട്രജൻ പ്രവർത്തനം കുറയുകയും അണ്ഡോല്പാദനം മുടങ്ങുകയും ചെയ്യുന്നു. ഇതോടെ ആർത്തവവിരാമം ഉണ്ടാകുന്നു. അണ്ഡാശയം ആണ്‌ ഈസ്ട്രജൻ ഉല്പാദനത്തിന്റെ പ്രധാന കേന്ദ്രം. ഈസ്ട്രജൻ എല്ലുകളെ സം‌രക്ഷിക്കുകയും ആർത്തവം ക്രമപ്പെടുത്തുകയും യോനിയിലെ സ്നിഗ്ധത നിലനിർത്തുകയും ചെയ്യുന്നു. [1]

ചില സ്ത്രീകൾ അനേകവർഷകാലം തുടർച്ചയായി, സാധാരണ ഗതിയിൽ ആർത്തവം ആയതിനുശേഷം പൊടുന്നനെ നിലയ്ക്കുന്നു. ഗർഭധാരണം നടന്നതാണെന്ന് തോന്നുംവിധത്തിൽ ഇപ്രകാരം ആർത്തവം നിൽക്കുമ്പോൾ ഗർഭം ധരിച്ചതാണെന്നോ, അല്ലയോ എന്നറിയാനും മറ്റുമായി സംശയം ഉണ്ടാവാം. എന്നാൽ ചില സ്ത്രീകൾക്ക് കൃത്യമായി ആർത്തവം ഉണ്ടാ‍കുന്നു. പക്ഷേ ആർത്തവങ്ങൾക്കിടയിലുള്ള കാലം ക്രമേണ കൂടി വരുകയും, രക്തത്തിന്റെ അളവിൽ ക്രമാനുസ്രതമായ കുറവ് വന്ന് ഒടുവിൽ രക്തസ്രാവമുണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഇനി മൂന്നാമതോരു വിഭാഗം സ്ത്രീകൾക്ക് കൃത്യമായി ആർത്തവമുണ്ടാവുകയും പിന്നീട് ആർത്തവങ്ങൾക്കിടയിലുള്ള കാലദൈർഘ്യം കൂടിക്കൂടിവരുന്നതോടൊപ്പം, പോകുന്ന രക്തത്തിന്റെ അളവിലും ഗണ്യമായ കുറവ് വന്ന്, ഒടുവിൽ ആർത്തവം നിലക്കുകയും ചെയ്യുന്നു. എന്നാൽ ഒരു മാസമോ, രണ്ടുമാസമോ, മൂന്നു മാസമോ കഴിഞ്ഞതിനു ശേഷം വീണ്ടും അവർക്ക് ആർത്തവമുണ്ടാകുന്നു. വീണ്ടും അവർ തീണ്ടാരിയിരിക്കുമെങ്കിലും കാലദൈർഘ്യം കൂടിക്കുടി വരുകയും രക്തം പോക്കിന്റെ അളവിൽ കുറവുണ്ടാവുകയും ചെയ്യുന്നു. ഒടുവിൽ അവർക്കും ആർത്തവം പൂർണ്ണമായി നിന്നു പോകുന്നു. ഈ മൂന്നു വിഭാഗത്തില് പെട്ടവരിലും പൊതുവേ കാണുന്ന കാര്യം രക്തത്തിന്റെ അളവിലുള്ള കുറവും ആർത്തവങ്ങൾക്കിടയിലുള്ള കാലദൈഘ്യവുമാണ്. കാലത്തിന്റെ ദൈർഘ്യം കൂടിയും കുറഞ്ഞും കാണാം. എന്നാൽ ഈ മൂന്നു ആർത്തവ രീതികളിൽ നിന്നും വ്യത്യസ്തമായ ഏതെങ്കിലും ഒരു പ്രത്യേക ആർത്തവക്രമം ഉണ്ടാകുന്ന പക്ഷം അത് അസാധാരണമായി കണക്കാക്കി സുഷ്മാന്വേഷണത്തിൻ വിധേയമാക്കേണ്ടതാണ്. എന്നാൽ അത്തരം മിക്ക കേസുകളിലും യാതൊരു അസാധാരണത്വവും ഉണ്ടാകണമെന്നില്ല. എന്നാൽ വളരെ വലിയ അളവിൽ രക്തസ്രാ‍വവും , അത് നിരവധി ദിനങ്ങൾ നീണ്ടുനിൽക്കുകയോ, (അഥവാ രക്തം പുരണ്ട ദ്രവം പോകുന്ന അവസ്ഥ ഇടയ്ക്കിടക്ക് ഉണ്ടാവുകയോ) ചെയ്യുന്നത് നിരീക്ഷണവിധേയമാവേണ്ടതാണ്. [2]

ഏകദേശ പ്രായം = 50 വയസ്സ്

ആർത്തവവിരാമവും ലൈംഗികതയും

ആർത്തവവിരാമമോ, ഗർഭപാത്രം നീക്കം ചെയ്യലോ സ്ത്രൈണ ലൈംഗികതയുടെ അവസാനമാണ് എന്ന പൊതുധാരണ ശരിയല്ല. ധാരാളം സ്ത്രീകൾ ജീവിതാവസാനം വരെ സന്തോഷകരമായ ലൈംഗികജീവിതം നയിക്കാറുണ്ട്. ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ സ്വാധീനം ഇതിന് സഹായിക്കും. എന്നാൽ ചിലരിൽ ഈസ്ട്രജൻ ഹോർമോൺ താഴുന്നതോടെ യോനിയിൽ നനവ് നൽകുന്ന സ്നേഹദ്രവങ്ങൾ കുറയുക, അതുമൂലം യോനി വരൾച്ച അഥവാ വജൈനൽ ഡ്രൈനസ് (Vaginal dryness) അനുഭവപ്പെടുക, യോനിചർമ്മത്തിന്റെ കട്ടി കുറയുക എന്നിവ ഉണ്ടായേക്കാം. ഇക്കാരണത്താൽ ലൈംഗികബന്ധം വേദനാജനകമോ വിരസമോ ആകാനും, ചിലപ്പോൾ ആയാസകരമാകാനും സാധ്യതയുണ്ട്. ഇത് സംഭോഗത്തോട് ഭയവും വിരക്തിയും ഉണ്ടാകാൻ കാരണമാകാം.

എന്നാൽ ഇതിന് ശാസ്ത്രീയമായ ചികിത്സാ മാർഗങ്ങളുണ്ട്. ദീർഘനേരം സംഭോഗപൂർവ രതിലാളനകളിൽ (Foreplay) ഏർപ്പെടുന്നത് യോനിയിൽ സ്വാഭാവികമായ നനവും വികാസവും ഉണ്ടാകുന്നതിന് സഹായിക്കും. അതോടൊപ്പം ഏതെങ്കിലും ഗുണമേന്മയുള്ള ലൂബ്രിക്കന്റ് (ഉദാ: കെവൈ ജെല്ലി) പുരട്ടുന്നത് യോനീവരൾച്ചയും മുറുക്കവും പരിഹരിക്കുകയും സുഖകരമായ സംഭോഗത്തിന് സഹായിക്കുകയും ചെയ്യുന്നു. ഡോക്ടറുടെ നിർദേശപ്രകാരം ഈസ്ട്രജൻ അടങ്ങിയ ജെൽ ഉപയോഗിക്കുന്നത് കൂടുതൽ ഗുണകരമാണ്. അതുവഴി ചെറിയ അളവിൽ സ്ത്രൈണ ഹോർമോൺ യോനിഭാഗത്ത്‌ ലഭ്യമാകുന്നു. ഇത് യോനീചർമത്തിന്റെ കട്ടി വർധിക്കാനും, ഇടയ്ക്ക് ഉണ്ടാകുന്ന മൂത്രപ്പഴുപ്പ് പോലെയുള്ള അണുബാധകൾ കുറയ്ക്കുവാനും സഹായകരമാണ്. എന്നാൽ വൃത്തിഹീനമായ എണ്ണകളോ ഉമിനീരോ ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകാം, പ്രത്യേകിച്ച് ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യതയുള്ളവർ ലൂബ്രിക്കേഷന് വെളിച്ചെണ്ണ ഒഴിവാക്കുന്നതാണ് നല്ലത്. അണുബാധ ഉള്ളവർ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ സ്വീകരിക്കേണ്ടതാണ്. ഒരു ഗൈനെക്കോളജിറ്റിന്റെ മേൽനോട്ടത്തിൽ ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി (HRT), കൗൺസിലിംഗ് തുടങ്ങിയവ മെനോപോസിന്റെ ബുദ്ധിമുട്ടുകളെ അകറ്റും. പതിവായ ലൈംഗികബന്ധം യോനിയുടെ സ്വാഭാവികമായ ആകൃതിയും ഈർപ്പവും നിലനിർത്തുകയും, ആർത്തവ വിരാമത്തിന്റെ ബുദ്ധിമുട്ടുകളെ കുറക്കുകയും, വസ്തി പ്രദേശത്തെ മസിലുകളുടെ ബലവും രക്തയോട്ടവും വർധിപ്പിക്കുകയും ചെയ്യും. ലളിതമായ കിഗൽസ് വ്യായാമവും ഈ ഘട്ടത്തിൽ ഗുണകരമാണ്. ഇത് ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും അറിയാതെ മൂത്രം പോകുന്നത് പോലെയുള്ള പ്രശ്നങ്ങൾക്കുള്ള സാധ്യത കുറക്കും.

രതിപൂർവ്വലാളനകളുടെ കുറവ്, പ്രായമായി എന്ന തോന്നൽ, മാനസിക പ്രശ്നങ്ങൾ, കുടുംബ പ്രശ്നങ്ങൾ, പങ്കാളിയുമായുള്ള അകൽച്ച, വജൈനിസ്‌മിസ്‌, ലൈംഗികത ചെറുപ്പക്കാർക്ക് വേണ്ടി മാത്രമുള്ളതാണ് എന്ന തെറ്റിദ്ധാരണ, പാപചിന്ത തുടങ്ങിയവ ഈ ഘട്ടത്തിൽ ലൈംഗിക ഉത്തേജനം കുറച്ചേക്കാം.

തൃപ്തികരമായ ലൈംഗികജീവിതം ശാരീരിക മാനസിക ആരോഗ്യം വർധിപ്പിക്കുകയും, പ്രത്യേകിച്ച് ഹൃദയാരോഗ്യവും ഓർമശക്തിയും മെച്ചപ്പെടുത്തുകയും, ചുറുചുറുക്ക് നിലനിർത്തുകയും പങ്കാളികൾ തമ്മിലുള്ള ഐക്യം വർധിപ്പിക്കുകയും ചെയ്യുന്നു. ഏത് പ്രായക്കാർക്കും സന്തോഷകരമായ ലൈംഗികജീവിതം സാധ്യമാണ്. അതിന് ആർത്തവവിരാമം ഒരു തടസ്സമല്ല. അത് മധ്യവയസിലെ ജീവിത ഗുണനിലവാരം മെച്ചപ്പെടുത്തും.

വിവിധ സംസ്കാരങ്ങളിൽ

ആർത്തവവിരാമം യവ്വനത്തിന്റെ അവസാനമാണെന്നും ഇതോടെ സ്ത്രീത്വം ഇല്ലാതാകുമെന്നുമുള്ള ധാരണ പല സംസ്കാരങ്ങളിലും കാണാം. ആർത്തവവിരാമത്തിന് ശേഷം അല്ലെങ്കിൽ അൻപത് വയസ്സ് കഴിഞ്ഞ് ഭാര്യാഭർത്താക്കന്മാർ സഹശയനം നടത്തുന്നത് മോശമാണ് എന്നൊരു വിശ്വാസവും ചില പരമ്പരാഗത സമൂഹങ്ങളിൽ കാണാവുന്നതാണ്.

പ്രമാണധാരസൂചി

  1. മെഡിസിൻ നെറ്റിൽ ആർത്തവത്തെ പറ്റി
  2. പേജ് 501, ആർത്തവ വിരാമം, ഇല്ലസ്ട്രേറ്റഡ് ഹ്യൂമൻ എൻസൈക്ലോപീഡിയ. ക്നോളെജ് പബ്ലിഷേർസ്, തിരുവനന്തപുരം
"https://ml.wikipedia.org/w/index.php?title=ആർത്തവവിരാമം&oldid=3508293" എന്ന താളിൽനിന്ന് ശേഖരിച്ചത്