"എളമരം കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 63: വരി 63:
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}
{{DEFAULTSORT:കരീം}}

{{commons category|Elamaram Kareem}}
{{commons category|Elamaram Kareem}}



21:24, 2 ജനുവരി 2021-നു നിലവിലുണ്ടായിരുന്ന രൂപം

എളമരം കരീം
എളമരം കരീം
രാജ്യസഭ അംഗം
പദവിയിൽ
ഓഫീസിൽ
2 ജൂലൈ 2018
മുൻഗാമിസി.പി. നാരായണൻ
മണ്ഡലംകേരളം
കേരള സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
2006–2011
മണ്ഡലംബേപ്പൂർ, കോഴിക്കോട്
കേരള നിയമസഭാംഗം
ഓഫീസിൽ
2006–2016
മണ്ഡലംബേപ്പൂർ, കോഴിക്കോട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-07-01) 1 ജൂലൈ 1953  (70 വയസ്സ്)
എളമരം, മലപ്പുറം, കേരളം, ഇന്ത്യ
ദേശീയതഇന്ത്യാക്കാരൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളിറഹ്മത്ത്
വസതിsകോവൂർ, കോഴിക്കോട്

കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവാണ് എളമരം കരീം. 2006-ൽ അധികാരത്തിലേറിയ ഇടത് ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നു[1]. 2018 ജൂണിൽ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.[2]

ജീവചരിത്രം

1953 ജൂലൈ 1-ന് എളമരത്ത് ഇസ്ലാമൂട്ടിയുടെയും ആമിനയുടെയും മകനായി ജനിച്ചു. പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. റഹ്മത്താണ് ഭാര്യ.[1]

രാഷ്ട്രീയ ചരിത്രം

1971-ൽ കെ.എസ്.എഫിലൂടെയാണ് എളമരം കരീം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1973-ൽ കെ.എസ്.വൈ.എഫിൽ അംഗമായി. ഇക്കാലത്ത് ഏറനാട് താലൂക്ക് കമ്മിറ്റിയിൽ അംഗമായിരുന്നു. 1974-ൽ സി.പി.ഐ. (എം), സി.ഐ.ടി.യു. എന്നീ സംഘടനകളിൽ അംഗമായി.[1]

മാവൂരിലെ ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവർത്തിച്ചിരുന്നു. 1979 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയിൽ ഒരു കോൺട്രാക്ടറുടെ അടിയിൽ ജോലി ചെയ്തിരുന്നു. 1986-ൽ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവിൽ തൊഴിലാളി സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മാവൂർ തൊട്ട് തിരുവനന്തപുരം വരെ നടത്തിയ പദയാത്രയിൽ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.[1]

1977 മുതൽ 1986 വരെ സി.പി.ഐ. (എം)-ന്റെ മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതൽ 1993 വരെ മാവൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ൽ സി.പി.ഐ. (എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് .ഇപ്പോൾ സി.ഐ.ടി.യുവിന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു .[1]

1996ൽ കോഴിക്കോട് രണ്ടിൽ നിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006-ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗമാണ്.[3]

2006-ൽ അധികാരത്തിലേറിയ എൽ.ഡി.എഫ്. മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു.[1]

2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-ലെ ആഡം മുൾസിയെ 5316 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമാവുകയുണ്ടായി.[1]

രാജ്യസഭ കാലഘട്ടവും പാർട്ടിയും

  • 2018-2024 : സി.പി.ഐ.എം., എൽ.ഡി.എഫ്. [4]

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "ELAMARAM KAREEM". Information System Section, Kerala Legislative Assembly, Thiruvananthapuram. Retrieved 27 December 2011.
  2. http://prd.kerala.gov.in/ml/node/14276
  3. "എളമരം കരീം". LDF Keralam. Retrieved 27 December 2011.
  4. http://prd.kerala.gov.in/ml/node/14276
"https://ml.wikipedia.org/w/index.php?title=എളമരം_കരീം&oldid=3507550" എന്ന താളിൽനിന്ന് ശേഖരിച്ചത്