"ബുദ്ധമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
10 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(#WLF)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[പ്രമാണം:Gandhara Buddha (tnm).jpeg|275px|ലഘുചിത്രം|വലത്ത്‌|ബുദ്ധപ്രതിമ - ടോക്കിയൊ നാഷണൽ മ്യൂസിയം]]
{{ബുദ്ധമതം}}
ലോകത്താകമാനം 23 മുതൽ 50 കോടി വരെ അനുയായികളുള്ള ഒരു [[മതം|മതവും]] ചിന്താധാരയുമാണ്‌ '''ബുദ്ധമതം'''{{തെളിവ്}}. ബുദ്ധമതാനുയായികളിൽ ഭൂരിഭാഗവും [[ഏഷ്യ|ഏഷ്യയിലാണ്‌]] വസിക്കുന്നത്. എന്നാൽ പാശ്ചാത്യരാജ്യങ്ങളിലും ഈ മതത്തിന്റെ സ്വാധീനം വർദ്ധിച്ചുവരുന്നുണ്ട്. [[അശോകചക്രവർത്തി|അശോകചക്രവർത്തിയുടെ]] കാലത്ത് ബുദ്ധമതത്തിന് വൻ പ്രചാരം സിദ്ധിച്ചിരുന്നു. അതിരുകടന്ന ഭോഗാസക്തിക്കും ആത്മപീഡനമുറകളായ സന്യാസത്തിനും ഇടക്കുള്ള മദ്ധ്യമപദ്ധതിയാണ്‌ ബുദ്ധമതത്തിലുള്ളത്. ഇതാണ്‌ ബുദ്ധന്റെ ഉപദേശം. '''''സർവ്വം അനിത്യം, സർവ്വം ദുഃഖം, സർവം അനാത്മം''''' എന്നിങ്ങനെയുള്ള അസ്തിത്വലക്ഷണങ്ങളിലൂന്നിയാണ്‌ ജീവിക്കേണ്ടത്. ഏതിനു കാര്യകാരണ ബന്ധമുണ്ടെന്ന തത്ത്വം പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. ലളിതമായ നന്മയാണ്‌ ബുദ്ധപ്രബോധങ്ങളുടെ ജീവൻ. അതൊരു ജീവിതരീതിയാണ്‌. എല്ലാം ദുഃഖമയമാണെന്നും ദുഃഖത്തിനു കാരണം തൃഷ്ണയാണെന്നും ബുദ്ധമതം പഠിപ്പിക്കുന്നു. തൃഷ്ണയെ അകറ്റുക വഴി ദുഃഖവിമുക്തമാകാമെന്നും അതിനായി [[അഷ്ടമാർഗ്ഗങ്ങൾ]] ഉണ്ട് എന്നും ബുദ്ധമതം പഠിപ്പിക്കുന്നുണ്ട്. ഈ നാലു സത്യങ്ങളെ [[ആര്യസത്യങ്ങൾ]] എന്നറിയപ്പെടുന്നു.
 
ബുദ്ധമതത്തിൽ ദൈവത്തെപ്പറ്റി സൂചനകളൊന്നുമില്ല. ദൈവം ഉണ്ടോ ഇല്ലയോ എന്ന് അന്വേഷിക്കലല്ല അത് ചെയ്യുന്നത്. മറിച്ച് മനുഷ്യന്റെ ജ്ഞാനപ്രകാശനമാണ്‌. അതുവഴി ശാന്തിയും ജീവിതവിജയവും അത് പ്രദാനം ചെയ്യുന്നു. ദൈവമില്ലാത്ത സ്വർഗ്ഗം, ആത്മാവില്ലാത്ത അനന്ത ജീവിതം, പ്രാർത്ഥനയില്ലാത്ത ശുദ്ധികർമ്മം-ബുദ്ധമതത്തിന്റെ ആകെത്തുകയാണിതെന്ന് ചിലർ കരുതുന്നു. ഇതിൽ കുറെയെല്ലാം അതിശയോക്തി കലർന്നിട്ടുണ്ട് <ref>ഗൗതമ ബുദ്ധന്;ഡോ.എസ്.രാധാകൃഷ്ണൻ. പേജ് 57</ref> തങ്ങൾ ദൈവത്തെ നേരിട്ടു കണ്ടിരിക്കുന്നു എന്നു പലരും അവകാശപ്പെട്ടിരുന്ന ഒരു കാലത്തായിരുന്നു ബുദ്ധമതത്തിന്റെ ആവിർഭാവം. അത്തരം ദാർശനികൻമാരെ ശ്രീബുദ്ധൻ അധിക്ഷേപിക്കുകയാണ് ചെയ്തത്. അവർ മനുഷ്യരെ വഞ്ചിക്കുകയാണന്നാണ് അദ്ദേഹം പറഞ്ഞത്. ആത്മരക്ഷ ഓരോ മനുഷ്യന്റെയും വ്യക്തിപരമായ കാര്യമാണ്, അതിൽ മറ്റാർക്കും തലയിടുക സാധ്യമല്ല. ഇതിൽ ആർക്കും കൈ കടത്തുവാൻ അവകാശമോ കഴിവോ ഇല്ല. ആത്മരക്ഷയിൽ സഹായഹസ്തം നീട്ടിത്തരുവാൻ ആരുമില്ല, സ്വപരിശ്രമം കൊണ്ട് അത് നേടിയെടുക്കണം തനിക്ക് താൻ തന്നെ വെളിച്ചമാകണം. തനിക്ക് (ശ്രീബുദ്ധന്) പോലും ആരെയും രക്ഷിക്കുക സാധ്യമല്ല, എന്നാൽ മറ്റുള്ളവർക്ക് വെളിച്ചം കാണിക്കുവാനും വഴി തുറന്നുകൊടുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.<ref>Reflection on Buddhas Teaching;Weekly of India, April 17 1960, Buddhist Essays, Paul Dahlke eng.page 109-110</ref> ബുദ്ധമതവിശ്വാസപ്രകാരം ബുദ്ധൻ ഒരു ദൈവമല്ല, മറിച്ച് മനുഷ്യരെ ഭൗതികേച്ഛകളിൽ നിന്ന് മുക്തനാക്കി ശാശ്വതസമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ഒരു ആചാര്യനാണ്. വസ്തുക്കളുടെയും വസ്തുതകളുടെയും മൂലകാരണം എന്താണന്നും അദ്ദേഹം അന്വേഷിച്ചില്ല. അതെന്തുമായിക്കൊള്ളട്ടെ അസ്തിത്വം എവിടെ നിന്ന് ലഭിച്ചുവെന്ന് തിരക്കിയില്ല, അസ്തിത്വം എന്താണന്ന് പരിശോധിച്ചു. ദൈവത്തെപ്പറ്റി ചിന്തിക്കാനോ,ദൈവത്തെപ്പറ്റി പഠിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ഏക മതസ്ഥാപകൻ ഗൗതമ ബുദ്ധനാണ്. താൻ ഒരു പ്രവാചകനാണന്നോ തനിക്ക് വെളിപാടുണ്ടെന്നോ അദ്ദേഹം അവകാശപ്പെട്ടില്ല. സ്വപരിശ്രമത്താൽ സത്യം കണ്ടെത്തി എന്നാണ് പറയുന്നത്. അദ്ദേഹം വളരെ സമയം ധ്യാനത്തിനായി ചിലവഴിച്ചിരുന്നുവെങ്കിലും, ഒരിക്കലും പ്രാർത്ഥിച്ചിരുന്നതായി കാണപ്പെട്ടിട്ടില്ല, പ്രാർത്ഥിക്കുവാൻ ശിഷ്യരെ പഠിപ്പിച്ചതുമില്ല. പരിത്യാഗത്തിലാണ് രക്ഷ അടങ്ങിയിരിക്കുന്നതെന്ന തത്ത്വമാണ് ബുദ്ധൻ സ്വീകരിച്ചത്.സകലതും പരിത്യജിക്കുന്നവനുമാത്രമേ രക്ഷ കരഗതമാകുകയുള്ളൂ. "ഈ ലോകത്തോട് ഒട്ടിച്ചേർന്നവന്റെ ആത്മാവ് ഈ ലോകത്തോട് ബന്ധിക്കപ്പെട്ടിരിക്കുന്നു. പരലോകത്തോട് ബന്ധം പുലർത്തുവാൻ ആഗ്രഹിക്കുന്നവന്റെ ആത്മാവ് പരലോകത്തോട് ഒട്ടിച്ചേർന്നിരിക്കുന്നു" അതിനാൽ ദൈവത്തെപ്പറ്റി ചിന്തിക്കരുതെന്നാണ് ബുദ്ധൻ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതു മാത്രമല്ല പഞ്ചേന്ദ്രിയങ്ങൾക്ക് വിഷയീഭവിക്കാത്ത യാതൊന്നും മനസ്സിലാക്കുവാൻ മനുഷ്യന് സാധ്യവുമല്ലത്രെ<ref>Buddhist Essays. Page 102</ref> പ്രപഞ്ചത്തെ ഭരിക്കുന്നത് അഞ്ച് നിയമങ്ങളാണെന്ന് ബുദ്ധമതം പഠിപ്പിക്കുന്നു, അവ കർമ്മ നിയമം, ഋതു നിയമം, ബീജ നിയമം, ചിത്ത നിയമം, ധർമ്മം, ഇവ കൂടാതെ ഒരു നിയന്താവിന്റെ ആവശ്യമില്ല. നിയമ ദാതാവും വേണ്ടെന്ന തത്ത്വമാണ് [[ആര്യ സത്യം|പ്രതീത്യ സമുത്പാതത്തിൽ]] ആവിഷ്കരിച്ചിട്ടുള്ളത്.<ref> ബുദ്ധമതം; എം.ജി കൃഷ്ണവാര്യർ,പേജ് 124-125</ref> ദൈവത്തെപ്പറ്റി യാതൊന്നും പഠിപ്പിച്ചില്ലങ്കിലും ദൈവത്തിൽ നിന്നും വേർപിരിഞ്ഞ് ജീവിക്കുവാൻ അദ്ദേഹത്തിന്റെ അനുയായികൾക്ക് കഴിഞ്ഞില്ല. ബുദ്ധ ദർശനമെന്ന പേരിൽ ഇന്നറിയപ്പെടുന്ന തത്ത്വസംഹിത തന്നെ പിൻകാലത്ത് ബുദ്ധന്റെ പേരിൽ നടപ്പായ ദർശനമായിരുന്നു. ദൈവത്തിന്റെ സ്ഥാനത്ത് ഒരു വലിയ ശൂന്യത അവർക്കനുഭവപ്പെട്ടു. അതിനാൽ ബുദ്ധനിൽത്തന്നെ അമാനുഷിക ശക്തികളും അമാനുഷിക വ്യക്തിത്വവും ആരോപിച്ചു തുടങ്ങി. എ.ഡി ഒന്നാം നൂറ്റാണ്ടിലാണ് ബുദ്ധന്റെ വ്യക്തിത്വത്തെ സംബന്ധിച്ച് പുതിയ സിദ്ധാന്തം തലയുയർത്തിയത്. അദ്ദേഹത്തെ ചുറ്റിപ്പറ്റി പല കഥകളും പൊന്തി വന്നു. ശാക്യമുനി സ്വർഗ്ഗത്തിൽ നിന്നു വന്ന് മായയുടെ ഉദരത്തിൽ പ്രവേശിച്ചതാണെന്നും, അദ്ദേഹം വിഷ്ണുവിന്റെ അവതാരമാണെന്നും ചിലർ വാദിച്ചു. അദ്ദേഹത്തിൽ അത്ഭുത പ്രവർത്തനശക്തിയും ആരോപിച്ചു. അത്ഭുതങ്ങളുടെ ഇടയിലായി അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മുഴുവനും. അദ്ദേഹത്തെ സൂര്യദേവനായി ചിത്രീകരിച്ചു കൊണ്ടുള്ള ചിത്രങ്ങൾ പുറത്തുവന്നു. അവസാനം ബുദ്ധനെത്തന്നെ ദൈവമായി ആരാധിച്ചു.<ref> ചിന്താതരംഗം; പേജ് 44.കുറ്റിപ്പുഴ കൃഷ്ണൻ പിള്ള എഴുതിയ പുസ്തകത്തിൽ നിന്ന്,(കടപ്പാട് വെളിച്ചം പിന്നെയും വെളിച്ചം)</ref>[[ഹിന്ദുമതം|ഹിന്ദുക്കളെപ്പോലെ]] ബുദ്ധമതവിശ്വാസികളും [[പുനർജന്മം|പുനർജന്മത്തിൽ]] വിശ്വസിക്കുന്നു. അതായത് ഓരോരുത്തരും നിരവധി തവണ ജനിച്ചു മരിക്കുന്നു. തന്റെ അടുത്ത ജന്മത്തിലെ സ്ഥിതി ഈ ജന്മത്തിലെ പ്രവൃത്തികൾക്കനുസരിച്ചായിരിക്കും നിശ്ചയിക്കപ്പെടുക. ക്രിസ്ത്യാനികളുടെ പത്തു കൽപ്പനകൾ പോലെ ബുദ്ധമതത്തിനും ചില നിയമാവലികളുണ്ട്. ഇതിലെ ഏറ്റവും പ്രധാനമായത് അഹിംസയാണ്<ref name=rockliff/>
192

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3505650" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി