"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 21: വരി 21:


==മഴയുടെ അളവ്==
==മഴയുടെ അളവ്==
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാലവര്‍ഷക്കാലത്ത് മിക്കവാറും ദിനം‌പ്രതി മഴ ലഭിക്കുന്നു. ഷില്ലോങ് പീഠഭൂമിയിലുള്ള [[ചിറാപുഞ്ചി|ചിറാപുഞ്ചിയിലാണ്‌]] ഏറ്റവും കൂടുതല്‍ മഴലഭിക്കുന്നത്. ജൂണ്‍‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് 813 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നു. 1080 സെന്റീമീറ്ററാണ്‌ ഇവിടത്തെ വാര്‍ഷികവര്‍ഷപാതാത്തിന്റെ അളവ്. പരമാവധി 2540 സെന്റീമീറ്റര്‍ വരെ വാര്‍ഷികവര്‍ഷപാതം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച് പോലുള്ള മേഖലകളിലാണ്‌ ഈ കാലവര്‍ഷക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്<ref name=rockliff/>.
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാലവര്‍ഷക്കാലത്ത് മിക്കവാറും ദിനം‌പ്രതി മഴ ലഭിക്കുന്നു.

ഷില്ലോങ് പീഠഭൂമിയിലുള്ള ചിറാപുഞ്ചിയില്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് 813 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നു. 1080 സെന്റീമീറ്ററാണ്‌ ഇവിടത്തെ വാര്‍ഷികവര്‍ഷപാതാത്തിന്റെ അളവ്. പരമാവധി 2540 സെന്റീമീറ്റര്‍ വരെ വാര്‍ഷികവര്‍ഷപാതം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്.


==അവലംബം==
==അവലംബം==

10:57, 16 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ ഗതിയും മഴയുടെ ആരംഭവും കാണിക്കുന്നു.

ജൂണ്‍ മുതല്‍ ഒക്റ്റോബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നീ പേരുകളില്‍ പറയുന്നത്. ഇന്ത്യയിലെ കാര്‍ഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ കാലവര്‍ഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌[1]‌.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എന്നത്, ഭൂമദ്ധ്യരേഖക്കു തെക്കുള്ള ഉച്ചമര്‍ദ്ധമേഖലയില്‍ നിന്നും, ഉത്തരേന്ത്യയുടെ ഭാഗത്തുള്ള ന്യൂനമര്‍ദ്ധമേഖലയിലേക്കുള്ള വായുവിന്റെ സഞ്ചാരമാണ്‌. ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശിത്തുടങ്ങുന്ന കാറ്റ് ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍ വടക്കുകിഴക്കന്‍ ദിശയിലേക്ക് തിരിയുന്നു. ഭൂമിയുടെ ഭ്രമണം മൂലമാണ്‌ ഈ ദിശാഭ്രംശം ഉണ്ടാകുന്നത്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയുടെ അന്തരീക്ഷം ചൂടു പിടിച്ച് വായു മുകളിലേക്കുയരുകയും കടലില്‍ നിന്നുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു. ഇന്ത്യയുടേ പടിഞ്ഞാറന്‍ തീരത്തെത്തുന്ന നീരാവി നിറഞ്ഞ വായുവിന്‌ പശ്ചിമഘട്ടം എന്ന വന്മതില്‍ കടക്കുന്നതിന്‌ അല്പം ഉയരേണ്ടി വരുകയും ഈ ഉയര്‍ച്ചയില്‍ വായുവിലെ നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യുന്നു. ഇങ്ങനെ ജൂണ്‍ ആദ്യവാരം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറുള്ള തീരപ്രദേശത്താണ് ഈ കാലവര്‍ഷം പൊട്ടിപ്പുറപ്പെടുന്നത്.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്‌ രണ്ടു കൈവഴികളുണ്ട്. ഒന്നാമത്തെ കൈവഴി മുകളില്‍ പറഞ്ഞ പോലെ അറബിക്കടലില്‍ നിന്ന് പശ്ചിമഘട്ടം വഴിയും, രണ്ടാമത്തേത് ബംഗാള്‍ ഉള്‍ക്കടലിലൂടെ കിഴക്കോട്ടു നീങ്ങി ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് കൂടുതല്‍ വടക്കുഭാഗത്തായി എത്തിച്ചേരുന്നു.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഓരോ മേഖലയിലും നല്‍കുന്ന വര്‍ഷപാതത്തിന്റെ അളവിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടെങ്കിലും മിക്കവാറും പ്രദേശങ്ങളിലും വാര്‍ഷികവര്‍ഷപാതത്തിന്റെ 80 ശതമാനവും ഈ കാലവര്‍ഷക്കാലത്താണ്‌ ലഭിക്കുന്നത്[1].

കാലവര്‍ഷത്തിന്റെ ആരംഭം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്തിനു ശേഷം ഇന്ത്യയിലെ താപനില വളരെ പെട്ടെന്ന് ഉയരുന്നു. മേയ് മാസത്തില്‍ ബോംബേയില്‍ 33°C വരേയും പശ്ചിമഘട്ടത്തിനു കിഴക്ക് നാഗ്പൂരില്‍ 43°C വരേയും താപനില ഉയരുന്നു. മേയ് അവസാനമാകുമ്പോഴേക്കും കാലവര്‍ഷത്തിന്റെ വരവറിയിക്കാനെന്നോണം ചെറിയ മഴ ലഭിക്കുന്നു. ഇതിനെ മാങ്ങാമഴ എന്നാണ്‌ ഉപദ്വീപീയ ഇന്ത്യയില്‍ അറിയപ്പെടുന്നത്. ഡെക്കാന്‍ പീഠഭൂമി പ്രദേശത്ത് കാലവര്‍ഷത്തിന്റെ ആരംഭമാകുമ്പോഴേക്കും ശക്തമായ പൊടിക്കാറ്റ് വീശുന്നു. ഈ സമയത്ത് താപനില വളരെയേറെ വര്‍ദ്ധിക്കുന്നു.

ഏതാണ്ട് ജൂണ്‍ ആരംഭത്തോടെ വളരെ പെട്ടെന്ന് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുകയും, ആകാശം കാര്‍മേഘം കൊണ്ട് നിറയുകയും താപനില താഴുകയും മഴ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു.

ജൂണ്‍ 5 ആണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ബോംബേയില്‍ പൊട്ടിപ്പുറപ്പെടുന്ന ഔദ്യോഗികതിയതി. ജൂണ്‍ 15-ഓടെ കാലവര്‍ഷംബംഗാളിലെത്തുന്നു[1].

ഫലങ്ങള്‍

കാലവര്‍ഷത്തിന്റെ ആഗമനസമയവും കാഠിന്യവും, കാര്‍ഷികമേഖലയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു. കാലവര്‍ഷം എത്താന്‍ വൈകുന്നത് കൃഷിനാശത്തിനും, കാലവര്‍ഷത്തിന്റെ കാഠിന്യം കൂടുന്നത് കൃഷിനാശത്തിനൊപ്പം മണ്ണൊലിപ്പിനും വെള്ളപ്പൊക്കത്തിനും ഉരുള്‍ പൊട്ടല്‍ പോലുള്ള മറ്റു പ്രകൃതിദുരന്തങ്ങള്‍ക്കും കാരണമാകുന്നു. കാലവര്‍ഷം ബോംബേ പോലുള്ള നഗരങ്ങളില്‍ വെള്ളക്കെട്ടുണ്ടാക്കുന്നു. ഇതോടൊപ്പം തന്നെ നഗരത്തിലെ ഓടകളേയും മറ്റും വൃത്തിയാക്കുന്നതിലും ഈ മഴ ഒരു പങ്ക് വഹിക്കുന്നു[1].

മഴയുടെ അളവ്

പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാലവര്‍ഷക്കാലത്ത് മിക്കവാറും ദിനം‌പ്രതി മഴ ലഭിക്കുന്നു. ഷില്ലോങ് പീഠഭൂമിയിലുള്ള ചിറാപുഞ്ചിയിലാണ്‌ ഏറ്റവും കൂടുതല്‍ മഴലഭിക്കുന്നത്. ജൂണ്‍‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് 813 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നു. 1080 സെന്റീമീറ്ററാണ്‌ ഇവിടത്തെ വാര്‍ഷികവര്‍ഷപാതാത്തിന്റെ അളവ്. പരമാവധി 2540 സെന്റീമീറ്റര്‍ വരെ വാര്‍ഷികവര്‍ഷപാതം ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ കച്ച് പോലുള്ള മേഖലകളിലാണ്‌ ഈ കാലവര്‍ഷക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കുറവ് മഴ ലഭിക്കുന്നത്[1].

അവലംബം

  1. 1.0 1.1 1.2 1.3 1.4 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 92–98. {{cite book}}: Cite has empty unknown parameter: |coauthors= (help)

ഫലകം:അപൂര്‍ണ്ണം വര്‍ഗ്ഗം:കാലാവസ്ഥാപ്രതിഭാസങ്ങള്‍