"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 8: വരി 8:


ഏതാണ്ട് ജൂണ്‍ 5-നോടടുത്ത് വളരെ പെട്ടെന്ന് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുകയും, ആകാശം കാര്‍മേഘം കൊണ്ട് നിറയുകയും താപനില താഴുകയും മഴ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു.
ഏതാണ്ട് ജൂണ്‍ 5-നോടടുത്ത് വളരെ പെട്ടെന്ന് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുകയും, ആകാശം കാര്‍മേഘം കൊണ്ട് നിറയുകയും താപനില താഴുകയും മഴ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു.

[[ജൂണ്‍ 5]] ആണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം [[ബോംബെ|ബോംബേയില്‍]] പൊട്ടിപ്പുറപ്പെടുന്ന ഔദ്യോഗികതിയതി. [[ജൂണ്‍ 15]]-ഓടെ കാലവര്‍ഷം[[ബംഗാള്‍|ബംഗാളിലെത്തുന്നു]].





05:27, 16 മാർച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം അഥവാ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്നു പറയുന്നത്. ഇന്ത്യയിലെ കാര്‍ഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ കാലവര്‍ഷം ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌[1]‌.

തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എന്നത്, ഭൂമദ്ധ്യരേഖക്കു തെക്കുള്ള ഉച്ചമര്‍ദ്ധമേഖലയില്‍ നിന്നും, ഉത്തരേന്ത്യയുടെ ഭാഗത്തുള്ള ന്യൂനമര്‍ദ്ധമേഖലയിലേക്കുള്ള വായുവിന്റെ സഞ്ചാരമാണ്‌. ദക്ഷിണാര്‍ദ്ധഗോളത്തില്‍ നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശിത്തുടങ്ങുന്ന കാറ്റ് ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍ വടക്കുകിഴക്കന്‍ ദിശയിലേക്ക് തിരിയുന്നു. ഭൂമിയുടെ ഭ്രമണം മൂലമാണ്‌ ഈ ദിശാഭ്രംശം ഉണ്ടാകുന്നത്.

മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ഇന്ത്യയുടെ അന്തരീക്ഷം ചൂടു പിടിച്ച് വായു മുകളിലേക്കുയരുകയും കടലില്‍ നിന്നുള്ള നീരാവി നിറഞ്ഞ വായു ഈ ഭാഗത്തേക്ക് തള്ളിക്കയറുകയും ചെയ്യുന്നു. ഇന്ത്യയുടേ പടിഞ്ഞാറന്‍ തീരത്തെത്തുന്ന നീരാവി നിറഞ്ഞ വായുവിന്‌ പശ്ചിമഘട്ടം എന്ന വന്മതില്‍ കടക്കുന്നതിന്‌ അല്പം ഉയരേണ്ടി വരുകയും ഈ ഉയര്‍ച്ചയില്‍ വായുവിലെ നീരാവി തണുക്കുകയും മഴയായി പെയ്യുകയും ചെയ്യുന്നു.

കാലവര്‍ഷത്തിന്റെ ആരംഭം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള തണുപ്പുകാലത്തിനു ശേഷം ഇന്ത്യയിലെ താപനില വളരെ പെട്ടെന്ന് ഉയരുന്നു. മേയ് മാസത്തില്‍ ബോംബേയില്‍ 91°F വരേയും പശ്ചിമഘട്ടത്തിനു കിഴക്ക് നാഗ്പൂരില്‍ 109°F വരേയും താപനില ഉയരുന്നു. മേയ് അവസാനമാകുമ്പോഴേക്കും കാലവര്‍ഷത്തിന്റെ വരവറിയിക്കാനെന്നോണം ചെറിയ മഴ ലഭിക്കുന്നു. ഇതിനെ മാങ്ങാമഴ (mango showers) എന്നാണ്‌ ഉപദ്വീപീയ ഇന്ത്യയില്‍ അറിയപ്പെടുന്നത്. ഡെക്കാന്‍ പീഠഭൂമി പ്രദേശത്ത് കാലവര്‍ഷത്തിന്റെ ആരംഭമാകുമ്പോഴേക്കും ശക്തമായ പൊടിക്കാറ്റ് വീശുന്നു. ഈ സമയത്ത് താപനില വളരെയേറെ വര്‍ദ്ധിക്കുന്നു.

ഏതാണ്ട് ജൂണ്‍ 5-നോടടുത്ത് വളരെ പെട്ടെന്ന് കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകുകയും, ആകാശം കാര്‍മേഘം കൊണ്ട് നിറയുകയും താപനില താഴുകയും മഴ പൊട്ടിപ്പുറപ്പെടുകയും ചെയ്യുന്നു.

ജൂണ്‍ 5 ആണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ബോംബേയില്‍ പൊട്ടിപ്പുറപ്പെടുന്ന ഔദ്യോഗികതിയതി. ജൂണ്‍ 15-ഓടെ കാലവര്‍ഷംബംഗാളിലെത്തുന്നു.


അവലംബം

  1. HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 92–97. {{cite book}}: Cite has empty unknown parameter: |coauthors= (help)

ഫലകം:അപൂര്‍ണ്ണം വര്‍ഗ്ഗം:കാലാവസ്ഥാപ്രതിഭാസങ്ങള്‍