"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 20: വരി 20:
* ശാന്തി സെന്റർ
* ശാന്തി സെന്റർ
*ശാന്തിനികേതൻ ഇഗ്ലീഷ് മീഡിയം സ്കൂൾ വടകര താഴെഅങ്ങാടി
*ശാന്തിനികേതൻ ഇഗ്ലീഷ് മീഡിയം സ്കൂൾ വടകര താഴെഅങ്ങാടി
*എം. യു. എം .വി. എച്. എസ്. എസ് 
*എം. യു. എം .വി. എച്. എസ്. എസ്  വടകര താഴെഅങ്ങാടി


== താഴെയങ്ങാടി ==
== താഴെയങ്ങാടി ==

08:54, 1 ഡിസംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കൻ കേരളത്തിലെ, കോഴിക്കോട് ജില്ലയിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് വടകര. ഇംഗ്ലീഷിൽ ബഡഗര എന്നും എഴുതാറുണ്ട്. വടക്കൻ മലബാർ നദീതട പാട്ടുകളിലൂടെ പ്രശസ്തമായ പ്രസിദ്ധമായ ലോകനാർക്കാവ് ഭഗവതിക്ഷേത്രം വടകരയിൽ സ്ഥിതി ചെയ്യുന്നു. താലൂക്കിന്റെ ആസ്ഥാനം കൂടിയായ വടകരയിൽ 22 പഞ്ചായത്തുകൾ ഉൾപ്പെടുന്നു.


കോലത്തിരി രാജാവിന്റെ ഭരണകാലത്ത് വടകരയെ കടതനാട് എന്നാണ് വിളിച്ചിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയുടെ വടക്കൻ മലബാർ പ്രദേശത്തിന്റെ ഭാഗമായിരുന്നു വടകര ചരിത്രപരമായ ലോകനാർകാവ് ക്ഷേത്രവും വടകര വലിയ മുസ്ലിം ജമാഅത് പള്ളിയും  സ്ഥിതിചെയ്യുന്നത് വടകരയിലാണ്.

വടക്കേ മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമായിരുന്നു വടകര ,,

അടക്കാത്തെരു, എടോടി, പെരുവട്ടം താഴെ, ചക്കരത്തെരുവ് ( താഴെഅങ്ങാടി )  എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും, കൊപ്ര, കുരുമുളക്, ഇഞ്ചി, ഏലം എന്നീ സുഗന്ധ വ്യഞനങ്ങളുടെ  പ്രധാന വിപണകേന്ദ്രം ,, അറബികളും ഗുജറാത്തികളും ബോംബെ സെട്ടുകൾ മായിരുന്നു പ്രധാന ഉപഭോക്താക്കൾ , താഴെഅങ്ങാടി  വടക്കേ മലബാറിലെ പ്രധാന തുറമുഖ നഗരമായതുകൊണ്ടു തന്നെ വ്യാപാരികൾ സാധനങ്ങൾ എടുക്കാൻ എന്നും വടകരയെ ആശ്രയിച്ചു

സ്ഥലവിശേഷങ്ങൾ

വടകര റെയിൽ‌വേ സ്റ്റേഷൻ

വടകര ഒരു നഗരസഭയാണ്, 2001ലെ സെൻസസ് പ്രകാരം 75,740 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരം [1] കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെ വലിയ പട്ടണമാണ്‌. വടകര എന്ന പേരിൽ ഒരു താലൂക്കും, ഒരു ലോകസഭാ മണ്ഡലവും ഒരു നിയമസഭാമണ്ഡലവും ഉണ്ട്. കോഴിക്കോട് നഗരത്തിന് വടക്ക് കോഴിക്കോടിനും മാഹിക്കും ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

പ്രമാണം:Sunset Vatakara.jpg
സാന്റ് ബാങ്ക്സ് വടകരയിലെ സൂര്യാസ്തമയം

കേരളത്തിന്റെ പുരാണങ്ങളിൽ കടത്തനാട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്.[2] ചരിത്ര പ്രസിദ്ധമായ ലോകനാർകാവ് ക്ഷേത്രം ഇവിടെയാണ്.

1948-ലെ ഭീകരമായ ഒഞ്ചിയം വെടിവെപ്പിൽ കൊല്ലപ്പെട്ട 10 പേരേയും സംസ്കരിച്ചത് വടകര മുനിസിപ്പാലിറ്റിയിലെ പുറങ്കരയിലാണ്[3]

സാംസ്കാരികകേന്ദ്രങ്ങൾ

  • കേളുവേട്ടൻ പഠനകേന്ദ്രം
  • ശാന്തി സെന്റർ
  • ശാന്തിനികേതൻ ഇഗ്ലീഷ് മീഡിയം സ്കൂൾ വടകര താഴെഅങ്ങാടി
  • എം. യു. എം .വി. എച്. എസ്. എസ്  വടകര താഴെഅങ്ങാടി

താഴെയങ്ങാടി

വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്താണ് വടകര നഗരസഭാ കാര്യാലയം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ധ വ്യഞജന ദ്രവ്യങ്ങൾ ആയിരുന്നു ആയിരുന്നു ഇവയിൽ പ്രധാനം.വടകരയിലാണു പ്രസിദ്ധമായ ശ്രീ കല്ലെരി കുട്ടിച്ചാത്തൻ ക്ഷെത്രം സ്ഥിതി ചെയ്യുന്നത്.

വടക്കൻ കേരളത്തിൽ സ്ഥിതിചെയ്യുന്ന കോഴിക്കോട് ജില്ലയിലെ വടകരയുടെ കടൽത്തീര സൗന്ദര്യത്തിന് അനുബന്ധമായ ആകർഷകമായ കടൽത്തീരമാണ് വടകര സാൻഡ് ബാങ്കുകൾ. കൊട്ടക്കൽ നദി അറേബ്യൻ കടലിനോട് ചേരുന്ന ഈ ബീച്ച് അതിമനോഹരമായ ഒരു ബീച്ചാണ്. മനോഹരമായ സൂര്യാസ്തമയം ആസ്വദിക്കാനുള്ള മികച്ച സ്ഥലമാണിത്,

ഗതാഗതം

റെയിൽവേ സ്റ്റേഷൻ - വട്ടക്കര റെയിൽവെ സ്റ്റേഷൻ ഇന്ത്യയിലെ എല്ലാ പ്രധാന മെട്രോകളുമായും ബന്ധിപ്പിക്കുന്ന മോഡൽ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്.

  • സമീപ വിമാനത്താവളം: കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് , വടകരയ്ക്ക് ഏറ്റവും *അടുത്തുള്ള വിമാനത്താവളം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടാണ് .
  • വടകര നഗരത്തിൽ നിന്ന് മറ്റു നഗരങ്ങളുമായി മികച്ച രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നു. ദേശീയപാത 66, വടകര ടൗണിൽ കടന്നുപോകുന്നു. ദേശീയപാത 66 വടകര ബന്ധിപ്പിക്കുന്നു. കോഴിക്കോട് തെക്ക് (45 കിലോമീറ്റർ) വരെ വരെ കണ്ണൂർ (44 കിലോമീറ്റർ) മംഗലാപുരം (188 കിലോമീറ്റർ) വടക്കുദിശയിലേക്ക്.

അടക്കാത്തെരു

വടകരയിലെ കൊപ്ര വ്യാപാരത്തിന്റെ സിരാകേന്ദ്രമാണ് അടക്കാത്തെരു. അടക്ക, കുരുമുളക്, കശുവണ്ടി മുതലായ ചരക്കുകളുടെയും ഒരു പ്രധാന സംഭരണ വിപണന കേന്ദ്രമാണിത്. ബ്രിട്ടീഷ് ഭരണ കാലത്തു തന്നെ വടകരയിലെ പ്രധാന വാണിജ്യ വ്യാപാരകേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സ്ഥലമാണ് അടക്കാത്തെരു. ഇവിടെ നിന്നും സംഭരിക്കുന്ന ചരക്കുകൾ വടകര തുറമുഖം വഴി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു.

കാപ്പങ്ങാടി

വടകരയിലെ ഒരു പ്രസിദ്ധമായ മറ്റൊരു സ്ഥലമാണ് കാപ്പങ്ങാടി. ഇത് ഒരു വയൽ പ്രദേശമായിരുന്നു. വടക്കൻ പാട്ടിലെ തച്ചോളി ഒതേനനും പാലാട്ട് കോമനുമോക്കെ വാണിരുന്ന നാടാണിത്. കാപ്പുകൾ നിറഞ്ഞ ഒരു അങ്ങാടി ആയത്കൊണ്ടാണ് ഈ പേര് വരാൻ കാരണം.

അവലംബം

  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
  2. http://www.calicutnet.com/yourtown/vadakara/History/history.htm
  3. ഒഞ്ചിയം പഞ്ചായത്ത് വികസനരേഖ
"https://ml.wikipedia.org/w/index.php?title=വടകര&oldid=3481748" എന്ന താളിൽനിന്ന് ശേഖരിച്ചത്