"ആറന്മുള പൊന്നമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,513 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
| nationalfilmawards = 1996 - [[National Film Award for Best Supporting Actress|Best Supporting Actress]]
}}
ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു '''ആറന്മുള പൊന്നമ്മ''' ( 22 മാർച്ച് 1914 - 21 ഫെബ്രുവരി 2011). മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്.<ref>[http://www.hinduonnet.com/thehindu/lf/2002/03/09/stories/2002030901030200.htm From Russia, with love]</ref><ref name="hindu.com">[http://www.hindu.com/fr/2007/01/12/stories/2007011200680300.htm Matriarch of Mollywood]</ref>
 
ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധികയെയാണ് പ്രശസ്തസിനിമാനടൻ [[സുരേഷ് ഗോപി]] വിവാഹം ചെയ്തിരിക്കുന്നത്.
== പുരസ്കാരങ്ങൾ ==
[[അടൂർ ഗോപാലകൃഷ്ണൻ]] സം‌വിധാനം ചെയ്ത [[കഥാപുരുഷൻ]] (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം1996 ൽ ലഭിക്കുകയുണ്ടായി. 2006-ൽ കേരള സർക്കാരിന്റെ [[ജെ.സി. ഡാനിയേൽ]] സ്മാരക ആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.
 
== മരണം ==
വാർദ്ധക്യസഹജമായ അസുഖങ്ങൾ കൊണ്ട് ധാരാളം ബുദ്ധിമുട്ടിയിരുന്ന ആറന്മുള പൊന്നമ്മ, 2011 ഫെബ്രുവരി ആദ്യവാരത്തിൽ തിരുവനന്തപുരത്തെ പേരമകളുടെ വീട്ടിലെ കുളിമുറിയിൽ വീണുപരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലായി. തുടർന്ന് ശസ്ത്രക്രിയയും മറ്റും നടത്തിയശേഷം ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ടായെങ്കിലും ഫെബ്രുവരി 21 വൈകീട്ട് പെട്ടെന്ന് അവർക്ക് [[ഹൃദയസ്തംഭനം]] സംഭവിയ്ക്കുകയും അധികം വൈകാതെ അന്തരിയ്ക്കുകയും ചെയ്തു. 97 വയസ്സാകാൻ ഒരുമാസം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു.
 
== പുറമേയ്ക്കുള്ള കണ്ണികൾ ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3456713" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി